ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വാട്സാപ്പില്‍ പുതുപുത്തൻ ഫീച്ചര്‍ വരുന്നു


പുതിയ ഫീച്ചറുമായി വാട്സ്‌ആപ്പ്. അടുത്തകാലത്തായി പല പുതിയ പരീക്ഷണങ്ങളും വാട്സാപ്പില്‍ നടക്കുന്നുണ്ട്. പുതിയ അപ്ഡേഷൻ എല്ലാം ഇരുകൈയും നീട്ടിയാണ് ഉപയോക്താക്കള്‍ സ്വീകരിക്കുന്നത്


വാട്‌സ്‌ആപ്പിന്‍റെ ചാറ്റ് സ്ക്രീനില്‍ അവതാറുകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മെറ്റ. പ്രൊഫൈല്‍ പിക്‌ച്ചറില്‍ സ്വൈപ് ചെയ്‌താല്‍ ആളുടെ അവതാര്‍ കാണാനാകുന്ന സംവിധാനമാണിത്.


വാട്ട്‌സ്ആപ്പ് അവതാറുകൾ നിങ്ങളുടെ വ്യക്തിഗതമാക്കിയ ഡിജിറ്റൽ പതിപ്പുകളാണ്, അത് സ്റ്റിക്കറുകളോ പ്രൊഫൈൽ ചിത്രങ്ങളോ ആയി ഉപയോഗിക്കാം. മുടിയും ചർമ്മത്തിൻ്റെ നിറവും മുതൽ വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും വരെ നിങ്ങൾക്ക് അവതാറിൻ്റെ രൂപം ഇഷ്ടാനുസൃതമാക്കാം. 


സ്വയം പ്രകടിപ്പിക്കാനും നിങ്ങളുടെ ചാറ്റുകൾക്ക് ഒരു വ്യക്തിഗത സ്പർശം നൽകാനുമുള്ള ഒരു സർഗ്ഗാത്മക മാർഗമാണിത്. ഏത് സംഭാഷണത്തിനും പ്രകടമായ സ്റ്റിക്കറുകൾ സൃഷ്ടിക്കാനും നിങ്ങൾക്ക് അവ ഉപയോഗിക്കാം. നിങ്ങൾക്ക് സന്തോഷമോ സങ്കടമോ ആശ്ചര്യമോ തോന്നിയാലും, നിങ്ങളുടെ മാനസികാവസ്ഥയുമായി പൊരുത്തപ്പെടുന്ന ഒരു അവതാർ സ്റ്റിക്കർ ഉണ്ട്. ആശയവിനിമയം നടത്താനും നിങ്ങളുടെ സന്ദേശങ്ങളിൽ വ്യക്തിത്വം ചേർക്കാനുമുള്ള ഒരു കളിയായ മാർഗമാണിത്.


ചാറ്റ് ഇന്‍ഫോ സ്ക്രീന‍ില്‍ അവതാറുകള്‍ കാണിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സ്‌ആപ്പില്‍ ഉടനെത്തും എന്നാണ് വാബെറ്റ്‌ഇന്‍ഫോയുടെ പുതിയ വാര്‍ത്ത. ഈ ഫീച്ചര്‍ വരുന്നതോടെ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്താല്‍ അവതാര്‍ കാണാനാകും. ഇതോടെ അവതാറും പ്രൊഫൈല്‍ ഡീറ്റൈല്‍സും ഒരേയിടത്ത് പ്രത്യക്ഷപ്പെടും. ഭാവി അപ്‌ഡേറ്റുകളില്‍ ഈ ഫീച്ചര്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. അവതാറുകള്‍ കൂടുതല്‍ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും വാട്‌സ്‌ആപ്പില്‍ എത്തുന്നുണ്ട്. നിങ്ങളുടെ അവതാർ ആർക്കൊക്കെ അവരുടെ സ്റ്റിക്കറുകളില്‍ ഉപയോഗിക്കാമെന്ന് തീരുമാനിക്കാൻ വാട്ട്‌സ്‌ആപ്പ് ഒരു സുരക്ഷാ സംവിധാനം കൊണ്ടുവരാന്‍ ആലോചിക്കുന്നതായി മുമ്ബ് വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പുറമെയാണ് അവതാറിനെ കുറിച്ച്‌ പുതിയ സൂചന വന്നിരിക്കുന്നത്.


എഐ ചാറ്റ്‌ബോട്ടിന് വോയ്‌സ് മെസേജുകള്‍ അയക്കാനുള്ള സൗകര്യം വാട്‌സ്‌ആപ്പ് പരീക്ഷിക്കുന്നതായി അടുത്തിടെ വാബെറ്റ്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. വോയ്‌സ് മെസേജുകള്‍ വഴിയുള്ള നമ്മുടെ ചോദ്യങ്ങള്‍ക്ക് ടെക്സ്റ്റ് രൂപത്തില്‍ മറുപടി നല്‍കാന്‍ മെറ്റ എഐയ്ക്കാകുന്ന രീതിയിലാണ് പുതിയ ഫീച്ചര്‍ രൂപകല്‍പന ചെയ്യുന്നത്. വാട്‌സ്‌ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ് 2.24.16.10 വേര്‍ഷന്‍റെ ബീറ്റയിലാണ് പരീക്ഷണം നടക്കുന്നത്. ഗൂഗിള്‍ പ്ലേയിലെ ബീറ്റ പോഗ്രാമിന്‍റെ ഭാഗമായുള്ളവര്‍ക്ക് മെറ്റ എഐ ചാറ്റ് ഇന്‍റര്‍ഫേസില്‍ പുതിയ വോയ്‌സ് മെസേജ് ഐക്കണ്‍ കാണാനാകും. ഇപ്പോള്‍ ബീറ്റാ ഉപയോക്താക്കള്‍ക്ക് മാത്രം ലഭ്യമായ പുത്തന്‍ എഐ ഫീച്ചര്‍ ആഴ്ചകള്‍ക്കുള്ളില്‍ വിപുലമായി അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷ.