ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



ജീവിച്ചിരിക്കുന്നതിനേക്കാള്‍ വലിയ ഭാഗ്യമുണ്ടോ?ജീവിച്ചിരിക്കുന്നു എന്നതു തന്നെയാണ് ഏറ്റവും വലിയ നേട്ടം. അതിൽ കൂടുതൽ എന്തെങ്കിലുമുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ നിരാശയായിരിക്കും ഫലം.

ജീവിതത്തിലെ ഏറ്റവും വിലയേറിയ ഘടകം ജീവിതം തന്നെയാണ്. മറ്റുള്ളതെല്ലാം വെറും പൊടിപ്പും തൊങ്ങലും മാത്രം. ''ഞാൻ ജീവിച്ചിരിക്കുന്നു'' എന്നുള്ളതു തന്നെയാണ് ഏറ്റവും വലിയ ആനന്ദം. നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നത് കാര്യമാക്കേണ്ട. ജീവിതം ഉല്ലാസഭരിതമാകണം, ആനന്ദപൂരിതമാകണം, അത് മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ, മറ്റെന്തൊക്കെയുണ്ടായിട്ടും എന്തുകാര്യം?



തങ്ങളുടെ ഇതു വരെയുള്ള ജീവിതം നിരാശാജനകമായിരുന്നു എന്ന അഭിപ്രായത്തിൽ കഴിയുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. ജീവിതത്തിലെ താളപ്പിഴകളെ അധികം പേരും വലിയ പ്രശ്നങ്ങളായി കാണുന്നു. ഒരു വലിയ ശതമാനം മനുഷ്യരും ജീവിതത്തിനെ കാണുന്നത് 'ജീവിക്കാൻ വേണ്ടി ജീവിക്കുന്നു' എന്ന നിസ്സംഗതാബോധത്തോടെയാണ്. അവരുടെ മനസ്സിൽ സ്വന്തം ജീവിതത്തെ കുറിച്ച്‌ ഇച്ഛാഭംഗം മാത്രമേയുള്ളു. ജീവിതം ഞങ്ങളെ അമ്പേ തോൽപിച്ചു കളഞ്ഞു എന്നു നിരാശപ്പെടുന്നവർ, പൊരുതാൻ നിൽക്കാതെ ആ തോൽവിക്കു കീഴടങ്ങുന്നവർ.... സാമൂഹ്യസ്ഥിതികൾ തന്നെയാണ് അവരെ അങ്ങനെയൊരവസ്ഥയിലേക്കു തള്ളി വിടുന്നത്.


ജീവിതത്തെ തന്നെ പണയപ്പെടുത്തുന്ന കുറേ പേർ പരാജയം നേരിടുമ്പോഴാണ് മനസ്സിന്റെ ഉത്സാഹം കെടുന്നത്, മറ്റുള്ളവരോട് ദേഷ്യവും പുച്ഛവും വെറുപ്പുമൊക്കെ തോന്നുന്നത്. ഇന്നത്തെ സാമൂഹിക സ്ഥിതി വെച്ചു നോക്കുമ്പോൾ, പരാജയം സംഭവിക്കുക സർവസാധാരണമാണുതാനും


മനുഷ്യന് ജീവിക്കാൻ തീർച്ചയായും പണം ആവശ്യമാണ്. എന്നാൽ ഇന്ന് മനുഷ്യന് ജീവിക്കാൻ പണം മാത്രമേ വേണ്ടു എന്നായിരിക്കുന്നു. ധനമായിരിക്കുന്നു ലോകത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഘടകം! കമ്പോളശക്തികളാണ് ലോകത്തെ ഇങ്ങനെയൊരു സ്ഥിതിവിശേഷത്തിൽ കൊണ്ടു വന്നെത്തിച്ചിരിക്കുന്നത്. അവരുടെ കാഴ്ചപ്പാടിൽ 'പണത്തിനു മീതെ പരുന്തും പറക്കില്ല' എന്നതാണ് സത്യം.


ഒരു കാലത്ത്, ഏതെങ്കിലും സമൂഹത്തിലോ, രാജ്യത്തിലോ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടാൽ ചെലവു ചുരുക്കുക എന്നതായിരുന്നു രീതി. അമിത ചിലവ് ഉപേക്ഷിക്കുക, കഴിയുന്നത്ര മിച്ചം വെക്കുക, ഇതെല്ലാം ആരും പറയാതെ തന്നെ എല്ലാവരും അറിഞ്ഞു ചെയ്തിരുന്നു. ഇന്നത്തെ സർക്കാരിന്റെ സമ്പ്രദായമെന്താണ്? ലോൺ (കടം) എടുക്കാനാണ് ജനങ്ങളെ പ്രേരിപ്പിക്കുന്നത്. എന്തിനും ഏതിനും ലോൺ. ഒന്നും വേണ്ടെന്നു വെക്കേണ്ട. സ്വന്തം കീശയിലില്ലാത്ത കാശ് എങ്ങനെ ഒരാൾക്കു ചെലവാക്കാനാകും? 


ബുദ്ധിമോശമല്ലേ അത്? 
എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ അത്. എന്നാൽ ആധുനിക സമൂഹത്തിന് ഈ തത്വം അറിഞ്ഞു കൂട. കൈയിൽ ഒരു പിടി ക്രെഡിറ്റ് കാർഡുകളുണ്ട്. അതുപയോഗിച്ച് ആകാവുന്നത്ര വാങ്ങിച്ചു കൂട്ടുക. ഇന്നോ നാളേയോ തീരാവുന്ന ജീവിതം, ഇനിയൊരവസരം കിട്ടിയില്ലെങ്കിലോ! വിദ്യാർഥികളുടെ കാര്യം നോക്കൂ. ജീവിതം തുടങ്ങുന്നതിനു മുൻപു തന്നെ, പഠിത്തച്ചിലവിനായി വലിയൊരു തുക ലോൺ എടുത്തിരിക്കും. അതു വീട്ടിത്തീരും മുമ്പേ കാറിനുള്ള ലോൺ. പിന്നാലെ വരുന്നു വീടു വാങ്ങാനെടുക്കുന്ന കടം. മുപ്പതു വർഷത്തിനുള്ളിൽ വീട്ടിയാൽ മതി, പക്ഷെ അതു വരെ വീട് പണയത്തിലായിരിക്കും.


ആധുനിക ജീവിതത്തിന്റെ മറ്റൊരു വശം, മനുഷ്യൻ യന്ത്രത്തെപ്പോലെ പണിയെടുക്കാൻ നിർബന്ധിതനാകുന്നു എന്നുള്ളതാണ്. ചെയ്യുന്നതെന്തും യാന്ത്രികം, സ്വന്തമായൊരു താൽപര്യമൊ ഉത്സാഹമോ അതിൽ കാണില്ല. സമൂഹം നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നതും അത്ര മാത്രം, യന്ത്രത്തെപ്പോലെ പണിയെടുക്കുക. ഓരോ ദിവസവും രാവിലെ നിങ്ങൾ ഉണരുന്നത് പുതിയ പ്രതീക്ഷകളോടെയല്ല, ജീവിതത്തിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്ന വിചാരത്തോടു കൂടിയുമല്ല. ആത്മാർത്ഥമായി ജോലി ചെയ്യണമെന്ന ഉത്സാഹം പോലും നിങ്ങളുടെ മനസ്സിലില്ല. ചെയ്യാതെ നിവൃത്തിയില്ലല്ലോ എന്ന നിസ്സഹായതയോടുകൂടിയാണ് നിങ്ങൾ ഓരോ പ്രവൃത്തിയും ചെയ്യുന്നത്. നിങ്ങളെ സംബന്ധിച്ചടത്തോളം, ചെയ്യുന്ന ജോലി എന്തായാലും അത് വയറ്റിപ്പിഴപ്പിനു മാത്രം വേണ്ടിയുള്ളതാണ്.

 
അയൽക്കാരന്റെ പ്രൌഢഗംഭീരമായ മോടി പിടിപ്പിച്ച ജീവിതരീതി, തന്റെ ജീവിതത്തിലേക്കു പകർത്താൻ പാടുപെടുമ്പോഴാണ് ജീവിതം സങ്കീർണമാകുന്നത്. ഇന്നത്തെ സമ്പദ്ഘടന രൂപപ്പെടുത്തിയിട്ടുള്ളത് മനുഷ്യന്റെ ഈ ദുഷ്പ്രവണതയെ മുതലെടുത്തു കൊണ്ടാണ്. ഈ പ്രവണത സമൂഹത്തിൽ വർധിച്ചു വരുന്തോറും, സമൂഹം കൂടുതൽ അശാന്തവും അക്രമാസക്തവുമാകും, ആത്മഹത്യയുടെ തോത് വർധിക്കും, ഭ്രാന്തന്മാരുടെ എണ്ണം കൂടും, മനുഷ്യമനസ്സുകളിൽ വിഷാദവും നിരാശയും വന്നു കുമിയും. ഇതിനെല്ലാറ്റിനും കാരണം ജീവിതത്തിന്റെ ലാളിത്യം നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ്. ആർക്കും ഒരു നിമിഷം പോലും വെറുതെ ഇരിക്കാനാവാത്ത സ്ഥിതി. ആരോ പുറകിൽ നിന്ന് നിരന്തരം ഉന്തിക്കൊണ്ടിരിക്കുകയാണ്. സ്കൂളിൽ പോയില്ലെങ്കിൽ, നല്ല മാർക്കു വാങ്ങിയില്ലെങ്കിൽ, നല്ല ജോലി നേടിയില്ലെങ്കിൽ, നല്ല ശമ്പളം കൈപ്പറ്റിയില്ലെങ്കിൽ, പിന്നെ എന്തിനു കൊള്ളാം? 


പെട്ടെന്നൊരു ദിവസം ജീവിതത്തിന്റെ വഴി മാറ്റണമെന്നു തോന്നിയാൽ, അതിനും സാധ്യമല്ല. വലിയ ചാഞ്ചാട്ടമൊന്നുമുണ്ടാക്കാതെ, ജീവിതം തുടങ്ങിയത് പോലെതന്നെ മുഴുമിപ്പിക്കണം, തിരഞ്ഞെടുത്ത വഴിയേ തന്നെ നടക്കണം എന്നെല്ലാവരും നിർബന്ധിക്കും. മറ്റൊരു വഴി തിരഞ്ഞെടുക്കാൻ നിങ്ങൾക്കു സ്വാതന്ത്ര്യമില്ല. വർധിച്ച സമ്പത്ത് മനുഷ്യനെ കൂടുതൽ സ്വതന്ത്രനാക്കുമെന്ന ചിന്ത വെറുതെയാണ്. അവൻ കൂടുതൽ കൂടുതൽ ബന്ധനസ്ഥനാവുകയാണ് ചെയ്യുന്നത്.


