ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എന്താണ് ഇൻസോമാനിയ? എങ്ങിനെ പരിഹരിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


ഉറക്കം ശരിയായില്ലെങ്കിൽ ഒന്നും ശരിയാവില്ല. ശരീരത്തിന്റെ ആരോഗ്യത്തിന് ആഹാരം, വ്യായാമം, എന്നിവ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഉറക്കവും.


രാത്രി ഉറക്കം വരാതിരിക്കുക എന്നത് ക്ലേശകരമായ അനുഭവമാണ്. ലോകത്തെല്ലാവരും ഉറങ്ങുമ്പോഴും ദിവസങ്ങളായി നമുക്ക് മാത്രം ഉറക്കം വരാതിരിക്കുക എന്നത് ഭീകരമായ അവസ്ഥയാണ്. ഈ സമയത്ത് ഓരോ നിമിഷവും ഓരോ യുഗം പോലെയാണ് കടന്നു പോകുക. ഈ പ്രശ്‌നത്തെ ഇൻസോമാനിയ എന്നാണ് ഡോക്ടർമാർ വിശേഷിപ്പിക്കാറുള്ളത്.


ഉറങ്ങാൻ കിടന്നാല്‍ തലയണയോട് മല്ലിടേണ്ടി വരാറുണ്ടോ? ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കേണ്ടി വന്നിട്ടുണ്ടോ?
ഉറക്കം പകുതി ഞെട്ടി ഒരുപാട് സമയം ഉണർന്നിരിക്കേണ്ടി വന്നിട്ടുണ്ടോ? മനസ്സിലെ പ്രശ്നങ്ങള്‍ കൊണ്ടായിരിക്കും എന്നും പകലുറങ്ങിയത് കൊണ്ടായിരിക്കും എന്നും ഒക്കെ കരുതി നിങ്ങള്‍ സമാധാനിക്കാറുണ്ടാവാം . എന്നാല്‍ എല്ലാ ഉറക്കമില്ലായ്മയും അത്ര സിമ്ബിള്‍ അല്ല എന്നതാണ് സത്യം.


ശരാശരി പ്രായപൂർത്തിയായ ഒരാള്‍ ഓരോ 24 മണിക്കൂറിലും 7 മുതല്‍ 8 മണിക്കൂർ വരെ ഉറങ്ങേണ്ടതുണ്ട്. മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യത്തില്‍ പല പ്രശ്നങ്ങള്‍ക്കും അത് കാരണമായേക്കാം. സാധാരണയില്‍ നിന്ന് കുറച്ച്‌ ഉറങ്ങുകയോ അല്ലെങ്കില്‍ ഒട്ടും ഉറക്കം വരാതിരിക്കുകയോ ചെയ്യുന്നത് നിരന്തരമായ ഒരു അവസ്ഥയാണെങ്കില്‍ അത് ചിലപ്പോള്‍ ഇൻസൊമാനിയയുടെ ലക്ഷണം ആകാം.


പലതരം കാരണങ്ങള്‍ കൊണ്ട് ഇൻസോമാനിയ ഉണ്ടായേക്കാം. ഇതിനെ, ശാരീരികം മാനസികം, ജനിതകം, പാരിസ്ഥിതികം എന്നിങ്ങനെ നാല് വിഭാഗമായി തിരിച്ചിരിയ്ക്കുന്നു.


ആകാംഷ, നിരാശ, ഭയം, ദേഷ്യം തുടങ്ങിയവയാണ് ഇന്‍സോമാനിയയ്ക്കുള്ള മാനസികമായ കാരണങ്ങള്‍.


സ്ത്രീകളില്‍ ആര്‍ത്തവ സമയത്തും ആര്‍ത്തവ വിരാമ സമയത്തും ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഇന്‍സോമാനിയയ്ക്ക്  വഴി തെളിക്കുന്നു. ഇത് ജനിതക കാരണങ്ങളില്‍ ഉള്‍പ്പെടുന്നു. അമിതമായ വ്യായാമം, വേദന തുടങ്ങിയവ ഇന്‍സോമാനിയയ്ക്ക്  കാരണമാകുന്നു. ഇത് ശാരീരിക കാരണങ്ങളാണ്.


