ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. കൃത്യമല്ലാത്ത ഭക്ഷണരീതിയും വ്യായാമമില്ലായ്മയുമെല്ലാം ശരീരഭാരം കൂടുന്നതിന് കാരണമാണ്. ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുക്കുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്.
നിങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള പരിശ്രമത്തില്‍ ആണോ ? എങ്കില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഡയറ്റില്‍ തന്നെയാണ്.
രാത്രിയില്‍ കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് കുറയ്ക്കുന്നത് വളരെ നല്ലതായിരിക്കും. മാത്രമല്ല അത്താഴത്തില്‍ കാർബോഹൈഡ്രേറ്റ്, കലോറി, കൊഴുപ്പ് എന്നിവയും കുറയ്ക്കണം. ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ പാനീയങ്ങളാണ് ഇനി പറയാൻ പോകുന്നത്. ഇത് രാത്രി ഭക്ഷണം കഴിച്ചതിനുശേഷം ആണ് കുടിക്കേണ്ടത്. അവ എന്തൊക്കെയാണെന്ന് നോക്കാം.
രാത്രിയില്‍ ഭക്ഷണത്തിന് ശേഷം ചെറുചൂടുവെള്ളത്തില്‍ നാരങ്ങ നീരും തേനും ചേര്‍ത്തു കുടിയ്ക്കുന്നത് നല്ലതാണ്. ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് നല്ലതാണ്.ഇത് കുടിയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
ഇഞ്ചി ചേര്‍ത്ത് ചായ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. രാത്രി അത്താഴത്തിന് ശേഷം ഇത് കുടിയ്ക്കുന്നത് നല്ലതാണ്.ചായ കുടിക്കുമ്പോൾ അതിൽ പഞ്ചസാരയും പാലും ഒഴിവാക്കണം.
കലോറി കുറഞ്ഞ ഈ പാനീയം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. രാത്രി അത്താഴത്തിന് ശേഷം അയമോദക വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ രാത്രി ഭക്ഷണം ഉറങ്ങുന്നതിന്റെ ഒരു നാലു മണിക്കൂർ മുന്നേ എങ്കിലും കഴിക്കണം. അതുപോലെ മുകളിൽ പറഞ്ഞ പാനീയങ്ങൾ ഉറങ്ങുന്നതിന്റെ മൂന്നു മണിക്കൂർ മുന്നേ എങ്കിലും കുടിക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.