ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ :ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ


ജീവിതത്തിൽ എല്ലാവരും ഒന്നിനും നേരമില്ലാതെ ഓടുകയാണ്...അവസാനം ഇത് വരെ കിട്ടിയ നേട്ടങ്ങൾ ഒന്നും അവസാനം വ്യാർഥമാണെന്ന് മനസ്സിലാക്കും വരെ.


ഒരു കഥ പറയാം , ഒരു വൃദ്ധനും അയാളുടെ വളർത്തു നായയും എന്നും പ്രഭാത സവാരിക്കിറങ്ങും. സവാരിക്കിടയിൽ ഒരിടത്തു റോഡരികിൽ മരങ്ങൾ വരിവരിയായി നിൽക്കുന്നിടത്തുള്ള സിമന്റ്‌ ബെഞ്ചുകളിൽ ഒന്നിൽ വൃദ്ധൻ ഇരിക്കും. ഇങ്ങനെ ഇരിക്കുന്നതിനിടയിൽ ഇദ്ദേഹത്തിന്റെ വളർത്തുനായ റോഡിൽക്കൂടി പോകുന്ന വാഹനങ്ങൾക്ക് പിന്നാലെ കുരച്ചുകൊണ്ട് ഓടുക പതിവായിരുന്നു.


വാഹനങ്ങൾ നിർത്താതെ ഓടിപ്പോയാൽ കുറേ ദൂരം അവയുടെ പിറകേ ഓടിയതിനു ശേഷം നായ കിതച്ചുകൊണ്ട് ഓടിവന്നു യജമാനന്റെ കാൽച്ചുവട്ടിൽ കിടക്കും.
ഇതിങ്ങനെ കുറേദിവസം ആവർത്തിക്കുന്നത് കൗതുകത്തോടെ കണ്ടിരുന്ന ഒരു വഴിയാത്രക്കാരൻ വൃദ്ധനോട് അൽപ്പമൊരു പരിഹാസത്തോടെ ചോദിച്ചു:


"നിങ്ങളുടെ നായ എപ്പോഴെങ്കിലും ഒരു വാഹനത്തെ പിന്തുടർന്ന് പിടിച്ചുനിർത്തുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?'
അപ്പോൾ വൃദ്ധൻ ചിരിച്ചുകൊണ്ട് പറഞ്ഞു:
"എന്നെ ചിന്തിപ്പിക്കുന്നത് അതല്ല.... എന്നെങ്കിലും ഒരിക്കൽ ഇവൻ ഒരു വാഹനത്തെ പിന്തുടർന്ന് പിടിച്ചുനിർത്തിക്കഴിഞ്ഞാൽ, പിന്നെ ഇവൻ എന്ത് ചെയ്യും എന്നാണ്."
നമ്മളിൽ പലരും ഈ വൃദ്ധന്റെ വളർത്തുനായയെപ്പോലെയാണ്. അർത്ഥമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടിയാണ് നാം കഠിനമായി പ്രയത്നിക്കുന്നതും നെട്ടോട്ടമൊടുന്നതും. വളരെ പ്രയത്നിച്ചശേഷം കാര്യങ്ങൾ നേടിക്കഴിഞ്ഞാൽ ഇത്തരക്കാരെ അലട്ടുന്ന പ്രശ്നം "ഇനിയെന്ത്?" എന്നുള്ളതായിരിക്കും.


തന്റെ എല്ലാ കഴിവും ഉപയോഗിച്ച് പലതും സ്വന്തമാക്കാൻ പലരും നെട്ടോട്ടമോടുന്നു. ഒടുവിൽ പരാജയപ്പെട്ട് തളർന്നു വീഴുന്നു. ചുരുക്കം ചിലർ ആഗ്രഹിച്ചത് വളരെ പണിപ്പെട്ട് സ്വന്തമാക്കുന്നു. സ്വന്തമായിക്കഴിഞ്ഞാൽ അതിനോടുള്ള ഭ്രമവും സന്തോഷവും കുറഞ്ഞു വരുന്നു. നേടിയതിലൊന്നും ഒരർത്ഥവുമില്ല എന്ന് തിരിച്ചറിയുന്നു. "ഇനിയെന്ത്?"എന്ന ചോദ്യം അവരെ അലട്ടിക്കൊണ്ടേയിരിക്കുന്നു.


ആരേം തിരക്കാന്‍ കഴിഞ്ഞില്ലെനിക്കെന്നും
ആകെ തിരക്കാണെന്‍ കൂട്ടുകാരാ..
അമ്മയെ പോലും കാണാന്‍ കഴിയാതെ
ഓട്ടത്തിലാണെന്റെ കൂട്ടുകാരാ..
ഉമ്മറത്തൊന്നു ചാഞ്ഞിരുന്നോരോന്നു
മോർക്കാനും നേരമില്ല കൂട്ടുകാരാ..
അന്തിയില്‍ ചന്തതന്നോരത്ത് ഒത്തു നാം
കൂടിയ നാളുകള്‍ എവിടെയെന്‍ കൂട്ടുകാരാ..


