ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ




മനുഷ്യന്റെ അടിസ്ഥാനമായ സ്ഥായീഭാവം ആണ്‌ ഭയം. അവന്‌ എല്ലാറ്റിനേയും ഭയം ആണ്‌. എന്നോ ഒരു ദിവസം സ്വയം ആഗ്രഹിക്കാതെ തന്നെ അജ്ഞാതമായ ഏതൊ ഗ്രഹത്തിൽ വന്ന് വീണ്‌ അവിടെ കുറച്ചു നാൾ ജീവിച്ച്‌ കഴിഞ്ഞ ശേഷംസ്വയം ആഗ്രഹം ഇല്ലെങ്കിൽ പോലും ഇവിടം വിട്ടു പോകും എന്ന് നൂറു ശതമാനം ഉറപ്പ്‌ ഉള്ളവനാണ്‌ അയാൾ. എന്നിട്ടും എല്ലാറ്റിനെയും അയാൾ ഭയത്തോടെ മാത്രം കാണുന്നു.


സംഭവിച്ചു കഴിഞ്ഞതിനെക്കുറിച്ചോ, സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ചോ ആണല്ലോ മനുഷ്യര്‍ക്ക് ഭയം. നിലവിലില്ലാത്ത ഒന്നിനെക്കുറിച്ച് ചിന്തിച്ചാണ് മനുഷ്യന്‍ ഭയപ്പെടുന്നത്. സാങ്കല്‍പിക ലോകത്ത് ജീവിക്കുന്നതു കൊണ്ടാണത്. യാഥാര്‍ത്ഥ്യത്തില്‍ കാലുറപ്പിച്ച് നില്‍ക്കുന്നില്ല എന്നതാണ് സത്യം. മനസ്സ് എന്നാല്‍ ഒരു ഭാഗം ഓര്‍മ്മയും ഒരു ഭാഗം ഭാവനയുമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ രണ്ടും ഭാവന തന്നെ, കാരണം രണ്ടും ഇപ്പോള്‍ നിലവിലുള്ളതല്ല. നിങ്ങള്‍ നിങ്ങളുടെ സങ്കല്പങ്ങളില്‍ ആണ്ടുപോകുന്നു. അതാണ്‌ ഭയത്തിനുള്ള കാരണം. യാഥാര്‍ത്ഥ്യത്തിലാണ് നിങ്ങള്‍ ശ്രദ്ധ പതിപ്പിച്ച് നില്‍ക്കുന്നതെങ്കില്‍, ഭയം നിങ്ങളെ തീണ്ടുകയില്ല.



ഭയം കൊണ്ടാണ് എപ്പോഴും നിങ്ങള്‍ ജീവിതത്തില്‍ അതിരുകള്‍ കെട്ടിപ്പൊക്കുന്നത്. ആ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരുന്നാല്‍ സ്വയം സുരക്ഷിതരായിരിക്കും എന്ന്‍ കരുതുന്നു.അവിടെ പ്രശ്നമാകുന്നത്, ജീവിതത്തില്‍ നിന്നുതന്നെ നിങ്ങള്‍ മാറി നില്‍ക്കുന്നു എന്നതാണ്. നിങ്ങള്‍ വേലിക്കകത്തും, ജീവിതം വേലിക്ക് പുറത്തും എന്ന സ്ഥിതിവിശേഷം.


നിങ്ങള്‍ ഈ ലോകത്തില്‍ ഭൂജാതനായിരിക്കുന്നത് എന്തിനാണ്? എന്തിനു വേണ്ടിയാണ് ജീവിക്കുന്നത്? അതാണ്‌ ആദ്യം തീരുമാനിക്കേണ്ടത് - ജീവിതം അനുഭവിച്ചറിയാനോ, അതോ അതില്‍നിന്നും ഒഴിഞ്ഞു മാറാനോ? ജീവിതത്തെ അനുഭവിക്കണമെങ്കില്‍, മനസ്സില്‍ അതിനെ പ്രതി തീവ്രമായ പ്രതിപത്തിയുണ്ടാവണം. അതില്ല എങ്കില്‍ ജീവിതത്തെ അതിന്റെ നിറവോടെ അനുഭവിക്കാനാവില്ല. സ്വയം രക്ഷക്കായി നിങ്ങള്‍ ഭയത്തെ ഒരുപകരണമാക്കുന്നു. അതോടെ ജീവിതത്തിന്റെ ആസ്വാദ്യത നക്ഷ്ടപ്പെടുന്നു. അങ്ങനെ വരുമ്പോള്‍ ജീവിതത്തെ അനുഭവിക്കാനുള്ള കഴിവും നിങ്ങള്‍ക്ക് നഷ്ടമാകുന്നു. അത് നിങ്ങളെ കൊണ്ടെത്തിക്കുക മാനസികമായ അസ്വാസ്ഥ്യങ്ങളിലാണ്.



