കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ ഒരുേപാലെ ഇഷ്ടമുള്ള വിഭവമാണ് മോമോസ്.
മോമോസ് രുചികരവും വ്യത്യസ്തവുമായൊരു പലഹാരമാണ്. തണുപ്പകറ്റാൻ ടിബറ്റൻ ജനത ദിനേന കഴിക്കുന്ന ആവിയിൽ പുഴുങ്ങിയ ഭക്ഷണമാണ് മോമോ. മനുഷ്യന്റെ കരവിരുതില്ലാതെ ഉണ്ടാക്കാനാവില്ലെന്നു മാത്രം.
ഉത്തരേന്ത്യയില്‍ സുലഭമായ മോമോസ് ഇപ്പോള്‍ കേരളത്തിലും തരംഗമായിക്കൊണ്ടിരിക്കുകയാണ്. എളുപ്പത്തില്‍ വീട്ടില്‍ തായ്യാറാക്കാം നോണ്‍ വെജ് പ്രേമികള്‍ക്കായി ചിക്കൻ മോമോസ്.
ആവശ്യമായ ചേരുവകള്‍
മാവ് – 3 കപ്പ്
ഉള്ളി – 1 ചെറുതായി അരിഞ്ഞത്
വേവിച്ച ചിക്കൻ – 1 കപ്പ് അരച്ചെടുത്തത്
വെളുത്തുള്ളി – 4 അല്ലി മുതല്‍ 5 വരെ
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – 2 ടീസ്പൂണ്‍ ചെറുതായി അരിഞ്ഞത്
എണ്ണ – 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്നവിധം
ഒരു പാത്രത്തില്‍ മാവില്‍ ഒരു നുള്ള് ഉപ്പും വെള്ളവും ചേർത്ത് മൃദുവായി കുഴച്ച് സെറ്റ് ആകാൻ മൂടി വയ്ക്കുക.
മോമോസിനുള്ള സ്റ്റഫിംഗ് ഉണ്ടാക്കാൻ, ഒരു പാത്രത്തില്‍ ചതച്ച ചിക്കൻ, ഉള്ളി, വെളുത്തുള്ളി, പച്ച മല്ലിയില എന്നിവ അരിഞ്ഞത് നന്നായി ഇളക്കുക. ഇനി ഇതിലേക്ക് എണ്ണ, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർക്കുക.
കുഴച്ചു വെച്ച മാവ് ഉരുളകളാക്കി മോമോസ് ഫില്ലിംഗ് അതിൻ്റെ നടുവില്‍ നിറച്ച് ഷേപ്പ് നല്കിയ ശേഷം അടയ്ക്കുക. എല്ലാ മോമോകളും ഇതുപോലെ നിറച്ച് തയ്യാറാക്കുക. ശേഷം ഒരു ഇഡലി പാത്രത്തില്‍ പകുതിയിലധികം വെള്ളം നിറച്ച് ഗ്യാസില്‍ ചൂടാക്കുക. അതിനുശേഷം മുകളിലെ തട്ടില്‍ മോമോസ് വയ്ക്കുക. 10 മിനിറ്റ് കുറഞ്ഞ തീയില്‍ ആവിയില്‍ വേവിക്കുക. ചിക്കൻ മോമോസ് തയ്യാർ.