കേരളീയർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ആഹാരമാണ് തേങ്ങ. ലോകത്ത് കിട്ടുന്ന ഏറ്റവും പോഷകമൂല്യമുള്ളതും ജീവസ്സുറ്റതുമായ ആഹാരപദാർഥമാണ് തേങ്ങ. അതുകൊണ്ടുതന്നെ നമ്മൾ വിദേശത്തേക്കൊക്കെ പോകുമ്പോൾ അവിടുന്ന് ഉപയോഗിക്കാം എന്ന് കരുതി തേങ്ങയും കൊണ്ടുപോകാറുണ്ട്. എന്നാൽ തേങ്ങ ഒരിക്കലും വിമാനത്തിൽ കൊണ്ടുപോകാൻ അനുവദിക്കില്ല.
വിമാനത്തിൽ യാത്ര ചെയ്യുമ്ബോള്‍ എന്തൊക്കെ കയ്യില്‍ കരുതണം എന്തൊക്കെ ഒഴിവാക്കണം എന്നുള്ളത് ഏതൊരു യാത്രക്കാരനും നേരിടുന്ന ധർമ്മസങ്കടങ്ങളിലൊന്നാണ്.
ഇത്തരത്തില്‍ വിമാന യാത്രക്കാരെ കുഴപ്പിക്കുന്ന കാര്യമാണ് ഹാൻഡ് ലഗേജില്‍ എന്തൊക്കെ കരുതാമെന്നുള്ളത്. യാത്രക്കാർ പ്രതീക്ഷിക്കാത്ത പല സാധനങ്ങള്‍ക്കും വിമാന കമ്ബനികള്‍ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിലൊന്നാണ് നാളികേരം.
വിമാനയാത്രക്കിടെ ഭർത്താവിന്റെ അമ്മക്കുണ്ടായ അനുഭവം പങ്കുവെച്ച് യുവതിയുടെ എക്സ് പോസ്റ്റിന് വിമാന കമ്ബനിയായ ഇൻഡിഗോ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഭർത്താവിന്റെ അമ്മയ്ക്ക് ഉണ്ടായ അനുഭവം പങ്കുവച്ചുകൊണ്ട് യുവതിയാണ് സോഷ്യൽ മീഡിയ വഴി തേങ്ങയ്ക്ക് വിമാനത്തിൽ വിലക്ക് ഏർപ്പെടുത്തിയകാര്യം വ്യക്തമാക്കിയത്. വിദേശത്തേയ്ക്ക് തേങ്ങ കൊണ്ട് പോകാൻ അമ്മ ശ്രമിച്ചിരുന്നു. എന്നാൽ ലഗേജ് പരിശോധിയ്ക്കുന്നതിനിടെ ജീവനക്കാർ തേങ്ങ കൊണ്ടുപോകാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യം യുവതി എക്‌സിൽ കുറിച്ചു. ഇതിന് നൽകിയ മറുപടിയിൽ തേങ്ങ കൊണ്ടുപോകാൻ കഴിയാത്തതിന്റെ കാരണം ഇൻഡിഗോ വ്യക്തമാക്കുന്നുണ്ട്.
തീപ്പിടിക്കാൻ സാധ്യതയേറെയുള്ള വസ്തുവാണ് ഉണക്ക തേങ്ങ. അതുകൊണ്ടാണ് ചെക്കിൻ ബാഗില്‍ തേങ്ങ അനുവദിക്കാത്തത് എന്നാണ് ഇൻഡിഗോ മറുപടി നല്‍കിയത്. തേങ്ങയില്‍ എണ്ണയുടെ അളവ് കൂടുതലായതുകൊണ്ടുതന്നെ തീ കത്താനുള്ള സാധ്യത കൂടുതലാണ്.
തേങ്ങ വിമാനത്തിനുള്ളില്‍ കൊണ്ടുപോകുന്നത് വിമാന കമ്ബനികള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും കഷണങ്ങളാക്കിയ തേങ്ങാക്കൊത്ത് കൊണ്ടുപോകാമെന്ന് സ്പൈസ് ജെറ്റ് വിശദീകരിക്കുന്നുണ്ട്.
നിസ്സാരക്കാരനല്ല തേങ്ങ
അയാട്ടയുടെ ( ഇന്റർനാഷണല്‍ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ) അപകടകരമായ വസ്തുക്കളുടെ പട്ടികയില്‍ ക്ലാസ് നാല് കാറ്റഗറിയിലാണ് തേങ്ങയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തേങ്ങ കൊണ്ടുള്ള ഉത്പന്നങ്ങള്‍ വിമാനത്തില്‍ അനുവദനീയമാണ്.