പൂര്‍ണമായും മനസ്സിന് കീഴ്പ്പെടുമ്പോള്‍, അതായത് ഭയത്തിന്റെയും ആധിയുടെയും പിടിയില്‍ തീര്‍ത്തും അകപ്പെടുമ്പോള്‍, ജീവിതത്തിലെ സന്തോഷങ്ങളും ഉത്സാഹങ്ങളും നിങ്ങള്‍ അറിയാതെ പോകുന്നു. കാരണം എല്ലാം മറന്ന് ആഹ്ലാദിക്കാനുള്ള കഴിവ് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടു പോകുന്നു. അങ്ങിനെയുള്ളവര്‍ക്ക് അവനവനെത്തന്നെ മറന്ന് ജീവിതം ആസ്വദിക്കാന്‍ ആവില്ല. മതി മറന്ന് പാട്ടു പാടാനോ, നൃത്തം ചെയ്യാനോ സാധിക്കുകയില്ല, മനസ്സ് തുറന്നൊന്നു ചിരിക്കാനോ കരയാനോ പോലും ആവില്ല. ജീവിതത്തിലെ സ്വാഭാവികമായ ഒരു സംഗതിയും നിര്‍വഹിക്കാവാനാത്ത അവസ്ഥ. ഒരു മൂലയില്‍ തനിച്ചിരുന്ന്‍ ജീവിതത്തെക്കുറിച്ചും, അതിലെ ഭയങ്ങളെ കുറിച്ചും ഓര്‍ത്ത് നിരന്തരം വിലപിക്കാന്‍ മാത്രമേ കഴിയുകയുള്ളു.


എന്തിനെക്കുറിച്ചാണ് നിങ്ങള്‍ ഭയപ്പെടുന്നത്?സംഭവിച്ചതിനെക്കുറിച്ചല്ല, ഇനിയെന്തു സംഭവിക്കും എന്നോര്‍ത്താണ് ഭയപ്പെടുന്നത്. ഭാവിയെക്കുറിച്ചാണ് എല്ലാ ഭയവും. ഭാവി വരാനിരിക്കുന്നതേയുള്ളു. ഇല്ലാത്ത കാര്യങ്ങളെക്കുറിച്ചോര്‍ത്ത് ക്ലേശിക്കുന്നവര്‍ മനസ്സിന് ഉറപ്പില്ലാത്തവരാണ്. “എല്ലാവരും എന്നെപ്പോലെയാണ്” എന്നു പറഞ്ഞാശ്വസിക്കാം. നിങ്ങളോടോപ്പമാണ് ഭൂരിപക്ഷം പേരും എന്ന സമാധാനം കിട്ടും.



ജീവിതത്തിന്‍റെ കരവലയത്തില്‍ നിന്നും ഉണ്ടായിട്ടുള്ള ഒന്നല്ല ഭയം. മിഥ്യാസങ്കല്‍പ്പങ്ങളില്‍ സമനില തെറ്റിപ്പോയ മനസ്സിന്റെ ഉല്പന്നമാണ് പേടി. നിങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ ജീവിതത്തില്‍ കാലുറപ്പിക്കുന്നില്ല. അതിന്റെ ഫലമായി നിലവിലില്ലാത്ത സംഗതികളെക്കുറിച്ച് നിങ്ങളുടെ മനസ്സ് ക്ലേശിക്കുന്നു. നിങ്ങളുടെ മനസ്സ് സദാ സംഭവിച്ചു കഴിഞ്ഞ കാര്യങ്ങള്‍ കൊത്തിപ്പെറുക്കിക്കോണ്ടിരിക്കുന്നു. അതില്‍ നിന്നും കുറെ ഭാവിയിലേക്കും ചിതറി വീഴുന്നു. 