ജീവിച്ചിരുന്ന കാലം മുഴുവൻ എത്രത്തോളം സമ്പാദിച്ചു കൂട്ടാമെന്ന കാര്യത്തിൽ മാത്രമായിരുന്നു ശ്രദ്ധ. മനസ്സ് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാൻ കൂട്ടാക്കാതിരുന്നകാലം. അതവസാനിക്കാറാകുന്നതോടെ ജീവിതം ശൂന്യമായി, അർത്ഥമില്ലാത്തതായിപ്പോയി എന്നൊക്കെയുള്ള ശക്തമായ തോന്നൽ സ്വാഭാവികം മാത്രം.


അയൽക്കാരന്റേതിനേക്കാൾ വില കൂടിയ ഒരു കാർ നിങ്ങൾക്കു സ്വന്തമാക്കാൻ സാധിച്ചേക്കാം, കൊട്ടാരം പോലത്തെ വീട്ടിൽ താമസിക്കാം, അത്തരം അല്പസുഖങ്ങൾ മാത്രമേ നിങ്ങൾക്ക് അനുഭവിക്കാനാകൂ. ജീവിതത്തിന്റെ ആസ്വാദ്യത നിങ്ങൾക്കൊരിക്കലും രുചിക്കാനാവില്ല. ''ഞാൻ ജീവിച്ചിരിക്കുന്നല്ലോ' എന്ന കേവലമായ ആശയം കൊണ്ടു തൃപ്തിപ്പെടാൻ സാധിക്കുന്നില്ലെങ്കിൽ, അയൽക്കാരനേക്കാൾ മുന്തിയ ഒരു കാറാണല്ലോ ഞാൻ ഓടിക്കുന്നത് എന്ന സംതൃപ്തി താനേ ഇല്ലാതാവും. നിങ്ങൾ വീണ്ടും നൈരാശ്യത്തിലേക്ക് വഴുതി വീഴും. 


പ്രായം ചെല്ലുന്തോറും എന്തിനോടും ഏതിനോടുമുള്ള അതൃപ്തിയായിരിക്കും നിങ്ങളുടെ മുഖമുദ്ര. പ്രായം കൊണ്ടു വരേണ്ട പക്വത നിങ്ങൾക്കുണ്ടാവില്ല. എപ്പോഴും ഒരു ദേഷ്യം,ഉണ്ടായിരുന്ന തന്റേടം കൂടി ഇല്ലാതായ മട്ട്, വിഷാദവും നിരാശയും ലോകത്തോടു മുഴുവൻ നിന്ദയും. പലരുടേയും ഓർമശക്തി തന്നെ തീർത്തും ഇല്ലാതാകുന്നു. അതിനൊരു പ്രധാന കാരണം, ആയിരുന്ന കാലത്ത് ചിന്തിച്ചിരുന്നതത്രയും ധനപരമായ കാര്യങ്ങൾ മാത്രമായിരുന്നു എന്നതാണ്.


ലോകം അതിന്റെ രീതികൾ മാറ്റാൻ പോകുന്നുണ്ടോ ഇല്ലയൊ എന്നത്‌ നോക്കേണ്ടതില്ല... നിങ്ങൾ സ്വന്തം ജീവിതരീതി തീർച്ചയായും മാറ്റേണ്ടതാണ്.ജീവിതത്തിലെ ഏറ്റവും വിലയേറിയ ഘടകം ജീവിതം തന്നെയാണ്. മറ്റുള്ളതെല്ലാം വെറും പൊടിപ്പും തൊങ്ങലും മാത്രം. ''ഞാൻ ജീവിച്ചിരിക്കുന്നു'' എന്നുള്ളതു തന്നെയാണ് ഏറ്റവും വലിയ ആനന്ദം. നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നത് കാര്യമാക്കേണ്ട. ജീവിതം ഉല്ലാസഭരിതമാകണം, ആനന്ദപൂരിതമാകണം, അത് മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ, മറ്റെന്തൊക്കെയുണ്ടായിട്ടും എന്തുകാര്യം? ജീവിക്കുന്നത് കൊട്ടാരത്തിൽ, ജീവിതമോ, അങ്ങേയറ്റം ദുരിതപൂർണം. അങ്ങനെയൊരു ജീവിതംകൊണ്ടാരെന്തു നേടാൻ?


