കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം കൊണ്ടോ അല്ലാതെയോ ഒക്കെ ചുമ ഉണ്ടാകാറുണ്ട്. കഫത്തോട് കൂടിയ ചുമ, വരണ്ട ചുമ എന്നീ രണ്ട് രീതിയിൽ ചുമ അനുഭവപ്പെടാറുണ്ട്. ചുമ മാറാൻ സഹായിക്കുന്ന ചില ഒറ്റമൂലികൾ പരിചയപ്പെടാം
നമ്മളിൽ മിക്ക ആളുകളെയും ഏറ്റവുമധികം ശല്യപ്പെടുത്തുന്ന ഒന്നാണ് ചുമ. തുടർച്ചയായ ചുമ അസ്വസ്ഥതയുണ്ടാക്കുക മാത്രമല്ല നിങ്ങളുടെ തൊണ്ടയെ പ്രകോപിപ്പിക്കുകയും ഭക്ഷണം ശരിയായി ഇറക്കാൻ പോലും പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റത്തിന് പുറമെ, അലർജി അല്ലെങ്കിൽ മലിനീകരണം പോലുള്ള മറ്റ് കാരണങ്ങൾ മൂലവും ചുമ ഉണ്ടാവാം. ദിവസം മുഴുവൻ തുടർച്ചയായി ചുമയ്ക്കുന്നത് തീർച്ചയായും ഒരു സുഖകരമായ അനുഭവമല്ല. എന്നാൽ, കഫം, അലർജനുകൾ എന്നിവ വായിലൂടെ നീക്കം ചെയ്യാൻ സഹായിക്കുന്നതിനാൽ ഇത് തികച്ചും സാധാരണമാണ്. ചുമ സാധാരണയായി കുറച്ച് ദിവസങ്ങൾക്ക് ശേഷം സ്വയം പോകും. എന്നാൽ ഇതിൽ നിന്ന് പെട്ടെന്നുള്ള ആശ്വാസത്തിനായി, നിങ്ങൾക്ക് ഒന്നുകിൽ മരുന്നുകൾ കഴിക്കാം അല്ലെങ്കിൽ ചില ഒറ്റമൂലികൾ പരീക്ഷിക്കാം. നിങ്ങളുടെ ചുമ അകറ്റാൻ സഹായിക്കുന്ന ഫലപ്രദമായ വീട്ടുവൈദ്യങ്ങൾ ഇതാ.
മഴയും വേനലും എല്ലാം ഇടവിട്ട് ഇടവിട്ട് അനുഭവപ്പെടുന്നതിനാല്‍ പനിയും ജലദോഷവും ചുമയും ഒഴിഞ്ഞ ഒരു നേരവും ഇല്ല.പനി മാറി കഴിഞ്ഞാലും ചുമയും കഫക്കെട്ടും എല്ലാം മാറുന്നതിന് വളരെ പ്രയാസം ആണ്. പനി കഴിഞ്ഞുള്ള ചുമയും കഫക്കെട്ടും എല്ലാം വളരെയധികം അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നാണ്. ചുമ മൂലം ഉണ്ടാകുന്ന അസ്വസ്ഥത കുറയ്‌ക്കുന്നതിന് വീട്ടില്‍ തന്നെ ലഭ്യമാകുന്ന ചില വസ്തുക്കള്‍ കൊണ്ട് സാധിക്കും.
അതില്‍ ഏറ്റവും പ്രധാനിയാണ് തേൻ. തേൻ കഴിക്കുന്നതിലൂടെ ചുമ മൂലം തൊണ്ടയില്‍ അനുഭവപ്പെടുന്ന അസ്വസ്ഥതകള്‍ കുറയ്‌ക്കുന്നതിനും തൊണ്ടയെ മൃദുവാക്കുന്നതിനും സഹായിക്കും. ചുമ വളരെ പെട്ടെന്ന് കുറയ്‌ക്കുന്നതിന് ചെറു ചൂടുള്ള വെള്ളത്തിലോ ഹെർബല്‍ ടീയിലോ ഒരു ടേബിള്‍ സ്പൂണ്‍ തേൻ കലർത്തി കുടിക്കുന്നത് ഗുണം ചെയ്യും. ശ്വാസനാളത്തെ റിലാക്സ് ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങള്‍ ഒരുപാട് അടങ്ങിയിട്ടുള്ള ഇഞ്ചി.
