ഫുട്ബോളിലെ പോലെ ജീവിതത്തിലും ആദ്യം പഠിക്കേണ്ടത് മുന്നിൽ നിൽക്കാൻ അല്ല .ഒപ്പം നിൽക്കാൻ ആണ് .പന്ത് എപ്പോഴും തന്റെ കാൽച്ചുവട്ടിൽ വേണമെന്ന ചിന്തയിലും എനിക്ക് തനിച്ച് ഈ കളി ജയിപ്പിക്കാം എന്ന തെറ്റിദ്ധാരണയിലും ആണ് കളിക്കാരുടെ കാൽ ഇടറുന്നത് .ഒരുമിച്ചു നിന്നാൽ മാത്രം ജയിക്കുന്ന കളികൾ നാം ഒറ്റക്ക് കളിക്കാൻ പോയാൽ ഒരു പക്ഷേ പരാജയപ്പെട്ടേക്കാം.
സ്വയം ശാക്തീകരണത്തിന്റെ അർത്ഥം സ്വന്തം ശരീരത്തെയും മനസ്സിനെയും മാത്രം ഉപയോഗിക്കുക എന്നല്ല. കൂടെ നിൽക്കുന്നവരെ കൂടി വിലമതിക്കുക എന്നാണ്. എല്ലാം സ്വയം നേടാൻ കഴിയുമെന്ന ആത്മവിശ്വാസമോ അഹംബോധമൊ ഉള്ള ആരും ആത്യന്തിക വിജയത്തിന് അർഹരല്ല..
നമുക്ക് ഒറ്റക്ക് ചെയ്യാൻ കഴിയാത്ത നിരവധി കാര്യങ്ങൾ ഉണ്ട്. കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നെങ്കിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യങ്ങളും നിരവധി ഉണ്ട്. കൂടെ നിൽക്കാൻ ആളുണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ടതാവുന്നത് ഇവിടെ ആണ്. ജീവിതത്തിൽ ഒറ്റക്ക് നിന്നാണ് എല്ലാ വിജയങ്ങളും സ്വന്തമാക്കേണ്ടതെന്ന തെറ്റിദ്ധാരണ കൊണ്ടാണ് പലരും ഒറ്റപ്പെട്ട് പോകുന്നത്. തനിച്ച് പേര് എടുക്കാനുള്ള താൽപര്യം കൊണ്ടൊ ഒപ്പമുള്ളവരുടെ കഴിവിൽ വിശ്വാസം ഇല്ലാത്തത് കൊണ്ടൊ ആവാം കൂടെ ഉണ്ടായിട്ടും അവരെയൊന്നും കൂടെ നിർത്താത്തത്.
ഒരുമിച്ച് നിന്ന് പോരാടുന്നതിനെ കുറിച്ചൊ ഒരുമിച്ച് നിന്ന് വിജയിക്കുന്നതിനെ കുറിച്ചോ ഉള്ള മുത്തശ്ശി കഥകൾ പോലും കേട്ട് വളരാത്തവർക്ക് അങ്ങനെയുള്ള സാധ്യതകൾ തീർത്തും അപരിചിതം ആയിരിക്കും.
സ്വയം ശാക്തീകരണത്തിന്റെ അർത്ഥം സ്വന്തം ശരീരത്തെയും മനസ്സിനെയും മാത്രം ഉപയോഗിക്കുക എന്നല്ല. കൂടെ നിൽക്കുന്നവരെ കൂടി വിലമതിക്കുക എന്നാണ്.
