മലപ്പുറം സ്വദേശി നജിയാണ് പരാക്രമം നടത്തിയത്. യുവാവ് മദ്യപിച്ചും ലഹരി ഉപയോഗിച്ചും അക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിലേക്ക് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് മലപ്പുറം സ്വദേശി 23കാരനായ നജി എത്തിയത്.
രണ്ട് ദിവസം കൊടൈക്കനാളില്‍ തങ്ങിയ സംഘം അമിതമായി മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ലഹരി ഉള്ളില്‍ ചെന്നത്തോടെ സുബോധം നഷ്ടമായ നജി ഓടുന്ന വണ്ടിയില്‍ നിന്ന് പുറത്തു ചാടാൻ ശ്രമിച്ചു. പരിക്കേറ്റ നജിയെ സുഹൃത്തുക്കള്‍ കൊടൈക്കനാളിലെ സർക്കാർ ആശുപത്രിയില്‍ എത്തിച്ചാല്‍പ്പോഴാണ് നാടകീയ സംഭവങ്ങളുണ്ടായത്.
ആശുപത്രി ജനാല കൈകൊണ്ട് തകർത്ത നജി ജനല്‍ ചില്ലുപയോഗിച്ച് സ്വന്തം കഴുത്തു മുറിക്കാൻ ശ്രമിച്ചു. പരിഭ്രാന്തരായ നഴ്സുമാരും രോഗികളും കൂട്ടിരിപ്പുകാരും നിലവിളിച്ചതോടെ സുഹൃത്തുക്കള്‍ ചേർന്ന് നജിയെ കീഴ്പ്പെടുത്തി. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം നജിയെ മദബുറയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.