ജലം എന്നത് ശരീരത്തിന്റെ ഒരു പ്രധാന ഘടകമാണ്. അതുപോലെതന്നെ ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. മനുഷ്യ ശരീരം ഭാരം 2/3 വെള്ളം കൊണ്ടുള്ളതാണ്. രക്തം, പേശികൾ, മസ്തിഷ്ക ദ്രവ്യങ്ങൾ, എല്ലുകൾ എന്നിവയിൽ യഥാക്രമം 83%, 75%, 74%, 22% ജലം അടങ്ങിയിരിക്കുന്നു. ഭൂമിയിലെ ഏറ്റവും സമ്പന്നമായ സംയുക്തമാണ് വെള്ളം.
എല്ലാ ജീവജാലങ്ങളും, ഒന്നോ അതിലധികമോ രൂപത്തിൽ, ഉപാപചയ പ്രവർത്തനങ്ങൾക്ക് വെള്ളം ആവശ്യമുണ്ട്. അത് നമ്മുടെ ശരീരത്തിലെ ഒരു സുപ്രധാന പങ്കാണ് വഹിക്കുന്നത്.
ശുദ്ധമായ വെള്ളം കുടിക്കാൻ നാം ഏറെയും ആശ്രയിക്കുന്നത് മിനറൽ വാട്ടറിനെയാണ്. പ്രത്യേകിച്ചും ചൂട് കാലത്ത് പുറത്ത് പോയാൽ മിനറൽ വാട്ടറിന്റെ ഉപയോഗം കൂടുതലാണ്
ശരീരത്തിന് ഏറെ ആവശ്യമുള്ള ഒന്നാണ് വെള്ളം. വെള്ളത്തിന്റെ കുറവ് പല രോഗങ്ങൾക്കും കാരണമാകും. പ്രധാനമായും വേനൽ ചൂട് കനക്കുന്ന സമയങ്ങളിൽ വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകത ഏറെ പ്രധാനമാണ്. വേനലിൽ ശരീരത്തിൽ ജലാംശം കുറയുന്നത് പല തരത്തിലുള്ള രോഗങ്ങൾക്കും കാരണമാവും. എന്നാൽ കുടിക്കുന്ന വെള്ളത്തിന്റെ കാര്യത്തിൽ ചെലുത്തുന്ന ശ്രദ്ധ കുപ്പിയിലും വേണം. ശുദ്ധമായ വെള്ളം കുടിക്കാൻ നാം ഏറെയും ആശ്രയിക്കുന്നത് മിനറൽ വാട്ടറിനെയാണ്. പ്രത്യേകിച്ചും ചൂട് കാലത്ത് പുറത്ത് പോയാൽ മിനറൽ വാട്ടറിന്റെ ഉപയോഗം കൂടുതലാണ്.
പൊതുവേ ശുദ്ധജലമെന്ന ധാരണയാണ് പലപ്പോഴും ഇവ വാങ്ങി ഉപയോഗിക്കാനുള്ള കാരണം. എന്നാൽ മിനറൽ വാട്ടർ വാങ്ങുമ്പോൾ കുപ്പിയുടെ കാര്യത്തിൽ ആവശ്യമായ ശ്രദ്ധ നാം കൊടുക്കാറില്ല.
വേനല്‍ക്കാലത്ത് പലരും കടകളില്‍ നിന്നും വെള്ളം വാങ്ങി കുടിക്കാറുണ്ട്. പല ബ്രാന്റുകളില്‍ നിന്നും പല രീതിയിലും ആണ് ഇപ്പോള്‍ വെള്ളം വില്‍ക്കുന്നത്. എന്നാല്‍ ഈ വിളക്കുനാണ് വെള്ളത്തില്‍ നല്ലതും ഗുണനിലവാരമില്ലാത്തതുമെല്ലാം ഉള്‍പ്പെടുന്നുണ്ട്. വെളളം നല്ല ശുദ്ധമായത് കുടിയ്ക്കുക, പാചകത്തിന് ഉപയോഗിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്. ഇതല്ലെങ്കില്‍ ടൈഫോയ്ഡ്, കോളറ പോലുള്ള ജലജന്യ രോഗങ്ങള്‍ക്ക് സാധ്യതയേറെയാണ്.