എല്ലാം സ്വയം നേടാൻ കഴിയുമെന്ന ആത്മവിശ്വാസമോ അഹംബോധമൊ ഉള്ള ആരും ആത്യന്തിക വിജയത്തിന് അർഹരല്ല. അവസാന പടിയിൽ നിന്ന് വരെ ചിലപ്പോൾ താഴെ വീണേക്കാം. 'ഞാൻ. മാത്രം മതി' എന്ന ധാരണയിൽ യാത്ര തുടരുമ്പോൾ ഇടക്കൊന്ന് കാലിടറിയാൽ പോലും പിടിച്ചു കയറ്റാൻ ആരും ഉണ്ടായെന്ന് വരില്ല.കൂടെ ഉള്ളവർ ആരെന്നും അവർ എങ്ങനെ എപ്പോൾ ഉപകരിക്കും എന്ന് കണ്ടെത്തുന്നവർ ആണ് യഥാർത്ഥ മൽസരക്ഷമതയുള്ളവർ. കൂടെ നിൽക്കാൻ ഒരാളെങ്കിലും ഉണ്ടെന്ന് ഉറപ്പു വരുത്തുന്നവരുടെ പ്രയാണം പതിന്മടങ്ങ് വേഗത്തിൽ ആയിരിക്കും.
ജീവിതത്തെ ഒരു ഫുട്ബോൾ മൽസരത്തോട് ഉപമിക്കാം എന്ന് തോന്നുന്നു .. ഒരാൾക്കും ഒറ്റക്ക് ഫുട്ബോൾ കളിക്കാൻ ആവില്ല..ആർക്കും കളിയിൽ അധിക നേരം നോക്കി നിൽക്കാനും ആകില്ല...ജീവിതം പോലെ തന്നെ ജാഗ്രതയുള്ള ഇടപെടലുകൾ കളിയിൽ ആവശ്യമാണ്...ഒരാളുടെ കയ്യിൽ മാത്രം പന്തുള്ളപ്പോഴും മറ്റുള്ള എല്ലാവരും ചേർന്ന് ഒരുക്കുന്ന നിരീക്ഷണവും പ്രതിരോധവും മുന്നേറ്റവും എല്ലാം കൂടി ചേരുന്നതാണ് ഒരു ഫുട്ബോൾ മൽസരം . എല്ലാ കളിക്കളങ്ങളും ഒരു പൊതു ധാരണ ആവശ്യപ്പെടുന്നുണ്ട്... ജീവിതവും...
കളിക്കളത്തിൽ കൂടെ നിൽക്കുന്നവന്റെ കാൽപ്പെരുമാറ്റം ആണ് മുന്നേറ്റ നിരയിൽ കളിച്ചു കയറുന്നവന്റെ ആത്മവിശ്വാസം.... അൽപ്പം അകലെ ആണെങ്കിലും അവരും കൂടെയുണ്ടെന്ന ധൈര്യത്തിൽ ആകും അയളുടെ ഓരോ നീക്കവും ..ജീവിതത്തിലും ജയിച്ചു കയറുന്ന നമുക്ക് ഒപ്പം നിൽക്കാൻ തീർച്ചയായും ആളുണ്ടാവും ...അല്ലെങ്കിൽ കൂടെ ആളുണ്ട് എന്ന തോന്നൽ ഉണ്ടാവണം. എങ്കിലേ മുന്നേറാനുള്ള ആത്മശക്തി കൈവരൂ...
ഫുട്ബോളിലെ പോലെ ജീവിതത്തിലും ആദ്യം പഠിക്കേണ്ടത് മുന്നിൽ നിൽക്കാൻ അല്ല .ഒപ്പം നിൽക്കാൻ ആണ് .പന്ത് എപ്പോഴും തന്റെ കാൽച്ചുവട്ടിൽ വേണമെന്ന ചിന്തയിലും എനിക്ക് തനിച്ച് ഈ കളി ജയിപ്പിക്കാം എന്ന തെറ്റിദ്ധാരണയിലും ആണ് കളിക്കാരുടെ കാൽ ഇടറുന്നത് .ഒരുമിച്ചു നിന്നാൽ മാത്രം ജയിക്കുന്ന കളികൾ നാം ഒറ്റക്ക് കളിക്കാൻ പോയാൽ ഒരു പക്ഷേ പരാജയപ്പെട്ടേക്കാം.
