ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ എങ്ങനെ അറിയാം? രക്ഷപ്പെടാനുള്ള മാർഗങ്ങൾ എന്ത് ?




നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ഇന്ന് മൊബൈല്‍ ഫോണുകള്‍. ഫോണുകള്‍ സ്മാർട്ട് ആയതോടെ നമ്മുടെ ജീവിതവും സ്മാർട്ട് ആയി.വിനോദത്തിനും വിജ്ഞാനത്തിനും ഉപരി ഇന്ന് പണം അയക്കാൻ വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവരുന്നു. നമ്മുടെ വേണ്ടപ്പെട്ട പല വ്യക്തിഗതവിവരങ്ങളും മൊബൈല്‍ ഫോണില്‍ ഉള്ളതിനാല്‍ തന്നെ ഇത് സുരക്ഷിതമായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. 


അപ്പോള്‍ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടാലോ എന്ത് ചെയ്യും. പണി കിട്ടി എന്ന് വേണം കരുതാൻ. നമ്മുടെ ബാങ്ക് അക്കൗണ്ടുകളുമായും സോഷ്യല്‍മീഡിയ അക്കൗണ്ടുകളും മൊബൈല്‍ ഫോണില്‍ ഉള്ളതിനാല്‍ ഹാക്ക് ചെയ്യപ്പെട്ടോ ഇല്ലെയോ എന്ന് നാം ഇടക്കിടെ ഉറപ്പിക്കേണ്ടതാണ്.


മറ്റൊരാളില്‍ നിന്നും ലഭിക്കുന്ന ലിങ്കുകള്‍ വഴിയോ, ഇ–മെയിലുകളിലൂടെയോ, എസ്എംഎസുകളിലൂടെയോ ആണ് ഹാക്കര്‍മാര്‍ നമ്മുടെ ഫോണിലേക്കുള്ള വഴി കണ്ടെത്തുക. ലിങ്ക് ക്ലിക്ക് ചെയ്യുന്നതിന് പിന്നാലെ നമ്മുടെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റോ, എസ്എംഎസുകളോ, ഗാലറിയോ ഒക്കെ ഹാക്കര്‍ക്കും യഥേഷ്ടം ഉപയോഗിക്കാവുന്ന നില കൈവരുന്നു. സാധാരണഗതിയില്‍ ഹാക്കിങ് അത്ര വേഗം കണ്ടെത്താന്‍ കഴിയില്ലെങ്കിലും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടോ എന്നറിയാല്‍ ചില മാര്‍ഗങ്ങളുണ്ട്. എന്നാല്‍ ഇത് എപ്പോഴും കൃത്യമാവണമെന്നോ, ഇതേ ഏകീകൃത സ്വഭാവം കണ്ടെത്തണമെന്നോ നിര്‍ബന്ധമില്ല.


ഹാക്ക് ചെയ്യപ്പെട്ടാല്‍ മൊബൈല്‍ തന്നെ ചിലസൂചനകള്‍ നമുക്ക് തരും. ഇതില്‍ ആദ്യത്തെ ലക്ഷണമാണ് ഫോണിലെ ബാറ്ററി ചാർജ് വേഗം തീരുന്നത്.
പതിവില്ലാതെ നിങ്ങളുടെ ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ നമ്മുടെ ഫോണിന്റെ നിയന്ത്രണം മറ്റൊരാള്‍ ഏറ്റെടുത്തിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചിലപ്പോള്‍ എന്തെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്തിന് ശേഷമാണ് ഈ പ്രശ്‌നം അനുഭവപ്പെടുന്നത് എങ്കില്‍ പ്രത്യേകം ശ്രദ്ധ വേണം. ബാഗ്രൗണ്ടില്‍ നിരവധി ആപ്പുകള്‍ ഒരേ സമയം പ്രവർത്തിപ്പിക്കാതെ ഇരിക്കുക. ഉപകരണം ഹാക്ക് ചെയ്യപ്പെട്ടതിന്റെ മറ്റൊരു സൂചനയാണ് ഫോണ്‍ കാരണമില്ലാതെ ചൂടാകുന്നത്.


നിങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടില്‍ അസാധാരണമായ പ്രവർത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാലും നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം ഹാക്കർമരുടെ കൈയ്യിലാണെന്ന് സംശയിക്കാവുന്നതാണ്. ഇതിനുള്ള മറ്റൊരു സൂചനയാണ് നിങ്ങളുടെ ഫോണ്‍ സ്ലോ ആകുന്നത്. ബാഗ്രൗണ്ടില്‍ കുറേയധികം ആപ്പുകള്‍ പ്രവർത്തിപ്പിക്കാതെ തന്നെ ഫോണ്‍ സ്ലോ ആയാല്‍ മറ്റാരോ ഫോണ്‍ അകലയിരുന്ന് പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് അർത്ഥം.ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഇടയ്ക്കിടയ്ക്ക് പോപ്പ് അപ്പ് നോട്ടിഫിക്കേഷനുകള്‍ നിങ്ങളുടെ ഫോണില്‍ വരുന്നുണ്ടോ എന്നത്. സാധാരണയായി നമ്മള്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്ന വെബ്‌സൈറ്റുകളില്‍ നിന്ന് മാത്രമെ ഇത്തരത്തിലുള്ള അറിയിപ്പുകള്‍ നമ്മുക്ക് ലഭിക്കു. എന്നാല്‍ ഒന്നും ചെയ്യാതെ തന്നെ ഇത്തരത്തില്‍ അറിയിപ്പുകള്‍ ലഭിക്കുന്നത് അപകടമാണ്


മറ്റൊരു പ്രധാന കാര്യമാണ് നിങ്ങളുടെ ഫോണിലെ ചിത്രങ്ങള്‍ പരിശോധിക്കുക എന്നത്. കാരണം നിങ്ങള്‍ എടുത്ത ഫോട്ടോകള്‍ അല്ലാതെ വേറേ ഫോട്ടോകള്‍ ഗാലറിയില്‍ കാണാൻ സാധിച്ചാല്‍ നിങ്ങളുടെ അനുവാദം ഇല്ലാതെ മറ്റൊരാള്‍ നിങ്ങളുടെ ക്യാമറ നിയന്ത്രിക്കുന്നുണ്ടെന്നാണ് അർത്ഥം.നിങ്ങളുടെ ഡാറ്റാ ഉപയോഗം അസ്വാഭാവികമായി ഉയർന്നാല്‍ അത് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതിൻറെ ഒരു ലക്ഷണമാകാം. ഒരുപക്ഷെ നിങ്ങളുടെ ഫോണില്‍ പ്രവർത്തിക്കുന്ന മാല്‍വെയർ മൂലമാകാം ഡാറ്റ ഉപഭോഗം വർധിക്കുന്നത്.


നിങ്ങള്‍ ക്രമീകരിച്ചിരുന്ന പാസ്വേർഡ് പ്രവർത്തിക്കാതായാല്‍ അത് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതിൻറെ ലക്ഷണമാണ്. നിങ്ങള്‍ ഇൻസ്റ്റാള്‍ ചെയ്യാത്തതായ ഏതെങ്കിലും ആപ്പുകള്‍ ഫോണില്‍ കണ്ടാല്‍ അത് സംശയാസ്പദമാണ്. ഈ ആപ്പുകള്‍ ഹാക്കർമാർ ഇൻസ്റ്റാള്‍ ചെയ്തതാകാം.നിങ്ങള്‍ വിളിക്കാത്ത കോളുകള്‍ നിങ്ങളുടെ കോള്‍ ഹിസ്റ്ററിയിലുണ്ടെങ്കില്‍ അത് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതിൻറെ ലക്ഷണമാകാൻ സാധ്യതയുണ്ട്. നിങ്ങളറിയാതെ ഫോണില്‍ നിന്ന് മെസേജുകള്‍ പോയതായി കാണിക്കുന്നതും സംശയാസ്പദമായ സാഹചര്യമാണ്.


*#21#
നിങ്ങളുടെ ഫോണ്‍ കോള്‍ അല്ലെങ്കില്‍ ഫോണ്‍ നമ്ബർ മറ്റേതെങ്കിലും നമ്ബറിലേക്ക് ഫോർവേഡ് ചെയ്തിട്ടുണ്ടോ എന്ന് അറിയാൻ ഉപയോഗിക്കേണ്ട കോഡാണിത്. അടുത്തിടെ റിപ്പോർട്ട് ചെയ്യുന്ന സൈബർ തട്ടിപ്പില്‍ പ്രധാനമാണ് കോള്‍ ഫോർവേഡ് തട്ടിപ്പുകള്‍. അതിനാല്‍ ഒരു ഫോണ്‍ ഉപയോക്താവ് ഇങ്ങനെയൊരു സംശയം നേരിട്ടാല്‍ ഈ നമ്ബറിലേക്ക് ഡയല്‍ ചെയ്ത് കോള്‍ ഫോർവേഡ് ആയോ എന്ന് മനസിലാക്കാം.


ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് തോന്നിയാല്‍ എന്ത് ചെയ്യണം?