നല്ല പാതിയുടെ പാതി പരാതിയും
കേള്‍ക്കുവാന്‍ നേരമില്ല കൂട്ടുകാരാ..
മക്കളെ ചാരത്തണച്ചവരോതും
കൊഞ്ചലും കേള്‍ക്കുകില്ല കൂട്ടുകാരാ..
ഗാന്ധിയേം വേദത്തേം നാടിനേം അറിയുവാന്‍
വായന മറന്നു പോയ്‌ കൂട്ടുകാരാ..
ബന്ധവും സ്വന്തവും സൌഹൃദോം നെഞ്ചോട്‌
ചേര്‍ക്കുവാന്‍ തരമില്ല കൂട്ടുകാരാ..
മീറ്റിംഗില്‍, ജാഡയില്‍, വ്യര്‍ത്ഥമാം വേഷത്തില്‍
നേരം തികയില്ല കൂട്ടുകാരാ..
നെഞ്ചു പിളര്‍ന്നു നീ എഴുതും വരികളും
വായിക്കാന്‍ നേരമില്ലെന്‍ കൂട്ടുകാരാ.


ഒരു കുട്ടി ശൈശവ പ്രായം വിടുമ്പോഴേക്ക്‌ മാതാപിതാക്കള്‍ അവനെ വിദ്യാഭ്യാസത്തിന്‌ തള്ളിവിടുന്നു. ‘പഠിപ്പ്‌’ എന്ന ആശയം മാതാപിതാക്കളില്‍ നിന്നും കുഞ്ഞില്‍ നിന്നും വരുന്നു. എന്തിനുവേണ്ടി പഠിക്കണം എന്ന്‌ അവന്‌ അറിയില്ല. പക്ഷേ, മാതാപിതാക്കളും അദ്ധ്യാപകരും മറ്റും അവനെ ധരിപ്പിച്ചിരിക്കുന്നത്‌, പഠിച്ച്‌ ജോലി നേടി പണം സമ്പാദിക്കണം എന്നാണ്‌. കുഞ്ഞ്‌ പഠിക്കുന്നു, എന്തിന്‌ വേണ്ടി? ജോലി നേടി പണം സമ്പാദിക്കാന്‍. ഇതവന്റെ മനസ്സില്‍ പതിഞ്ഞു. പഠിപ്പും, ജോലിയും, പണവുമായി അവന്റെ ജീവിത ആദര്‍ശങ്ങള്‍. അങ്ങനെ പഠിപ്പ്‌ കഴിഞ്ഞു ജോലിയും കിട്ടി. ഇനിയെന്ത്‌? ഉടനെ സമൂഹം പറയുന്നു, കല്യാണം കഴിക്ക്‌.അതിലാണ്‌ കാര്യം. അതു ശരിയാണെന്ന്‌ നമുക്കും തോന്നുന്നു. കാരണം ജോലികിട്ടിയവരൊക്കെ കല്യാണം കഴിക്കുന്നതാണല്ലോ നാം എല്ലാവരും കാണുന്നത്‌. പിന്നെ വിവാഹാലോചനയായി, പെണ്ണ്‌ കാണലായി. കുടുംബക്കാര്‍ കൂടലായി, ഒടുക്കം പെണ്ണും കെട്ടി. അതോടെ തുടങ്ങി പ്രശ്നങ്ങള്‍. അപ്പോള്‍ നമുക്ക്‌ തോന്നി സ്വന്തമായി ഒരു വീടില്ലാത്തതാണ്‌ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ഒരു വീട്‌ ഉണ്ടായാല്‍ എല്ലാം നേരെയായി. അതോടെ ഓട്ടം മുഴുവന്‍ വീടിന്റെ പുറകിലായി. കടംവാങ്ങി, സ്വത്ത്‌ വിറ്റ്‌ കഷ്ടപ്പെട്ട്‌ വീടും കെട്ടി. തന്റെ വരുമാനവും ആവശ്യവും നോക്കിയല്ല വീട്‌ കെട്ടുന്നത്‌. അപ്പുറത്തുള്ള വീടിനെക്കാള്‍ ഒരടിയെങ്കിലും പൊങ്ങണം. ഇതാണ്‌ ചിന്ത.