ജീവിതത്തിന്റെ ശുദ്ധമായ ആസ്വാദ്യത നുകരാൻ സാധിക്കാത്തവർക്ക് മറ്റെന്തു തന്നെ നേടാനായാലും ആ സുഖം അധികകാലം നീണ്ടുനിൽക്കുകയില്ല. ഇച്ഛാഭംഗം മാത്രമായിരിക്കും അവരുടെ എക്കാലത്തേയും അനുഭവം. ജീവിതത്തിന്റെ വില അറിയാത്ത പക്ഷം സാമ്പത്തികമായി എത്ര തന്നെ ഉയർന്നാലും നിങ്ങൾക്ക് മാനസികമായി സന്തോഷമോ സംതൃപ്തിയോ തോന്നുകയില്ല, ലോകമാകെ നിങ്ങളെ നോക്കി പരിഹസിച്ചു ചിരിക്കുകയാണെന്ന് തോന്നുകയും ചെയ്യും. കൈയിൽ കാശില്ലാതിരുന്ന കാലത്ത്, 'ഒരു കാലത്ത് ഞാനും പണക്കാരനാകും; ജീവിതം സുഖസമൃദ്ധമാകും' എന്നൊക്കെയുള്ള സ്വപ്നങ്ങളുണ്ടായിരുന്നിരിക്കാം, എന്നാൽ ധനം വേണ്ടത്ര സമ്പാദിച്ച്, പണക്കാരുടെ കൂട്ടത്തിൽ ചെന്നു പെട്ടാലോ, അപ്പോഴുമുണ്ടാകും ഉള്ളിന്റെയുള്ളിൽ നീറി നിൽക്കുന്ന അസംതൃപ്തി. കൈ എത്തിച്ചതൊന്നും കൈവശം വന്നുചേർന്നില്ല എന്ന നിരാശ. 

ലോകം തന്നെ ചതിച്ചു എന്ന പക. അങ്ങനെയുള്ളവരുടെ പ്രവൃത്തികളിലൊക്കെ ഒരു കൃത്രിമത്വം മുഴച്ചു നിൽക്കുന്നതു കാണാം. പുഞ്ചിരിയായാലും, പൊട്ടിച്ചിരിയായാലും അഭിനന്ദനമായാലും സ്നേഹപ്രകടനമായാലും അത് വെച്ചുകെട്ടിയതു പോലെ ആയിരിക്കും. സമൂഹത്തിന്റെ പൊതു സ്വഭാവം തന്നെയങ്ങനെയാകും. പരസ്പരം പറയേണ്ട വാക്കുകൾ നേരത്തേ പഠിച്ചു വെച്ചിരിക്കും, സന്ദർഭാനുസരണം പ്രയോഗിച്ചാൽ മാത്രം മതി. അതിൽ ആത്മാർത്ഥതയുണ്ടാവണമെന്ന് ആർക്കും നിർബന്ധമില്ല. ഇത് ഏതെങ്കിലും ഒരു കൂട്ടരുടെ സ്വഭാവമാണെന്ന് കരുതേണ്ട. ഉള്ളവരും ഇല്ലാത്തവരുമൊക്കെ ഒരുപോലെയാണ് ഈ കാര്യത്തിൽ.


ജീവിച്ചിരിക്കുന്നു എന്നതു തന്നെയാണ് ഏറ്റവും വലിയ നേട്ടം. അതിൽ കൂടുതൽ എന്തെങ്കിലുമുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ നിരാശയായിരിക്കും ഫലം. ജീവിതം തന്നെയാണ് ഏറ്റവും വലിയ സന്തോഷം എന്നത് മനസ്സിൽ ആഴത്തിൽ പതിയട്ടെ. ഓരോ നിമിഷവും ഇത് സ്വയം ഓർമപ്പെടുത്തൂ, ''ഞാൻ ഈ നിമിഷം ജീവിച്ചിരിക്കുന്നുണ്ടല്ലോ, അത് തന്നെ ഏറ്റവും വലിയ ഭാഗ്യം!''

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം.

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട്. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്ബോള്‍, ഓടുമ്ബോള്‍, പടികയറുമ്ബോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്റെ പലമടങ്ങ് ഭാരമാണ് മുട്ടുകള്‍ താങ്ങുക. ഇത്തരം സമ്മര്‍ദങ്ങളെ സ്വാഭാവികമായി തരണംചെയ്താണ് മുട്ടുകള്‍ ചലനം സാധ്യമാക്കുക. എന്നാല്‍ അമിതഭാരം, പരിക്കുകള്‍, വിവിധ വാതരോഗങ്ങള്‍, അണുബാധ ഇവയൊക്കെ കാല്‍മുട്ടുകളെ പ്രതിസന്ധിയിലാക്കും. മുട്ടുവേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഇതില്‍ മുട്ടിന് തേയ്മാനം സംഭവിച്ച്‌ വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് മുട്ടുവേദനയ്ക്കിടയാക്കുന്ന പ്രധാന കാരണം. പ്രായമാകുമ്ബോള്‍ മിക്കവരിലും സ്വാഭാവികമായി മുട്ടിനെ സന്ധിവാതം പിടിപെടാറുണ്ട്. എന്നാല്‍ കൗമാരത്തിലും യൗവനത്തിലും അമിതഭാരം പേറുന്നവരില്‍ ഈ അവസ്ഥ നേരത്തെ തന്നെ വന്നുചേരും. തണുപ്പും ഈര്‍പ്പവുമുള്ളപ്പോള്‍ കൂടുന്ന മുട്ടുവേദന, കുറച്ചു സമയം മുട്ടുമടക്കി ഇരുന്നശേഷം എഴുന്നേല്‍ക്കുമ്ബോള്‍ ...

