വിവാഹ പങ്കാളി താൻ ആഗ്രഹിക്കുന്ന രീതിയിൽ തന്നെ പെരുമാറണമെന്ന് ഏവരും ആഗ്രഹിക്കും. പക്ഷേ നിങ്ങൾ എന്താണ് ആഗ്രഹിച്ചത് എന്നു പങ്കാളി അറിഞ്ഞെന്നു വരില്ല. പ്രതീക്ഷിച്ച രീതിയിൽ പ്രവർത്തിക്കാത്തതിനാൽ ആ നീരസം മനസ്സിൽ വച്ചു കൊണ്ടിരിക്കും. പിന്നീടുള്ള പെരുമാറ്റങ്ങളിലെല്ലാം ആ നീരസം മനസ്സിൽ വെച്ചിട്ട് ആയിരിക്കും. അതുകൊണ്ടാണ് വഴക്കുകൾ പെട്ടെന്നുണ്ടാകുന്നത്.
പല കുടുബ വഴക്കിൻ്റേയും ശരിയായ കാരണം അപ്പോഴുണ്ടായ പ്രശ്നമായിരിക്കില്ല. അതിനാൽ ഏതു പ്രശ്നവും തുടക്കത്തിലെ പരിഹരിക്കണം. അല്ലെങ്കിൽ ആ വിഷമം സ്ഥിരമായി നിലനിൽകും. പരസ്പരം ബന്ധമില്ലാതെ പ്രശ്നങ്ങൾ തുടർക്കഥയാകും.
ഇത്തരം പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ തീരുമാനങ്ങളെടുക്കുമ്പോൾ അവരെ കൂടെ കൂട്ടുക.
ചില സ്ത്രീകൾ ഭർത്താക്കന്മാരുടെ പരാതി പറഞ്ഞു കൊണ്ടിരിക്കാം. പലപ്പോഴും സ്നേഹം കുറവു ണ്ടായതു കൊണ്ടായിരിക്കില്ല. മറ്റൊരാളിൽ കണ്ട ഗുണങ്ങൾ പങ്കാളിയിൽ പ്രതീക്ഷിക്കുന്നതു കൊണ്ടാകാം. അവർക്ക് അവരായി മാത്രമേ പ്രവർത്തിക്കാൻ കഴിയൂ. ഇത്തരം പെരുമാറ്റ പ്രത്യേകതകൾ അറിഞ്ഞു വച്ചു പ്രവർത്തിക്കുക. ജീവിതം സന്തോഷകരമായി മാറും തീർച്ച.
KHAN KARICODE
CON : PSYCHOLOGIST