വീട്‌ കെട്ടിയതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നു. കാരണം ഒരു വീട്ടില്‍ സന്തോഷത്തോടെ ജീവിക്കാന്‍ നാം പഠിച്ചിട്ടില്ലല്ലോ. അതിന്റെ കൂടെ വീടിന്റെ കടം, ചെലവുകള്‍ അങ്ങനെയുള്ള പ്രശ്നങ്ങള്‍. ഈ കലഹങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞും പിറന്നു. കുഞ്ഞ്‌ പിറന്നപ്പോള്‍ വീണ്ടും പ്രതീക്ഷ. ഇവന്റെ ജാതകഫലംകൊണ്ട്‌ ഞാന്‍ രക്ഷപ്പെടും. ജീവിതം മുഴുവന്‍ പിന്നെ കുഞ്ഞിന്റെ പുറകിലായി. കുഞ്ഞ്‌ വളര്‍ന്നുവരുന്നതോടെ പുതിയ തലവേദനകള്‍. കുഞ്ഞിന്‌ രോഗം, അവന്റെ പഠിപ്പ്‌, ഉദ്യോഗം, കല്യാണം അങ്ങനെ ഓടിക്കൊണ്ടിരിക്കുന്നു. കുഞ്ഞ്‌ വിവാഹ പ്രായമായി കല്യാണം കഴിച്ചാലും നമ്മുടെ ആഗ്രഹങ്ങള്‍ തീരുന്നില്ല. അവന്‌ ഒരു കുഞ്ഞ്‌ പിറന്ന്‌ കണ്ടാല്‍ മതിയായിരുന്നു. പുതിയ ആഗ്രഹങ്ങള്‍ വീണ്ടും തലപൊക്കുന്നു. ഏതായാലും അപ്പോഴേക്ക്‌ മണ്ണില്‍കുഴിതോണ്ടാനുള്ള സമയമായിട്ടുണ്ടാകും. ഇതാണ്‌ നമ്മുടെ ജീവിതം.


ചിന്തിക്കൂ, എന്താണ്‌ ഇതിന്റെയെല്ലാം പുറകിലുള്ള രഹസ്യം? വാസ്തവത്തില്‍ ഇന്നത്തെ ജീവിതത്തിന്റെ അര്‍ത്ഥശൂന്യതകള്‍ നമുക്ക്‌ ബോധ്യപ്പെടുത്തി തരികയല്ലേ പ്രകൃതി ചെയ്യുന്നത്‌. ഒന്ന്‌ മടുക്കുമ്പോള്‍ മറ്റൊന്ന്‌ മുന്നിലിട്ടുതരുന്നു. കുഞ്ഞിന്റെ മുന്നില്‍ പഠിപ്പ്‌ ഇട്ടുകൊടുക്കുന്നു. പിന്നെ ജോലി, വിവാഹം, സന്താനം, വീട്‌ അങ്ങനെ ഒന്നുകഴിയുമ്പോള്‍ മറ്റൊന്ന്‌ ചന്തിച്ചുനോക്കൂ, ഓരോ തവണയും ഇതല്ല ഇതല്ല എന്ന്‌ ആ ശക്തി നമുക്ക്‌ ബോധ്യപ്പെടുത്തി തരുന്നില്ലേ? ഇന്ന്‌ നീ ജീവിക്കുന്ന ജീവിതം അല്ല കാര്യം എന്നാണ്‌ തിന്റെ വിവക്ഷ : “ഇതല്ലെങ്കില്‍ പിന്നെയെന്ത്‌?” ഇങ്ങനെ ഒരു ചോദ്യം നമുക്ക്‌ ഉണ്ടാകുമല്ലോ. അതിനുള്ള ഉത്തരം നീ അന്വേഷിച്ച്‌ കണ്ടെടുത്തു, എന്നാണ്‌ പ്രകൃതിക്ക്‌ പറയാനുള്ളത്‌. ഇതിലൂടെ കടന്നുപോയി നീയത്‌ കണ്ടെത്തണം. അതിനുവേണ്ടി പ്രകൃതി പല തലങ്ങളിലൂടെയും നമ്മെ കൊണ്ടുപോകുന്നു. വകതിരിവ്‌ സ്വയം ഉണ്ടാകുന്നതുവരെ.


ഇത്‌ ചിലപ്പോൾ ഒരു ജന്മംകൊണ്ട്‌ സാധ്യമായെന്ന്‌ വരില്ല. ഉണ്ണുക, ഉറങ്ങുക, പഠിക്കുക, പെണ്ണുകെട്ടുക, തല്ലും മല്ലും ഉണ്ടാക്കുക, അപ്പോ വേറൊന്ന്‌ കെട്ടുക, അങ്ങനെ നാം നടക്കുന്നു രാജാവായി, മന്ത്രിയായി, പിച്ചക്കാരനായി, കള്ളനായി, കൊള്ളക്കാരനായി. എത്രയെത്ര ജന്മങ്ങള്‍ പണത്തിന്‌ പിന്നാലെ നടന്നു, വീടിന്‌ പിന്നാലെ നടന്നു, ഭാര്യയുടെയും കുട്ടികളുടെയും പിന്നാലെ നടന്നു, ഒരിക്കലല്ല, എത്രയോ തവണ. വീട്ടില്‍ കിട്ടാത്തത്‌ കള്ളുഷാപ്പിലും, വ്യഭിചാരശാലകളിലും തിരഞ്ഞു. എന്തേ നമുക്ക്‌ ബോധ്യം വരാത്തത്‌? ചെയ്തവിനകളൊക്കെ പോരേ? ഇതല്ലെന്ന്‌ ഹേ മനുഷ്യാ ഇനിയും നിനക്ക്‌ ബോധ്യമായില്ലേ? ഇല്ലെങ്കില്‍ നീണ്ടുപോകുന്ന വഴിക്കുതന്നെ പോവുക. നിന്റെ സമയം വരുമ്പോള്‍ തിരിഞ്ഞുനോക്കുക. . ദുരിതങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ക്ക്‌ എന്തിന്‌ ഭാരം വര്‍ധിപ്പിക്കണം? സുഖം തേടിയാണല്ലോ നീ ഓടുന്നത്‌. ഈ അന്വേഷിക്കുന്ന സുഖം നിന്റെ ഉള്ളില്‍ തന്നെയാണ്‌ ഇരിക്കുന്നതെന്ന്‌ നീ അറിയുന്നുണ്ടോ?.














ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ്

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് പരിചയപ്പെടാം നുറുക്ക് ഗോതമ്പ് ഇന്ന് കടകളിലെല്ലാം വാങ്ങിക്കാൻ കിട്ടുന്ന ഒന്നാണ്. നുറുക്ക് ഗോതമ്പ് കൊണ്ട് പലതും തയ്യാറാക്കാം. ഉപ്പുമാവായോ, പുട്ടായോ എല്ലാം നുറുക്ക് ഗോതമ്പ് ഉപയോഗപ്പെടുത്തുന്നവരുണ്ട്. അതല്ലെങ്കില്‍ കഞ്ഞി ആക്കിയും കഴിക്കുന്നവരുണ്ട്. ഇതിന് പുറമെ പല മധുരപലഹാരങ്ങളിലും മറ്റ് പലഹാരങ്ങളിലും ഇതുപയോഗിക്കാറുണ്ട്. ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട് എന്നതിനാല്‍ തന്നെ മുൻകാലങ്ങളിലെല്ലാം വീടുകളില്‍ നുറുക്ക് ഗോതമ്പ് പതിവായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ പലരും ഇതങ്ങനെ കാര്യമായി ഉപയോഗിക്കാറില്ല. എന്തായാലും നുറുക്ക് ഗോതമ്പ് വച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, അതേസമയം രുചികരമായൊരു വിഭവമാണിന്ന് പരിചയപ്പെടുത്തുന്നത്. നുറുക്ക് ഗോതമ്പ് കൊണ്ട് സാൻഡ്‍വിച്ച് തയ്യാറാക്കുന്നതിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഇതുവച്ച് എങ്ങനെ സാൻഡ്‍വിച്ച് എന്ന് സംശയിക്കേണ്ട, ഇതുവച്ചും സാൻഡ്‍വിച്ച് തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് ലളിതമായി വിശദീകരിക്കാം. ഇതിന് നമ്മള്‍ സാധാരണ വീട്ടില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ചേരുവകളൊക്കെ തന്നെ മതി. നുറുക്ക് ഗോതമ്പിന് പുറമ...

എന്തുകൊണ്ടാണ് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നത്? ഏതൊക്കെ ചെയ്‌താൽ ഈ പ്രശ്നം ഒഴിവാക്കാനാകും?

കിഡ്നി സ്റ്റോൺ: അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങൾ മധ്യവയസ്‌കരിലും ചെറുപ്പക്കാരിലും വർധിച്ച് വരുന്ന ആരോഗ്യപ്രശ്നമാണ് കിഡ്നി സ്റ്റോൺ. എന്തുകൊണ്ടാണ് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നത്? ഏതൊക്കെ ചെയ്‌താൽ ഈ പ്രശ്നം ഒഴിവാക്കാനാകും? നിങ്ങൾക്കോ നിങ്ങളുടെ കൂടെയുള്ള ആർക്കെങ്കിലുമോ വൃക്കയിൽ കല്ലുകൾ വന്നിട്ടുണ്ടെങ്കിൽ, ഈ രോഗാവസ്ഥ എത്രത്തോളം വേദനാജനകമാണ് എന്നത് അറിയാമായിരിക്കുമല്ലോ. പെട്ടെന്നുള്ളതും തീവ്രവും അതികഠിനവുമായ ഈ വേദന ചില ആളുകളിൽ പ്രസവ വേദനയേക്കാൾ രൂക്ഷമാണെന്ന് ചിലരെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ട്.  കിഡ്നി സ്റ്റോൺ ഉണ്ട് എന്നതിന്റെ വ്യക്തമായ അടയാളം എന്നത് അടിവയറ്റിൽ ഉണ്ടാകുന്ന തീവ്രമായ വേദനയാണ്. എന്നാൽ ഈ വേദന മറ്റ് പല രോഗവസ്ഥകൾ മൂലമാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ, ഇത്തരം ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനായി നിങ്ങൾ ശ്രദ്ധിക്കേണ്ടതായ ചില ലക്ഷണങ്ങളും അടയാളങ്ങളും കിഡ്നി സ്റ്റോൺ ഉണ്ട് എന്നുറപ്പിക്കുന്നു. എന്താണ് വൃക്കയിലെ കല്ലുകൾ അഥവാ കിഡ്നി സ്റ്റോൺ? കാൽസ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത...

