റീചാർജ് പ്ലാനുകള്‍ തമ്മിലുള്ള യുദ്ധമാണ് വിപണിയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഓരോ കമ്ബനിയും ഇക്കാര്യത്തില്‍ പരസ്‌പരം മത്സരിച്ചു കൊണ്ടിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുൻപ് സ്വകാര്യ ടെലികോം സേവനദാതാക്കളായ ജിയോ, എയർടെല്‍, വിഐ എന്നിവ ഒറ്റയടിക്ക് താരിഫ് ഉയർത്തിയപ്പോള്‍ ഉപഭോക്താക്കള്‍ എല്ലാവരും വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരുന്നു.
എന്നാല്‍ ആ സമയത്തും പ്രതീക്ഷയുടെ നാളമായി നിരക്ക് വർധന വരുത്താതെ ബിഎസ്‌എൻഎല്‍ ഉപഭോക്താക്കളെ ആകർഷിച്ചു. ആ സമയത്ത് ഒട്ടേറെ ജനപ്രിയ പ്ലാനുകളാണ് കമ്ബനി അവതരിപ്പിച്ചത്. അത്തരത്തില്‍ ജിയോക്കും എയർടെല്ലിനും ഒക്കെ തിരിച്ചടി നല്‍കുന്ന ഒരു റീചാർജ് പ്ലാനിനെ കുറിച്ചാണ് ഇന്ന് നമുക്ക് സംസാരിക്കാനുള്ളത്. വാലിഡിറ്റിയും നല്‍കുന്ന ആനുകൂല്യങ്ങളുമാണ് ഈ ഓഫറിന്റെ പ്രധാന പ്രത്യേകത.
ബിഎസ്‌എൻഎല്‍ 599 റീചാർജ് പ്ലാൻ
നേരത്തെ തന്നെ ബിഎസ്‌എൻഎല്‍ വിപണിയില്‍ അവതരിപ്പിച്ച ഒരു പ്ലാൻ ആണ് ഈ 599 രൂപയുടെ പ്രീപെയ്‌ഡ് പ്ലാൻ. എന്നാല്‍ അതില്‍ നിന്ന് മാറി കൂടുതല്‍ അധിക ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഈ ഓഫറില്‍ കാണാൻ കഴിയും. അതില്‍ പ്രധാനമായും ഡാറ്റയില്‍ വരുത്തിയ അധിക ആനുകൂല്യമാണ് നിങ്ങളെ ആകർഷിക്കുക എന്നുറപ്പാണ്. ഇക്കാര്യം അവർ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അറിയിച്ചിട്ടുമുണ്ട്.
കമ്ബനിയുടെ 599 രൂപയുടെ പ്രീപെയ്‌ഡ് റീചാർജ് പ്ലാനിനൊപ്പമാണ് ഈ ഓഫർ ലഭ്യമാവുക. ഈ റീചാർജ് ഉപയോഗിച്ച്, ഉപഭോക്താക്കള്‍ക്ക് 3 ജിബി ഡാറ്റയുടെയും 100 സൗജന്യ എസ്‌എംഎസുകളുടെയും പ്രതിദിന ആനുകൂല്യങ്ങള്‍ ലഭിക്കും എന്നതാണ് ഏറ്റവും വലിയ ഗുണം. കൂടാതെ, 84 ദിവസത്തെ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളിംഗും സൗജന്യ നാഷണല്‍ റോമിംഗും ഉള്‍പ്പെടുന്നു. വരിക്കാർക്ക് 3ജിബി അധിക ഡാറ്റയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേവലം ഡാറ്റ, ഫ്രീ കോള്‍ അല്ലെങ്കില്‍ മറ്റ് എസ്‌എംഎസ് പോലെയുള്ള ആനുകൂല്യങ്ങളില്‍ ഇത് നില്‍ക്കില്ലെന്നതാണ് പ്രധാന കാര്യം. ഈ പ്രീപെയ്‌ഡ് ഓഫർ പ്രയോജനപ്പെടുത്തുന്നതിന്, ഉപയോക്താക്കള്‍ അവരുടെ നമ്ബറുകള്‍ റീചാർജ് ചെയ്യുന്നതിനായി ബിഎസ്‌എൻഎല്ലിന്റെ സ്വന്തം സെല്‍ഫ് കെയർ ആപ്പ് തന്നെ ഉപയോഗിക്കണം എന്നതാണ് മറ്റൊരു പ്രത്യേകത.
ഇതിലൂടെ ബിഎസ്‌എൻഎല്‍ വരിക്കാർക്ക് മറ്റ് ചില ആനുകൂല്യങ്ങള്‍ കൂടി ലഭ്യമാവും. അതില്‍ നിങ്ങള്‍ക്ക് സിംഗ്, പിആർബിടി, ആസ്ട്രോടെല്‍, ഗെയിംഓണ്‍സർവീസ് തുടങ്ങിയ മൂല്യവർദ്ധിത സേവനങ്ങള്‍ കൂടി ലഭ്യമാവും എന്നതാണ് പ്രത്യേകത. ഇത്രയും കുറഞ്ഞ നിരക്കില്‍ ഇത്രയധികം ഓഫറുകള്‍ മറ്റൊരു കമ്ബനിയും നിങ്ങള്‍ക്കായി വാഗ്‌ദാനം ചെയ്യുന്നില്ല എന്നത് കൂടി ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്.