വിവാഹത്തിന്റെ . ആദ്യ നാളുകളിലെ പോലെ പങ്കാളി സ്നേഹം പ്രകടിപ്പിക്കാതെ ഇരിക്കുന്നത് എന്തു കൊണ്ടാകാം?.
"കല്യാണം കഴിഞ്ഞ ഉടനേ എന്നെ പൊന്നേ ചക്കരേ എന്നു വിളിക്കുമായിരുന്നു. ഞാൻ പറയുന്നതെല്ലാം ഏട്ടൻ സാധിച്ചു തരുമായിരുന്നു, ഇപ്പോഴാണെങ്കിൽ ഒന്നിനും ഒരു താല്പര്യമില്ല. എന്നോട് സംസാരിക്കാൻ തന്നെ മടിയാണ്. ഞാൻ അങ്ങോട്ട് സംസാരിക്കാൻ ചെന്നാലും ശ്രദ്ധിക്കുന്നേയില്ല. എന്തു പറഞ്ഞാലും സമയമില്ല.എപ്പോഴും തിരക്കാണ് .. ജീവിതം ശരിയായിട്ടല്ല പോകുന്നതെന്ന് എനിക്കു തോന്നുന്നു. ഞാൻ എന്തു ചെയ്തിട്ടാണ് എന്നെ ഇങ്ങനെ അവഗണിക്കുന്നത്?".
ഇങ്ങനെ പറയുന്ന സ്ത്രികൾ അനവധിയാണ്. ജീവിതത്തിലെ എല്ലാ കാലഘട്ടവും ഒരുപോലെ ആയിരിക്കണമെന്നില്ല. ശാരിരിക മാറ്റങ്ങൾ പോലെ ചിന്തകൾക്കും പെരുമാറ്റ രീതികൾക്കും മാറ്റം ഉണ്ടാക്കുക സ്വാഭാവികമാണ്.
വിവാഹ ജീവിതം മൂന്നു ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആദ്യം ഹണിമൂൺ കാലഘട്ടം അതായത് "വികാസ ഘട്ടം" രണ്ടാമതായി വിവാഹത്തിൻറെ പൊരുത്തക്കേടുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്ന "സങ്കോചഘട്ടം" മൂന്നാമതായി പ്രശ്നങ്ങളെ മറികടന്നു വിവാഹ ബന്ധം തുടരാൻ തീരുമാനിക്കുന്നതാണ് "പരിഹാര ഘട്ടം".
"വികാസ ഘട്ട"ത്തിൽ വിവാഹത്തിനു മുൻപ് പരിചയപ്പെട്ടും ഇഷ്ടപ്പെട്ടും തുടങ്ങുന്ന കാലം മുതൽ ഇരുവരും സ്വഭാവത്തിന്റെ ഏറ്റവും നല്ല വശങ്ങൾ മാത്രമേ പുറമേ പ്രകടിപ്പിക്കു !ആദ്യ നാളുകളിൽ യഥാർത്ഥമല്ലാത്ത സ്വപ്നങ്ങളുടേയും അമിത പ്രതീക്ഷകളുടെയും കാലഘട്ടം ആയിരിക്കും എൻറെ സ്വപ്നങ്ങൾ എല്ലാം ജീവിത പങ്കാളി സാധിച്ചു തരും എന്ന പ്രതീക്ഷയാണ് .താൻ സ്വപ്നം കണ്ട പോലെ എല്ലാം നടക്കും എന്ന് വിശ്വസിക്കാനായിരിക്കും ഇഷ്ടപ്പെടുക.. ഭർത്താവ് തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിദേശ രാജ്യത്തു മെല്ലാം കൊണ്ടുപോകുമെന്നും സ്വപ്നം കാണുന്നു.
തൻറെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് എൻറെ നിയന്ത്രണത്തിൽ തന്നെ കാര്യങ്ങൾ ചെയ്യുന്ന പെൺകുട്ടിയെ ആയിരിക്കും പുരുഷന്മാർ ആഗ്രഹിക്കുന്നത്.