മോട്ടിവേഷൻ ചിന്തകൾ

സത്യം പറയുക എന്നത് എപ്പോഴും എളുപ്പമുള്ള കാര്യമല്ല. ചിലപ്പോൾ ഒരുപാട് പേരെ വേദനിപ്പിക്കേണ്ടി വരും, അല്ലെങ്കിൽ ചില സാഹചര്യങ്ങളിൽ അത് ഒഴിവാക്കേണ്ടി വരും. അതുകൊണ്ട്, എല്ലാ സത്യങ്ങളും എല്ലാ സമയത്തും വിളിച്ചുപറയണമെന്ന് വാശിപിടിക്കാൻ നമുക്ക് കഴിഞ്ഞെന്നുവരില്ല. പക്ഷേ, അതിനേക്കാൾ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്; അത് മറ്റുള്ളവരെക്കുറിച്ച് നാം കള്ളം പറയാതിരിക്കുക എന്നതാണ്. ഒരാളെക്കുറിച്ച് തെറ്റായ ഒരു കാര്യം പ്രചരിപ്പിക്കുമ്പോൾ നമ്മൾ അയാളുടെ ജീവിതത്തിലും സമാധാനത്തിലും ഉണ്ടാക്കുന്ന മുറിവ് വളരെ വലുതാണ്. അതുകൊണ്ട്, സത്യം തുറന്നുപറയാൻ കഴിയില്ലെങ്കിൽപോലും, മറ്റുള്ളവരെ ദ്രോഹിക്കുന്ന കള്ളങ്ങൾ പറയാതിരിക്കാനുള്ള മനക്കരുത്ത് നമുക്കുണ്ടാകണം. നമ്മുടെ ജീവിതത്തിൽ ഒരുപാട് തെറ്റുകൾ സംഭവിക്കാം. മനഃപൂർവമല്ലാത്തതും, അറിയാതെ സംഭവിച്ചുപോയതുമായ പല കാര്യങ്ങളും ഉണ്ടാകാം. അങ്ങനെയുണ്ടാകുമ്പോൾ, മറ്റുള്ളവരുടെ മുന്നിൽ നമ്മൾ എത്ര ന്യായീകരണങ്ങൾ നിരത്തിയാലും കാര്യമില്ല. സ്വന്തം മനസ്സിന്റെ മുന്നിൽ, നമ്മുടെ മനസാക്ഷിയുടെ കോടതിയിൽ നമ്മൾ സ്വയം വിചാരണ ചെയ്യപ്പെടും. അവിടെ നമ്മുടെ പ്രവർത്തികളെക്കുറിച്ച് സത്യസന്ധമായി ബോധിപ്പിക്കാൻ നമുക്ക് ക...

മോട്ടിവേഷൻ ചിന്തകൾ

ആഗ്രഹങ്ങള്‍ നല്ലതാണ്‌.. പക്ഷെ, ആവശ്യവും അത്യാവശ്യവും അനാവശ്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നവരിലാണ്‌ സാമൂഹികബോധം ഉടലെടുക്കുന്നത്‌.         എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളായി മാറരുത്.., അധികമുണ്ട് എന്നുള്ളത് സ്വന്തമാക്കുന്നതിനും ദുരുപയോഗത്തിനുമുള്ള ലൈസൻസ് അല്ല.          ആവശ്യമില്ലാതെ സ്വന്തമാക്കുന്നതെല്ലാം അവശിഷ്‌ടങ്ങളായി മാറും.., പാത്രത്തിലെ ഭക്ഷണം പോലും. അത്‌ ഉച്ചിഷ്‌ടമായി ഉപേക്ഷിക്കുന്നതിലും നല്ലത് ഉപയോഗയോഗ്യമാക്കി മറ്റുള്ളവർക്ക് നൽകുന്നതല്ലേ‌.   എല്ലാ അവകാശങ്ങൾക്കും പരിധിയുണ്ട്.., നദി സ്വന്തമാക്കിയാലും ഒഴുകുന്ന മുഴുവൻ ജലവും സ്വന്തമാക്കാനാവില്ല. നമ്മൾ സഞ്ചരിക്കുന്ന വഴികൾ പ്രകാശഭരിതമാക്കാൻ കഴിഞ്ഞാൽ അതായിരിക്കും നമ്മുടെ നേർവഴി.നമ്മൾ എങ്ങനെയാണോ നമ്മുടെ ചിന്തകൾ ഏതാണോ അതാണ് നമ്മുടെ വിജയപാത. സത്ഫലങ്ങൾ മാത്രം നൽകുന്ന വൃക്ഷത്തെപ്പോലെ ആവുക നാം.കല്ലേറുകൾ ലഭിച്ചാലും ഫലങ്ങൾ പൊഴിച്ചു കൊണ്ടേയിരിക്കണം. സ്നേഹം കത്തിച്ചു വച്ച തിരിനാളം പോലെയാണ്. ഊതിക്കെടുത്താൻ വളരെ എളുപ്പമാണ്.. പക്ഷെ അണഞ്ഞു കഴിയുമ്പോൾ മാത്രമാണ് ഇരുട്ടിലത് നമുക്ക് എത്ര മാത്രം പ്രകാശം ...

