കളിപ്പാട്ടമെന്ന് കരുതി ഒരുവയസുകാരൻ കടിച്ച പാമ്ബ് ചത്തു. ബിഹാറിലെ ഗയയിലാണ് വിചിത്ര സംഭവം. വീടിന്റെ ടെറസില്‍ കളിക്കുന്നതിനിടെയാണ് പാമ്ബിനെ കൈയില്‍ കിട്ടിയത്.
കളിപ്പാട്ടമെന്ന് കരുതി പാമ്ബിനെ നിരവധി തവണ കടിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തില്‍ കുടുംബവും ഡോക്ടർമാരും ഞെട്ടി.
അമ്മയാണ് കുഞ്ഞിനെ പാമ്ബിനാെപ്പം കണ്ടത്. പിന്നാലെ ഇവർ കുട്ടിയെയുമെടുത്ത് ആശുപത്രിയിലേക്ക് ഓടുകയായിരുന്നു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. കുട്ടിക്ക് കാര്യമായി ഒന്നും സംഭവിച്ചില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. പാമ്ബ് രണ്ടുകഷ്ണമായി കിടക്കുന്ന വീഡിയോയും പുറത്തുവന്നു.
അതേസമയം പാമ്ബ് വിഷമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മഴക്കാലത്ത് കാണുന്നവയാണ് കുട്ടിക്ക് സമീപമെത്തിയതെന്നാണ് റിപ്പോർട്ട്. ജൂലായില്‍ കിടന്നുറങ്ങിയ യുവാവിനെ പാമ്ബ് കടിക്കുകയും തിരിച്ച് യുവാവ് അതിനെ കടിച്ചുകൊല്ലുകയും ചെയ്തൊരു സംഭവം നടന്നിരുന്നു. വിഷപാമ്ബ് കടിച്ച യുവാവിനെ ചികിത്സ നല്‍കി രക്ഷപ്പെടുത്തിയിരുന്നു.