മോട്ടിവേഷൻ ചിന്തകൾ:നമുക്ക് വേണ്ടി തന്നെ നമുക്ക് ഒന്ന് കൈയ്യടിക്കാം

നിങ്ങള്‍ ജീവിതത്തിൽ ശരിക്കും ഹാപ്പി ആണോ? ജീവിക്കാന്‍ ഇപ്പോഴും ഒരു ത്രില്‍ നിങ്ങളില്‍ അവശേഷിക്കുന്നുണ്ടോ? അതോ രാവിലെ എന്തിനോ ആയി എഴുന്നേല്‍ക്കുന്നു. ക്ലോക്കിലെ സൂചിക്കൊപ്പം ഓടി ഓടി പണികള്‍ ചെയ്യുന്നു. രാത്രി ആകുന്നു.ഉറങ്ങുന്നു. ഇങ്ങനെ വിരസമായി, മടുപ്പു നിറഞ്ഞു ആര്‍ക്കോ വേണ്ടി ജീവിക്കുന്നത് പോലെ ആണോ ജീവിതം? ഞാന്‍ കഷ്ടപ്പെടുന്നതു കാണേണ്ടവര്‍ കാണണം. അംഗീകരിക്കപ്പെടണം. പ്രശംസിക്കപ്പടണം എന്നുള്ളത് മനുഷ്യ സഹജമായ ഒരു ത്വര ആണ്. അത് പലപ്പോഴും കിട്ടാതെ വരുമ്പോള്‍, ഒരു നല്ല വാക്ക് എവിടെ നിന്നും കേള്‍ക്കാതെ വരുമ്പോള്‍ പലപ്പോഴും വിഷമം തോന്നി തുടങ്ങും അല്ലേ ? ചെയ്യുന്നതിലെല്ലാം പിന്നെ യാന്ത്രികത വരും. ഇതോടൊപ്പം കുറവുകളും പോരായ്മകളും കൊട്ടി ഘോഷിക്കപ്പെടുമ്പോള്‍, ചെയ്യുന്നത് ഒന്നിനും വില ഇല്ലെന്ന് തോന്നുമ്പോള്‍, ചെയ്യാത്തതിനും പറ്റാത്തതിനും മാത്രം കമന്റുകള്‍ കേള്‍ക്കുമ്പോള്‍, നിങ്ങളുടെ നന്മയും, വ്യക്തിത്വവും, അധ്വാനവും കണക്കാക്കപ്പെടാതെ പോകുമ്പോള്‍ തളര്‍ച്ച തോന്നാം.പണ്ടുണ്ടായിരുന്ന കോണ്‍ഫിഡന്‍സ് കൂടി കുറയാം.  വീണ്ടും വീണ്ടും എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള ഓട്ടം പൂര്‍വ്വാധികം ശക്തിയോ...

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ നരച്ച മുടി കറുപ്പിക്കാന്‍ വിറ്റമിന്‍ ഇ ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ മുടി നരക്കുന്നത് അസാധാരണമായ കാര്യമൊന്നുമല്ല. എന്നാൽ വളരെ ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നത് പലരെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് പരിഹാരമായി മിക്ക ആളുകളും ഉപയോഗിക്കുന്നത് കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ ആണ്. എന്നാൽ പ്രകൃതിദത്തമായി മുടി കറുപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ഉള്ളപ്പോൾ പിന്നെന്തിന് രാസവസ്തുക്കൾ ചേർന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മുടിക്ക് കേടുപാടുകൾ വരുത്തിവെയ്ക്കണം? മുടി കറുപ്പിക്കാന്‍ ഇന്ന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ കുറച്ച് ഹെല്‍ത്തി ആയി മുടി കറുപ്പിക്കാന്‍ സാധിച്ചാല്‍ അത് നല്ലത് തന്നെ. അതുപോലെ, മുടിയുടെ ആരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കുന്ന വിറ്റമിന്‍ ഇ ഓയില്‍ ഉപയോഗിച്ചുള്ള രണ്ട് ഹെര്‍പാക്കുകളാണ് പരിചയപ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും മുടി നല്ല ഉള്ളോടെ വളരാനും വിറ്റമിന്‍ ഇ ഓയില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇത് മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയാനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ചിലര്‍ക്ക് മുടിയുടെ ആരോഗ്യം കുറ...

കാലില്‍ തണുപ്പ്, ഉറക്കച്ചടവില്‍ കണ്ണുതുറന്നപ്പോള്‍ കിടക്കയില്‍ എട്ടടി നീളമുള്ള രാജവെമ്ബാല; ശാന്തനായി വീഡിയോ പക‍ര്‍ത്തി