മോട്ടിവേഷൻ ചിന്തകൾ

പക്വത കൊണ്ടുവരുന്നത് പ്രായമല്ല അനുഭവങ്ങളാണ്. ജീവിച്ച വർഷങ്ങളുടെ കണക്ക് നോക്കിയല്ല അനുഭവങ്ങളെ വിലയിരുത്താറ്.പക്വതയ്ക്ക് മറ്റെന്തിനേക്കാളും സ്ഥാനമുണ്ട് നമ്മുടെ ജീവിതത്തിൽ. പ്രായത്തോടൊപ്പം വിത്തിട്ട് വളർത്തിയില്ലെങ്കിൽ കെട്ടിപ്പൊക്കി എന്ന് നമ്മൾ അഹങ്കരിച്ചതിന്റെ അകം പൊള്ളയായി ഒരിക്കൽ പൊട്ടിത്തകരും. മറ്റൊരാൾ ചെയ്യട്ടെ ഞാൻ പിന്നാലെ കൂടിക്കൊള്ളാം" എന്ന സമീപനം ഉള്ളവരാണ് മിക്കവരും. പരാജയഭീതി നമ്മെ പിന്തിരിപ്പിക്കാതെ "എന്തുകൊണ്ട് എനിക്ക് മുൻകൈ എടുത്തുകൂടാ " എന്ന് സ്വയം ചോദിക്കുക. ചില കാര്യങ്ങൾ  മുഷിപ്പനാകാം, ഇടയ്ക്കു ചെറിയ പരാജയം ഉണ്ടാകാം, എങ്കിലും ഏറ്റെടുത്ത കാര്യങ്ങൾ ചിട്ടയോടെ തുടർന്ന് ചെയ്യുന്നവർക്കാണ് വിജയം വരിക്കാൻ കഴിയുക.                                                                                            നമ്മളൊന്ന് ക്ഷമിച്ചാൽ മാത്രം പരിഹാരമാകുന്ന പല പ്...

മോട്ടിവേഷൻ ചിന്തകൾ

കാണാൻ കണ്ണ് മാത്രം പോരാ.. പ്രകാശം കൂടി വേണം... ഇരുട്ടുള്ള ഒരു മുറിയിൽ പോയി എത്ര തന്നെ കണ്ണ് തുറന്നു വെച്ചാലും ഒന്നും കാണില്ല.. ഈ പ്രകാശത്തിനെയാണ് വെളിച്ചം എന്നു പറയുന്നത്.. ഇത് പോലുള്ളൊരു വെളിച്ചം നമ്മുടെ ഉള്ളിലെത്തിയാൽ പിന്നെ നാം കാണുക നമ്മുടെ അകക്കണ്ണു കൊണ്ടായിരിക്കും.. എറ്റവും നല്ല കാഴ്ചയും അത് തന്നെ. ഞാൻ എന്ന വ്യക്തി ഒരിക്കലും പൂർണമല്ല.., എന്നിലെ പോരായ്മകൾ ഏറെയാണ്.. എല്ലാ പോരായ്മകളും എനിക്ക്‌ നികയ്ത്താനും സാധ്യമല്ല. തിരിച്ചറിയാൻ കഴിയാത്ത ന്യൂനതകളും.., അറിഞ്ഞിട്ടും മാറ്റം വരുത്താൻ സാധിക്കാത്ത വൈകല്യങ്ങളും കൂടിച്ചേരുമ്പോൾ നമ്മുടെ വളർച്ച മുരടിച്ചുപോവും. നമ്മുടെ ഉള്ളിലെ ബലഹീനതകളല്ല യഥാർത്ഥ പോരായ്മ.., മറിച്ച് അവയെ തിരിച്ചറിയാനും, അംഗീകരിക്കാനും കഴിയാത്തതാണ് യഥാർത്ഥ പോരായ്മ. അന്യരുടെ കുറവുകളെ തേടിപ്പിടിക്കുന്നതിനുള്ള പ്രേരണ തിരുത്തി.., സ്വന്തം പോരായ്‌മകളെ മനസ്സിലാക്കാനാണ്‌ നാം ശ്രമിക്കേണ്ടത്‌. കൃത്യതയോടെ നമ്മുടെ കുറവുകൾക്ക് മാറ്റം വരുത്താനുള്ള മനോഭാവമാണ്‌ നാം ‌വളർത്തിയെടുക്കേണ്ടത്‌.., അതിലൂടെയാണ്‌ നമ്മിലെ വ്യക്തിത്വത്തിന്റെ ശോഭ വർദ്ധിക്കുന്നത്‌. കാണുക, നോക്കുക ഇതു രണ്ടും നമ്...