നേരത്തെ പറഞ്ഞ പോലെ ഉറക്കമില്ലായ്മ ഓർമ്മക്കുറവ് അടക്കം വളരെ ദൂരവ്യാപകമായ പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു അസുഖമാണ്. ഏകാഗ്രതയേയും നമ്മുടെ ഉല്‍പാദനക്ഷമതയെയും മാനസികാവസ്ഥയേയും ഒക്കെ വലിയ അളവില്‍ ഇത് ബാധിക്കും.ഇത്തരം പ്രശ്നങ്ങള്‍ മൂലം നിരന്തരമായി ഉറക്കക്കുറവ് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു നല്ല ചികിത്സകനെ കാണുന്നത് ആണ് ഉത്തമം.


പ്രശ്ന‌ പരിഹാരം

ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് ചൂട് പാല് കഴിക്കുക. പാലിലെ ട്രിപ്റ്റോഫാൻ ഉറങ്ങാൻ സഹായിക്കും

പയർ, നിലക്കടല, മത്സ്യം, എന്നിവ കഴിക്കുക. ഇതിലെ വിറ്റാമിൻ ബി3 ഉറക്കക്കുറവ് പരിഹരിക്കും.

ഓട്‌സ്, കഞ്ഞി, എന്നിവയും ഉറക്കം വരാൻ സഹായിക്കും. ഇവ കഴിക്കുന്നതോടൊപ്പം നന്നായി വ്യായാമം ചെയ്യുകയും ബ്രഹ്മി പോലുള്ള ഔഷധച്ചെടികളും ഉറക്കുറവിന് പരിഹാരം നൽകും.


ഉപേക്ഷിക്കേണ്ട ആഹാരസാധനങ്ങൾ

എണ്ണ ധാരാലം അടങ്ങിയതും ഗ്യാസ് ട്രബിൾ ഉണ്ടാക്കുന്നതുമായ ആഹാരസാധനങ്ങൾ ഉപേക്ഷിക്കുക. പ്രോട്ടീൻ ധാരാളമടങ്ങിയ ചിക്കൻ, മട്ടൺ, എന്നിവ ദഹിക്കാൻ ബുദ്ധിമുട്ടാണ്. ഇതും ഉറക്കത്തെ തളർത്തും. പുകവലി, പുകയില എന്നിവ ഉപേക്ഷിക്കുക. കഫീൻ അടങ്ങിയ ഭക്ഷ്യസാധനങ്ങൾ ഉപേക്ഷിക്കുക.


ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഈ ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിച്ചേക്കാം : പരമാവധി ഒഴിവാക്കണം

ഈ ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിച്ചേക്കാം : പരമാവധി ഒഴിവാക്കണം മാനസികവും ശാരീരികവുമായുമുള്ള പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാല്‍, നമ്മുടെ ചില മോശം ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിക്കുന്നു. ഇങ്ങനെ തലച്ചോറിന്റെ ആരോഗ്യം ക്ഷയിക്കുന്നതുകൊണ്ടാണ് അല്‍ഷിമേഴ്‌സ്, വിഷാദം, മസ്‌തിഷ്‌ക്കാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.  ഒരാൾ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഇത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും, മാനസികാരോഗ്യം മോശമാകുകയും ചെയ്യാന്‍ കാരണമാകും. ഓര്‍മ്മശക്തി, ഭാഷ കഴിവ്, കാഴ്‌ചപ്പാട് തുടങ്ങിയവയെ നിയന്ത്രിക്കുന്നത് തലച്ചോറിലെ കോര്‍ട്ടക്‌സ് എന്ന പുറം ഭാഗമാണ്. എന്നാല്‍, പുകവലി കോര്‍ട്ടക്‌സിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് ഓര്‍മ്മശക്തിയെ ബാധിക്കാന്‍ കാരണമാകും. പഞ്ചസാര അധികമുള്ള ഭക്ഷണം കഴിക്കുന്നത്, തലച്ചോറിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. തലച്ചോറിന്റെ കോശങ്ങള്‍ വളരുന്നതിന് അമിത പഞ്ചസാരയുടെ ഉപയോഗം തിരിച്ചടിയാകും. അല്‍ഷിമേഴ്‌സ് സാധ്യത വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും. തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്‌സിജന്‍ ആവശ...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

അല്‍പം വ്യത്യസ്തമായൊരു രസം തയ്യാറാക്കിയാലോ...