ഉത്തരാഖണ്ഡിലെ ഒരു വീട്ടില്‍ നടന്നതെന്ന് കരുതുന്ന ഞെട്ടിക്കുന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടന്ന സംഭവവും അതിനോട് യുവാവിന്റെ പ്രതികരണവും ഒരുപോലെ അത്ഭുതപ്പെടുത്തുകയാണ്. ഉറങ്ങിക്കിടക്കുന്ന യുവാവിന്റെ ബെഡിലേക്ക് ഒരു വലിയ രാജവെമ്ബാല ഇഴഞ്ഞുനീങ്ങുന്നതാണ് ദൃശ്യങ്ങളില്‍. ലോകത്ത് തന്നെ ഏറ്റവും വിഷമുള്ള പാമ്ബുകളില്‍ ഒന്ന് തന്റെ കാലിനടിയില്‍കൂടി ഇഴഞ്ഞുനീങ്ങുമ്ബോഴും ഭയപ്പാടില്ലാതെ ആ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതാണ് വീഡിയോയില്‍ ഏറെ വ്യത്യസ്തമായ കാര്യം. അതിവേഗം ആക്രമിക്കാൻ ശേഷിയുള്ള പാമ്ബിനെ തൊട്ടടുത്ത് കണ്ടിട്ടും ബെഡില്‍ നിന്ന് എഴുന്നേറ്റ് മാറാൻ പോലും യുവാവ് തയ്യാറാകുന്നില്ല. ഇതില്‍ സോഷ്യല്‍ മീഡിയ വലിയ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഒരു വലിയ രാജവെമ്ബാല കട്ടിലിലൂടെ സാവധാനം നീങ്ങുമ്ബോള്‍, ഒരു യുവാവ് ശാന്തനായി അതിനെ ചിത്രീകരിക്കുന്നതാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങളില്‍. ഭയന്ന് മാറിപ്പോകുന്നതിന് പകരം, പാമ്ബിന്റെ ചലനം കൗതുകത്തോടെ നോക്കുകയാണ് അയാള്‍ ചെയ്യുന്നത്. തുടര്‍ന്ന് ഇഴഞ്ഞ് നീങ്ങിയ രാജവെമ്ബാല യുവാവന്റെ തലയ്ക്കരികിലെത്തി, പാമ്ബുമായി മ...

മോട്ടിവേഷൻ ചിന്തകൾ

ഒരു തുള്ളി വിഷം മതി ഒരു ചെമ്പ് പായസം മുഴുവൻ വിഷമയമാവാൻ...ഒട്ടേറെ കഴിവുകളുള്ള വ്യക്തി. എന്നാൽ ആ കഴിവുകളുമായി താരതമ്യം ചെയ്താൽ അദ്ദേഹത്തിനുള്ള നിസ്സാരമെന്നു തോന്നുന്ന എന്തെങ്കിലുമൊരു ദുഃസ്വഭാവം ആ ജീവിതത്തെ തകർത്തു കളഞ്ഞതിൻ്റെ വാർത്തകൾ നാം കേട്ടിട്ടുണ്ട്.. 'പഴത്തൊളിയിൽ ചവിട്ടിയാലും ആളുകൾ വീഴാറുണ്ടോ' നിസ്സാരനെന്നു തോന്നിയ എതിരാളിയോട് തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ കേരളത്തിലെ രാഷ്ട്രീയത്തിലെ അതികായനെന്നു വിശേഷിപ്പിച്ച നേതാവ് പറഞ്ഞ പ്രസിദ്ധമായ ഈ വാക്യം കേട്ടിട്ടില്ലേ? അതികായന്മാരുടെ വീഴ്ചക്കു പഴത്തൊലി തന്നെ ധാരാളം. ഒരു ചുവടു തെറ്റിയാൽ ആനയായാലും വീഴും എന്നാണല്ലോ. നയാഗ്ര ആദ്യമായി കുറുകെ കടന്നു ലോക ശ്രദ്ധ നേടിയ ബ്ലോണ്ടിൽ മരിച്ചത് വന്നടികൾ കുറുകെ കടക്കുമ്പോൾ ഉണ്ടായ ഏതെങ്കിലും അപകടത്തിലല്ല. മറിച്ച്, വീട്ടിൽ നടക്കുമ്പോൾ മുറിയിലെ കാർപെറ്റിൽ കാലു തട്ടിവീണ് പരിക്കേറ്റു, പിന്നീട് അത് ഗുരുതരമായി മരിക്കുകയായിരുന്നത്രേ. കൊച്ചു കാര്യം മൂലം വിചിത്രമായ അന്ത്യം ഉണ്ടായ വലിയ വ്യക്തികളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഷിക്കാഗോയിൽ നിന്നുള്ള ജെയിംസ് ക്രച്ചസിനെക്കുറിച്ചും പറയേണ്ടതുണ്ട്. ടൈറ്റാനിക് കപ്പൽ ദ...

പക്വതയുള്ള ആളാണോ യെന്നു എങ്ങനെ തിരിച്ചറിയാൻ കഴിയും?

