എന്നാല്‍ കുട്ടികള്‍ നിരന്തരമായി ചായ കുടിച്ചാല്‍ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. അവ എന്തെല്ലാമാണെന്ന് നോക്കാം.
അതില്‍ ഒന്നാമത് പല്ലിന്റെ ആരോഗ്യമാണ്. ചെറുപ്പത്തില്‍ മിക്ക കുട്ടികള്‍ക്കും പല്ലിന് കേടുവരാറുണ്ട്. അതിന് ഒരു പ്രധാന കാരണം ചായയാണ്. ചായയില്‍ മധുരം ഉണ്ട്. പല കുട്ടികളും ചായ കുടിച്ച ശേഷം വായ കഴുകില്ല. കൂടാതെ ചായയുടെ കൂടെ മറ്റ് മധുര പലഹാരങ്ങളും കഴിക്കും. ഇത് പല്ലില്‍ പഞ്ചസാരയുടെ അംശം പറ്റിപ്പിടിച്ചിരിക്കുന്നതിനും പെട്ടെന്ന് പല്ലില്‍ കേട് വരുന്നതിനും കാരണമാകുന്നു.
ചായയിലും കാപ്പിയിലും ധാരാളം കഫേയ്ൻ അടങ്ങിയിരിക്കുന്നു. കഫേയ്ൻ അടങ്ങിയ പദാർത്ഥങ്ങള്‍ അമിതമായി കഴിക്കുന്നത് ഉറക്കക്കുറവ് പോലെയുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇത് കുട്ടികളുടെ വളർച്ചയെ ബാധിക്കുന്നു. ചായ അസിഡിറ്റി, വയറുവേദന, മലബന്ധ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് ചായ കൊടുന്നതിന് പകരം ഹെർബല്‍ ഡ്രിങ്ക്സ് നല്‍കുന്നതാണ് നല്ലത്. തുളസി ഇല ചേർത്ത വെള്ളം, ചെറു ചൂടുവെള്ളം എന്നി കുട്ടികള്‍ക്ക് നല്‍കുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
തൊട്ടിൽ ഊഞ്ഞാൽ, കൊതുക് വല, സ്പ്രിംഗ്, ട്രയാംഗിൾ ഹാംഗർ, വിൻഡോ ഹാംഗർ | 20kg വരെ ഭാരം ശേഷി | 0-12 മാസം മുതൽ പ്രായം