വാസ്തവത്തില്‍ ഭാവിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നും തന്നെ അറിഞ്ഞു കൂട. ഭൂതകാലത്തിന്റെ ഒരു തുണ്ടെടുത്ത്, അതില്‍ എന്തൊക്കെയോ ചില മിനുക്കുപണികള്‍ ചെയ്ത് അതു തന്നയാണ് ഭാവി എന്നു വിശ്വസിക്കുന്നു.ഭാവിയില്‍ എന്താണ് സംഭവിക്കുക? മരിക്കും, അത്ര തന്നെ! എന്തായാലും മരിക്കുമെന്നുറപ്പ്. അതു കൊണ്ട് മരിച്ചു കൊണ്ട് ജീവിക്കണോ അതോ ജീവിച്ചുകൊണ്ട് മരിക്കണോ? മരിക്കുന്നതു വരെ സുഖമായി ജീവിക്കാന്‍ ശ്രമിക്കു. അതല്ലേ ബുദ്ധിപരമായത്?


ഭാവി എങ്ങനെ വേണമെന്ന് നിങ്ങള്‍ക്ക് ആലോചിച്ച് തീരുമാനിക്കാം, അതല്ലാതെ ഭാവിയില്‍ ജീവിക്കാന്‍ ആര്‍ക്കെങ്കിലുമാകുമോ? പക്ഷെ ഒരു വലിയ ശതമാനം മനുഷ്യര്‍ ജീവിക്കുന്നത് ഭാവിയിലാണ്. അതുകൊണ്ടാണ് അവരുടെ മനസ്സില്‍ ഇത്രയധികം ഭയം. അതിനെ മറികടക്കാന്‍ ഒരു വഴിയെ ഉള്ളു, യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചുവരിക. ഇപ്പോള്‍ എന്ത് നടക്കുന്നുവോ അതില്‍ പൂര്‍ണമായും മനസ്സിരുത്തുക. 



നിലവിലില്ലാത്ത കാര്യങ്ങള്‍ സങ്കല്പിച്ചു കൂട്ടി പേടിച്ചിരിക്കുന്നത് ബുദ്ധിശൂന്യതയാണ്. ചിന്തകള്‍ വര്‍ത്തമാനകാലത്തില്‍ ഉറച്ച് നില്‍ക്കുമ്പോള്‍, അവിടെ ഭയത്തിന് സ്ഥാനമില്ല. അര്‍ത്ഥമില്ലാത്ത സങ്കല്‍പങ്ങള്‍ അകന്നു പോകുന്നതോടെ ഭയവും നിങ്ങളെ വിട്ടൊഴിയും. അതു കൊണ്ട് നിലവിലുള്ള കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുക.



ഭാവിയെക്കുറിച്ചുള്ള അജ്ഞത, അതിനെക്കുറിച്ചുള്ള അമ്പരപ്പ്, അതില്‍ നിന്നാണ് ഭയം ഉടലെടുക്കുന്നത്. മരണത്തിനപ്പുറത്ത് ഒന്നും സംഭവിക്കാനില്ല എന്നാര്‍ക്കാണ് അറിയാത്തത്? എന്നാലും എനിക്കീയിടെയൊന്നും മരണമില്ല, ഇനിയും ഒരുപാടു വര്‍ഷക്കാലം ഞാന്‍ ജീവിച്ചിരിക്കും എന്നാണ് ഓരോരുത്തരും വിശ്വസിക്കുന്നത്. എത്രത്തോളം അന്തസ്സായി, സ്വാതന്ത്രത്തോടെ നിങ്ങള്‍ ജീവിച്ചു എന്നുള്ളതാണ് മുഖ്യം. മാന്യമായി സ്വന്തം ജീവിതം ജീവിക്കാന്‍ സാധിച്ച ഒരു വ്യക്തിക്ക് തന്റെ മരണവും മാന്യതയോടെ വരിക്കാം. അങ്ങനെയല്ലാത്തവരെ സംബന്ധിച്ചടത്തോളം ജീവിതവും മരണവും ഒരുപോലെ ദുരന്തമായിരിക്കും.