ഇന്‍റര്‍നെറ്റുമായി ഫോണിനുള്ള ബന്ധം എത്രയും വേഗം വിച്ഛേദിക്കുകയാണ് പ്രാഥമിക നടപടി. ഇങ്ങനെ ചെയ്യുന്നത് വഴി തുടര്‍ന്നും ഹാക്കര്‍ നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കുന്നത് തടയാന്‍ കഴിയും. 

ഇമെയില്‍, സമൂഹമാധ്യമങ്ങള്‍, യുപിഐ തുടങ്ങിയവയുടെ പാസ്​വേര്‍ഡുകള്‍ കഴിയുന്നതും വേഗം മാറ്റണം. അത്രവേഗത്തില്‍ മറ്റൊരാള്‍ക്ക് ഊഹിച്ചെടുക്കാനാവാത്ത പാസ്​വേര്‍ഡുകള്‍ വേണം അക്കൗണ്ടുകള്‍ക്ക് നല്‍കാന്‍.

ഫോണില്‍ മാല്‍വെയറുണ്ടോ എന്ന് സ്കാന്‍ ചെയ്ത് പരിശോധിക്കാം. അംഗീകൃത മൊബൈല്‍ സുരക്ഷാ ആപ്പുകള്‍ വേണം സ്കാനിങിനായി ഉപയോഗിക്കാന്‍.  
ഫോണില്‍ വരുന്ന സോഫ്റ്റ്​വെയര്‍ അപ്ഡേറ്റുകള്‍ കൃത്യമായി ഉപയോഗിക്കുകയെന്നതും.  

ടു ഫാക്ടര്‍ ഓതന്‍റിക്കേഷന്‍ സുപ്രധാന അക്കൗണ്ടുകള്‍ക്കെല്ലാം നിര്‍ബന്ധമായും ഉപയോഗിക്കുക.

ആപ്പ് കണ്‍ഫര്‍മേഷന്‍ ഫീ ച്ചര്‍ എനേബിള്‍ ചെയ്ത് വയ്ക്കുക.

സംശയാസ്പദമായി ഫോണില്‍ ആപ്പുകള്‍ കണ്ടെത്തിയാല്‍ അണ്‍ഇന്‍സ്റ്റോള്‍ ചെയ്യുക. ഒഫീഷ്യല്‍ സ്റ്റോറുകളില്‍ നിന്നല്ലാതെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. ഭാവിയില്‍ ഹാക്കിങ് തടയുന്നതിനായി ഇടയ്ക്കിടയ്ക്ക് ബാക്കപ് ചെയ്യാം.


പൊതുസ്ഥലത്ത് നിന്നും ലഭിക്കുന്ന വൈഫൈയുടെയും ചാര്‍ജിങ് പോര്‍ട്ടുകളുടെയും ഉപയോഗം പരമാവധി ഒഴിവാക്കണം. 
സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ അക്കൗണ്ടുടമ തന്നെ അത് പരമാവധി വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. അവരുടെ വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അക്കൗണ്ട് തിരികെ ലഭിക്കും. 
 

പുതിയ പതിപ്പ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ അത്രവേഗത്തില്‍ ഹാക്കിങ് നടക്കില്ല. പുറമെ നിന്നുള്ള ആപ്പുകള്‍ ഫോണില്‍ കൃത്യമായ പെര്‍മിഷനോട് കൂടി മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ പുതിയ പതിപ്പ് ഫോണുകള്‍ താരതമ്യേനെ സുരക്ഷിതമാണ്. ഈ സാഹചര്യത്തില്‍ കൂടുതലായും വ്യക്തികളില്‍ നിന്ന് അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ച ശേഷം സാമ്പത്തിക തട്ടിപ്പിനിരയാക്കുന്ന രീതിയാണ് ഹാക്കര്‍മാരും സൈബര്‍ തട്ടിപ്പ് സംഘങ്ങളും അവലംബിച്ച് വരുന്നത്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്ത് ഫോണിലേക്ക് എത്തുന്ന സന്ദേശങ്ങളെ ഗൗരവമായി കാണേണ്ടതുണ്ടെന്നും സൈബര്‍ വിദഗ്ധര്‍ പറയുന്നു.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ്

