2023 ഫെബ്രുവരി 13 (1198 കുംഭം 1)
[റജബ് 21]ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ
കലണ്ടർ പ്രകാരം ഫെബ്രുവരി 13 വർഷത്തിലെ 44-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 321 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 322).
ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*💠ലോക റേഡിയോ ദിനം
ലോക റേഡിയോ ദിനം ഫെബ്രുവരി 13 നാണ്. യുനെസ്കോയുടെ 2011 നവംബർ 3ലെ ആഹ്വാനപ്രകാരമാണ് ഫെബ്രുവരി 13 ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളെല്ലാം ലോക റേഡിയോ ദിനമായി ആഘോഷിക്കപ്പെടുന്നത്. 1946 ഫെബ്രുവരി 13നാണ് യു എൻ സ്വന്തം റേഡിയോ നിലയം സ്ഥാപിച്ചത്.
*💠അന്താരാഷ്ട്ര കോണ്ടം ദിനം
*💠മാഡ്ലി ഇൻ ലവ് വിത്ത് മി ഡേ
*💠ജീവനക്കാരുടെ നിയമ അവബോധ ദിനം
*💠ദേശീയ പൂപ്പ് ദിനം
*💠ദേശീയ ക്രാബ് റംഗൂൺ ദിനം
*💠ദേശീയ ഫുട്ബോൾ ഹാംഗ് ഓവർ ദിനം
*💠ശിശുദിനം (മ്യാൻമർ)
*💠അന്താരാഷ്ട്ര പ്രകൃതി ദിനം
*💠അന്താരാഷ്ട്ര അപസ്മാര ദിനം
*💠ചുംബന ദിനംl
*💠ഗാലന്റൈൻസ് ഡേ
*💠ദേശീയ ചെദ്ദാർ ദിനം (യുഎസ്എ)
*💠ദേശീയ ടോർട്ടെല്ലിനി ദിനം (യുഎസ്എ)
ചരിത്ര സംഭവങ്ങൾ
962 – ചക്രവർത്തി ഓട്ടോ I ഉം ജോൺ XII മാർപ്പാപ്പയും ഡിപ്ലോമ ഒട്ടോണിയം ഒപ്പു വച്ചു, ഇത് മാർപ്പാപ്പ ജോണിനെ റോമിന്റെ ഭരണാധികാരിയായി അംഗീകരിച്ചു
1668 പോർച്ചുഗലിനെ സ്വതന്ത്രരാജ്യമായി സ്പെയിൻ അംഗീകരിച്ചു.
1832 ലണ്ടനിൽ ആദ്യമായി കോളറ പ്രത്യക്ഷപ്പെട്ടു.
1880 തോമസ് ആൽവാ എഡിസൺ, എഡിസൺ പ്രഭാവം കണ്ടെത്തി.
1908 തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തി.
1917 ഡച്ച് വിദേശ നർത്തകിയായ മാതാ ഹാരി ഒരു ജർമ്മൻ ചാരനാണെന്ന് സംശയിച്ച് പാരീസിൽ വെച്ച് അറസ്റ്റിലായി.
1920 നീഗ്രോ നാഷണൽ ലീഗ് രൂപീകരിക്കപ്പെട്ടു.
1931 ഹെർബർട്ട് ബേക്കർ, എഡ്വിൻ ല്യൂട്ടിൻ സ് എന്നി ശില്പികൾ നേതൃത്വം നൽകി ശിൽപ്പിച്ച ഡൽഹി നഗരം ഇന്ത്യയുടെ പുതിയ തലസ്ഥാനമായി ലോർഡ് ഇർവിൻ പ്രഖ്യാപിച്ചു.
1934 സോവ്യറ്റ് ആവിക്കപ്പലായ ചെല്യുസ്കിൻ ആർട്ടിക് സമുദ്രത്തിൽ മുങ്ങി.
1945 രണ്ടാം ലോകമഹായുദ്ധം: സോവ്യറ്റ് യൂണിയൻ, നാസി ജർമനിയിൽ നിന്നും ഹംഗറിയിലെ ബുഡാപെസ്റ്റ് പിടിച്ചടക്കി.
1946 ഐക്യരാഷ്ട്രസഭ സ്വന്തമായി റേഡിയോ നിലയം ആരംഭിച്ചു.
1955 ഏഴ് ചാവുകടൽ ചുരുളുകളിൽ നാലെണ്ണം ഇസ്രായേൽ നേടി .
1960 ഫ്രാൻസ് അതിന്റെ ആദ്യ അണുബോംബ് പരീക്ഷണം നടത്തി.
1983 ടൂറിനിലെ ഒരു സിനിമാ സ്റ്റുഡിയോയിലുണ്ടായ തീപിടിത്തത്തിൽ 64 പേർ കൊല്ലപ്പെട്ടു.
1996 നേപ്പാളിൽ മാവോയിസ്റ്റുകളും ഗവണ്മെന്റുമായുള്ള ആഭ്യന്തരയുദ്ധത്തിന് തുടക്കം.
2001 -400 പേരുടെ മരണത്തിന് കാരണമായ, റിക്ചർ സ്കേലിൽ 6.6 രേഖപ്പെടുത്തിയ ഭൂകമ്പം എൽ സാൽവഡോറിൽ സംഭവിച്ചു.
2012 യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) യൂറോപ്യൻ വേഗാ റോക്കറ്റിന്റെ ആദ്യ വിക്ഷേപണം യൂറോപ്പിലെ ബഹിരാകാശ പോർട്ടിൽ നിന്ന് ഫ്രഞ്ച് ഗയാനയിലെ കൊറോവിൽ നടത്തി .
2014 ദയാവധത്തിന് ബെൽജിയം രാജാവ് അനുമതി നൽകി.
2017 – ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരൻ കിം ജോങ്-നാം, ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് കൊല്ലപ്പെട്ടു.2017 – ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരൻ കിം ജോങ്-നാം, ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് കൊല്ലപ്പെട്ടു.
2021 – മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തിന്റെ രണ്ടാം ഇംപീച്ച്‌മെന്റ് വിചാരണയിൽ കുറ്റവിമുക്തനായി.
2021 – മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തിന്റെ രണ്ടാം ഇംപീച്ച്‌മെന്റ് വിചാരണയിൽ കുറ്റവിമുക്തനായി.