വിശ്വാസം എന്നത് ചെറിയ വാക്കാണ്. അതു വായിക്കാൻ ഒരു നിമിഷം മതി. ചിന്തിക്കുവാൻ ഒരു മിനിറ്റും മനസ്സിലാക്കാൻ ഒരു ദിവസവും മതിയാകും. പക്ഷേ അതു തെളിയിക്കുവാനും നേടിയെടുക്കുവാനും ഒരു ജീവിതം തന്നെ മതിയാവില്ല. നാം ഈ ഭൂമിയിൽ ജീവിക്കുന്നതു തന്നെ ഒരു വിശ്വാസത്തിന്റെ പുറത്താണ്. ശ്വസിക്കുന്ന വായു മുതൽ കഴിക്കുന്ന ഭക്ഷണം വരെ നിത്യജീവിതത്തിലെ സകല കാര്യങ്ങളും വിശ്വാസത്തിന്റെ പുറത്താണ് നയിക്കപ്പെടുന്നത്.
ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണ് "വിശ്വാസം." നേടിയെടുക്കാൻ കാലങ്ങളോളം വേണ്ടി വരുന്നു... നഷ്ടപ്പെടുത്താൻ നിമിഷങ്ങൾ മാത്രം മതി...ഒരു കഥയുണ്ട് ; ഒരിക്കൽ വനത്തില്‍ നായാട്ടിനു പോയ വേടനെ ഒരു പുലി ഓടിക്കുകയുണ്ടായി.പ്രാണരക്ഷാര്‍ത്ഥം അയാള്‍ ഒരു മരത്തില്‍ അള്ളിപ്പിടിച്ചു കയറി രക്ഷപ്പെട്ടു...
പക്ഷേ, താൻ കയറിയ മരത്തിലെ തൊട്ടു മുകളിലെ കൊമ്പിൽ ഒരു കരടിയും അഭയം തേടിയിരുന്നു.
ഭയന്നു വിറച്ചു നില്‍ക്കുന്ന വേടനോടു കരടി പറഞ്ഞു:
''സ്‌നേഹിതാ കേറി എന്നരികില്‍ ഇരുന്നോളൂ...
ഞാന്‍ ഉപദ്രവിക്കില്ല.."
”വേടന്‍ പതുക്കെ കരടിക്കരികില്‍ ഇരുന്നു"
ഉറക്കം തൂങ്ങുന്ന വേടനോട് തന്റെ മടിയില്‍ തല വച്ചുറങ്ങിക്കോളൂ എന്ന് പോലും ആ സാധു മൃഗം പറഞ്ഞു.
താഴെയിരുന്ന ഒരു പുലി ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.അവൻ കരടിയോടു വിളിച്ചു പറഞ്ഞു:
''നിന്റേയും എന്റേയും പൊതു ശത്രുവായ വേടനെ എനിക്കു തള്ളിയിട്ടു തരൂ... ഞാന്‍ വിശപ്പടക്കിപ്പൊയ്‌ക്കോളാം..."
നിന്നെ ഞാന്‍ ഉപദ്രവിക്കില്ല..!!
ഇത് കേട്ട് കരടി പറഞ്ഞു: ”ഞാന്‍ പറഞ്ഞിട്ടാണ്, എന്നെ വിശ്വസിച്ചാണ് ഇയാള്‍ കിടക്കുന്നത്... വിശ്വസിക്കുന്നവരെ ചതിക്കുന്നതു പാപമല്ലേ..?”
കരടിയുടെ മറുപടി കേട്ട് പുലി നിരാശനായി...
അല്‍പ്പം കഴിഞ്ഞപ്പോള്‍ വേടന്‍ ഉണര്‍ന്നു...
കരടിക്ക് ഉറക്കം വരുന്നുണ്ടായിരുന്നു... അതിനാല്‍ അവന്‍ വേടന്റെ മടിയില്‍ തല വച്ചുറക്കമായി...
അത് ശ്രദ്ധിച്ച പുലി തന്ത്രപൂര്‍വ്വം വേടനോടു പറഞ്ഞു:'എടോ വേടാ ആ തടിമാടന്‍ കരടിയെ തള്ളിയിടൂ... ഞാന്‍ വിശപ്പടക്കിപ്പൊക്കോളാം.നിനക്കു നിന്റെ വീട്ടിലേക്കും പോകാം...ഭാര്യയും മക്കളും അവിടെ കാത്തിരിക്കുന്നുണ്ടാവില്ലേ..?”
വേടന്റെ മനസ്സിളകി...
കരടിയെ അവന്‍ ശക്തമായി തള്ളി.പക്ഷേ..മരക്കൊമ്പില്‍ പിടിച്ചിരുന്നതിനാല്‍ കരടി താഴെ വീണില്ല.!!
അപ്പോൾ ബുദ്ധിമാനായ പുലി വിളിച്ചു പറഞ്ഞു:
"ഹേ, കരടീ...നിന്റെ സ്‌നേഹത്തെ മറന്നു...നിന്നെ ചതിച്ചു വീഴ്ത്താന്‍ ശ്രമിച്ച ആ നീചനെ ഇനിയും നീ സംരക്ഷിക്കയാണോ..?തള്ളിത്താഴെയിടൂ അവനെ..എന്റെ വിശപ്പെങ്കിലും ശമിക്കട്ടേ...