മോട്ടിവേഷൻ ചിന്തകൾ

സൗന്ദര്യം, ഇഷ്ടം എന്നിവയെ ബന്ധപ്പെടുത്തി രണ്ടു കാഴ്ചപ്പാടുകളാണുള്ളത്. സൗന്ദര്യമുള്ളതിനെ നാം ഇഷ്ടപ്പെടുന്നു എന്നതാണ് അതില്‍ ഒന്ന്. ഇഷ്ടപ്പെടുന്നതില്‍ നാം സൗന്ദര്യം കണ്ടെത്തുന്നു എന്നതാണ് മറ്റേത്. 'സൗന്ദര്യമുള്ള വസ്തു എന്നും സന്തോഷം പ്രദാനം ചെയ്യുന്നു’ എന്ന കീറ്റ്‌സിന്റെ പ്രസിദ്ധമായ വരിയുടെ ചുവടു പിടിച്ച് സൗന്ദര്യമുള്ളതിനെ മാത്രമേ സ്‌നേഹിക്കാന്‍ കഴിയൂ എന്നു കരുതുന്നവരുണ്ടാകാം. അവര്‍ സ്‌നേഹത്തെ വൈകാരികമായ തലത്തില്‍ കാണുന്നവരാണ്. അപ്പോള്‍ മറുചോദ്യം ഇങ്ങനെ വരാം: സ്‌നേഹം വികാരമല്ലേ? വിലക്കുറവിന്റെ മഹാമേള അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തു കൂടുതൽ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക ഇപ്പോഴും പലയിടത്തും മാതാപിതാക്കള്‍ ആണ്‌ മകനു വേണ്ടി അല്ലെങ്കിൽ മകൾക്ക്‌ വേണി ഇണയെ തിരഞ്ഞെടുക്കാറ്‌... അനുസരണമുള്ള മകന്‍ പോയി മാതാപിതാക്കള്‍ നിശ്ചയിച്ച കുട്ടിയെ വിവാഹം കഴിക്കുന്നു.ഒരിക്കൽ ഒരു കൂട്ടുകാരൻ ഗൾഫിൽ നിന്ന് വിവാഹം കഴിക്കാനായി നാട്ടിലേക്ക്‌ വരികയാണ്‌.. ഞാൻ ചോദിച്ചു മാതാപിതാക്കള്‍ തീരുമാനിച്ച കുട്ടിയെ ഭാര്യയായി സ്‌നേഹിക്കാന്‍ എങ്ങനെ കഴിയും?’ അന്നു അവൻ പറഞ്ഞു: സ്‌നേഹം എന്നു പ...

മോട്ടിവേഷൻ ചിന്തകൾ

നമുക്കൊക്കെ പരിചയമുള്ള എത്രയാളുകളാണ് തലമുറകൾക്ക് ജീവിക്കാനുള്ള സമ്പാദ്യം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇനിയും കൂടുതൽ പണം ഉണ്ടാക്കാനായി കുടുംബ ജീവിതം പോലും മറന്നു ഓടിനടക്കുന്നത്, ....ജീവിക്കാൻ പോലും മറന്ന് അവർ ആർക്ക് വേണ്ടിയാണ് ഇങ്ങനെ ധിറുതി കൂട്ടിക്കൊണ്ടിരിക്കുന്നത്.? ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അവസാനിക്കാറായി കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക📌 മോഹങ്ങളുടെ മായാലോകത്തിലൂടെയാണ് ആധുനിക മനുഷ്യൻ സഞ്ചരിക്കുന്നത്. കാണുന്നതും കേൾക്കുന്നതുമെല്ലാം സ്വന്തമാക്കാനുള്ള വ്യാമോഹമാണ് അവനെ അലട്ടിക്കൊണ്ടിരിക്കുന്നത്. ജീവിതം ആഡംബരവും ആസ്വാദ്യകരവുമാക്കുന്നതിനുള്ള പദ്ധതികളെ കുറിച്ചാണ് സദാസമയവും അവൻ ചിന്തിക്കുന്നത്. സമ്പത്ത്,സ്ഥാനമാനങ്ങൾ, അധികാരം, അംഗീകാരം തുടങ്ങിയവയെല്ലാം സന്തോഷത്തിന്റെയും സൗഭാഗ്യങ്ങളുടെയും മാനദണ്ഡങ്ങളായിട്ടാണ് കണക്കാക്കുന്നത്. ധനികനാകാനുള്ള മോഹം, പ്രശസ്തി നേടാനുള്ള ആഗ്രഹം, കൊട്ടാര സമാനമായ വീടുകൾ പണിയാനുള്ള താത്പര്യം, കാല്‍നട യാത്രക്കാരനാണെങ്കിൽ ടുവീലര്‍ കിട്ടാനുള്ള കൊതി, അത് സ്വന്തമാക്കുമ്പോള്‍ ഫോർവീലറിലേക്ക്… പിന്നെ അത്യാധുനിക സൗകര്യങ്ങളുള്ള ഏറ്റവും പുതിയ മോഡലുകളോടെയുള്...