പക്വതയുള്ള ആളാണോ യെന്നു എങ്ങനെ തിരിച്ചറിയാൻ കഴിയും? പക്വത ഉള്ളവരെയും പക്വതയില്ലാത്തവരെയും ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല.നിരീക്ഷിച്ചാൽ ഇവരിലെ പക്വത എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാം. പക്വതയുള്ളവരുടെ ചില പ്രത്യേകതൾ സൂചിപ്പിക്കാം' ഇവർ പരാതിക്കാർ ആയിരിക്കില്ല. തന്റെ ജീവിതത്തിൽ പരാജയം തന്നെ കുടുംബത്തിൻറെ കുഴപ്പം കൊണ്ടാണെന്നും അച്ഛൻ ഒന്നും സമ്പാദിച്ചിരുന്നില്ല എന്ന രീതിയിലുള്ള പരാതികൾ പറയില്ല. അവർ ശരിയയായല്ല പെരുമാറിയിരുന്നത് എന്നു പറയുന്നത് പക്വതയില്ലായ്മയുടെ ലക്ഷണങ്ങൾ ആണ്. പരാതികൾ പറയാതെ തന്റെ കഴിവുകൾ ഉപയോഗപ്പെടുത്തി ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. പക്വമതികൾ മറ്റുള്ളവരുടെ സഹായത്തിനായി കാത്തിരിക്കില്ല.ഞാൻ ഇത് ചെയ്യും ബാക്കി നിങ്ങൾ തന്നെ ചെയ്യണം.എന്നൊക്കെ ചിലർ പറയില്ലേ .? ഓഫീസിലായാലും വീട്ടിലായാലും പക്വമതികൾ ഒരുതാൻ ചെയ്യേണ്ടത് ചെയ്യും.മറ്റൊരാളുടെ സഹായത്തിനായി കാത്തു നിൽക്കില്ല. പാരാതി പറയില്ല.പരദൂഷണം പറയുകയുമില്ല. മറ്റുള്ളവരെ അംഗീകരിക്കും.തന്റെ നിലവാരത്തിൽ ഉള്ളവരുമായി മാത്രം ഇടപ്പെടലുകൾ ഒതുക്കില്ല വിദ്യാഭ്യാസരംഗത്തെ,തൊഴിൽ,സമ്പത്ത്,സാമൂഹിക അംഗീകാരം...

മോട്ടിവേഷൻ ചിന്തകൾ

വ്യക്തിത്വത്തിന്റെ സൂക്ഷ്‌മമായ അളവുകോലുകളിലൊന്നാണ്‌ സംസാരം.. നല്ല വാക്കുകള്‍ കൊണ്ട്‌ സൂക്ഷ്‌മതയുള്ള ജീവിതം പണിയാം.തോളില്‍ തട്ടി പറയുന്ന അഭിനന്ദനത്തിന്റെ ഒരു കൊച്ചുവാക്കു മതിയാകും മറ്റൊരാളുടെ മനസ്സില്‍ നമ്മളെന്നും പൂത്തുനില്‍ക്കാൻ. സ്നേഹത്തോടെയാണെങ്കില്‍ വിമര്‍ശനങ്ങള്‍ പോലും സന്തോഷത്തോടെ കേട്ടിരിക്കും.നമ്മുക്ക് ഒരേ വെള്ളത്തിൽ പലതവണ ചവിട്ടാൻ കഴിയില്ല, കാരണം കടന്നുപോയ കാലത്തിന്റെ ഒഴുക്ക് ഇനി ഒരിക്കലും നമ്മളെ ഒരിക്കൽ കൂടി കടന്നുപോകില്ല.അതിനാൽ, നമ്മുടെ ജീവിതത്തിലെ ഒരു നിമിഷം പോലും മുന്നിൽ വരുന്ന അവസരങ്ങൾ പാഴാക്കരുത്. ഒരു ഭാര്യയും ഭർത്താവും ഉണ്ടായിരുന്നു . സ്നേഹത്തിൽ കഴിയുന്നവരാണ്‌ രണ്ടാളും. എന്നിട്ടും ചെറിയൊരു കാര്യത്തിന്‌ വഴക്കിട്ടു. വാക്കുകളൊരുപാട്‌ അധികമായി. പുലരും വരെ പിണങ്ങിക്കിടന്നു. വിങ്ങിയ മുഖത്തോടെയാണേലും അവൾ രാവിലെ ഭക്ഷണമൊരുക്കി. രണ്ടാളും പിണക്കം വിടുന്നില്ല‌‌. ഭക്ഷണം കഴിക്കാൻ മോളാണ്‌ വന്നുവിളിച്ചത്‌. അദ്ദേഹം‌ കൈ കഴുകാൻ അടുക്കളയിലെത്തിയപ്പോൾ, നിറയെ പാത്രങ്ങൾ കഴുകാതെ കിടക്കുന്നു. ചായപ്പാത്രവും കറിക്കലവുമെല്ലാം പരന്നു കിടക്കുകയാണ്‌. ഒട്ടും സുഖമില്ലാത്ത കാഴ്ചയാണത്‌. ‌എന്നാലും സാരമില...

