ക്ഷീണമകറ്റാൻ പലരും ചോദിക്കുന്നത് ഉപ്പിട്ട കഞ്ഞിവെള്ളമല്ലേ? ഒന്നാന്തരം ദാഹശമനിയാണ് കഞ്ഞിവെള്ളം. ആയുർവേദത്തിലെ പല മരുന്നുകളും ഒരല്പം കഞ്ഞിവെള്ളത്തില്‍ ചാലിച്ച് കഴിക്കാൻ വൈദ്യന്മാർ നിർദ്ദേശിക്കാറുണ്ട്. അത്രയ്ക്കുണ്ട് കഞ്ഞിവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍. ധാരാളം പോഷക ഗുണങ്ങള്‍ കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. അതില്‍ പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും ഉള്‍പ്പെടും. ആരോഗ്യ ഗുണത്തെപ്പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിലും കഞ്ഞിവെള്ളം നല്ലതാണ്.
കഞ്ഞിവെള്ളം ഉപയോഗിച്ച് സ്ഥിരമായി മുഖം കഴുകിയാല്‍ കാലക്രമേണ തിളക്കമുള്ള ചർമ്മത്തിന്റെ ഉടമയാകും നിങ്ങള്‍. മുഖത്തെ അടഞ്ഞ സുഷിരങ്ങള്‍ തുറക്കാൻ കഞ്ഞിവെള്ളം ഉത്തമമാണ്. മാത്രമല്ല, ചർമ്മത്തിന്റെ നിറവും തിളക്കവും വർദ്ധിപ്പിക്കാനും കഞ്ഞിവെള്ളത്തിന് കഴിയും. മുഖത്തെ പാടുകള്‍ മാറ്റാൻ കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം നന്നായി മസ്സാജ് ചെയ്യുക. അതായത് ചർമ്മത്തിലുണ്ടാകുന്ന എല്ലാ സൗന്ദര്യ പ്രശ്നങ്ങള്‍ക്കും കഞ്ഞിവെള്ളം പരിഹാരമാണെന്ന് ചുരുക്കം.
കഞ്ഞിവെള്ളത്തില്‍ വിറ്റാമിൻ ബി, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ചർമ്മത്തില്‍ യുവത്വം നിലനിർത്തുന്നതിന് ഇത് സഹായിച്ചേക്കും. അമിതമായി വെയില്‍ ഏല്‍ക്കുന്നത് മൂലം ഉണ്ടാകുന്ന ടാൻ കുറയ്ക്കുന്നു. കൂടാതെ കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകള്‍ മങ്ങുന്നതിനും സഹായിക്കും. മുഖത്ത് മാത്രമല്ല കഴുത്തിനു ചുറ്റമുള്ള കറുത്ത പാടുകള്‍ക്കും കഞ്ഞിവെള്ളം മികച്ച പ്രതിവിധിയാണ്. ഒരു ചെറിയ കോട്ടണ്‍ പാഡ് കഞ്ഞിവെള്ളത്തില്‍ മുക്കിയ ശേഷം കണ്ണിന് താഴെ വെക്കുക. ഏകദേശം പത്ത് മിനിട്ടിനു ശേഷം മുഖം തണുത്ത വെള്ളത്തിലോ ചെറു ചൂട് വെള്ളത്തിലോ കഴുകാം.
കഞ്ഞിവെള്ളം ഉപയോഗിച്ച് തലയോട്ടിയും തലമുടിയും മൃദുവായി മസ്സാജ് ചെയ്ത കൊടുക്കാം. അല്‍പനേരം ഇങ്ങനെ ചെയ്ത ശേഷം കഴുകി കളയുക. മുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും താരന്റെ ശല്യം അകറ്റാനും മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാനും ഇത് ഏറെ പ്രയോജനപ്രദമായ മാർഗ്ഗമാണ്. കട്ടിയുള്ള ഇടതൂർന്ന മുടിയുടെ വളർച്ചക്കും കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഒരു കപ്പ് കഞ്ഞിവെള്ളത്തില്‍ 20 ഗ്രാം ഉലുവ ഒരു രാത്ര കുതിർത്തു വയ്ക്കുക. പിറ്റേ ദിവസം ഇതേ വെള്ളം അരിച്ചെടുക്കാം. ശേഷം തലമുടി കഴുകുന്നതിനായോ അല്ലെങ്കില്‍ നനഞ്ഞ മുടിയില്‍ പുരട്ടുകയോ ചെയ്യാവുന്നതാണ്. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം. ഇത് മുടി കൊഴിച്ചില്‍ തടയാൻ സഹായിച്ചേക്കും.
തൊലിപ്പുറത്തുണ്ടാകുന്ന എക്സിമ പോലുള്ള രോഗങ്ങള്‍ കഞ്ഞിവെള്ളം ഉപയോഗിച്ച് മാറ്റാൻ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ശരീരത്തിലെ ഇത്തരം പ്രശ്നബാധിത സ്ഥലങ്ങളില്‍ തണുത്ത കഞ്ഞിവെള്ളം പുരട്ടി കൊടുക്കുക.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.