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞോ?; സിമ്ബിളായൊരു കാര്യം ചെയ്താല്‍ മതി

നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഒരു പ്രധാന വസ്തുവാണ് ഇസ്തിരിപ്പെട്ടി. ചില വീടുകളിൽ ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞ നിലയിൽ കാണാറുണ്ട്. ഇതുമൂലവും ഇസ്തിരിയിടുംബോൾ തുണി കേടാകാനും സാദ്ധ്യതയുണ്ട്. ഈ കറ കളയാൻ അത്ര എളുപ്പമല്ലെന്നാണ് പലരും പറയുന്നത്. എന്നാൽ ഇസ്തിരിപ്പെട്ടി ക്ലീൻ ചെയ്യുന്നതിൻ്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയ യൂട്യൂബിലുമൊക്കെ പ്രചരിക്കുന്നുണ്ട്. അതിൽ ഏറ്റവും എളുപ്പത്തിൽ ക്ലീൻ ചെയ്യുന്ന ഒരു രീതി ഉപ്പ് ഉപയോഗിച്ചിട്ടുള്ളതാണ്. ഇസ്തിരിപ്പെട്ടി നന്നായി ചൂടാക്കുക. മിനുസമുള്ള ഒരു മരപ്പലകയെടുത്ത്. ഇതിലേക്ക് ഉപ്പ് വിതറാം. ശേഷം ഇസ്തിരിപ്പെട്ടികൊണ്ട് തേച്ചുകൊടുക്കാം. ഉപ്പിലൂടെ കുറച്ച് സമയം തേക്കുംബോൾ തന്നെ കറകൾ മറ്റൊരു വഴി കൂടിയുണ്ട്. ഇസ്തിരിപ്പെട്ടിയെടുക്കുക. ചൂടാക്കുകയൊന്നും വേണ്ട. പ്ലഗ്ഗിൽ നിന്ന് മാറ്റുക. കറയുള്ള ഭാഗത്ത് ബേക്കിംഗ് സോഡ വിതറിക്കൊടുക്കാം. ശേഷം അരക്കഷ്ണം ചെറുനാരങ്ങ നീർ ചേർക്കാം. അഞ്ച് മിനിറ്റിന് ശേഷം കുറച്ച് വിനാഗിരി ഒഴിച്ചുകൊടുക്കാം. ഇനി ഒരു സ്‌ക്രബർ ഉപയോഗിച്ച് നന്നായി തുടച്ചുകൊടുക്കാം. പക്ഷേ സ്‌ക്രബർ ഉപയോഗിക്കുംബോൾ വര വീഴാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെ ചെയ്യുമ്ബോൾ കറ...

എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം

മാറുന്ന ജീവിതരീതിയും കാലാവസ്ഥയും മനുഷ്യ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതില്‍ ഒന്നാണ് നര. പണ്ടുകാലത്ത് പ്രായം കൂടിവരുമ്ബോള്‍ മാത്രമാണ് ആളുകളില്‍ നര വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കൊച്ചു കുട്ടികളില്‍ പോലും നരയുണ്ടാവുന്നു. ഇതിന് പരിഹാരമായി കെമിക്കലുകള്‍ ഉപയോഗിച്ചാല്‍ പിന്നീട് വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. അതിനാല്‍, എളുപ്പത്തില്‍ ചെയ്യാൻ പറ്റുന്നതും മികച്ച ഫലം തരുന്നതുമായ ആയുർവേദ ഹെയർ ഡൈ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇതിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ ചായപ്പൊടി - 2 ടീസ്‌പൂണ്‍ മൈലാഞ്ചിപ്പൊടി - 4 ടേബിള്‍സ്‌പൂണ്‍ നെല്ലിക്കപ്പൊടി - 1 ടേബിള്‍സ്‌പൂണ്‍ നാരങ്ങാനീര് - 1 ടേബിള്‍സ്‌പൂണ്‍ തയ്യാറാക്കുന്ന വിധം ഇരുമ്ബ് ചീനച്ചട്ടിയില്‍ ഒരു കപ്പ് വെള്ളമെടുത്ത് അതിലേക്ക് ചായപ്പൊടിയിട്ട് തിളപ്പിച്ച്‌ കുറുക്കിയെടുക്കുക. ശേഷം ഇതിലേക്ക് മൈലാ‌ഞ്ചിപ്പൊടിയും നെല്ലിക്കപ്പൊടിയും ചേർത്ത് ചൂടാക്കി കുറുക്കി ഹെയർ ഡൈയുടെ രൂപത്തിലാക്കിയെടുക്കണം. തണുക്കുമ്ബോള്‍ ഇതിലേക്ക...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന്‌ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്‌. പ്രമേഹം ഇന്ന്‌ യുവാക്കളിലടക്കം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക 🔗 പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ്  ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ആപ്പിൾ പൊത...

താരൻ മാറാനായി

പുളിച്ച കഞ്ഞി വെള്ളം തലയില്‍ തേച്ചു നോക്കിയിട്ടുണ്ടോ...? 🅰🆁🇮🆅  🅰🆁🇴🅶🅨🅰🅼 പലരെ യും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് തലയിലെ താരന്‍. താരന്‍ കാരണം മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നവരും നമുക്കിടയില്‍ ധാരാളമുണ്ട്. പണി പതിനെട്ട് നോക്കിയിട്ടും തലയിലെ താരന്‍ വിട്ടു പോകുന്നില്ലെന്ന പരാതിയുമായി പലരും ഡോക്ടറെ വരെ സമീപിച്ചിട്ടുണ്ടാകും. എന്നാല്‍ താരനകറ്റാന്‍ വേണ്ടി സാധാരണയായി ചെയ്യുന്ന കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ മുടിയുടെ അറ്റം പിളരുക, വരള്‍ച്ച ഉണ്ടാക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ആമസോണിലെ ഇന്നത്തെ ഏറ്റവും നല്ല ഓഫറുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഒരിക്കല്‍ താരന്‍ തലയില്‍ വന്ന് കഴിഞ്ഞാല്‍ അത് പോകാന്‍ വലിയ ബുദ്ധിമുട്ടാണ്. മാത്രമല്ല ഇത്തരത്തില്‍ താരന്‍ വന്നു കഴിയുമ്പോള്‍ തന്നെ മുടി കൊഴിച്ചില്‍ അധികമായിത്തുടങ്ങും. തലയില്‍ താരന്‍ വര്‍ധിക്കും തോറും പലതരത്തിലുള്ള പ്രശ്‌നങ്ങളാണ് കണ്ടു വരുന്നത്. ത്വക്ക് രോഗങ്ങളും മുടി കൊഴിച്ചിലും തല ചൊറിച്ചിലും അങ്ങനെ തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും താരന്‍ വഴി കണ്ടു പരാറുണ്ട്. താരന് വന്ന് കഴിഞ്ഞാല്‍ പിന്നീട് വിപണിയില...

നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതിന് പിന്നാലെ വീട്ടുകാരുടെ കുറ്റപ്പെടുത്തല്‍ സഹിക്കാൻ കഴിയാതെ അമ്മ കുഞ്ഞിനെ കഴുത്തുഞെരിച്ച്‌ കൊന്നു.