പങ്കാളിയെ സന്തോഷിപ്പിക്കാനും സ്വാധീനിക്കാനുമുള്ള ബോധപൂർവമായ ശ്രമങ്ങൾ ഇരുഭാഗത്തുനിന്നും ഉണ്ടാവും .എന്തെങ്കിലും രസക്കേടുണ്ടാക്കുന്ന കാര്യങ്ങൾ സംഭവിച്ചാലും അത് കണക്കിലെടുക്കില്ല. പതിയെ ശരിയായിക്കൊള്ളും എന്ന് ആശ്വസിക്കും .പൊതുവേ ആഹ്ലാദ കാലഘട്ടമാണിത്. ഒരു മാസം മുതൽ ആറു മാസം വരെ ഇതു നീണ്ടു നിന്നേക്കാം .
പങ്കാളിയുടെ സ്വഭാവത്തിൽ നമുക്ക് ഇഷ്ടമില്ലാത്ത വശങ്ങൾ പതിയെ ശ്രദ്ധയിൽപ്പെട്ടു തുടങ്ങുന്ന കാലമാണ് രണ്ടാം ഘട്ടം "സങ്കോചഘട്ടം"പങ്കാളിക്ക് തന്നോട് വേണ്ടത്ര സ്നേഹം ഇല്ല അല്ലെങ്കിൽ . ഞാൻ പറയുന്നത് കേൾക്കാതെ അമ്മ പറയുന്ന കാര്യങ്ങൾ മാത്രം കേൾക്കുന്നു എന്നു പരാതി പറഞ്ഞു തുടങ്ങുന്നു.
സ്ത്രീധനത്തിന്റെ പേരിലുള്ള പ്രശ്നങ്ങളും ഈ കാലഘട്ടത്തിൽ പ്രകടമാകും പങ്കാളി മറ്റുള്ളവർക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു എന്ന ചിന്തയും ഈ ഘട്ടത്തിൽ പ്രശ്നങ്ങൾക്ക് വഴിതെളിക്കുന്നു , ദേഷ്യം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഈ ഘട്ടത്തിൽ കാര്യമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും.തന്റെ ആഗ്രഹങ്ങൾ സഫലമാകില്ല. തന്റെ പ്രതീക്ഷകൾ തെറ്റിപ്പോയി വിവാഹം നഷ്ടക്കച്ചവടമായി പോയി എന്ന തോന്നലുകൾ ഈ ഘട്ടത്തിൽ ഉണ്ടാകാറുണ്ട്. വിവാഹ മോചനങ്ങളും കൂടുതലും ഈ ഘട്ടത്തിലാണ് സംഭവിക്കുന്നത്.
കലഹങ്ങൾ പരിഹരിച്ച് പരസ്പരം പൊരുത്തപ്പെടണമെന്ന് പങ്കാളികൾ ഇരുവർക്കും ബോധ്യപ്പെടുമ്പോൾ "പരിഹാര ഘട്ടം" ആരംഭിക്കുകയായി.
ഒരു വ്യക്തിയും സമ്പൂർണ്ണനല്ല എന്ന തിരിച്ചറിവ് ഈ ഘട്ടത്തിലാണ് ഉണ്ടാകുന്നത്. വിട്ടുവീഴ്ചകൾ ചെയ്ത് പങ്കാളിയുടെ താൽപര്യങ്ങൾ കൂടി പരിഗണിച്ചും മാനിച്ചു മുന്നോട്ടു പോയാൽ മാത്രമേ ജീവിത സുഖമാകു എന്ന തിരിച്ചറിവിൽ നിന്നും ജീവിതം ക്രമീകരിക്കാൻ പങ്കാളികൾ തീരുമാനിക്കുന്നതോടെ ജീവിതത്തിൽ നഷ്ടപ്പെട്ട ആഹ്ലാദം പതിയെ മടങ്ങിയെത്തുന്നു.
KHAN KARICODE
CON PSYCHOLOGIST