പങ്കാളിയെ വേദനിപ്പിക്കുമ്പോൾ അവർക്കും ഒരു മനസ്സുണ്ട് എന്ന് ഓർമിക്കേണ്ടതുണ്ട്

നിങ്ങൾക്ക് എന്താണ് ഇത്ര കോപം? പതിവുപോലെ കലഹത്തിന് ശേഷം ഭർത്താവ് ക്ഷമ പറയാൻ വന്നപ്പോൾ ഭാര്യ ചോദിച്ചു. എനിക്ക് അറിയില്ല കൊച്ചു കൊച്ചു കാര്യങ്ങൾക്ക് എനിക്ക് പെട്ടെന്ന് ദേഷ്യം വരുന്നു. ഇനി നിങ്ങൾക്ക് ദേഷ്യം വരുമ്പോൾ ഒരു ആണിയെടുത്തു ഈ മരത്തിൽ അടിക്കുക. ദേഷ്യം മാറുമ്പോൾ ആണി പിഴുതെടുക്കുക. ഭർത്താവ് പിന്നീട് എല്ലാദിവസവും അപ്രകാരം ചെയ്തു. ഒരു വർഷത്തിന് ശേഷം അവൾ അയാളെ ആ മരത്തിന്റെ സമീപത്തേക്ക് കൊണ്ടു പോയി. ഈ മരത്തിൽ എന്തെങ്കിലും കാണുന്നുണ്ടോ? അവൾ ചോദിച്ചു. അയാൾ മരത്തെ സൂക്ഷിച്ചു നോക്കി. മരത്തിൽ നിറയെ പോതുകൾ. ചിലതിനു വളരെ വലുപ്പം കൂടുതൽ. അത് പലതും ദ്രവിച്ചു അതിന്റെ കാതൽ കാണാവുന്ന രൂപത്തിൽ. അയാൾക്ക് ഒന്നും മനസ്സിലായില്ല. അവൾ പറഞ്ഞു ഇതുപോലെ ആണ് നിങ്ങൾ എന്നെ വഴക്ക് പറയുമ്പോൾ സംഭവിക്കുന്നത്. ഓരോ തവണയും വഴക്ക് പറയുമ്പോൾ അതെന്റെ ശരീരത്തെ മുറിവേൽപ്പിക്കുന്നു. പലപ്പോഴും ആ മുറിവുകൾ പഴുത്തു വൃണമാകുന്നു. നിങ്ങൾ അതു മറന്നു പോകുമെങ്കിലും അതെന്റെ മനസ്സിൽ ഉണങ്ങാതെ കിടക്കുന്നു. അയാൾക്ക് വല്ലാത്ത കുറ്റബോധം തോന്നി. ഇനി കാര്യമറിയാതെ ഇനി താൻ അവളോട്‌ കോപിക്കില്ലെന്ന് അയാൾ തീരുമാനമെടുത്തു. ഇന്ന് പല പങ്കാളി...

തലമുടി കൊഴിച്ചില്‍ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങൾ.

തലമുടി കൊഴിച്ചില്‍ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങൾ. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ  കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. തലമുടി കൊഴിച്ചില്‍ പലരെയും അലട്ടുന്ന ഒരു പ്രശ്നമാകാം. തലമുടി സംരക്ഷണത്തിനായി ആദ്യം ചെയ്യേണ്ടത് ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക എന്നതാണ്. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ  കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. തലമുടി വളരാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട  ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...  1👉വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, അയേണ്‍, ഫോളേറ്റ് തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. അതിനാല്‍ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 2👉മുട്ടയാണ് രണ...

മോട്ടിവേഷൻ ചിന്തകൾ

ജീവിതം അർത്ഥവത്താകുന്നത്‌ സ്നേഹത്തിലും സൗഹൃദത്തിലും ആണ്‌. ഒറ്റക്കുള്ള ഈ ജീവിത യാത്രയിൽ നല്ല സൗഹൃദങ്ങൾ ജീവിതത്തിന് എന്നും താങ്ങും തണലുമാണ്. മനസ്സ് സമ്മർദങ്ങളിൽ പെടുമ്പോഴും അസ്വസ്ഥതകൾ ജീവിതം ദുസ്സഹമാക്കുമ്പോഴും മാത്രമല്ല, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സൗഹൃദത്തിന്റെ തണൽമരങ്ങൾ ജീവിതത്തിന് കുളിരേകും. ക്രിയാത്മക ചിന്തകളും ആശയങ്ങളും വികസിക്കുന്നതും ഇത്തരം സൗഹൃദങ്ങളിലാണ്. നമ്മൾ ഒറ്റക്കാണ് ജനിച്ചതെങ്കിൽ, നമ്മൾ ഒറ്റക്കാണ് മരിക്കുന്നതെങ്കിൽ, ലോകത്ത് എന്തിനാണ് ബന്ധങ്ങൾ? യാത്ര മനോഹരമാക്കാൻ! നിങ്ങളുടെ ജീവിതം ഒരു ട്രെയിൻ യാത്രയാണെന്ന് നമുക്ക് അനുമാനിക്കാം. ഓരോ യാത്രക്കാരനും ഒറ്റക്ക് ട്രെയിനിൽ കയറുകയും . എന്നാൽ യാത്രക്കിടയിൽ ട്രെയിനിൽ ഒരുപാട് ആളുകളെ കാണുകയും ചെയ്യും . പുതിയ ആളുകൾ ട്രെയിനിലേക്ക് പ്രവേശിക്കുന്നത് തുടരുന്നു, യാത്ര കൂടുതൽ കൂടുതൽ രസകരമാകുന്നു. നിങ്ങൾ ചിരിക്കുകയും കരയുകയും പ്രണയിക്കുകയും ഒടുവിൽ വിടപറയുകയും ചെയ്യുന്ന ആളുകൾ. ഈ യാത്രയുടെ പ്രത്യേകത എന്തെന്നാൽ, എല്ലാ യാത്രക്കാർക്കും അവരുടെ സ്റ്റോപ്പുകൾ എത്രയും വേഗം അല്ലെങ്കിൽ പിന്നീട് എത്തുമെന്ന് അറിയാം എന്നതാണ്. അവർക്ക് എക്കാലവും യ...