കേരളത്തില്‍ സ്വര്‍ണവില കുറയുന്നു. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. സെപ്തംബറില്‍ സ്വര്‍ണവില വര്‍ധിക്കുമെന്ന പ്രചാരണം നിലനില്‍ക്കെയാണ് മറിച്ച് സംഭവിക്കുന്നത്.അതുകൊണ്ടുതന്നെ സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ സമയം കളയാതെ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നത് നല്ലതാണ്. കുറഞ്ഞ വിലയില്‍ സ്വര്‍ണം ലഭിക്കാനുള്ള മാര്‍ഗം കൂടിയാണിത്.
സെപ്തംബര്‍ മാസത്തിലെ ആദ്യ പ്രവൃത്തിദിനത്തില്‍ വില കുറഞ്ഞത് ഉപഭോക്താക്കളെ കൂടുതലായി ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് ജ്വല്ലറി വ്യാപാരികള്‍. വിവാഹ സീസണ്‍ ആരംഭിച്ചതിനാല്‍ ആഭരണത്തിന് വേണ്ടി കൂടുതല്‍ പേര്‍ ജ്വല്ലറികളിലെത്തുമെന്നാണ് കരുതുന്നത്. സ്വര്‍ണവില കുറയാനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്. അതേസമയം, പലിശ നിരക്ക് കുറയ്ക്കാന്‍ പോകുന്നത് മറിച്ച് സംഭവിക്കാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇന്നത്തെ പവന്‍ വില അറിയാം...
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഒരു പവന് 53360 രൂപയാണ് ഇന്നത്തെ വില. 200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6670 രൂപയിലെത്തി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 5530 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ ഒരു രൂപ കുറഞ്ഞ് ഗ്രാമിന് 90 രൂപയായി. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2496 ഡോളറിലേക്ക് താഴ്ന്നു. നേരത്തെ 2500ന് മുകളിലായിരുന്നു.
പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ട് എന്ന വിവരം വന്ന പിന്നാലെ വിറ്റഴിക്കല്‍ സമ്മര്‍ദ്ദം ശക്തമായിട്ടുണ്ടെന്നാണ് വിവരം. അതാണ് ആഗോള വിപണിയില്‍ വില കുറയുന്നതത്രെ. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. മാത്രമല്ല, ഡോളര്‍ സൂചിക കരുത്ത് വര്‍ധിപ്പിച്ചിരിക്കുകയാണ്. 101.71 എന്ന നിരക്കിലാണ് സൂചിക. നേരത്തെ 100ലേക്ക് താഴ്ന്നിരുന്നു.
ഡോളറുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇന്ത്യന്‍ രൂപ നേരിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ട്. 83.89 എന്ന നിരക്കിലാണ് രൂപ. ഇന്ത്യന്‍ രൂപ നേരത്തെ വലിയ തോതില്‍ ഇടിഞ്ഞിരുന്നു. 84 കടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ആര്‍ബിഐ നടത്തിയ ഇടപെടല്‍ രൂപയുടെ കരുത്ത് വര്‍ധിപ്പിക്കുകയായിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങുമ്ബോള്‍ എത്ര ചെലവ് വരുമെന്ന് പറയാം...
ആഭരണങ്ങള്‍ക്ക് സാധാരണ അഞ്ച് ശതമാനം പണിക്കൂലി ജ്വല്ലറികള്‍ ഈടാക്കാറുണ്ട്. ഡിസൈന്‍ കൂടിയാല്‍ പണിക്കൂലിയും വര്‍ധിക്കും. സ്വര്‍ണത്തിന്റെ വിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടിയും നല്‍കേണ്ടതുണ്ട്. ഇെേതല്ലാം ചേര്‍ത്തുള്ള ബില്ലാണ് ഉപഭോക്താക്കള്‍ ഒടുക്കേണ്ടത്. അതായത്, ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 58000 രൂപ വരെ ചെലവ് വന്നേക്കാം.
02/09/2024, തിങ്കൾ, ഇന്നത്തെ വിപണി നിലവാരം
സ്വർണ്ണം :
ഗ്രാം : 6670 രൂപ
പവൻ : 53,360 രൂപ
വെള്ളി :
ഗ്രാം : 91 00 രൂപ
കിലോ : 91,000 രൂപ
എക്സ്ചേഞ്ച് റേറ്റ്...
യു എസ് ഡോളർ. : 83.90
യൂറൊ : 92.90
ബ്രിട്ടീഷ് പൗണ്ട് : 110.23l6
ഓസ്ട്രേലിയൻ ഡോളർ : 56.90
കനേഡിയൻ ഡോളർ :62.19
സിംഗപ്പൂർ . : 64.22
ബഹറിൻ ദിനാർ : 222.70
മലേഷ്യൻ റിംഗിറ്റ് : 19.33
സൗദി റിയാൽ : 22.37
ഖത്തർ റിയാൽ : 23.05
യു എ ഇ ദിർഹം : 22.84
കുവൈറ്റ് ദിനാർ : 274.69
ഒമാനി റിയാൽ. : 218.09
പെട്രോൾ, ഡീസൽ വിലകൾ...
കോഴിക്കോട് : 106.04 - 95.02
എറണാകുളം : 105.45 - 94.45
തിരുവനന്തപുരം : 107.56 - 96.43
കോട്ടയം : 105.85 - 94.82
മലപ്പുറം : 106.36 - 95.33
തൃശൂർ : 106.35 - 95.29
കണ്ണൂർ : 105.77- 94.78