കളിക്കളത്തിൽ ഫോർവേഡ് കളിക്കുന്നവന്റെ പ്രാധാന്യം പിൻനിരയിൽ പ്രതിരോധം തീർക്കുന്ന കളിക്കാരനും ഉണ്ട് . പിന്നിൽ നിക്കുന്നവരുടെ പ്രയത്നങ്ങളെ അംഗീകരിക്കാൻ കഴിയാത്തിടത്ത് അനാരോഗ്യകരമായ കിടമൽസരം മൂലം മൽസരം (ജീവിതം ) പരാജയത്തിൽ ആയേക്കാം. ചവിട്ടു പടിയിലെ ആദ്യപടിയാകുക എളുപ്പമല്ല...ഒരിക്കൽ എങ്കിലും ആ വേഷം ചെയ്തവർക്ക് മാത്രമേ ഉയർന്ന പദവികളിലും നീതി പുലർത്താൻ കഴിയൂ.... മേൽക്കൂര ഉണ്ടാവണമെങ്കിൽ തീർച്ചയായും അടിത്തറ ഉണ്ടായേ പറ്റൂ....
വേറൊരു കഥയുണ്ട്...ഒരു ദിവസം ഒരു വേട്ടക്കാരന്‍ പക്ഷികളെ പിടിക്കാനായി പുഴയുടെ തീരത്ത് വലവിരിച്ചു. വലയില്‍ കുറെ ധാന്യമണികള്‍ വിതറി. അതുകണ്ട് അനേകം പക്ഷികള്‍ വലയില്‍ വന്നിരുന്നു. അവയെല്ലാം വലയില്‍ കുടുങ്ങി. ഇനി എന്ത് ചെയ്യും? നമുക്കെല്ലാവര്‍ക്കും ഒന്നിച്ച് പറക്കാം എന്ന് ബുദ്ധിമാനായ ഒരു പക്ഷി അഭിപ്രായപ്പെട്ടു. എല്ലാവരും അത് സമ്മതിച്ചു.
എല്ലാവരും ഒന്നിച്ചു പറന്നുയര്‍ന്നു. ഒരുകൂട്ടം പക്ഷികള്‍ വലയുമായി പറന്നുയരുന്നത് കണ്ട വേട്ടക്കാരന്‍ അത്ഭുതപ്പെട്ടു. എന്തൊരു ഐക്യം! ഒത്തൊരുമ കൊണ്ടാണല്ലോ വലയുമായി പറക്കാന്‍ കഴിയുന്നത്. ഏതായാലും എന്ത് സംഭവിക്കുന്നു എന്ന് നോക്കാം. അയാള്‍ പക്ഷികളെ പിന്തുടര്‍ന്ന് തുടങ്ങി. അങ്ങനെ പോകുന്ന വഴി ഒരാള്‍ അയാളെ കണ്ടുമുട്ടി.
"എങ്ങോട്ടാ ഇത്ര തിരക്കിട്ട് നടന്നുപോകുന്നത്?''അയാള്‍ വേട്ടക്കാരനോട് ചോദിച്ചു.
മുകളില്‍ പറക്കുന്ന പക്ഷികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് വേട്ടക്കാരൻ പറഞ്ഞു ''ഞാന്‍ ആ പക്ഷികളെ പിടിക്കാന്‍ പോകുകയാണ്.''
അയാള്‍ ചിരിച്ചുകാണ്ട് പറഞ്ഞു ''ദൈവം താങ്കള്‍ക്ക് അല്‍പമെങ്കിലും ബുദ്ധി തരുമാറാകട്ടെ! ആ പക്ഷികളെ പിടിക്കാന്‍ കഴിയുമെന്നാണോ താങ്കള്‍ വിചാരിക്കുന്നത്?''
''അതില്‍ ഒരു പക്ഷി മാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കില്‍ എനിക്കതിനെ പിടിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ധാരാളം പക്ഷികളുള്ളതുകൊണ്ട് എനിക്കവയെ പിടിക്കാന്‍ കഴിയും. കാത്തിരുന്നു കാണുക'' വേട്ടക്കാരന്‍ പറഞ്ഞു.