ചൊറിനൊപ്പം രസം കൂട്ടാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല.ഗ്യാസ്ട്രബിള്‍, ദഹനക്കുറവ് തുടങ്ങി ജലദോഷത്തിനുവരെ നല്ലതാണ്  രസം എന്നത് നിങ്ങൾക്കറിയാമോ... ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത്  വളരെ കുറച്ച്‌ ചേരുവകള്‍ കൊണ്ടൊരു സ്പെഷ്യല്‍ മാങ്ങാ രസം ആണ്. ആവശ്യമുള്ള ചേരുവകള്‍. .. 1=മാങ്ങ രണ്ടെണ്ണം  2=തൂവരപരിപ്പ് കാല്‍ കപ്പ് ( വേവിച്ചത് ) 3=മല്ലി കുരുമുളക് ജീരകം അര ടീ സ്പൂണ്‍ വീതം വറ്റല്‍ മുളക് മൂന്നെണ്ണം  4=എണ്ണ ഒരു ടേബിള്‍ സ്പൂണ്‍ കടുക് അര സ്പൂണ്‍ മുളക് മൂന്നെണ്ണം  കറിവേപ്പില ഒരു തണ്ട് 5=ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് ഒരു സ്പൂണ്‍ വീതം തക്കാളി 1 (ചെറുതായി അരിയുക ) 6=ഉപ്പ് ആവശ്യത്തിന് പഞ്ചസാര 1/2 ടീ സ്പൂണ്‍ വെള്ളം 2 കപ്പ് തയ്യാറാക്കുന്ന വിധം... മാങ്ങ തൊലി കളഞ്ഞു കഷ്ണങ്ങള്‍ ആക്കിയ ശേഷം വേവിച്ച്‌ അരച്ചെടുക്കുക. മൂന്നാമത്തെ ചേരുവകള്‍ എണ്ണയില്ലാതെ വറുത്തു പൊടിച്ച്‌ മാങ്ങയില്‍ ചേര്‍ക്കുക. ഒരു ചീന ചട്ടിയില്‍ കടുകു വറുത്തതിനു ശേഷം അഞ്ചാമത്തെ ചേരുവകള്‍ വഴറ്റുക. അതിലേക്ക് മാങ്ങയും, തൂവരപരിപ്പും ചേര്‍ക്കുക. ഉപ്പും, പഞ്ചസാരയും, വെള്ളവും ചേര്‍ത്ത് തിളക്കുമ്ബോള്‍ കായപ...

ആർത്തവസമയത്ത് ഉണ്ടാകുന്ന ശരീരവേദനകൾ

ആര്‍ത്തവ സമയത്ത് ശാരീരിക വേദനകള്‍, പ്രത്യേകിച്ചും വയറു വേദന എന്നത് സാധാരണയാണ്. എന്നാല്‍ , ചിലര്‍ക്കെങ്കിലും ആര്‍ത്തവ സമയത്ത് അതി കഠിനമായ വയറുവേദയുണ്ടാകുന്നതു കാണാറുണ്ട്. ചിലര്‍ക്കിത് ചിലപ്പോള്‍ പെട്ടെന്നുണ്ടാകുന്നതും ഇതേ രീതിയില്‍ തുടരുന്നതുമായിരിയ്ക്കും. കഠിനമായ ഇത്തരം ആര്‍ത്തവ വേദന, പ്രത്യേകിച്ചും അസാധാരണമായി ഉണ്ടാകുന്നത് നിസാരമായി കണ്ട് തള്ളിക്കളയുന്നത് ആരോഗ്യകരമല്ല. ഇത്തരം കഠിനമായ ആര്‍ത്തവ വേദന പല രോഗങ്ങളുടേയും ലക്ഷണമാകാം. ഇതിന് ഒരു പ്രധാന കാരണമായി വരാവുന്നത് സ്ത്രീകളുടെ ഗര്‍ഭപാത്രത്തെ ബാധിയ്ക്കുന്ന എന്‍ഡോമെട്രിയോസിസ് എന്നതാണ്. സാധാരണയായി ഗർഭപാത്രത്തിനകത്ത് വളരുന്ന ലൈനിംഗ്, മറ്റ് പ്രത്യുത്പാദന ഭാഗങ്ങളായ ഫാലോപ്യൻ ട്യൂബുകൾ, അണ്ഡാശയങ്ങൾ എന്നിവയിലേക്ക് വളരാൻ തുടങ്ങുമ്പോഴാണ് എൻഡോമെട്രിയോസിസ് സംഭവിക്കുന്നത്. മറ്റ് പ്രത്യുത്പാദന അവയവങ്ങളിൽ വളരുന്ന ലൈനിംഗ് അവയെ ദുർബലപ്പെടുത്തുന്നു, കഠിനമായ വേദനയ്ക്കും രക്തസ്രാവത്തിനുമെല്ലാം ഈ അവസ്ഥ ഇതിന് കാരണമാകുന്നു. യൂട്രസിലെ ഫൈബ്രോയ്ഡുകള്‍ ഇത്തരത്തില്‍ ആര്‍ത്തവ വേദനയ്ക്കുള്ള കാരണമാണ്. ഇവ കഠിനമായ വേദനയുണ്ടാക്കാം, കടുത്ത ബ്ലീഡിംഗ് കാരണമാകാം. ...

