കോപം ശമിപ്പിക്കാൻ വേറിട്ട ചില തന്തങ്ങൾ?. മാനുഷിക ബന്ധങ്ങളെ വഷളാക്കുന്നതിൽ മുന്നിട്ടു നിൽക്കുന്നത് കോപ പ്രകടനം തന്നെയാണ്. കുടുംബത്തിലെ പങ്കാളിയോടും മക്കളോടും അധികാരം വച്ചു പെരുമാറാൻ കഴിയുമെന്നതിനാൽ ആന്മനിയന്ത്രണമില്ലാതെ കോപിച്ചെന്നും വരാം. പെരുമാറ്റം അതിരു വിടുന്നതാണ് പല കുടുബ വഴക്കുകൾക്കും വിവാഹ മോചനങ്ങൾക്കും വരെ കാരണമായി മാറുന്നത്. ഇത്തരം ഒരു അനുഭവം സൂചിപ്പിക്കാം. ജോലി സ്ഥലത്ത് ബോസിൽ നിന്നുണ്ടായ കോപ പ്രകടനവും അവജ്ഞ നിറഞ്ഞ പെരുമാറ്റവും ഒരാളെ ഏറെ അസ്ഥസ്ഥനാക്കി. ബോസിനോടൊന്നും തിരിച്ചു പറയാൻ കഴിയത്തതിനാൽ അവിടെ മൗനം പാലിക്കും. അതിന്റെ രോഷം, വീട്ടിൽ വന്ന ശേഷം ഭാര്യയോടും കൂട്ടികളോടുമാണ് പ്രകടിപ്പിച്ചിരുന്നത്. അകാരണമായി തങ്ങളുടെ മേലുള്ള കോപം പ്രകടനങ്ങൾ സഹിക്കാൻ കഴിയാതെ ഭാര്യയും മക്കളും പിണങ്ങി പോയി. . ഭാര്യയും മക്കളും തന്നെ വിട്ടു പോയപ്പോൾ അയാൾ ശരിക്കും പ്രതിസന്ധിയിലായി. പ്രശ്നത്തിനു വീട്ടിലുള്ളവരല്ല മുന്‍കോപിയായ തന്റെ മേലധികാരിയാണെന്നു ശരിക്കും ബോദ്ധ്യപ്പെട്ടത്. ആ ബോസ് ഒരു നല്ല വാക്കു പറയില്ല. തൊട്ടതിനും പിടിച്ചതിനും കടിച്ചു കീറും. വര്‍ത്തമാനം കേട്ടാല്‍ അടിച്ചു കൊല്ലാനുള്ള ...