വേട്ടക്കാരന്‍ പറഞ്ഞത് ശരിയായിരുന്നു. രാത്രിയാവാനായപ്പോള്‍ ഓരോ പക്ഷിക്കും തന്റെ കൂട്ടിലേക്ക് പോകണമെന്നായി. ചിലര്‍ താമസിക്കുന്നത് കാട്ടിലാണ്, ചിലര്‍ തടാകത്തിനരിലെ മരക്കൊമ്പില്‍, വേറെ ചിലര്‍ മലമുകളില്‍, ചിലര്‍ അങ്ങാടികളിലെ മരങ്ങളില്‍. ഒരു വലക്കുള്ളില്‍ കുടുങ്ങിയ അവര്‍ക്ക് എങ്ങനെ പല സ്ഥലങ്ങളിലേക്ക് പറക്കാന്‍ കഴിയും? പക്ഷേ, അവര്‍ അതിനായി പരിശ്രമിച്ചു. പലരും പല ദിശകളിലേക്ക് പറന്നു. വലയുടെ ഉള്ളില്‍ പല ഭാഗങ്ങളിലേക്കായി പറന്നിട്ട് എന്തു കാര്യം?അവസാനം വലയുമായി ഒന്നിച്ച് അവ താഴേക്ക് വീണു. വേട്ടക്കാരന്‍ ഓടിച്ചെന്ന് എല്ലാ പക്ഷികളെയും പിടികൂടി.ഒരേ ദിശയിലേക്ക് പറന്നിരുന്നെങ്കില്‍ വേട്ടക്കാരന് അവയെ പിടിക്കാൻ കഴിയുമായിരുന്നില്ല. ആപത്തില്‍ അകപ്പെട്ടാല്‍ രക്ഷപ്പെടുക എന്ന ഒരേ ലക്ഷ്യത്തോടെ ഒത്തൊരുമയില്‍ ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കണം. നിങ്ങള്‍ സംഘമായി നിലകൊള്ളുക. തീര്‍ച്ചയായും ഒറ്റപ്പെട്ട മൃഗത്തെയാണ് ചെന്നായ പിടിക്കുക.
നമ്മുടെ ജീവിതത്തിൽ ഒറ്റപ്പെടാൻ നമ്മൾ ആഗ്രഹിക്കാത്തത് എന്തുകൊണ്ടാണ്? കാരണം, ഒറ്റയ്ക്ക് നിൽക്കുമ്പോൾ നമ്മൾ ദുർബലരാണ്. നമ്മൾ ഒരുമിച്ച് നിൽക്കുമ്പോൾ മാത്രമേ ശക്തരാകൂ. ഒരു ചെന്നായ ഒരു കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ടുപോയ മൃഗത്തെ മാത്രമേ വേട്ടയാടുകയുള്ളൂ. അതുപോലെ, നമ്മുടെ ജീവിതത്തിലും പ്രതിസന്ധികൾ വരുന്നത് നമ്മൾ ഒറ്റപ്പെട്ട് നിൽക്കുമ്പോഴാണ്.
ഒരുമിച്ച് നിൽക്കുന്ന ഒരു കൂട്ടത്തെ ആക്രമിക്കാൻ ചെന്നായ്ക്കൾക്ക് പോലും ഭയമാണ്. കാരണം, ആ കൂട്ടത്തിന് പരസ്പരം താങ്ങും തണലും നൽകാൻ കഴിയും. അതുപോലെ, നമ്മൾ നമ്മുടെ കുടുംബത്തോടും സുഹൃത്തുക്കളോടും ചേർന്ന് നിൽക്കുമ്പോൾ, നമ്മളെ തളർത്താൻ ഒരു പ്രതിസന്ധിക്കും കഴിയില്ല.
ഓർക്കുക, നിങ്ങൾ ഒറ്റയ്ക്കല്ല. നിങ്ങൾക്ക് ചുറ്റും നിങ്ങളെ സ്നേഹിക്കുന്നവരും പിന്തുണയ്ക്കുന്നവരുമുണ്ട്. അവരുമായി ചേർന്ന് നിൽക്കുക. കാരണം, ഒരുമിച്ച് നിൽക്കുമ്പോൾ മാത്രമേ നമുക്ക് നമ്മുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും നേരിടാൻ കഴിയൂ.