അപ്പോള്‍ കരടി പറഞ്ഞ മറുപടി കേട്ടോളൂ:
"സജ്ജനങ്ങള്‍ക്കു സല്‍പ്രവൃത്തിയാണ് അലങ്കാരം... തനിക്കു ദ്രോഹം ചെയ്തവരോടു പോലും മനസ്സിൽ നന്മയുള്ളവൻ പ്രതികാരം ചെയ്യില്ല...വിശ്വാസം എന്നത് ചെറിയ വാക്കാണ്. അതു വായിക്കാൻ ഒരു നിമിഷം മതി. ചിന്തിക്കുവാൻ ഒരു മിനിറ്റും മനസ്സിലാക്കാൻ ഒരു ദിവസവും മതിയാകും. പക്ഷേ അതു തെളിയിക്കുവാനും നേടിയെടുക്കുവാനും ഒരു ജീവിതം തന്നെ മതിയാവില്ല. നാം ഈ ഭൂമിയിൽ ജീവിക്കുന്നതു തന്നെ ഒരു വിശ്വാസത്തിന്റെ പുറത്താണ്. ശ്വസിക്കുന്ന വായു മുതൽ കഴിക്കുന്ന ഭക്ഷണം വരെ നിത്യജീവിതത്തിലെ സകല കാര്യങ്ങളും വിശ്വാസത്തിന്റെ പുറത്താണ് നയിക്കപ്പെടുന്നത്.
ഈ കഥയിൽ നമുക്കൊരു പാഠമുണ്ട്.. സ്വാർത്ഥ താത്പര്യം കൊണ്ട് ആരെയും ചതിക്കാൻ മടിക്കില്ല എന്ന പാഠം...എപ്പോഴും ചതി കരുതിയിരിക്കണം എന്ന പാഠം..മനുഷ്യനായി പിറന്നത് കൊണ്ട് മാത്രം ഒരുവനിൽ നന്മ ഉണ്ടായിക്കൊള്ളണമെന്നില്ല.എന്ന വിലയേറിയ പാഠം..!! സഹായിച്ചവരെ ഒരിക്കലും മറക്കരുത് എന്ന പാഠം.ചതിച്ചവരോട് പ്രതികാരവും അരുത് എന്ന പാഠം.
നിസ്വാർത്ഥമായ, പരമോന്നതമായ വിശ്വാസം മനസ്സിൽ ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്കു നേർവഴിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും സാധിക്കുകയുള്ളു. ‘തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നീ ചെയ്യേണ്ട കർമങ്ങൾ പൂർണമായും നിറവേറ്റുക. നിനക്കർഹതപ്പെട്ടത് നിന്നിൽ വന്നു ചേരും’ എന്നത് എത്ര അർത്ഥവത്തായ കാര്യമാണ്. ഒരു വ്യക്തി ജീവിക്കുന്ന ജീവിതശൈലി, ചുറ്റുപാടുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം കടഞ്ഞെടുക്കുന്നത് വിശ്വാസം തന്നെയാണ്. ഇന്ന് എങ്ങനെ വിശ്വസിക്കും എന്നു സംശയിക്കപ്പെടുന്ന ഒരു കാലമാണ്. മനുഷ്യൻ മനുഷ്യനെത്തന്നെ മറന്നു പ്രവർത്തിക്കുന്ന സമയം.
ദുഃഖങ്ങളും വേദനകളുമുണ്ടാകുമ്പോൾ ഒരു വിശ്വാസത്തിനു പുറത്താണ് പലരും മുന്നോട്ടുള്ള ജീവിതം നയിക്കുന്നത്. പ്രശ്നങ്ങളില്ലാതെ ജീവിക്കുക എന്നത് അസാധ്യമാണ്. ആരിൽ നിന്നാണോ പ്രശ്നങ്ങൾ ഉണ്ടാകുന്നത് അവരോടു ക്ഷമിക്കുവാൻ കഴിയുമ്പോൾ മാത്രമേ വിശ്വാസ ജീവിതം വളർത്താൻ സാധിക്കുകയുള്ളു. പലപ്പോഴും നാം പ്രാർഥിക്കാറുള്ളത് പ്രശ്നങ്ങളും വിഷമങ്ങളൊന്നുമില്ലാത്ത ജീവിതം തരണമെന്നാണ്. എന്നാൽ ഇത്തരം പ്രാർഥനകൾ വിഫലമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പ്രശ്നങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്ന് ചിന്തിക്കുന്നവർക്കു മാത്രമേ പുതിയ പാഠങ്ങൾ പഠിക്കുന്നതിനും ആത്മീയ പക്വത നേടാനും ആന്തരിക അവബോധം വളർത്താനും കഴിയൂ.മനഃസാക്ഷിയുടെ സ്വഭാവിക മാർഗനിർദേശങ്ങളെ അപേക്ഷിച്ച്, നന്മ ചെയ്യാനുള്ള ശക്തമായ ഒരു പ്രേരകഘടമായാണ് വിശ്വാസം വർത്തിക്കേണ്ടത്. ഒരാളിൽ വേരൂന്നിയ വിശ്വാസം മനഃസാക്ഷിക്ക് അറിവ് പകരുകയും തെറ്റും ശരിയും വിവേചിച്ചറിയാനുള്ള അതിന്റെ പ്രാപ്തിയെ കൂടുതൽ സൂക്ഷ്മമാക്കുകയും ചെയ്യുന്നു.