ചെറിയ കഷ്ണങ്ങളാക്കി എടുത്ത ഇഞ്ചി വെള്ളത്തില്‍ ഇട്ട് തിളപ്പിച്ചതിനുശേഷം ഇഞ്ചി ചായ തയ്യാറാക്കി കുടിക്കുന്നതും തൊണ്ടവേദനയില്‍ നിന്നും ചുമയില്‍ നിന്നും രക്ഷ നേടുന്നതിനും സഹായിക്കും. ചുമ മൂലം തൊണ്ടയില്‍ അനുഭവപ്പെടുന്ന ആസ്വസ്ഥത കുറയ്‌ക്കുന്നതിനും തൊണ്ടയെ ശാന്തമാക്കുന്നതിനും കഫം കുറയ്‌ക്കുന്നതിനും യൂക്കാലിപ്റ്റസ്, പുതിന പോലുള്ള സുഗന്ധ എണ്ണകള്‍ ചൂടുവെള്ളത്തില്‍ ചേർത്ത് ആവി പിടിക്കുന്നത് നല്ലതാണ്.
ഇത്തരത്തില്‍ ആവി പിടിക്കുന്നത് മൂക്കടപ്പില്‍ നിന്ന് രക്ഷനേടാനും സഹായിക്കും. അതുപോലെതന്നെ തൊണ്ടവേദനയ്‌ക്ക് കാരണമാകുന്ന ബാക്ടീരിയകളെ കൊല്ലുന്നതിനും തൊണ്ടവേദന കുറയ്‌ക്കുന്നതിനും ചെറു ചൂടുള്ള ഉപ്പുവെള്ളം തൊണ്ടയ്‌ക്ക് പിടിക്കുന്നത് നല്ലതാണ്. ഒരു പരിധിവരെ ചുമ കുറയ്‌ക്കുന്നതിന് ഒരു കപ്പ് ചെറിയ ചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പ് കലർത്തിയാണ് തൊണ്ടയ്‌ക്ക് പിടിക്കേണ്ടത്.
മെന്തോള്‍ ധാരാളമായി അടങ്ങിയ പുതിനയില ഇട്ട ചായ കുടിക്കുന്നതും പുതിനയില ചായയില്‍ നാരങ്ങ ചേർത്ത് കുടിക്കുന്നതും തൊണ്ടയെ ശാന്തമാക്കുന്നതിന് സഹായിക്കും. ശ്വസന പ്രശ്നങ്ങള്‍ക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ഇരട്ടിമധുരം. ഇരട്ടിമധുരം ഇട്ട് തിളപ്പിച്ച ചായ കുടിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കഫക്കെട്ട്, ശ്വസന പ്രശ്നങ്ങള്‍ എന്നിവ കുറയ്‌ക്കുന്നതിനും സഹായിക്കും.
ചുമ മാറാൻ വളരെ നല്ലതാണ് സൂപ്പ്. ചിക്കനോ വെജിറ്റബിളോ ഏത് സൂപ്പായാലും ചെറുചൂടോടെ കുടിക്കുന്നത് ചുമ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണസാധനങ്ങള്‍ ആയ തൈര്, സോർക്രാറ്റ്, കെഫീർ എന്നിവ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്‌ക്കുന്നതിന് സഹായകമാണ്. ആന്റി മൈക്രോബയല്‍, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങള്‍ ധാരാളമായി അടങ്ങിയ മഞ്ഞള്‍ ചെറിയ ചൂടുള്ള പാലില്‍ തേനിനോടൊപ്പം ചേർത്ത് കുടിക്കുന്നത് തൊണ്ടവേദന കുറയുന്നതിനും ചുമയും കഫക്കെട്ടും മാറ്റുന്നതിനും വളരെയധികം സഹായകരമാണ്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.