ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് രാവിലെ കഴിക്കുന്ന ബ്രേക്ക്ഫാസ്റ്റ്. ശരീരത്തിൻ്റെയും ബുദ്ധിയുടെയും വികാസത്തിന് പോഷകസമ്പുഷ്ടമായ പ്രഭാത ഭക്ഷണം. ഒരു രാത്രി മുഴുവൻ നീണ്ട ഉപവാസം അവസാനിപ്പിച്ച് നാം കഴിക്കുന്ന പ്രഭാതഭക്ഷണം നൽകുന്നു. അതിനാല് തന്നെ അത് ഏറ്റവും മികച്ചതായിരിക്കാൻ ശ്രദ്ധിക്കണം.
തെറ്റായ ഭക്ഷണങ്ങൾ ബ്രേക്ക്ഫാസ്റ്റിന് തിരഞ്ഞെടുക്കുന്നത് ദഹനപ്രശ്നങ്ങളുണ്ടാക്കുകയും ആരോഗ്യത്തെ ക്ഷയിപ്പിക്കുകയും ചെയ്യും.
ഒരു ദിവസത്തിന്റെ തുടക്കത്തിൽ നമ്മൾ ആദ്യം കഴിക്കുന്ന ഭക്ഷണമാണ് പ്രാതൽ. എന്തെങ്കിലും കഴിക്കൽ അല്ല പ്രഭാതഭക്ഷണം. കഴിക്കുന്ന ഭക്ഷണം പോഷകസമൃദ്ധമായിരിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. ദിവസം മുഴുവൻ നമ്മെ ഊർജ്ജസ്വലരായി നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണമായിരിക്കണം രാവിലെ കഴിക്കുന്നതെന്നതും പ്രധാനമാണ്. വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അത് ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
രാവിലെ സിറീലുകൾ കഴിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ പലരും. പഞ്ചസാരയും കൃത്രിമ രുചികളും നിറങ്ങളും ചേർത്ത സിറീലുകൾ കഴിക്കുന്നത് നല്ലതല്ല. പ്രത്യേകിച്ച് രാവിലെ വെറും വയറ്റിൽ അവ കഴിക്കുന്നതും ഒഴിവാക്കണം. ഇവ കഴിക്കുന്നത് ശരീരഭാരം കൂട്ടാൻ കാരണമായേക്കും,
ഇനി ജ്യൂസ് കുടിച്ചേക്കാം എന്ന് കരുതി പായ്ക്കറ്റിലാക്കിയ ജ്യൂസോ, കോളയോ കുടിക്കാം എന്ന് കരുതിയാലും തെറ്റി. പാക്ക് ചെയ്ത ജ്യൂസിലും നുരയുന്ന പാനീയങ്ങളിലും നിറയെ മധുരമായിരിക്കും. അതിരാവിലെ തന്നെ മധുരമെല്ലാം അകത്ത് ചെല്ലുന്നത് ദീർഘനേരം വിശ്രമിച്ചിട്ട് എഴുന്നേറ്റ് വരുന്ന പാൻക്രിയാസിന് ഒട്ടും ആരോഗ്യപ്രദമല്ല.
എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്ന ഒരു വിഭാഗം ആളുകളുണ്ട്. എന്നാൽ രാവിലെ വെറും വയറ്റിൽ എരിവേറിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ വരുത്തിവെയ്ക്കും അതിനാൽ ഇവ രാവിലെ ഒഴിവാക്കുന്നത് പരമാവധി ഒഴിവാക്കാം.
കേക്കുകളും പേസ്ട്രികളും പലരുടേയും പ്രിയപ്പെട്ട ഭക്ഷണമാണ്.അനാരോഗ്യകരമായ കൊഴുപ്പുകൾ, ശുദ്ധീകരിച്ച ധാന്യങ്ങൾ, പഞ്ചസാര എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇവ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ശരീരത്തിന്റെ ഊർജം നഷ്ടപ്പെടാൻ കാരണമാകും. അതിനാൽ ഇതൊഴിവാക്കണം,
രാവിലെ പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിക്കുന്നതും ഒഴിവാക്കുക. പ്രോസസ്ഡ് ഭക്ഷണങ്ങൾ പൊതുവേ ആരോഗ്യത്തിന് നല്ലതല്ല.
ദഹനത്തെ തടസപ്പെടുത്തുന്ന ഭക്ഷണങ്ങളാണ് എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്തുകൾ. ഇവയും രാവിലെ കഴിക്കുന്നത് നിർത്തുക.പഞ്ചസാരയും കലോറിയും മറ്റും ധാരാളം അടങ്ങിയ പാനീയങ്ങളും രാവിലെ കുടിക്കരുത്. പഴച്ചാറുകളിലും പഞ്ചസാര അമിതമായി കാണപ്പെടുന്നു. അതിനാൽ ഇവയും രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് ഒഴിവാക്കിയാൽ നല്ലതാണ്. ഒഴിഞ്ഞ വയറ്റിൽ കഴിക്കുമ്പോൾ ചില സിട്രസ് പഴങ്ങൾ അസിഡിറ്റി വരുത്തുവെയ്ക്കും.
വൈറ്റ് ബ്രഡ് രാവിലെ കഴിക്കുന്നതും ഒഴിവാക്കുക. റിഫൈൻഡ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഇവ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.