`തൃപ്തിയില്ലാത്ത ജീവിതങ്ങൾ`
പലരുടെയും ജീവിതങ്ങളെ സ്വന്തം ജീവിതവുമായി താരതമ്യം ചെയ്യുന്നതുകൊണ്ടാണ് അസംതൃപ്തി ഉണ്ടാവുന്നത് . അവർക്ക് ഇതിലധികം പ്രശ്നങ്ങൾ ഒരുപക്ഷേ ഉണ്ടാവും . നാം അറിയുന്നില്ല എന്ന് മാത്രം .മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ മാത്രം നമ്മുടെ ജീവിതത്തിലെ സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുമ്പോൾ നമ്മളറിയാതെ ചിതലരിച്ചു നശിച്ചു തുടങ്ങുന്നത് നമ്മുടെ വ്യക്തി സ്വാതന്ത്ര്യവും സ്വതന്ത്രമായ ചിന്തകളുമാണ്.പുഞ്ചിരിക്കാനുള്ള കാരണങ്ങൾ പലതും നമുക്ക് ചുറ്റും തന്നെയുണ്ട് . നമുക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുന്നതാണ് സന്തോഷം.
അനുവദിക്കപ്പെട്ടിരിക്കുന്ന ആയുസ്സിന് അപ്പുറത്തേക്ക് ഒരാൾക്കും ജീവിക്കാൻ കഴിയില്ല. ഈ ചുരുങ്ങിയ ജീവിതകാലയളവിൽ ഒരാളുടെയെങ്കിലും സന്തോഷത്തിന് നമ്മൾ കാരണക്കാർ ആയാൽ അതല്ലേ ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ സംതൃപ്തി.
നമുക്ക് വേറെ കുഴപ്പമൊന്നുമില്ലെങ്കിൽപ്പോലും നമ്മുടെ ജീവിതത്തിൽ നാം എപ്പോഴും അതൃപ്തരായിരിക്കുന്നത് എന്തുകൊണ്ട്? ജീവിതത്തിലെ നമ്മുടെ അതൃപ്തിക്ക് മൂന്ന് പ്രധാന കാരണങ്ങളുണ്ട്.
ആദ്യത്തേത് നമ്മൾ ആഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. നമുക്ക് എന്തെങ്കിലും ആഗ്രഹിക്കുകയും അത് ലഭിക്കാതിരിക്കുകയും ചെയ്യുമ്പോൾ, നമുക്ക് അസംതൃപ്തി അനുഭവപ്പെടുന്നു.
ഉദാഹരണത്തിന്, ഞാൻ വാഴപ്പഴം വാങ്ങാൻ പലചരക്ക് കടയിൽ പോകുമ്പോൾ വാഴപ്പഴം വിറ്റുതീർന്നതായി കണ്ടാൽ, ഞാൻ നിരാശനാകും. അത് വാഴപ്പഴം മാത്രമാണെങ്കിലും. എനിക്ക് ആപ്പിൾ ലഭിക്കും, പക്ഷേ എനിക്ക് വേണ്ടത് വാഴപ്പഴമാണ്. അതുകൊണ്ട് എനിക്ക് അതൃപ്തി തോന്നുന്നു.
രണ്ടാമത്തേത് നമുക്ക് വേണ്ടാത്ത കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും ആഗ്രഹിക്കാതിരിക്കുകയും അത് അവിടെ ഉണ്ടാകുകയും ചെയ്യുമ്പോൾ, നമുക്ക് അസംതൃപ്തി അനുഭവപ്പെടുന്നു.ഉദാഹരണത്തിന്, വീട്ടിൽ ശാന്തമായ ഒരു വാരാന്ത്യം ആഘോഷിക്കാൻ നമ്മൾ പദ്ധതിയിട്ടിരുന്നെങ്കിൽ,ചിലർ ഒരു സന്ദർശനത്തിനായി വന്നാൽ, നമുക്ക് അതൃപ്തി തോന്നുന്നു.
മൂന്നാമത്തേത് ജീവിതത്തിൻ്റെ സ്വഭാവം മനസ്സിലാക്കുന്നതിലുള്ള നമ്മുടെ പരാജയവുമായി ബന്ധപ്പെട്ടിരിക്കുന്നു, എല്ലാം ക്ഷണികമാണ്.വാഴപ്പഴത്തോടുള്ള എൻ്റെ ആഗ്രഹം ശാശ്വതമല്ല. ഇന്ന് എനിക്ക് വാഴപ്പഴം വേണമെങ്കിലും നാളെ ആപ്പിൾ വേണമായിരുന്നു.ഒന്നും ശാശ്വതമല്ല.
