വിവാഹ ശേഷം പങ്കാളിയെ പ്രണയിക്കാൻ കഴിയുമോ? അതുകൊണ്ട് എന്തെല്ലാം മെച്ചങ്ങളുണ്ടാകാം?.
ആദ്യമായി ഒരു കുടുബത്തിലെ അനുഭവം എന്തെന്നറിയാം.
എൻറെ ഒരു ബന്ധുവിന്റെ വിവാഹം ആലോചിച്ച് നടത്തിയതാണ്. ഇപ്പോൾ പത്തു വർഷമായി രണ്ടു കുട്ടികളുമുണ്ട്. അവർ ഇപ്പോഴും കാമുകി കാമുകന്മാരെ പോലെ ആണ് കഴിയുന്നത്. ഏവർക്കും ഇവരുടെ ജീവിതം ഒരു മാതൃകയാകുന്നു. ഇങ്ങനെ സ്വപ്ന തുല്യമായ ജീവിതം നയിക്കുവാൻ അവർക്ക് കഴിയുന്നത് എന്തുകൊണ്ടാണ്?.
വിവാഹിതരാകുന്ന ദമ്പതികളിൽ 41 ശതമാനവും
വിവാഹ മോചനത്തിലേക്ക് നീങ്ങുന്നുതായാണ് കണക്കുകൾ സുചിപ്പിക്കുന്നത്. ഇതിന്റെ പിന്നിൽ പെരുമാറ്റ വൈകല്യങ്ങൾ , മദ്യപാനം, ദാമ്പത്യേതര ബന്ധങ്ങൾ തുടങ്ങിയവയാണ് കാരണമായി പറയുന്നത്.
ഇവിടെ ഇരുവരും പ്രണയിച്ചു കൊണ്ടിരിക്കുന്നു.
ഈ കഴിഞ്ഞ കുറേ വർഷങ്ങളായി തുടരുന്നതായി പറയുന്നു. .ഈ ദാമ്പത്യബന്ധം വളരെ മഹത്തായ ആശയമാണ് സമൂഹത്തിന് നൽകുന്നത്. അച്ഛനും അമ്മയും തമ്മിലുള്ള പ്രണയം മക്കളിൽ ഒരു പോസിറ്റീവ് എനർജി നിറക്കും.
ഇരുവരും തമ്മിലുള്ള അടുപ്പവും ഊർജ്ജസ്വലതയും അതേപടി നിലനിർത്താൻ ഈ പരസ്പരമുള്ള അടുപ്പം വളരെ ഏറെ ഗുണം ചെയ്യും .
ചെറിയ യാത്രകളും പരസ്പരം സമ്മാനങ്ങൾ നൽകുന്നതും പ്രണയബന്ധം വർദ്ധിപ്പിന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
പരസ്പരം മനസ്സിലാക്കി പെരുമാറേണ്ടത് ദാമ്പത്യ ജീവിതത്തിന് അത്യാവശ്യമാണ്. ഇരുവരുടേയും ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയണം. വഴക്കുകൾ ഉണ്ടായാലും പരസ്പരം തുറന്നു പറഞ്ഞ് പരിഹരിക്കുകയും വേണം.
പ്രണയം വിവാഹത്തിനു മുമ്പ് മാത്രമല്ല, വിവാഹ ശേഷവും തുടരേണ്ടതാവശ്യമാണന്ന സത്യം മനസ്സിലാക്കി ദാമ്പത്യം മുന്നോട്ടു കൊണ്ടു പോകുക തന്നെ വേണം.
KHAN KARICOE
CON: PSYCHOLOGIST.