അപകടകാരിയായ പലഹാരമല്ല കേക്ക്. പക്ഷേ, അധികമായാൽ പ്രശ്‌നമാണ്. ജീവിതശൈലീരോഗങ്ങൾ ഉള്ളവർക്ക്.
പ്രമേഹരോഗികളാണ് പ്രധാനമായും സൂക്ഷിക്കേണ്ടത്. രക്താതിമർദം, കൊളസ്‌ട്രോൾ, കരൾ, വൃക്കരോഗങ്ങൾ എന്നിവയുള്ളവരും കേക്കു കഴിക്കുമ്ബോൾ നിയന്ത്രണം പാലിക്കുന്നത് നല്ലതാണ്.
മൈദയാണ് കേക്കിൻ്റെ അടിസ്ഥാന അസംസ്കൃതവസ്തു. വെണ്ണ അല്ലെങ്കിൽ സസ്യഎണ്ണ, സോഡിയം ബൈ കാർബണേറ്റ്, മുട്ട, കാരമൽ പഞ്ചസാര, ബേക്കിംഗ് പൗഡർ, റാം, എസ്സെൻസ്, പ്രിസർവേറ്റീവ് മറ്റ് ചേരുവകൾ. ഐസിങ് ഉള്ള കേക്കിൽപഞ്ചസാരയും ഡാൽഡയും ചേർത്ത മിശ്രിതമാണ് പൊതിയുന്നത്.
ഭക്ഷണം, അന്നജം, മാംസ്യം, കൊഴുപ്പ്, സോഡിയം എന്നിവയുടെ അമിതസാന്നിധ്യത്തിനൊപ്പം നാർ തീരെയില്ലെന്നതും കേക്കിൻ്റെ ദോഷവശങ്ങളാണ്. ഇതിലടങ്ങിയിരിക്കുന്ന ട്രാൻസ്‌ഫാറ്റ് രോഗം ക്ഷണിച്ചുവരുത്തും. ഐസിങ്ങുള്ള കേക്ക് പ്രമേഹരോഗികൾക്കും കൊളസ്‌ട്രോള് ഉള്ളവർക്കും പറ്റിയതല്ല. കേക്കിൽ ഉയർന്ന അളവിൽ കൊഴുപ്പായി മാറും. ദീർഘകാലം കേടുകൂടാതിരിക്കാൻ ചേർന്ന് പ്രിസർവേറ്റീവ് കാൻസർ ഉണ്ടാക്കാം. ഉദരരോഗങ്ങൾക്ക് കാരണമാകും.
നൂറു ഗ്രാം വരുന്ന ഒരു കഷണം കേക്കു കഴിച്ചാൽഒരാൾക്ക് ഉച്ചയൂണിൽ നിന്നു ലഭിക്കുന്ന വിസമയത്തിൻ്റെ പകുതിയോളം കിട്ടും. ക്രിസ്മസ് കാലത്ത് ഒരുദിവസം ഒരു കഷണം കേക്കാവില്ല പലരും കഴിക്കുക. പല കഷണങ്ങൾ കഴിക്കും. അതു ദിവസങ്ങളോളം തുടരുകയും ചെയ്യും. ഒരുദിവസം ആരോഗ്യമുള്ള ഒരാൾക്ക് ഭക്ഷണത്തിൽ നിന്ന് ലഭിക്കേണ്ടത് 20 ഗ്രാം കൊഴുപ്പു മാത്രമാണ്.
നൂറുഗ്രാം കേക്കിൽ നിന്നുമാത്രം 16 ഗ്രാം ട്രാൻസ്‌ഫാറ്റ് കിട്ടും. ആരോഗ്യപ്രശ്‌നങ്ങൾ കരുതി കേക്ക് കഴിക്കാൻ പാടില്ലെന്നല്ല. കഴിക്കുമ്ബോൾ മിതത്വം പാലിക്കുന്നത് നല്ലതാണ്. കേക്കു കഴിക്കുമ്ബോൾ