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് പരിചയപ്പെടാം നുറുക്ക് ഗോതമ്പ് ഇന്ന് കടകളിലെല്ലാം വാങ്ങിക്കാൻ കിട്ടുന്ന ഒന്നാണ്. നുറുക്ക് ഗോതമ്പ് കൊണ്ട് പലതും തയ്യാറാക്കാം. ഉപ്പുമാവായോ, പുട്ടായോ എല്ലാം നുറുക്ക് ഗോതമ്പ് ഉപയോഗപ്പെടുത്തുന്നവരുണ്ട്. അതല്ലെങ്കില്‍ കഞ്ഞി ആക്കിയും കഴിക്കുന്നവരുണ്ട്. ഇതിന് പുറമെ പല മധുരപലഹാരങ്ങളിലും മറ്റ് പലഹാരങ്ങളിലും ഇതുപയോഗിക്കാറുണ്ട്. ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട് എന്നതിനാല്‍ തന്നെ മുൻകാലങ്ങളിലെല്ലാം വീടുകളില്‍ നുറുക്ക് ഗോതമ്പ് പതിവായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ പലരും ഇതങ്ങനെ കാര്യമായി ഉപയോഗിക്കാറില്ല. എന്തായാലും നുറുക്ക് ഗോതമ്പ് വച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന, അതേസമയം രുചികരമായൊരു വിഭവമാണിന്ന് പരിചയപ്പെടുത്തുന്നത്. നുറുക്ക് ഗോതമ്പ് കൊണ്ട് സാൻഡ്‍വിച്ച് തയ്യാറാക്കുന്നതിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഇതുവച്ച് എങ്ങനെ സാൻഡ്‍വിച്ച് എന്ന് സംശയിക്കേണ്ട, ഇതുവച്ചും സാൻഡ്‍വിച്ച് തയ്യാറാക്കാവുന്നതാണ്. എങ്ങനെയെന്ന് ലളിതമായി വിശദീകരിക്കാം. ഇതിന് നമ്മള്‍ സാധാരണ വീട്ടില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ചേരുവകളൊക്കെ തന്നെ മതി. നുറുക്ക് ഗോതമ്പിന് പുറമ...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളൊരു മാലാഖയാണ് . ചിറകുകൾ ജന്മനാ ഉള്ളവർ .നിങ്ങൾക്കെന്തിനാണ് ഒരുപാടുപേരുടെ പൊള്ളയായ കൂട്ട് ?നിങ്ങൾക്കെന്തിനാണ് കുറെയേറെ വെറും വാക്കുകൾ ? എന്തിനാണ് അന്തമില്ലാത്ത സങ്കടങ്ങൾ ?ഒന്നോർത്താൽ ഒറ്റക്കാകുന്നത് രസമല്ലേ ? നമ്മളെ ഏറ്റവും നന്നായി മനസിലാകുന്ന നമ്മളോട് തന്നെ മിണ്ടിയിരിക്കാൻ എന്ത് രസമാണ് ! നമ്മുടെ ഇഷ്ടങ്ങൾ മറ്റാരേക്കാളും നന്നായി മനസിലാക്കുന്ന നമ്മളോടൊപ്പം ഇഷ്ടമുള്ള എന്തും ചെയ്യാവുന്ന സ്വാതന്ത്ര്യത്തിന്റെ ചിറകുകളാണ് ശരിക്കും ഒറ്റപ്പെടൽ. നിറഞ്ഞ ജനമുള്ള ഒരു തെരുവില്‍ കൂടി നിങ്ങള്‍ നടക്കുകയാണ് എന്ന് വിചാരിക്കുക. തികച്ചും അപരിചിതരായ ആളുകള്‍. ആരും നിങ്ങളെ തിരിച്ചറിയുന്നില്ല. ആരും നിങ്ങളോട് സംസാരിക്കുന്നില്ല. ആള്‍കൂട്ടത്തിന് നടുവില്‍ നിങ്ങള്‍ പുഴയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു തോണിയാകുന്നു. നിങ്ങളുടെ അസ്ത്വിത്വം പോലും അവിടെ ചോദ്യചിഹ്നമാകുന്നു. ആദ്യമൊക്കെ നിങ്ങള്‍ നിങ്ങളോട് തന്നെ സംസാരിച്ചു കൊണ്ടിരിക്കും. ക്രമേണ ചിന്തകള്‍ ഭാരമില്ലാത്ത മേഘങ്ങള്‍ പോലെയായി പറന്നകലും.  അവസാനം ഒരു ശലഭത്തിന്റെ ചിറകടിപോലെ മൗനം നിശബ്ദമായി കടന്നുവരും. നിങ്ങള്‍ പോലുമറിയാതെ നിങ്ങള്‍ ധ്യാനത്തിലേക്ക് മെല്ലെ ...