നിങ്ങളുടെ ചുണ്ടിന്റെ നിറം സ്വാഭാവികമായി മാറ്റാം

ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ പരീക്ഷിക്കാം ഈ നാടന്‍ വഴികള്‍... കറുത്തതോ നിറം മങ്ങിയതോ ആയ ചുണ്ടുകൾ നിങ്ങളുടെ മുഖത്തിൻ്റെ ആകർഷണീയതയെ തന്നെ പൂർണ്ണമായും കവർന്നെടുക്കുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഈയൊരു ലക്ഷണം കണ്ടു തുടങ്ങിയാൽ തന്നെ ഉടനടി ഇതിനുള്ള പരിഹാരങ്ങളും തേടാറുണ്ട്. നഷ്ടപ്പെട്ട ചുണ്ടിൻ്റെ സ്വാഭാവികനിറം തിരിച്ചെടുക്കാനായി ചിലവ് പോലും നോക്കാതെ പലരും പലവിധ ഉൽപന്നങ്ങൾ വാങ്ങി പരീക്ഷിക്കുന്നു. എന്നാൽ ഇതൊക്കെ യഥാർത്ഥത്തിൽ ഗുണം ചെയ്യുന്നതിലുപരി കൂടുതൽ ദോഷകരമായി മാത്രമാണ് മാറുമെന്നതെന്ന് ആരും ചിന്തിക്കാറില്ല നിങ്ങളുടെ ശരീരത്തിലെ മറ്റേതൊരു ചർമ്മഭാഗങ്ങളിൽ നിന്നും വ്യത്യസ്തമാണ് ചുണ്ടുകളുടെ കാര്യം. കൂടുതൽ മൃദുലവും സംവേദനക്ഷമത കുറഞ്ഞതുമാണ് ചുണ്ടുകളുടെ ഭാഗത്തെ ചർമ്മസ്ഥിതി. പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങുന്നതിൻ്റെ പ്രധാന കാരണം പരിപാലന കുറവുകൊണ്ടും ആരോഗ്യത്തെ അവഗണിക്കുന്നതും തെറ്റായ ഭക്ഷണക്രമത്തിന്റെയും ഒക്കെ സൂചന ആയിരിക്കാനുള്ള സാധ്യത ചെറുതല്ല. അമിതമായ സൂര്യപ്രകാശത്തിന്റെ പരിണിത ഫലമായും ചിലപ്പോൾ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പ്രോഡക്ടുകൾ വമ്...

മോട്ടിവേഷൻ ചിന്തകൾ

ആര്‍ക്കും എന്നും എപ്പോഴും നമ്മെ സന്തോഷിപ്പിക്കാന്‍ കഴിയില്ല. അവരവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചു അവരുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ വന്നേക്കാം. അത് മനസ്സിലാക്കി അവര്‍ക്കു തിരിച്ചു വരാനുള്ള സമയം കൊടുക്കുക എന്നതാണ് സ്‌നേഹിക്കുന്ന ഓരോരുത്തരും ചെയ്യേണ്ടത്. അത് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ മാത്രമല്ല ഏത് ബന്ധത്തിലും അങ്ങിനെ തന്നെയാണ്. ആ കൂളിംഗ് പീരീഡില്‍ നമ്മള്‍ അവര്‍ക്കു ഒരിക്കലും തിരിച്ചു വരാന്‍ സാധിക്കാത്ത വിധമുള്ള വാക്കുകളോ, പ്രവൃത്തികളോ ഒഴിവാക്കുകയും ചെയ്യുക. വെറുപ്പ് സ്‌നേഹമായി ഭവിക്കുന്നത് കാണാം. സ്‌നേഹം എല്ലാറ്റിനെയും അതിജീവിക്കും. ആത്മാര്‍ത്ഥമായ സ്‌നേഹം ഉള്ളിലുണ്ടെങ്കില്‍ വെറുപ്പിനപ്പുറവും ചേര്‍ന്നു പോകാവുന്ന സ്‌നേഹത്തിന്റേതായ സാധ്യതകള്‍ കണ്ടെത്താനാവും. സ്‌നേഹിക്കാനും, സ്‌നേഹിക്കപ്പെടാനും ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമാണ്. ഇല്ലെന്നു തന്നെ പറയാം. പക്ഷേ മനുഷ്യന്‍ സ്വാര്‍ത്ഥനാണ്. ഒരാളെ ഇഷ്ടപ്പെടുന്നു എന്ന് പറയുമ്പോഴും അവനെയല്ല അവന്റെ സ്വഭാവത്തില്‍ ഒന്നോ രണ്ടോ ഗുണമായിരിക്കും ആകര്‍ഷണം ഉണ്ടാക്കുന്നത്. അവനിലെ എന്ത് ഗുണം കൊണ്ടാണോ എനിക്ക് സന്തോഷം ലഭിക്കുന്നത് അതാണ് സ്‌നേഹത...