ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇൻജെക്ഷൻ ഓവര്‍ഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം, ഡോക്ടര്‍ക്കെതിരെ കേസ്


ചിക്കമംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവില്‍ ഇൻജെക്ഷൻ ഓവർഡോസിനെ തുടർന്ന് ഏഴു വയസ്സുകാരന് ദാരുണാന്ത്യം. അജ്ജംപുരക്ക് സമീപം കെഞ്ചപുര ഗ്രാമത്തിലെ അശോകിന്‍റെ മകൻ സോനേഷ് ആണ് മരിച്ചത്.




സംഭവത്തില്‍ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ ക്ലിനിക്കിയിലെ ഡോക്ടർ വരുണിനെതിരെ അജ്ജംപുര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു. 


കടുത്ത പനിയെ തുടർന്ന് കുട്ടിയുമായി മാതാപിതാക്കള്‍ ക്ലിനിക്കില്‍ എത്തുകയായിരുന്നു. കുട്ടിയെ പരിശോധിച്ച ഡോ. വരുണ്‍, പിൻഭാഗത്ത് ഇൻജെക്ഷൻ നല്‍കിയ ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. കുത്തിവെപ്പ് എടുത്ത ഭാഗത്ത് തടിപ്പ് ഉണ്ടായതോടെ കുട്ടിയെ ശിവമൊഗ്ഗയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച കുട്ടി മരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബം പരാതി നല്‍കിയത്. 


പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ വരുണിന്‌ആയുർവേദ ഡോക്ടർമാർക്ക് ലഭിക്കുന്ന ബി.എ.എം.എസ് ഡിഗ്രി മാത്രമേ ഉള്ളൂവെന്നും രോഗികള്‍ക്ക് ഇൻജെക്ഷൻ നല്‍കാനുള്ള അനുമതിയില്ലെന്നും കണ്ടെത്തി. ഇതോടെ പൊലീസ് നടപടികള്‍ കടുപ്പിക്കുമെന്ന് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. 


സമാന രീതിയില്‍ കർണാടകയില്‍ മറ്റു പല കസുകളിലും അന്വേഷണം നടക്കുന്നുണ്ട്. ജൂണ്‍ അഞ്ചിന് അനസ്ത്യേഷ്യ ഓവർഡോസിന്‍റെ ഫലമായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഏഴ് വയസ്സുകാരന് ജീവൻ നഷ്ടമായിരുന്നു. ജൂലൈയില്‍ ദേവനഗരെയില്‍ സിസേറിയിനിടെ ജനനേന്ദ്രിയം മുറിഞ്ഞ് നവജാത ശിശു മരിച്ച സംഭവത്തില്‍ ഡോക്ടർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധം നടന്നിരുന്നു. ആഗസ്റ്റില്‍ 16 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ ആശുപത്രിയും ഡോക്ടറും കുടുംബത്തിന് 10 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവിട്ടിരുന്നു.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അറിയാം.

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍...  ഇന്ന് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് പല്ലിന്റെ മഞ്ഞനിറം . പല്ലിന്റെ നിറം മാറി നല്ല വെളുത്ത പല്ലുകൾ ഉണ്ടാവാൻ വേണ്ടി പലതും ചെയ്തു നോക്കിയിട്ടും പരാജയപ്പെട്ടവർ ഏറെയാണ്. പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. ദോഷങ്ങളൊന്നുമില്ലാതെ പല്ലിന് വെളുപ്പ് നിറം നേടാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ ചില നാടൻ വഴികളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം. പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്‍റെ മഞ്ഞനിറം അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ പല്ല് ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. തുളസി   ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യകരമാണ് തുളസി.അതേ പോലെ തന്നെ ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ നേടാനും തുളസി സഹായിക്കും. ദന്തസംരക്ഷണത്തിന് തുളസി ഉപയോഗിക്കുന്നത് മഞ്ഞ നിറമകറ്റി തിളക്കം നല്കാന്‍ മാത്രമല്ല മോണയിലെ രക്തസ്രാവം അല്ലെങ്കില്‍ പ്യോറ...