അതൃപ്തിയുടെ വേര് നിങ്ങളുടെ സ്വന്തം മനസ്സിനുള്ളിലാണ്. സാധ്യമായ കാരണങ്ങൾ ശാസ്ത്രീയമായി കണ്ടെത്തി അവ ഓരോന്നായി ഇല്ലാതാക്കുക. നിങ്ങളുടെ മനസ്സിൻ്റെ ശക്തിയാൽ അസംതൃപ്തിയുടെ എല്ലാ കാരണങ്ങളും നിങ്ങളുടെ മനസ്സിൽ നിന്ന് ഇല്ലാതാക്കുമ്പോൾ, അസംതൃപ്തിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് നിങ്ങൾ ഒടുവിൽ മനസ്സിലാക്കും.
ഒരു കഥ പറയാം, ഒരിക്കൽ ഒരു ബുദ്ധ സന്യാസി ഒരു രാജവീഥിയിലൂടെ നടന്നുപോകുകയായിരുന്നു. അങ്ങനെ നടക്കുമ്പോൾ അദ്ദേഹത്തിന് ഒരു നാണയം കളഞ്ഞുകിട്ടി. വളരെ എളിയ ജീവിതം നയിക്കുന്ന പരമ സാത്വികനായ തനിക്ക് ഈ നാണയം ആവശ്യമില്ലല്ലോ എന്ന് ചിന്തിച്ച അദ്ദേഹം അത് ആർക്കെങ്കിലും ദാനം ചെയ്യാമെന്ന് വിചാരിച്ചു. വഴിയിൽ കാണുന്നവരോടൊക്കെ ആ നാണയം എടുത്തുകൊള്ളാൻ അദ്ദേഹം അഭ്യർത്ഥിച്ചെങ്കിലും ആർക്കും അത് ആവശ്യമില്ലായിരുന്നു.
ദീർഘദൂരം യാത്ര ചെയ്യേണ്ടിയിരുന്ന ആ ബുദ്ധ സന്യാസി രാത്രിയിൽ വഴിയരികിലെ ഒരു വിശ്രമ സങ്കേതത്തിൽ തങ്ങി. നേരം പുലർന്നപ്പോൾ പ്രാഥമിക കർമങ്ങൾ നിർവഹിക്കാനിറങ്ങിയ അദ്ദേഹം ആ രാജ്യത്തെ രാജാവ് തന്റെ പടയാളികളുമായി പോകുന്നത് കണ്ടു.സന്യാസിയെ കണ്ടപ്പോൾ രാജാവ് പടയാളികളോട് നിർത്താൻ ആവശ്യപ്പെട്ടു. രാജാവ് സന്യാസിയുടെ അടുത്തേക്ക് വന്നു. രാജാവ് പറഞ്ഞു:
"മഹാത്മൻ, ഞാൻ അയൽരാജ്യം ആക്രമിക്കാനായിട്ട് പോകുകയാണ്. ആ രാജ്യം കീഴടക്കി എനിക്ക് എന്റെ സാമ്രാജ്യം വലുതാക്കണം. എന്റെ ഖജനാവ് ഇനിയും നിറക്കണം. എനിക്ക് അതിസമ്പന്നനാകണം. യുദ്ധത്തിൽ വിജയിക്കാൻ എന്നെ അനുഗ്രഹിച്ചാലും".
അൽപനേരം ചിന്തിച്ച ശേഷം ആ ബുദ്ധ സന്യാസി തന്റെ പക്കലുണ്ടായിരുന്ന കളഞ്ഞുകിട്ടിയ നാണയം രാജാവിന്റെ കൈയ്യിൽ വെച്ചുകൊടുത്തു.
രാജാവിന് ആ നാണയം കണ്ടപ്പോൾ വല്ലാത്ത കോപം വന്നു. യുദ്ധത്തിന് പോകുന്ന തനിക്കെന്തിന് ഈ നാണയം ?പോരാത്തതിന് താൻ എത്രയോ സമ്പന്നൻ! സന്യാസി തന്നെ കളിയാക്കുകയാണെന്ന് രാജാവിന് തോന്നി. കോപം കടിച്ചുപിടിച്ച് രാജാവ് ചോദിച്ചു:
"എന്താണ് ഈ ഒറ്റ നാണയത്തിന്റെ അർത്ഥം? എന്തിനാണ് എനിക്ക് ഇത് നൽകിയത്?"