മുഖകാന്തി വർദ്ധിപ്പിക്കാൻ കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം

മുഖകാന്തി വർദ്ധിപ്പിക്കാൻ കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം കറ്റാർവാഴ ജെല്ലിൽ വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇതിന് ആന്റി-ഏജിംഗ് ഗുണങ്ങളുണ്ട്. ഇതിൽ ആന്റിമൈക്രോബയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.  മുഖത്ത് കറ്റാർവാഴ ഉപയോഗിക്കുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു. മുഖത്ത് ചെറിയ അളവിൽ കറ്റാർവാഴ പതിവായി പുരട്ടുന്നത് മുഖക്കുരു, സൂര്യാഘാതം എന്നിവയുൾപ്പെടെയുള്ള വിവിധ ചർമ്മ അവസ്ഥകളെ ചികിത്സിക്കാൻ സഹായിക്കും. സൂര്യതാപം അല്ലെങ്കിൽ പൊള്ളലേറ്റ ചർമ്മത്തിന് ഏറ്റവും പ്രകൃതിദത്തമായ പ്രതിവിധികളിൽ ഒന്നാണ് കറ്റാർവാഴ ജെൽ. ആന്റിഓക്‌സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമായ കറ്റാർവാഴ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. കറ്റാർ വാഴ ജെല്ലിൽ വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇതിന് ആന്റി-ഏജിംഗ് ഗുണങ്ങളുണ്ട്. ഇതിൽ ആന്റിമൈക്രോബയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊളാജന്റെ...

മോട്ടിവേഷൻ ചിന്തകൾ

ഒരിക്കൽ ബസിൽ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യൻ-അമേരിക്കൻ വിദ്യാർത്ഥിയുടെ സീറ്റിൽ കറുത്ത് തടിച്ച ഒരു മനുഷ്യൻ വന്ന് ഇരുന്നു. ഒരു ആഫ്രിക്കൻ വംശജൻ തന്റെ സീറ്റിൽ തൊട്ടുരുമ്മിയിരിക്കുന്നത് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല. അവൻ തന്റെ നീരസം പ്രകടമാക്കിക്കൊണ്ട് അടുത്തിരിക്കുന്ന മനുഷ്യനെ തള്ളിനീക്കാൻ തുടങ്ങി. അയാൾ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി ഇരുന്നു.പക്ഷേ, ആ കൗമാരക്കാരൻ വീണ്ടും അസഹ്യത പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറെക്കൂടി തള്ളിനീക്കാൻ ശ്രമിച്ചു.അപ്പോഴും യാതൊന്നും പ്രതികരിക്കാതെ അദ്ദേഹം കുറെക്കൂടി ഒതുങ്ങി ചേർന്നിരുന്നു. അല്പം കഴിഞ്ഞപ്പോൾ തടിച്ച മനുഷ്യന് ഇറങ്ങാനുള്ള സ്ഥലമായി. ബസിൽനിന്ന് ഇറങ്ങുന്നതിനുമുൻപ് അദ്ദേഹം പോക്കറ്റിൽനിന്ന് തന്റെ ബിസിനസ് കാർഡ് എടുത്ത് വിദ്യാർത്ഥിക്ക് നല്കി. അതിനുശേഷം ഒന്ന് ചിരിച്ചുകൊണ്ട് ബസിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തന്റെ കൈയിലിരിക്കുന്ന ബിസിനസ് കാർഡിലേക്ക് അലസഭാവത്തിൽ നോക്കിയ കൗമാരക്കാരൻ ഞെട്ടിപ്പോയി. അതിൽ പ്രിന്റ് ചെയ്തിരുന്നത് ഇപ്രകാരമായിരുന്നു: ജോ ലൂയിസ്. ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യൻ!! 1937 മുതൽ 194...