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം ഇപ്പോൾ സന്ധിവേദനയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് എന്ന അസുഖം ചുവന്ന മാംസം, മത്തി തുടങ്ങിയ ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പ്യൂരിൻസ് എന്ന പദാർത്ഥങ്ങളെ ശരീരം വിഘടിപ്പിക്കുമ്പോൾ രൂപം കൊള്ളുന്ന പ്രകൃതിദത്ത മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഭക്ഷണക്രമം, മദ്യം, അനാരോഗ്യകരമായ ഭക്ഷണക്രമം, ജനിതകശാസ്ത്രം എന്നിവ ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. പ്യൂരിനുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനം മൂലമുണ്ടാകുന്ന പ്രകൃതിദത്തമായ മാലിന്യമാണ് യൂറിക് ആസിഡ്. ചില ഭക്ഷണങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള പ്യൂരിനുകൾ കാണപ്പെടുന്നു , അവ നിങ്ങളുടെ ശരീരത്തിൽ രൂപപ്പെടുകയും വിഘടിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി, നിങ്ങളുടെ ശരീരം നിങ്ങളുടെ വൃക്കകളിലൂടെയും മൂത്രത്തിലൂടെയും യൂറിക് ആസിഡ് ഫിൽട്ടർ ചെയ്യുന്നു. നിങ്ങൾ അമിതമായി പ്യൂരിൻ കഴിക്കുകയോ ഈ ഉപോൽപ്പന്നം അടിഞ്ഞുകൂടുകയോ ചെയ്താൽ നിങ്ങളുടെ ശരീരത്തിന് കഴിയുന്നില്ലെങ്കിലും യൂറിക് ആസിഡ് നിങ്ങളുടെ രക്തത്തിൽ ഞെരുങ...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ നമ്മൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പോഷകാഹാരങ്ങൾ ഉണ്ട്  ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്താൻ പോഷകാഹാരങ്ങൾ കഴിക്കേണ്ടതുണ്ട്. ഒരാൾ നിർബന്ധമായും കഴിക്കേണ്ട പോഷകങ്ങൾ അടങ്ങിയ ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഇന്ന് ഇവിടെ.പോഷകങ്ങളുടെ കലവറയായ ഭക്ഷണങ്ങൾ അവയിൽ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവിനാൽ ഉയർന്ന പോഷകങ്ങൾ ഉള്ളവയാണ്. കശുവണ്ടി... ലോകമെമ്പാടുമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട നട്‌സാണ് കശുവണ്ടി. അവയിൽ ഉയർന്ന അളവിൽ വെജിറ്റബിൾ പ്രോട്ടീനും കൊഴുപ്പും (മിക്കവാറും അപൂരിത ഫാറ്റി ആസിഡ്) അടങ്ങിയിട്ടുണ്ട്, പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ്. വെള്ളകടല... പ്രോട്ടീൻ, ഫോളേറ്റ് (വിറ്റാമിൻ ബി 9), ഇരുമ്പ്, സിങ്ക്, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വെള്ളക്കടല. നാരുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നതിനാൽ വെള്ളക്കടല പതിവായി കഴിക്കുന്നത് ചില രോഗങ്ങൾ തടയാൻ സഹായിക്കുന്നു. റാഗി... എല്ലാത്തരം തിനയും പോഷകസമൃദ്ധമാണെങ്കിലും, റാഗിക്ക് ചില പ്രത്യേക ഗുണങ്ങളുണ്ട്. റാഗി ഗ്ലൂറ്റൻ രഹിതവും പ്രോട്ടീനാൽ സമ്പുഷ്ടവുമാണ്. മറ്റ് തിനകളേക്കാൾ കൂടുതൽ കാൽസ്യ...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളുടെ ഭയം എപ്പോഴും അടുത്തതായി എന്ത് സംഭവിക്കും എന്നതിനെ കുറിച്ചാണ്. അതിനർത്ഥം നിങ്ങളുടെ ഭയം എപ്പോഴും ഇല്ലാത്തതിനെ കുറിച്ചാണ്. നിങ്ങളുടെ ഭയം നിലവിലില്ലാത്തതിനെക്കുറിച്ചാണെങ്കിൽ, അത് നൂറു ശതമാനം സാങ്കൽപ്പികമാണ്. നമ്മുടെ നിലവിലെ തീരുമാനങ്ങൾക്ക് ഭാവി എന്ത് നിറം നൽകുമെന്ന ഭയം നമ്മൾ അനുവദിക്കുമ്പോൾ, വർത്തമാന നിമിഷത്തിൽ പൂർണ്ണമായി ജീവിക്കാനുള്ള നമ്മുടെ കഴിവിനെ നമ്മൾ പരിമിതപ്പെടുത്തുന്നു..  നെപ്പോളിയൻ ബോണപാർട്ടിൻ്റെ ചെറുപ്പത്തിൽ ഒരു കാട്ടുപൂച്ച അദ്ദേഹത്തിന് നേരെ ചാടിവീണിരുന്നു. കുട്ടിക്കാലത്ത് കടന്നുവന്ന ആ ഭയം പ്രായപൂർത്തിയായിട്ടും അദ്ദേഹത്തെ വിട്ടുമാറിയിരുന്നില്ല. ഭയങ്കരമായ നിരവധി യുദ്ധങ്ങൾ ചെയ്യാൻ ശീലിച്ച അത്തരമൊരു സമർത്ഥനായ സൈനികൻ്റെ വ്യക്തിപരമായ ഭയത്തെക്കുറിച്ച് ശത്രു ക്യാമ്പ് ഒരിക്കൽ മനസ്സിലാക്കി. ഒരു ചങ്ങലയിൽ ബന്ധിച്ച 500 പൂച്ചകളെ ശത്രുക്യാമ്പ് അവരുടെ സൈന്യത്തിൻ്റെ മുൻനിരയിൽ നിർത്തി. ഈ പൂച്ചകളെ കണ്ട് നെപ്പോളിയൻ പിൻവാങ്ങാൻ തുടങ്ങി, പിടിക്കപ്പെട്ടു, യുദ്ധത്തിൽ പരാജയപ്പെട്ടു, ഒടുവിൽ മരണത്തെ അഭിമുഖീകരിച്ചു. മറ്റൊരു കഥയുണ്ട്. ഒരിക്കൽ ഒരു പ്രേതം ഒരു മനുഷ്യനെ പിടികൂടി. പ്രേ...

ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു

ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. അത്തരം ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം... നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക ദഹനപ്രക്രിയ എന്നത് അത്ര അനായാസകരമായ ഒരു പ്രവർത്തി ആണെന്ന് കരുതരുത്. ശരീരത്തിലെ മറ്റേതൊരു പ്രവർത്തനത്തേക്കാളും പ്രാധാന്യമർഹിക്കുന്നതാണ് ദഹനപ്രക്രിയ. തിരിച്ചറിഞ്ഞില്ലെങ്കിൽ പോലും പല സമയങ്ങളിലായി നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് ആവശ്യമുള്ളവയും വേണ്ടാത്തതും വേർതിരിച്ചെടുത്ത് നമ്മുടെ നിലനിൽപ്പും ആരോഗ്യവും മെച്ചപ്പെട്ടതാക്കി മാറ്റിയെടുക്കുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്.  ഒരു ശരാശരി മനുഷ്യൻ ഒരുതവണ കഴിച്ച ഭക്ഷണത്തിൻ്റെ ദഹന പ്രക്രിയ മുഴുവനായും പൂർത്തിയാകണമെങ്കിൽ അതിന് 24 മുതൽ 72 മണിക്കൂർ വരെ വേണമെന്നാണ് പഠനങ്ങൾ പറയുന്നത്. അപ്പോൾ പിന്നെ ഈയൊരു പ്രക്രിയയിൽ എന്തെങ്കിലും തടസ്സം നേരിടേണ്ടി വന്നാൽ ഉണ്ടാവുന്ന പ്രതിസന്ധികളെക്കുറിച്ച് ഊഹിക്കാവുന്നതല്ലേയുള്ളൂ. പ്രത്യേകിച്ചും നമ്മുടെ ചില ഭക്ഷണ തെരഞ്ഞെടുപ്പുകൾ ദഹനത്തെ ഏറ്റവും നല്ല രീതിയിൽ സഹായിക്കുകയും അതിന് ആവശ്യകമായ ദഹന ബാക്ടീരിയകളെ നൽകിക്കൊണ്ട് എളുപ്പത്തിൽ ദഹനം മെച്ചപ്പെട്ടതാക്കി മാ...