ഹോട്ടലിൽ കയറി ഫാസ്റ്റ് ഫുഡോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഓർഡർ ചെയ്ത് വെട്ടി വിഴുങ്ങിയതിന് ശേഷം ഒരിക്കലെങ്കിലും വയറ് വേദനവരാത്തവരായിട്ട് ആരും ഉണ്ടാകില്ല

പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ ചിലർക്ക് പലപ്പോഴും വയറുവേദനയും വയറുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും സ്ഥിരമായി ഉണ്ടാകാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾക്കുള്ള പരിഹാരമാണ് ഇന്നിവിടെ പറയുന്നത്. വയറുവേദനയ്ക്കുള്ള പൊതു കാരണം പെട്ടെന്ന് ഭക്ഷണം കഴിക്കുന്നതാണ്. നിങ്ങൾ ഭക്ഷണം വളരെ വേഗത്തിൽ കഴിക്കുമ്പോൾ, ഭക്ഷണത്തോടൊപ്പം അധിക വായുവും വയറിലെത്തുന്നു. അധിക ഭക്ഷണം നിങ്ങളുടെ വയറ്റിൽ എത്തുമ്പോൾ അത് വീക്കത്തിനും ഗ്യാസിനും കാരണമാകുന്നു. ഇത് നിങ്ങളുടെ വയറിനെ വലുതാക്കി കാണിക്കുകയും അസ്വസ്ഥതകളിലേക്ക് നയിക്കുകയും ചെയ്യും. "ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോ തുടങ്ങിയതാ വയറ് വേദന. എന്തോ കഴിച്ചത് അങ്ങ് ഏറ്റില്ലെന്നു തോന്നുന്നു." നമ്മളിൽ പലർക്കും ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടായിട്ടുണ്ടാകും. ഹോട്ടലിൽ കയറി ഫാസ്റ്റ് ഫുഡോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഓർഡർ ചെയ്ത് വെട്ടി വിഴുങ്ങിയതിന് ശേഷം ഒരിക്കലെങ്കിലും വയറ് വേദന വരാത്തവരായിട്ട് ആരും ഉണ്ടാകില്ല. ഒന്ന് ടൌണിൽ പോയി വരുന്ന നേരത്താണ് ഭക്ഷണം കഴിച്ചത്. ശേഷമുള്ള യാത്ര ബസ്സിലാണെങ്കിൽ ഒന്ന് ആലോചിച്ചു നോക്കൂ. ചിന്തിക്കാൻ കൂടി വയ്യ അല്ലെ.  വയറ്റിലെ അസ്...

രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് മുടി കറുപ്പിക്കാം

രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് മുടി കറുപ്പിക്കാം       മുടിയെ നല്ലപോലെ കറുപ്പിച്ചെടുക്കണമെങ്കില്‍ നമ്മള്‍ക്ക് വീട്ടില്‍ തന്നെ രണ്ട് ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കാന്‍ സാധിക്കുന്ന ഒരു എണ്ണയുണ്ട്. ഇത് എളുപ്പത്തില്‍ തയ്യാറാക്കാം. അതുപോലെ, മുടിയ്ക്ക് കറുപ്പ് നിറം നല്‍കുകയും ചെയ്യും. തലയിലെ നര മുഖത്തിന് പ്രായം തോന്നിപ്പിക്കുന്നതില്‍ ഒരു പ്രാധാന പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍ തന്നെയാണ്, ഇന്ന് പലരും ചെറുപ്പം നിലനിര്‍ത്താന്‍ നരച്ച മുടി മറയ്ക്കുന്നതും, ഹെയര്‍ ഡൈ ഉപയോഗിക്കുന്നതും. എന്നാല്‍, വിപണിയില്‍ ഇന്ന് ലഭ്യമാകുന്ന ഹെയര്‍ ഡൈ കെമിക്കല്‍ ഫ്രീ അല്ലാത്തതിനാല്‍ തന്നെ ഇവ പലതരത്തിലുള്ള രോഗങ്ങളിലേയ്ക്ക് നമ്മളെ നയിക്കുന്നു. പ്രായമായവര്‍ ഡൈ ചെയ്ത് നടന്നാലും ചെറുപ്പക്കാരിലുണ്ടാകുന്ന മുടിയിലെ നര മറയ്ക്കാന്‍ പലര്‍ക്കും ഡൈ ഉപയോഗിക്കാന്‍ മടിയാണ്. ഇവര്‍ക്ക് എന്നാല്‍, വീട്ടില്‍ തന്നെ ഉപയോഗിക്കാവുന്നതും തികച്ചും പ്രകൃതിദത്തമായ രീതിയില്‍ തയ്യാറാക്കാവുന്നതുമായ ഒരു ഹെയര്‍ ഡൈ ഓയിലാണ് പരിചയപ്പെടുത്തുന്നത്. പൊതുവില്‍ നമ്മള്‍ തയ്യാറാക്കുന്ന എണ്ണയ്ക്ക് നിരവധി ചേരുവകള്‍ പലപ്പോഴും ആവശ്യ...