നടുവേദനയുടെയും കഴുത്ത് വേദനയുടെയും കാരണങ്ങളും പരിഹാരങ്ങളും

നടുവേദനയുടെയും കഴുത്ത് വേദനയുടെയും കാരണങ്ങളും പരിഹാരങ്ങളും സഹിക്കാൻ വയ്യാത്ത കഴുത്തുവേദനയും നടുവേദനയും  ഇന്നത്തെ പൊതുസമൂഹം അനുഭവിച്ചു വരുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണ്. ചെറുപ്പക്കാർ തുടങ്ങി മുതിർന്ന വ്യക്തികൾ വരെ ഇന്ന്   കഴുത്തുവേദനയുടെയും നടുവേദനയുടെയും പിടിയിൽ അകപ്പെട്ടിരിക്കുന്നു എന്നുതന്നെ വേണം പറയാൻ. കഴുത്ത് വേദനയുടെയും നടുവേദനയുടെയും പ്രധാന കാരണങ്ങൾ... മോശം പോസ്ചറിങ്ങും  ഉദാസീനമായ ജീവിതശൈലിയുമാണ്  കഴുത്തുവേദനയും നടുവേദനയും വർധിച്ചു വരുന്നതിന്റെ  പ്രധാന കാരണങ്ങൾ. ആധുനിക സമൂഹം നിഷ്ക്രിയത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. ദീർഘനേരം ഇരിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മണിക്കൂറുകളോളം ഇരിക്കാൻ ജീവനക്കാരെ പ്രേരിപ്പിക്കുന്ന തൊഴിൽ സാഹചര്യങ്ങളാണ് പ്രശ്നത്തിന്റെ കാതൽ. ഉദാസീനമായ ജീവിതശൈലി കാരണം  പേശികൾ ആവശ്യമുള്ള ശക്തി നേടുന്നില്ല, അതുകൊണ്ട് നട്ടെല്ലിന്  സ്‌ട്രെയിൻ  താങ്ങാൻപറ്റാതെ  വരുന്നു. ഇന്നത്തെ കംപ്യൂട്ടർ യുഗത്തിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് അധികം ശാരീരിക ആയാസം ഒന്നും ഇല്ലാതെ ഒരിടത്തുതന്നെ ഇരുന്ന...

വീട്ടില്‍ തയ്യാറാക്കാം രുചികരമായ കുഴിമന്തി

റെസ്റ്റൊറന്റിൽ ലഭിക്കുന്ന അതേരുചിയിൽ സ്വാദിഷ്ടമായ കുഴിമന്തി വീട്ടിലും തയ്യാറാക്കാൻ കഴിയും. റെസിപ്പി പരിചയപ്പെടാം. ആവശ്യമുള്ള സാധനങ്ങള്‍ ചിക്കന്‍ - ഒരു കിലോ ബസ്മതി അരി - 2 കപ്പ് .. ബസ്മതി അരി - 2 കപ്പ് മന്തി സ്‌പൈസസ് - 2 ടീസ്പൂണ് സവാള - 4 എണ്ണം തൈര് -4 ടീസ്പൂണ്‍ ഒലിവ് എണ്ണ - 4 നാല് ടീസ്പൂണ്‍ തക്കാളി (മിക്‌സിയില്അരച്ചെടുത്തത്)- 2 എണ്ണം ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- 2 ടീസ്പൂണ് നെയ്യ് - 2 ടീസ്പൂണ് പച്ചമുളക്- 5 എണ്ണം ഏലയ്ക്ക -5 എണ്ണം കുരുമുളക് - 10 എണ്ണം തയ്യാറാക്കുന്ന വിധം...                       ബസ്മതി അരി ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെക്കണം. മന്തി സ്‌പൈസ്, തൈര്, നെയ്യ്, ഒലിവ് എണ്ണ, ഒരു ടേബിള്‍,സ്പൂണ്‍ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കുക. ചിക്കനിൽ നന്നായി മസാല ചേര്‍ത്ത് മാരിനേറ്റ് ചെയ്തു വെയ്ക്കുക.  ഒരു പാത്രത്തില്‍ അരി വേവിക്കുക. ഒരു ചെമ്പില്‍ നെയ്യ് ചൂടാക്കി സവാള വഴറ്റുക. ശേഷം ഒലിവ് ഒയില്‍ ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ക്...