നാലാമതും പെണ്‍കുഞ്ഞ് ജനിച്ചതിന് പിന്നാലെ വീട്ടുകാരുടെ കുറ്റപ്പെടുത്തല്‍ സഹിക്കാൻ കഴിയാതെ അമ്മ കുഞ്ഞിനെ കഴുത്തുഞെരിച്ച്‌ കൊന്നു. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷം ബാഗിലാക്കി വീടിന്റെ ടെറസിലേക്ക് എറിയുകയും ചെയ്തു. സംഭവത്തില്‍ 28കാരിയായ ശിവാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിരന്തരം പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചതിന്റെ പേരില്‍ വീട്ടില്‍ നിന്ന് വലിയ അവഹേളനമാണ് നേരിട്ടതെന്ന് ശിവാനി പൊലീസിനോട് പറഞ്ഞു. നേരത്തേ ശിവാനിയുടെ രണ്ട് കുഞ്ഞുങ്ങള്‍ അസുഖം മൂലം മരിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് ഖ്യാല പൊലീസ് സ്റ്റേഷനിലേക്ക് ആറു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാനില്ലെന്ന് ഒരാള്‍ വിളിച്ചുപറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, സംഭവം നടന്നതിന്റെ തലേ ദിവസമാണ് ശിവാനി ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ആയത്. തുടർന്ന് മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോന്നു. പുലർച്ചെ രണ്ടുമണിക്ക് കുഞ്ഞിന് പാല്‍ കൊടുത്ത ശേഷം ഉറങ്ങിപ്പോയെന്നും പിന്നീട് കുഞ്ഞിനെ കണ്ടില്ലെന്നുമാണ് ശിവാനി പൊലീസിനോട് പറഞ്ഞത്. ശിവാനിയുടെ മറുപടി ഗൗരവമായി കണ്ട പൊലീസ് സി....

The hardest thing in the world is to realize your own mistake and accept it. The easiest thing to do is to find and spread the mistakes of others.

Realizations are real truths. Those truths purify us from mistakes and guide us to goodness. Liberation from mistakes is possible only through self-realization.. If mistakes are pointed out, the knowledgeable will correct themselves. Human life itself is a journey from wrong to right. Mistakes will happen. There must be an effort on our part to correct and improve ourselves. Be careful that thoughts, words and actions are full of goodness. That is the ultimate path to success. The hardest thing in the world is to realize your own mistake and accept it. The easiest thing to do is to find and spread the mistakes of others. It is wrong not only to do what should not be done but also not to do it when it should be done. This is one of the biggest problems of mankind. They can easily understand that others are on the wrong path, but he can never understand that he is also on the same path. We become problematic because we do not recognize our own strength. We should adopt the li...

03/02/2024,ശനി,ഇന്നത്തെ വിപണി നിലവാരം

03/02/2024,ശനി,ഇന്നത്തെ വിപണി നിലവാരം സ്വർണ്ണം : ഗ്രാം : 5810 രൂപ പവൻ : 46,480 രൂപ   വെള്ളി :  ഗ്രാം : 77.00 രൂപ കിലോ : 77,000 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.00 യൂറൊ : 89.69 ബ്രിട്ടീഷ്‌ പൗണ്ട്‌ : 104.84   ഓസ്ട്രേലിയൻ ഡോളർ : 54.05 കനേഡിയൻ ഡോളർ :61.64   സിംഗപ്പൂർ . : 62.75 ബഹറിൻ ദിനാർ : 220.19 മലേഷ്യൻ റിംഗിറ്റ്‌ : 17.59   സൗദി റിയാൽ : 22.13   ഖത്തർ റിയാൽ : 22.80 യു എ ഇ ദിർഹം : 22.60 കുവൈറ്റ്‌ ദിനാർ : 269.81 ഒമാനി റിയാൽ. : 215.58 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.33 - 97.24 എറണാകുളം : 107.61 - 96.54 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 108.41 - 97.29 മലപ്പുറം : 108.27 - 97.18 തൃശൂർ : 108.49 - 97.36 കണ്ണൂർ : 108.10 - 97.05