മോട്ടിവേഷൻ ചിന്തകൾ

ആഗ്രഹങ്ങള്‍ നല്ലതാണ്‌.. പക്ഷെ, ആവശ്യവും അത്യാവശ്യവും അനാവശ്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നവരിലാണ്‌ സാമൂഹികബോധം ഉടലെടുക്കുന്നത്‌.         എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളായി മാറരുത്.., അധികമുണ്ട് എന്നുള്ളത് സ്വന്തമാക്കുന്നതിനും ദുരുപയോഗത്തിനുമുള്ള ലൈസൻസ് അല്ല.          ആവശ്യമില്ലാതെ സ്വന്തമാക്കുന്നതെല്ലാം അവശിഷ്‌ടങ്ങളായി മാറും.., പാത്രത്തിലെ ഭക്ഷണം പോലും. അത്‌ ഉച്ചിഷ്‌ടമായി ഉപേക്ഷിക്കുന്നതിലും നല്ലത് ഉപയോഗയോഗ്യമാക്കി മറ്റുള്ളവർക്ക് നൽകുന്നതല്ലേ‌.   എല്ലാ അവകാശങ്ങൾക്കും പരിധിയുണ്ട്.., നദി സ്വന്തമാക്കിയാലും ഒഴുകുന്ന മുഴുവൻ ജലവും സ്വന്തമാക്കാനാവില്ല. നമ്മൾ സഞ്ചരിക്കുന്ന വഴികൾ പ്രകാശഭരിതമാക്കാൻ കഴിഞ്ഞാൽ അതായിരിക്കും നമ്മുടെ നേർവഴി.നമ്മൾ എങ്ങനെയാണോ നമ്മുടെ ചിന്തകൾ ഏതാണോ അതാണ് നമ്മുടെ വിജയപാത. സത്ഫലങ്ങൾ മാത്രം നൽകുന്ന വൃക്ഷത്തെപ്പോലെ ആവുക നാം.കല്ലേറുകൾ ലഭിച്ചാലും ഫലങ്ങൾ പൊഴിച്ചു കൊണ്ടേയിരിക്കണം. സ്നേഹം കത്തിച്ചു വച്ച തിരിനാളം പോലെയാണ്. ഊതിക്കെടുത്താൻ വളരെ എളുപ്പമാണ്.. പക്ഷെ അണഞ്ഞു കഴിയുമ്പോൾ മാത്രമാണ് ഇരുട്ടിലത് നമുക്ക് എത്ര മാത...

മോട്ടിവേഷൻ ചിന്തകൾ

വാർധക്യം ചിലരുടെ മാത്രം കുത്തകയല്ല. നമ്മിലേക്കുള്ള വഴിയിലൂടെ അത് അന്നു തന്നെ നടന്നു തുടങ്ങിക്കഴിഞ്ഞു. നടക്കുന്തോറും ഉത്സാഹവും വേഗതയും വർദ്ധിക്കുന്ന ഒരു അദ്ഭുത പ്രതിഭാസം കൂടിയാണത്. അളന്നു കൊടുത്ത പാത്രത്തിൻ്റെ പകുതി അളവിലുള്ളതിലേ തിരിച്ച് അളന്നു കിട്ടൂ. ശൈശവത്തിന്റെ ബലഹീനത അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകുന്നതു പോലെ വാർദ്ധക്യത്തിന്റെ അവശത അനുഭവിക്കുന്നവർക്കും പരിഗണനയും സ്നേഹവാത്സല്യങ്ങളും നൽകാൻ സാധിക്കുമ്പോൾ മാത്രമാണ് മനുഷ്യന്റെ ജീവിതം സാർത്ഥകമാകൂ. പ്രായത്തിന്റെ അവശതകൾ അനുഭവിച്ച്, ചർമങ്ങൾക്ക് ചുളിവ് വീണ്, എല്ലുകൾക്ക് തേയ്മാനം സംഭവിച്ച്, മുതുകു നിവർത്താൻ പോലും സാധിക്കാതെ കഷ്ടപ്പെടുന്ന 'മുതിർന്ന പൗരന്മാർ' എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന വൃദ്ധ സമൂഹത്തിന്റെ പരിപാലനം ആരുടെ കടമയാണ് എന്ന തർക്കം സമൂഹത്തിൽ വ്യാപകമാണ്.  മക്കളാണോ മരുമക്കളാണോ സഹോദരങ്ങളാണോ അതോ മറ്റു വല്ലവരുമാണോ വാർദ്ധക്യത്തിന്റെ അവശതകൾ പേറുന്നവരുടെ പരിപാലനം നിർവഹിക്കേണ്ടത് എന്ന കാര്യത്തിലുള്ള മുറുമുറുപ്പുകളിലും തർക്കങ്ങളിലും കുടുംബാന്തരീക്ഷങ്ങൾ പുകയുകയാണ്. ആ പുകയിലൂടെ പ്രതീക്ഷകളിലേക്ക് കണ്ണും നട്ടിരിക്കുന്ന പാ...

