എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഒരു സൈക്കിള്‍ മോഷ്ടിച്ചു. പക്ഷേ എല്ലാം മുകളിലിരുന്ന് കണ്ട സിസിടിവി ചതിച്ചു.
കളളന് പിടിയും വീണു. എറണാകുളം പെരുമ്ബാവൂരിലായിരുന്നു സംഭവം.
തോളില്‍ ബാഗുമിട്ട് ആരെയോ കാത്തു നില്‍ക്കുന്നതു പോലെയൊരു നില്‍പ്പായിരുന്നു. ആരും ശ്രദ്ധിക്കുന്നില്ലെന്നായപ്പോള്‍ മെല്ലെ മെല്ലെ കടത്തിണ്ണയില്‍ വച്ചിരുന്ന സൈക്കിളിനടുത്തേക്ക്. പിന്നെ സ്വന്തം സൈക്കിളെന്ന പോലെ റോഡരികില്‍ വച്ച സൈക്കിളുമെടുത്ത് ആളൊരു പോക്കായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് നടന്ന ഈ മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ക്കു പിന്നാലെ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ആള്‍ വീണ്ടും ഒക്കലില്‍ സൈക്കിള്‍ കക്കാനിറങ്ങിയത്. പക്ഷേ പണി പാളി. നാട്ടുകാർ ഇടപെട്ടു. സ്കൂള്‍ വിദ്യാര്‍ഥിയുടെ സൈക്കിള്‍ മോഷ്ടിക്കാൻ ഇറങ്ങിയ കളളന്‍ പൊലീസിന്‍റെ പിടിയിലുമായി. ആസാം സ്വദേശിയായ മുഹിമുദില്‍ ആണ് സൈക്കിള്‍ മോഷ്ടിച്ച കള്ളൻ.