മോട്ടിവേഷൻ ചിന്തകൾ

വാർധക്യം ചിലരുടെ മാത്രം കുത്തകയല്ല. നമ്മിലേക്കുള്ള വഴിയിലൂടെ അത് അന്നു തന്നെ നടന്നു തുടങ്ങിക്കഴിഞ്ഞു. നടക്കുന്തോറും ഉത്സാഹവും വേഗതയും വർദ്ധിക്കുന്ന ഒരു അദ്ഭുത പ്രതിഭാസം കൂടിയാണത്. അളന്നു കൊടുത്ത പാത്രത്തിൻ്റെ പകുതി അളവിലുള്ളതിലേ തിരിച്ച് അളന്നു കിട്ടൂ. ശൈശവത്തിന്റെ ബലഹീനത അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകുന്നതു പോലെ വാർദ്ധക്യത്തിന്റെ അവശത അനുഭവിക്കുന്നവർക്കും പരിഗണനയും സ്നേഹവാത്സല്യങ്ങളും നൽകാൻ സാധിക്കുമ്പോൾ മാത്രമാണ് മനുഷ്യന്റെ ജീവിതം സാർത്ഥകമാകൂ. പ്രായത്തിന്റെ അവശതകൾ അനുഭവിച്ച്, ചർമങ്ങൾക്ക് ചുളിവ് വീണ്, എല്ലുകൾക്ക് തേയ്മാനം സംഭവിച്ച്, മുതുകു നിവർത്താൻ പോലും സാധിക്കാതെ കഷ്ടപ്പെടുന്ന 'മുതിർന്ന പൗരന്മാർ' എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന വൃദ്ധ സമൂഹത്തിന്റെ പരിപാലനം ആരുടെ കടമയാണ് എന്ന തർക്കം സമൂഹത്തിൽ വ്യാപകമാണ്.  മക്കളാണോ മരുമക്കളാണോ സഹോദരങ്ങളാണോ അതോ മറ്റു വല്ലവരുമാണോ വാർദ്ധക്യത്തിന്റെ അവശതകൾ പേറുന്നവരുടെ പരിപാലനം നിർവഹിക്കേണ്ടത് എന്ന കാര്യത്തിലുള്ള മുറുമുറുപ്പുകളിലും തർക്കങ്ങളിലും കുടുംബാന്തരീക്ഷങ്ങൾ പുകയുകയാണ്. ആ പുകയിലൂടെ പ്രതീക്ഷകളിലേക്ക് കണ്ണും നട്ടിരിക്കുന്ന പാ...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

മോട്ടിവേഷൻ ചിന്തകൾ

വിമർശനം എന്നുള്ളത് ഒരു സാർവത്രിക പ്രതിഭാസമാണ്. എക്കാലത്തും എവിടെയും അതുണ്ടായിരുന്നു. വിമർശനം നടത്താത്തവരും വിമർശനത്തിനു വിധേയരാകാത്തവരും ഒരുപക്ഷേ, ആരും തന്നെ ഉണ്ടാകില്ല. വികൃതികൾ മാത്രമല്ല സുകൃതികളും വിമർശിക്കപ്പെടുന്നു. നന്മയും ഔന്നത്യവുമുള്ളവർ കൂടുതൽ വിമർശിക്കപ്പെട്ടു എന്നും വരാം. നാമെല്ലാം തന്നെ എപ്പോഴെങ്കിലും വിമർശകവേഷം കെട്ടാത്തവരല്ല. അതുകൊണ്ട് വിമർശകരും വിമർശനവും നമ്മിൽ കൗതുകമുണർത്തുന്നു. നമ്മിൽ ചിലർ വളരെ കനിവോടും കരുതലോടും പരിമിതമായി വിമർശനം നടത്തുന്നവരാകാം. മറ്റു ചിലർ രൂക്ഷമായും നിർദാക്ഷിണ്യവും വിമർശനശരം തൊടുക്കുന്നവരാകും. മേന്മ നടിക്കുന്നവരും അഹന്തയിൽ രമിക്കുന്നവരും വിമർശനം സ്വഭാവമായി മാറ്റിയവരാകും.  ഒരു സംഭവം ഇങ്ങനെ ; ടാക്സിയിലേക്ക്‌ ഒരാൾ പാഞ്ഞു കേറി. ‘എയർപോട്ടിലേക്ക്‌, വേഗം!’ എന്നുകേട്ട പാടേ ഡ്രൈവർ വണ്ടിവിട്ടു.‌ പെട്ടെന്നൊരു വണ്ടി ഒട്ടും ശ്രദ്ധയില്ലാതെ കേറി വന്നു‌. സെകൻഡുകളുടെ വ്യത്യാസത്തിലാണ്‌ അപകടം ഒഴിവായത്‌. എന്നിട്ടും, തെറ്റുമുഴുവൻ അയാളുടെ ഭാഗത്തായിട്ടും ടാക്സിക്കാരനോട്‌ ആ ഡ്രൈവർ ചൂടായി.... പക്ഷേ, ഇതൊക്കെ എത്ര കേട്ടതാ എന്ന ഭാവത്തിൽ വെറുതേയൊന്നു നോക്കി, ‌ക...