മോട്ടിവേഷൻ ചിന്തകൾ

സന്തോഷം  എന്നാൽ യാദൃശ്ചികമായി വന്നു ഭവിക്കുന്ന ഒന്നല്ല. അതു നാം ബോധപൂർവം എത്തിച്ചേരേണ്ട ഒരവസ്ഥയാണ്. വലിയ തിരിച്ചടികളുണ്ടാകുമ്പോഴും നല്ല ഒരു നാളെയുണ്ടാകും എന്ന ഉറച്ച വിശ്വാസം കൈവിടാതെ ഇരിക്കുക. കൺമുന്നിൽ കാണുന്ന പ്രശ്നങ്ങൾക്കെല്ലാം ക്രിയാത്മകമായ പരിഹാരം കണ്ടെത്താൻ നിങ്ങൾക്കു സാധിക്കാറുണ്ടോ? ഒരു പ്രശ്നം ഉരുത്തിരിഞ്ഞു വരുമ്പോൾത്തന്നെ ഇതു ലഘുവായി പരിഹരിക്കാം’ എന്ന രീതിയിൽ മൃദുവായി സമീപിക്കാൻ നിങ്ങൾക്കു കഴിയാറുണ്ടോ? ‘എന്റെ വിജയം സുനിശ്ചിതമാണ്’ എന്ന ചിന്ത നിങ്ങളുടെയുള്ളിൽ ശക്തമായി നിലനിൽക്കുന്നുണ്ടോ? ‘ഉണ്ട്’ എന്നാണിവക്കെല്ലാം ഉത്തരമെങ്കിൽ നിങ്ങളുടെ മനോഭാവം പോസിറ്റീവാണ് എന്ന് അനുമാനിക്കാം.  ഏതു കാര്യവും എന്നാൽ സാധ്യമാണ് എന്ന രീതിയിലുള്ള ഐ കാൻ ആറ്റിറ്റ്യൂഡ് വളർത്തിയെടുക്കുക. മനോഭാവം മികച്ചതാകുന്നതോടുകൂടി ആ മികവ് ലോകവീക്ഷണത്തിലുണ്ടാകുകയും അതനുസരിച്ച് പ്രവർത്തനരീതിയിൽ വ്യത്യാസമുണ്ടാകുകയും ചെയ്യുന്നു. ആത്യന്തികമായ വിജയത്തിന് ഇതു കാരണമാകുന്നു.ഏതൊരു വിഷയത്തെയും നെഗറ്റീവായി സമീപിക്കുന്ന ഒരു വ്യക്തിക്ക് ഒരു സുപ്രഭാതത്തിൽ പൂർണമായി പോസിറ്റീവ് ആകുക എന്നതു സാധിക്കണമെന്നില്ല. എന്നാൽ ഘ...

വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍

വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ശരീരഭാരം കൂടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിൽ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് അടിവയർ ചാടുന്നതാണ്. അടിവയറ്റിൽ കൊഴുപ്പ് അടിയുന്നതാണ് ഇതിന് കാരണം. ഇത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. വ്യായാമക്കുറവും തെറ്റായ ഭക്ഷണരീതിയുമെല്ലാം ഇതിന് കാരണമാകുന്നുണ്ട്. കുടവയര്‍ കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് ഇന്ന് പലരും. അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആരോഗ്യകരമായ പല പ്രശ്നങ്ങൾക്കും വഴിവയ്ക്കും. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുള്ള വ്യക്തികൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.  പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം പലപ്പോഴും ശരീരഭാരം കൂട്ടാം.  വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.  ഫ്രഞ്ച് ഫ്രൈസും പെ...

