ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാല്‍മുട്ടിന് ചികിത്സ തേടിയെത്തിയ 63 കാരന്റെ എക്‌സ് റേ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍




ജനനേന്ദ്രീയം അസ്ഥിയായി മാറുന്ന അപൂർവ്വ രോഗം ബാധിച്ച്‌ വയോധികൻ. ന്യൂയോർക്ക് സ്വദേശിയായ 63 കാരനിലാണ് ഇപ്പോൾ രോഗം കണ്ടെത്തിയിരിക്കുന്നത്.


തന്റെ കാല്‍മുട്ടിന്റെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയ അദ്ദേഹത്തിന്റെ ഇടുപ്പിന്റെ എക്‌സ് റേ പരിശോധിച്ചതില്‍ നിന്നായിരുന്നു ഡോക്ടർമാർ  രോഗം കണ്ടെത്തിയത്. അപൂർവ്വങ്ങളില്‍ അപൂർവ്വമായി മാത്രമാണ് ഈ അവസ്ഥയുണ്ടാകാറുള്ളത്.


'പെനൈല്‍ ഓസിഫിക്കേഷൻ' എന്നാണ് ഈ അവസ്ഥയുടെ പേര്. 2019-ല്‍ നടപ്പാതയില്‍ വീണ് കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. ഇതിന് ശേഷം കാല്‍മുട്ടിന് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെ വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തുകയായിരുന്നു.


ഭാവിയില്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാൻ മുൻകരുതല്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഇടുപ്പിന്റെ എക്‌സ് റേ ഡോക്ടർ എടുത്തു. ഇത് പരിശോധിച്ചപ്പോള്‍ ജനനേന്ദ്രീയത്തിന് കട്ടിയുള്ളതായി കാണപ്പെടുകയായിരുന്നു. 'എക്‌സ്ട്രാസ്‌കെലെറ്റല്‍ ബോണ്‍' എന്നാണ് ഈ പ്രതിഭാസം വൈദ്യശാസ്ത്ര മേഖലയില്‍ അറിയപ്പെടുന്നത്. കാത്സ്യം ലവണങ്ങള്‍ ജനനേന്ദ്രിയത്തില്‍ ഒരു ഫലകത്തോട് സാമ്യമുള്ള രീതിയില്‍ നിക്ഷേപിക്കപ്പെടുന്ന അസ്ഥയാണിത്.


ഇതുവരെ 40 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഈ അവസ്ഥ കണ്ടെത്തിയിട്ടുള്ളതെന്നാണ് ഡോക്ടർമാർ പറയുന്നത്. ശസ്ത്രക്രിയയും കുത്തിവയ്പ്പുമെല്ലാണാണ് ഈ രോഗം മാറുന്നതിനുള്ള പ്രതിവിധി.