സന്യാസി ശാന്തനായി മറുപടി നൽകി:
"അല്ലയോ രാജാവേ, ഞാൻ രാജവീഥിയിലൂടെ നടക്കുമ്പോൾ എനിക്ക് വഴിയിൽനിന്ന് കിട്ടിയതാണ് ഈ നാണയം. പക്ഷെ എനിക്ക് ഇത് ആവശ്യമില്ല.അതിനാൽ ഇത് ആവശ്യമുള്ള ആർക്കെങ്കിലും ദാനം ചെയ്യാമെന്ന് വിചാരിച്ചു. ഞാൻ പലരോടും ഈ നാണയം എടുത്തുകൊള്ളാൻ ആവശ്യപ്പെട്ടു. എന്നാൽ ആരും ഇത് സ്വീകരിക്കാൻ തയ്യാറായില്ല. കാരണം എല്ലാവരും അവർക്ക് ഉള്ളതുകൊണ്ട് സംതൃപ്തരാണ്. ഉള്ളതിൽ കൂടുതലായി അവർക്ക് ഒന്നും ആവശ്യമില്ല. അതുകൊണ്ട് എല്ലാവരും തന്നെ സന്തോഷമായി ജീവിക്കുന്നു. എന്നാൽ ഈ രാജ്യത്തെ രാജാവായ അങ്ങേക്ക് എത്ര സമ്പത്തു കിട്ടിയാലും മതിയാവില്ലെന്നും ഇപ്പോൾ ഉള്ള സമ്പത്തിൽ അങ്ങ് സംതൃപ്തനല്ലെന്നും എനിക്ക് ഇന്ന് മനസ്സിലായി. അതിനാൽ ഈ നാണയം ആവശ്യമുള്ളയാൾ അങ്ങ് തന്നെയാണ്"
നമ്മളിൽ പലരും ഇങ്ങനെയൊക്കെ തന്നെയാണ്. ഉള്ള സമ്പത്തുകൊണ്ട് ആരും തൃപ്തരല്ല. കൂടുതൽ നേടാനാണ് പലരും നെട്ടോട്ടം ഓടുന്നത്. ഇങ്ങനെ ഓടിക്കൊണ്ടിരിക്കുമ്പോൾ നമ്മെ വിട്ടുപോകുന്നത് നമ്മുടെ ജീവിതത്തിലെ സന്തോഷവും സമാധാനവും തന്നെയാണ്.
സ്വന്തം ജീവിതത്തിൽ സംതൃപ്തി കണ്ടെത്താൻ കഴിഞ്ഞാൽ അസംതൃപ്തി പ്രകടിപ്പിക്കാൻ നേരമുണ്ടാവില്ല .പലരുടെയും ജീവിതങ്ങളെ സ്വന്തം ജീവിതവുമായി താരതമ്യം ചെയ്യുന്നതുകൊണ്ടാണ് അസംതൃപ്തി ഉണ്ടാവുന്നത് . അവർക്ക് ഇതിലധികം പ്രശ്നങ്ങൾ ഒരുപക്ഷേ ഉണ്ടാവും . നാം അറിയുന്നില്ല എന്ന് മാത്രം .മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ മാത്രം നമ്മുടെ ജീവിതത്തിലെ സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുമ്പോൾ നമ്മളറിയാതെ ചിതലരിച്ചു നശിച്ചു തുടങ്ങുന്നത് നമ്മുടെ വ്യക്തി സ്വാതന്ത്ര്യവും സ്വതന്ത്രമായ ചിന്തകളുമാണ്.പുഞ്ചിരിക്കാനുള്ള കാരണങ്ങൾ പലതും നമുക്ക് ചുറ്റും തന്നെയുണ്ട് . നമുക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുന്നതാണ് സന്തോഷം.നമ്മൾ സ്നേഹത്തോടെ ചെയ്യുന്ന ഒരു ചെറിയ കാര്യം ഒരു വലിയ മാറ്റം കൊണ്ടുവരും .
മറ്റുള്ളവരുടെ മുഖത്തെ ചിരിയാണ് നമ്മുടെ സംതൃപ്തി.നമുക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം എത്ര കഷ്ടപ്പെട്ട് ചെയ്താലും ഒരിക്കലും സംതൃപ്തി ലഭിക്കില്ല. അത് ഒരു ജോലി ആണേലും ഇനി മറ്റെന്ത് പ്രവൃത്തി ആയാലും ശരി.
എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിട്ടും സംതൃപ്തി ഇല്ലാത്ത പണക്കാരനും ഒത്തിരി മോഹങ്ങൾ ഒന്നുമില്ലെങ്കിലും സന്തോഷവാനായ ദരിദ്രനും നമുക്കിടയിലുണ്ട്. നാം ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്നും സന്തോഷം കണ്ടെത്തുവാൻ കഴിയു ന്നില്ലെങ്കിൽ എത്ര പണം നേടിയിട്ടും യാതൊരു പ്രയോജനവുമില്ല.അനുവദിക്കപ്പെട്ടിരിക്കുന്ന ആയുസ്സിന് അപ്പുറത്തേക്ക് ഒരാൾക്കും ജീവിക്കാൻ കഴിയില്ല. ഈ ചുരുങ്ങിയ ജീവിതകാലയളവിൽ ഒരാളുടെയെങ്കിലും സന്തോഷത്തിന് നമ്മൾ കാരണക്കാർ ആയാൽ അതല്ലേ ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ സംതൃപ്തി.
ജീവിതത്തിന്റെ ശുദ്ധമായ ആസ്വാദ്യത നുകരാൻ സാധിക്കാത്തവർക്ക് മറ്റെന്തു തന്നെ നേടാനായാലും ആ സുഖം അധികകാലം നീണ്ടുനിൽക്കുകയില്ല. ഇച്ഛാഭംഗം മാത്രമായിരിക്കും അവരുടെ എക്കാലത്തേയും അനുഭവം. ജീവിതത്തിന്റെ വില അറിയാത്ത പക്ഷം സാമ്പത്തികമായി എത്ര തന്നെ ഉയർന്നാലും നിങ്ങൾക്ക് മാനസികമായി സന്തോഷമോ സംതൃപ്തിയോ തോന്നുകയില്ല, ലോകമാകെ നിങ്ങളെ നോക്കി പരിഹസിച്ചു ചിരിക്കുകയാണെന്ന് തോന്നുകയും ചെയ്യും. കൈയിൽ കാശില്ലാതിരുന്ന കാലത്ത്, 'ഒരു കാലത്ത് ഞാനും പണക്കാരനാകും; ജീവിതം സുഖസമൃദ്ധമാകും' എന്നൊക്കെയുള്ള സ്വപ്നങ്ങളുണ്ടായിരുന്നിരിക്കാം, എന്നാൽ ധനം വേണ്ടത്ര സമ്പാദിച്ച്, പണക്കാരുടെ കൂട്ടത്തിൽ ചെന്നു പെട്ടാലോ, അപ്പോഴുമുണ്ടാകും ഉള്ളിന്റെയുള്ളിൽ നീറി നിൽക്കുന്ന അസംതൃപ്തി. കൈ എത്തിച്ചതൊന്നും കൈവശം വന്നുചേർന്നില്ല എന്ന നിരാശ. ലോകം തന്നെ ചതിച്ചു എന്ന പക. അങ്ങനെയുള്ളവരുടെ പ്രവൃത്തികളിലൊക്കെ ഒരു കൃത്രിമത്വം മുഴച്ചു നിൽക്കുന്നതു കാണാം.
പുഞ്ചിരിയായാലും, പൊട്ടിച്ചിരിയായാലും അഭിനന്ദനമായാലും സ്നേഹപ്രകടനമായാലും അത് വെച്ചുകെട്ടിയതു പോലെ ആയിരിക്കും. സമൂഹത്തിന്റെ പൊതു സ്വഭാവം തന്നെയങ്ങനെയാകും.
പരസ്പരം പറയേണ്ട വാക്കുകൾ നേരത്തേ പഠിച്ചു വെച്ചിരിക്കും, സന്ദർഭാനുസരണം പ്രയോഗിച്ചാൽ മാത്രം മതി. അതിൽ ആത്മാർത്ഥതയുണ്ടാവണമെന്ന് ആർക്കും നിർബന്ധമില്ല. ഇത് ഏതെങ്കിലും ഒരു കൂട്ടരുടെ സ്വഭാവമാണെന്ന് കരുതേണ്ട. ഉള്ളവരും ഇല്ലാത്തവരുമൊക്കെ ഒരുപോലെയാണ് ഈ കാര്യത്തിൽ.
ജീവിച്ചിരിക്കുന്നു എന്നതു തന്നെയാണ് ഏറ്റവും വലിയ നേട്ടം. അതിൽ കൂടുതൽ എന്തെങ്കിലുമുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ നിരാശയായിരിക്കും ഫലം. ജീവിതം തന്നെയാണ് ഏറ്റവും വലിയ സന്തോഷം എന്നത് മനസ്സിൽ ആഴത്തിൽ പതിയട്ടെ. ഓരോ നിമിഷവും ഇത് സ്വയം ഓർമപ്പെടുത്തൂ, ''ഞാൻ ഈ നിമിഷം ജീവിച്ചിരിക്കുന്നുണ്ടല്ലോ, അത് തന്നെ ഏറ്റവും വലിയ ഭാഗ്യം!''