മോട്ടിവേഷൻ ചിന്തകൾ

അമിതമായ ആസക്തി, അത് ജീവിതത്തോടായാലും ഭൗതിക വസ്തുക്കളുടെ പേരിൽ ആയാലും അവസാനം അവ നമ്മെ ആപത്തിൽ പെടുത്തുക തന്നെ ചെയ്യും. ഒരിക്കൽ ഒരു കുളക്കോഴി ആഹാരം തേടി നടക്കുമ്പോൾ അവിചാരിതമായി ഒരു ധാന്യപ്പുരയുടെ മുൻപിൽ ചെന്നുപെട്ടു. അതിന് വളരെ സന്തോഷം തോന്നി. ധാരാളം ഭക്ഷണ സാധനങ്ങൾ ഈ ധാന്യപ്പുരയിലുണ്ട്. ഇനി ആരെയും പേടിക്കാതെ തെല്ലും അധ്വാനിക്കാതെ ധാരാളം ഭക്ഷണം കഴിക്കാമല്ലോ.കുളക്കോഴി അവിടെ താമസമാക്കി. ഏതാനും ദിവസങ്ങൾ കൊണ്ടുതന്നെ അത് ആകെ തടിച്ചു കൊഴുത്തു. ഒരു ദിവസം ഭക്ഷണമൊക്കെ കഴിച്ചു വിശ്രമിച്ചുകൊണ്ടിരുന്ന കുളക്കോഴി വെറുതെ ആകാശത്തേക്കൊന്ന് നോക്കിയപ്പോൾ തന്റെ കൂട്ടുകാരൊക്കെ അനായാസം ആകാശത്തുകൂടെ പറന്നു നടക്കുന്നത് കണ്ടു. അപ്പോൾ അതിന് വല്ലാത്ത വിഷമം തോന്നി. തനിക്കും പറക്കാമല്ലോ എന്ന് ചിന്തിച്ചു തന്റെ ചിറകടിച്ച് അവരോടൊപ്പം എത്താൻ ശ്രമിച്ചുനോക്കി. പക്ഷേ ശരീരത്തിന്റെ ഭാരം അമിതമായതുകൊണ്ടുതന്നെ ചിറകടിക്കാനല്ലാതെ പറക്കാൻ കുളക്കോഴിക്ക് സാധിച്ചില്ല. അത് വീണ്ടും വീണ്ടും ചിറകടിച്ച് ശ്രമിച്ചു കൊണ്ടേയിരുന്നു. പക്ഷേ തറയിൽനിന്നും അല്പം പോലും ഉയരുവാൻ അതിന് സാധിച്ചില്ല. തുടർച്ചയായിട്ടുള്ള ഈ ചിറകടി ശബ്ദം കേട്ട്...

കുട്ടികൾ കൂടുതൽ സമയം പഠനത്തിനായി ചെലവഴിച്ചിട്ടും മാർക്കു കുറച്ചേ ലഭിക്കുന്നുള്ളു. എന്തു കൊണ്ടാകാം?.

കുട്ടികൾ കൂടുതൽ സമയം പഠനത്തിനായി ചെലവഴിച്ചിട്ടും മാർക്കു കുറച്ചേ ലഭിക്കുന്നുള്ളു. എന്തു കൊണ്ടാകാം?. ശരാശരിയിൽ കവിഞ്ഞ ബുദ്ധിയുണ്ടായിട്ടും പഠനത്തിനായി സമയം ഏറെ ചെലവഴിച്ചിട്ടും. മാർക്ക് വളരെ കുറവേ ലഭിക്കാനിടയാക്കുന്നത് പ്രധാനമായി രണ്ടു കാരണം കൊണ്ടാകാം ഒന്നു പഠന വൈകല്യം രണ്ടു പഠന പിന്നോക്കാവസ്ഥയുമാണ്. ഇവ തമ്മിലുളള വ്യത്യാസം വ്യക്തമായി തിരിച്ചറിയണം. പഠന വൈകല്യമെന്നാൽ വിവരങ്ങള്‍ സ്വീകരിക്കാനും സംസ്ക്കരിക്കാനും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കാനുമുള്ള തലച്ചോറിന്‍റെ, ശേഷിയെ ബാധിക്കുന്ന ഒരു നാഡീ സംബന്ധമായ അവസ്ഥയാണ്. പഠന വൈകല്യമുള്ള ഒരു കുട്ടിക്ക് വായിക്കാനും എഴുതാനും സംസാരിക്കാനും കേൾക്കാനും ,കണക്കിലെ സിദ്ധാന്തങ്ങളും മറ്റും മനസിലാക്കാനും ബുദ്ധിമുട്ടുണ്ടായേക്കാം. ആദ്യ ഘട്ടത്തിൽ തിരിച്ചറിഞ്ഞെന്നു വരില്ല . 👉 പഠന വൈകല്യങ്ങൾ മൂന്നു രീതിയിലാണ് പ്രകടമാകുന്നത്!. ഡിസ്ലെക്സിയ, ഡിസ് ഗ്രാഫിയ, ഡിസ്കാല്ക്കുലിയ, കുടാതെ ഡിസ്പ്രാക്സിയ എന്നൊരു അവസ്ഥ കൂടിയുണ്ട് !..ഇങ്ങനെയുള്ള ഒരു കൂട്ടം തകരാറുകളാണ് പഠനത്തെ പിന്നോക്കം കൊണ്ടുപോകുന്നത്. ഇക്കൂട്ടത്തിലെ ഒരോ തരം തകരാറും മറ്റേതിനെങ്കിലുമൊപ്പവും ...