ഈ അടുത്തയിടയ്ക്ക് കുപ്പിയിലെ അടപ്പിന്റെ നിറത്തിന് അനുസരിച്ച് വെള്ളം വാങ്ങിക്കുടിയ്ക്കണം എന്ന രീതിയില്‍ സോഷ്യല്‍ മീഡിയാകളില്‍ പ്രചരണം നടക്കുന്നുണ്ട്. അതായത് പ്രത്യേക നിറത്തിലെ അടപ്പുകളുള്ള കുപ്പികളിലെ വെള്ളത്തിന് പ്രത്യേക ഗുണങ്ങള്‍ എന്നതാണ് പ്രചരിയ്ക്കുന്നത്. ഇത് ശുദ്ധമായ വെള്ളവും അല്ലാത്തതും മുതല്‍ വൈറ്റമിനുകള്‍ നിറഞ്ഞ വെള്ളം എന്ന രീതിയില്‍ വരെ പറയപ്പെടുന്നു.
വെളുത്ത നിറത്തിലെ അടപ്പുള്ള കുപ്പികളിലെ വെള്ളമാണ് കൂടുതല്‍ ശുദ്ധീകരിയ്ക്കപ്പെട്ട്, നീല അടപ്പുളളതിലെ വെള്ളം ഒഴുകുന്ന ഇടത്തില്‍ നിന്ന് ലഭിയ്ക്കുന്ന വെള്ളം, അതായയത് പുഴകളില്‍ നിന്നും മറ്റുമുള്ള വെള്ളം, പച്ച നിറത്തിലെ അടപ്പെങ്കില്‍ ഫ്ളേവര്‍ ചേര്‍ത്ത വെള്ളം, അതായത് പുതിന, നാരങ്ങ എന്നിവയുടെ ഫ്ളവര്‍, ചുവപ്പ് അടപ്പെങ്കില്‍ കാര്‍ബോണേറ്റഡ് വെളളം, മഞ്ഞയെങ്കില്‍ വൈറ്റമിനുകള്‍ ചേര്‍ത്തത്, കറുത്ത അടപ്പെങ്കില്‍ ആല്‍ക്കലൈന്‍ വാട്ടര്‍, അതുപോലെ വിലയേറിയ പ്രീമിയം വാട്ടര്‍, പിങ്ക് നിറത്തിലെ അടപ്പെങ്കില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ അവബോധത്തിനായുള്ളത് എന്നതെന്നാണ് പൊതുവേ പ്രചരിച്ച് വരുന്നത്. ഇതില്‍ വാസ്തവമുണ്ടോയെന്നതാണ് ചോദ്യം.
വാസ്തവത്തില്‍ കുപ്പിയിലെ വെള്ളത്തിന്റെ ഗുണവും അടപ്പിന്റെ നിറവും തമ്മില്‍ ബന്ധമില്ലെന്നതാണ് അര്‍ത്ഥം. ലോകത്തെവിടെയും അടപ്പും വെള്ളത്തിന്റെ ഗുണനിലവാരവും തമ്മില്‍ ബന്ധമില്ല. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കോളകളുടെ അടപ്പുകളുടെ നിറം വരുന്നത്. മാത്രമല്ല, വീട്ടില്‍ നാം വാങ്ങുന്ന ചില ക്ലീനിംഗ് ലോഷനുകളുടെ അടപ്പിന്റെ നിറം ചിലപ്പോള്‍ നേരത്തെ പറഞ്ഞ പ്രകാരം ചുവപ്പോ നീലയോ എല്ലാം വരാം. ഇതിനാല്‍ തന്നെ അടപ്പിന്റെ നിറവും വെള്ളത്തിന്റെ ഗുണനിലവാരവും തമ്മില്‍ ബന്ധമില്ലെന്ന് തന്നെ പറയാം.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.