ചെറുപയറിനും ചെറുപയർ പൊടിക്കും നിരവധി ഗുണങ്ങൾ ഉണ്ട്

ചെറുപയറിന്റെയും ചെറുപയർ പൊടിയുടെയും ഗുണങ്ങൾ അറിയാമോ...? സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറിയ കുട്ടികള്‍ക്ക് പോലും ചെറുപയര്‍ പൊടി തേച്ച് കുളിപ്പിക്കുന്ന ശീലം പണ്ടുമുതല്‍ക്കേ ഉണ്ട്. കാരണം ചര്‍മ്മസംരക്ഷണത്തില്‍ അ ത്രയേറെ പ്രാധാന്യമാണ് ചെറുപയര്‍ പൊടിക്ക് ഉള്ളത്. സോപ്പിന് പകരം ചെറുപയര്‍ പൊടി ഉപയോഗിക്കുന്നുണ്ട് നമ്മളില്‍ പലരും. കാരണം അത്രയേറെ ഗുണങ്ങളാണ് ചെറുപയര്‍ പൊടി നമുക്ക് നല്‍കുന്നത്. ചെറുപയര്‍ പൊടി ഉപയോഗിക്കുമ്പോള്‍ പല തരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. മുഖത്തിന്റെ പ്രശ്‌നങ്ങളാണെങ്കിലും ചര്‍മ്മത്തിന്റെ കാര്യത്തിലാണെങ്കിലും ഏത് അവസ്ഥയിലും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. കേശസംരക്ഷണത്തിന്റെ കാര്യത്തിലും യാതൊരു പ്രശ്‌നവും ഇല്ലാതെ തന്നെ ചെറുപയര്‍ പൊടി ഉപയോഗിക്കാവുന്നതാണ്. ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറുപയര്‍ പൊടി ഉപയോഗിക്കുമ്പോള്‍ ഏതൊക്കെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു എന്ന് നോക്കാം. ഇത് ...

സ്നേഹിക്കപ്പെടാനുള്ള മനുഷ്യൻ്റെ ത്വര വളരെ വളരെ വലുതാണ്. അതിന് വലിപ്പച്ചെറുപ്പങ്ങളില്ല.

നമ്മുടെ കുട്ടികൾ, എത്ര തന്നെ ചെറുതോ വലുതോ ആവട്ടെ, അവരെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുന്നതോളം സന്തോഷം, അവർക്ക് വേറെയില്ല. പ്രത്യേകിച്ചും ആരും തന്നെ സ്നേഹിക്കുന്നില്ല എന്ന തോന്നൽ ബലമായുണ്ടാവുന്ന കൗമാരപ്രായത്തിൽ. എത്ര തന്നെ മുതിർന്ന മക്കളാണെങ്കിലും, അവരുടെ നേട്ടങ്ങളിൽ അഭിനന്ദിക്കുവാനോ അല്ലെങ്കിൽ സമ്മാനം നൽകേണ്ടതായ മറ്റു സാഹചര്യങ്ങളിലോ സ്നേഹപൂർവ്വം ഒരു ഉമ്മ കൊടുത്തു നോക്കുക. സ്നേഹിക്കപ്പെടാനുള്ള മനുഷ്യൻ്റെ ത്വര വളരെ വളരെ വലുതാണ്. അതിന് വലിപ്പച്ചെറുപ്പങ്ങളില്ല. നമ്മൾ വേണ്ടപ്പെട്ടവർക്ക് സമ്മാനം നൽകുമ്പോൾ, പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കാറുള്ളത്. ഒന്നാമതായി, അത് തങ്ങൾക്ക് താങ്ങാനാവുന്നതിൻ്റെ പരമാവധി, വില പിടിച്ചതാവണം. രണ്ട് അവർ ആഗ്രഹിക്കുന്നതോ അവർക്ക് ഉപകാരപ്പെടുന്നതോ ആവണം. സമ്മാനം, കുട്ടികൾക്കാണ് നൽകുന്നതെങ്കിൽ മിക്കവാറും അവർ ആഗ്രഹിക്കുന്നത് തന്നെയായിരിക്കും വാങ്ങുന്നത്. പലപ്പോഴും സമ്മാനങ്ങൾക്ക് നമുക്ക് താങ്ങാവുന്നതിലപ്പുറം വിലയുമുണ്ടാവാം. ചുരുക്കം ചിലരെങ്കിലും, കുട്ടികൾ ആഗ്രഹിക്കുകയോ, ഇഷ്ടപ്പെടുകയോ, ചെയ്യുന്നില്ലെങ്കിൽ കൂടെ, തങ്ങൾക്ക് ചെറുപ്പ...

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...