വീടിനുള്ളിലും അലർജി പ്രശ്നങ്ങളോ? കാരണങ്ങൾ ഇതാണ്

അലര്‍ജി നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. അലർജിയുടെ കാരണം കണ്ടെത്തി എത്രയും വേഗം അതിന് പരിഹാരം തേടേണ്ടത് അനിവാര്യമാണ്. പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അലർജി. കുട്ടികളിൽ മുതിർന്നവരിലുമൊക്കെ ഈ പ്രശ്നങ്ങൾ കണ്ടുവരുന്നു. ചിലർക്ക് വീടിന് പുറത്തിറങ്ങി കഴിയുമ്പോൾ പൊടിയും മറ്റും അടിച്ചിട്ട് അലർജി ഉണ്ടാകാറുണ്ട്. എന്നാൽ വീടിനകത്ത് ഇരുന്നാലും ചിലർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ അലർജിയുള്ളവർ കാരണം കണ്ടെത്തി ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ബാഹ്യമായ പ്രേരക ഘടകങ്ങളോട് ശരീരം അമിതമായി പ്രതികരിക്കുന്നതാണ് അലര്‍ജി. ഏകദേശം 20-30 ശതമാനം ആളുകള്‍ അലര്‍ജി കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രേരക ഘടകങ്ങള്‍ ആന്റിജന്‍ ആയി പ്രവര്‍ത്തിച്ച് ശരീരത്തിലെ ആന്റിബോഡികളുമായി പ്രതികരിക്കുമ്പോഴാണ് ഒരാൾക്ക് അലര്‍ജി പ്രശ്നങ്ങളുണ്ടാകുന്നത്. വീടിനുള്ളിൽ നിങ്ങൾക്ക് അലർജി ഉണ്ടാകുന്നുവെങ്കിൽ അത് കണ്ടെത്തി അതിനുള്ള പരിഹാരം നമുക്ക് തന്നെ കണ്ടെത്താം. വളർത്ത് മൃ​ഗങ്ങൾ വീട്ടിലുണ്ടങ്കിൽ... മിക്ക ആളുകളും വളർത്ത് മൃ​ഗങ്ങ...

ചിരട്ടയ്ക്ക് വിപണിയില്‍ വില കുതിച്ചുയരുന്നു

കോഴിക്കോട്: കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഉപയോഗമില്ലാതെ വലിച്ചെറിഞ്ഞിരുന്ന ഒരു സാധനമാണ് ചിരട്ട. തേങ്ങ ചിരവിയ ശേഷം ചിരട്ട കൂട്ടിയിട്ടാല്‍ ഒന്നുകില്‍ തീ കത്തിക്കാൻ ഉപയോഗിക്കും, അല്ലെങ്കില്‍ ആരെങ്കിലും വന്നാല്‍ തൊണ്ടും ചിരട്ടയും കൊടുത്ത് ഒരു ചെറിയ ചില്ലറ വാങ്ങും. എന്നാല്‍, ചിരട്ട പഴയ ചിരട്ടയല്ല എന്നാണ് ഇപ്പോള്‍ ആക്രിക്കാർ പറയുന്നത്. മുൻകാലങ്ങളില്‍ ഇരുമ്ബും തുരുമ്ബുമൊക്കെയായിരുന്നു ആക്രിക്കാർക്ക് വേണ്ടതെങ്കില്‍ ഇപ്പോള്‍ വേണ്ടത് ചിരട്ടയാണ്. വെറുതെ വേണ്ട. നല്ല വിലയും കിട്ടും. മുടി കറുപ്പിക്കാനും വെള്ളം ശുദ്ധീകരിക്കാനുമൊക്കെ വന്‍വിലകൊടുത്ത് പാര്‍ശ്വഫലങ്ങളുള്ള രാസപദാര്‍ത്ഥങ്ങള്‍ വാങ്ങിയിട്ട് പൊന്നുംവിലയുള്ള ചിരട്ട വലിച്ചെറിയുന്നവര്‍ അറിയുക, ചിരട്ടയ്ക്ക് വിപണിയില്‍ വില കുതിച്ചുയരുകയാണ്. മൂന്ന് മാസത്തിനിടെ കൂടിയത് 300 ശതമാനം ! ചിരട്ടയ്ക്ക് ഇത്ര മൂല്യമുണ്ടെന്ന് ആളുകള്‍ മനസിലാക്കിയത് സമീപകാലത്താണ്. വീടുകളിലെ ആക്രി ശേഖരിക്കുന്നവര്‍ ഇപ്പോള്‍ ചോദിക്കുന്നത് ചിരട്ടയാണ്. ഒരു കിലോ ചിരട്ടയ്ക്ക് 30 രൂപയിലധികം വിലതരും. വിദേശനാണയം നേടിത്തരുന്ന നല്ലൊരു വ്യാവസായിക ഉത്പന്നമായി ചിരട്ടക്കരി മാറിയതാ...