ഉണർവിൽ നിന്നും ഉണർവിലേയ്ക്കുള്ള യാത്രയാണ് ജീവിതം.അത്കൊണ്ട് തന്നെ ജീവിതത്തെ കുറിച്ച് വിശാലമായ കാഴ്ചപ്പാട് ഉണ്ടാകണം.
നമ്മുടെ വിധിയുടെ യജമാനൻ നാം തന്നെയാണ്.മനുഷ്യ ഗുണങ്ങളിൽ ഏറ്റവും പ്രധാനമായത് സത്യവും സ്നേഹവുമാണ്. ജീവിതം സത്യസന്ധമായിരിക്കണം.
അതൊരു പക്ഷേ അപ്രിയ സത്യങ്ങളാണെങ്കിൽ കൂടി നാം എപ്പോഴും സത്യത്തിന്റെ കൂടെ നിൽക്കണം.മനുഷ്യ ജീവിതം എന്നും പൂർണ്ണത തേടിയുള്ള യാത്രയാണ്ആയാത്രയിൽ നമുക്ക് മുന്നിൽ വന്ന് ചേരുന്ന അവസരങ്ങളെല്ലാം ജീവിത വഴിയിലെ വിളക്കുമാടങ്ങളാണ്.
ആ അവസരങ്ങളെ ഒരിക്കലും നമ്മൾ അവഗണിക്കരുത്ഓരോ നിമിഷത്തിലും അതിന്റെതായ പ്രാധാന്യം നൽകി, ഓരോ നിമിഷവും അവസരങ്ങളെ തിരിച്ചറിയുക, അതനുസരിച്ച് പ്രവൃത്തിക്കുക.വിജയം സുനശ്ചിതമാകും.
എന്നാൽ വിജയം എന്നത് യാദൃച്ഛികമായി കൈയിൽ തടയുന്ന ഒന്നല്ല. - ഒരു പ്രയത്നശാലിക്ക് കൈവരുന്ന അർഹമായ പ്രതിഫലമാണത്.ലക്ഷ്യം ഏതുമാകട്ടെ അത് നേടിയെടുക്കുന്നതിന് കഠിനാധ്വാനം ആവശ്യമാണ്.അധ്വാനമില്ലാതെ ഒരു നേട്ടവും ആർക്കും കൈവരിക്കാൻ കഴിയുകയും ഇല്ല.
ലക്ഷ്യം നേടുന്നത് വരെ പരിശ്രമിക്കണം.. അതിനും ജീവിതത്തിൽ വിശ്വാസം പ്രധാനമാണ്ജീവിതത്തിൽ വിശ്വാസമാണ് വിജയം സംശയം പരാജയവും ആണ്.. സ്വയം വിശ്വസിക്കുന്നവർ മാത്രമേ വിജയികളാകുന്നുള്ളു... അങ്ങനെയുള്ളവർക്ക് മാത്രമേ ചരിത്രം സൃഷ്ടിക്കാനാവു.വിശ്വാസത്തിന്റെ കരുത്തിൽ, സ്നേഹത്തിന്റെ തണലിൽ, വിജയത്തിലേക്ക് മുന്നേറുക.
മനസ്സിലുറച്ച് പോയ ചില കാര്യങ്ങൾ, തെറ്റായ ധാരണകളോതെറ്റായ വിശ്വാസങ്ങളോആയിരിക്കാം. തെറ്റാണെന്ന് തിരിച്ചറിഞ്ഞാൽഅവ കൊണ്ട് നടക്കരുത്. തിരുത്തിയേ പറ്റു.
മാറ്റേണ്ടത് മാറ്റാനും തിരുത്തേണ്ടത് തിരുത്താനും നമുക്കാവട്ടെ...