ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ


ഒരേ ജോലി തന്നെ വിശപ്പടക്കാൻ വേണ്ടി അർദ്ധമനസോടെ ചെയ്യുന്നതും, വിശപ്പടക്കാനാണെങ്കിലും സന്തോഷത്തോടെ ചെയ്യുന്നതും, പരിപൂർണമായ അർപ്പണത്തോടെ ആത്മസാക്ഷാത്കാരത്തിനായി ചെയ്യുന്നതും തമ്മിൽ വ്യത്യാസം ഉണ്ട്.. അർപ്പണ മനോഭാവത്തോടെ ആത്മസാക്ഷാത്കാരത്തിനായി ഏതു ജോലി ചെയ്താലും അത് ഒരു മനുഷ്യനെ അഭൗതികമായ തലത്തിലേക്ക് ഉയർത്തുന്നു.

ഭൗതിക തലത്തിന് ഉപരിയായി സ്വയം ഉയരാൻ മനുഷ്യർക്ക് മാത്രമേ സ്വാധ്യായത്തിലൂടെ സാധ്യമാകൂ. തീർച്ചയായും ഇതു തന്നെയാണ് മനുഷ്യനെ മറ്റ് ജീവജാലങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത്.

നിവർന്ന നട്ടെല്ലും പിടിക്കാൻ കഴിയുന്ന കൈകളുമാണല്ലോ മനുഷ്യരെ നാൽക്കാലികളിൽ നിന്നു വ്യത്യസ്തമായി ഇരുകാലി മൃഗങ്ങളെ മനുഷ്യൻ എന്ന പദവിയിലേക്ക് ഉയർത്തുന്നത്. വേട്ടയാടി നയിച്ച ജീവിതം പതുക്കെ കൃഷിയിലേക്ക് പുരോഗമിച്ചു. ആയുധങ്ങൾ ഉപയോഗിക്കാനുള്ള പ്രാവീണ്യം മറ്റു മൃഗങ്ങൾക്കില്ലാത്തതായിരുന്നു. മനുഷ്യന്റെ പരിണാമം പഠിക്കുമ്പോൾ നാം പഠിക്കുന്ന ബാലപാഠങ്ങളാണിവ. മനുഷ്യനെ മൃഗങ്ങളിൽ നിന്നു വ്യത്യസ്തരാക്കുന്ന ജൈവശാസ്ത്രപരമായ സവിശേഷതകൾ മാത്രം പഠിച്ചാൽ മനുഷ്യൻ എങ്ങനെ മൃഗങ്ങളിൽ നിന്നു വ്യത്യസ്തരായെന്നു തൃപ്തികരമായി വിവരിക്കുക സാദ്ധ്യമല്ല. അതുകൊണ്ടു തന്നെ മനുഷ്യ സംസ്‌കാരം വികസിച്ച് ശാസ്ത്രവും കലകളും സംഗീതവുമൊക്കെ ഉരുത്തിരിയുന്നതിനു മുൻപേ തന്നെ തത്വശാസ്ത്രം വികസിച്ചിരിക്കാം.

ഗുഹാമനുഷ്യൻ ചുറ്റും കണ്ട പ്രകൃതിവസ്തുക്കൾ നോക്കി ഗുഹാചിത്രങ്ങൾ വരച്ചു. മൃഗത്തോലും മരവുരിയുമൊക്കെ ഉപയോഗിച്ച് വസ്ത്രം ധരിച്ചു. പ്രകൃതിയെ സ്നേഹിച്ചു. ഇതിനൊക്കെ അടിസ്ഥാനം മനസ് എന്നൊരു ഇന്ദ്രിയം തനിക്കുണ്ടെന്ന സ്വയം തിരിച്ചറിവും അതിൽ ഉരുത്തിരിഞ്ഞ ഭാവനയുമാകണം. മനുഷ്യൻ ശില്പങ്ങൾ മെനഞ്ഞതും ഭാവന കൂടി ഉപയോഗിച്ചായിരുന്നിരിക്കണം. ചിലന്തി നെയ്യുന്ന വല എത്ര കലാപരമാണ്. ഒപ്പം തന്നെ ഇരയെ പിടിക്കുകയെന്ന ജോലി അതു ഭംഗിയായി നിർവഹിക്കുകയും ചെയ്യും. പല പക്ഷികളുടെയും മീനുകളുടെയും കൂടുകൾ അവ വലിയ ആർക്കിടെക്ടുകളാണല്ലോ എന്നു തോന്നിപ്പിക്കത്തക്ക വൈഭവം നിറഞ്ഞതാണ്. ചിലന്തിയുടെ വലയോ പക്ഷിയുടെ കൂടോ അതിന്റെ ഏകതാനതയിൽ മനുഷ്യ നിർമ്മിതികളിൽ നിന്ന് എത്ര വ്യത്യസ്തമാണ് ! മനുഷ്യന്റെ ഘടനയിൽ ഭൗതികമായി അളക്കാൻ കഴിയുന്ന ഘടകങ്ങളിൽ നിന്നു വ്യത്യസ്തമായി, കൂടിയ ബുദ്ധിശക്തിക്കും അപ്പുറത്തായി എന്തോ ഒന്നുണ്ടെന്ന കാര്യത്തിൽ ഭൗതികശാസ്ത്രജ്ഞർക്കോ ന്യൂറോസയന്റിസ്റ്റുകൾക്കോ, തത്വശാസ്ത്രജ്ഞർക്കോ രണ്ടഭിപ്രായമുണ്ടാകുമെന്നു തോന്നുന്നില്ല. ഭൗതിക ശരീരത്തിലുപരിയായി മനസ് (ഭാവന), ഹൃദയം (സ്‌നേഹം), ആത്മാവ് (സ്വയംതേടൽ) ഇവയൊക്കെച്ചേർന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്നു. ഭൗതികശരീരം മനുഷ്യന്റെ ഒരു പാതിയും മേല്പറഞ്ഞവയെല്ലാം ചേർന്ന് മറുപാതിയും ആകുന്നു. പിറന്നു വീഴുന്ന മനുഷ്യക്കുഞ്ഞ് ഭൂമിയിൽ നിന്ന് ലഭിക്കുന്ന ആഹാരം കഴിച്ച് മൂന്നു കിലോയിൽ നിന്നു അറുപതു കിലോ ഭാരമുള്ള മുതിർന്ന വ്യക്തിയായിത്തീരുമ്പോഴേക്കും ഈ ഭാരവും ബുദ്ധിയുടെ വളർച്ചയും മാത്രമല്ലല്ലോ സമ്പാദിക്കുക. ജനിച്ചു വീഴുമ്പോഴേയുള്ള വാസനകളെ എങ്ങനെ പരിപോഷിപ്പിക്കുന്നു എന്നതനുസരിച്ച് സ്‌നേഹം, ദയ, ക്രൗര്യം, സമ്പാദനാസക്തി തുടങ്ങി അനേക ഗുണങ്ങളിൽ ഏതെങ്കിലും ചിലതിൽ അഭിരമിക്കുന്നു. കുടുംബം, സമൂഹം, ദേശം ഇവക്കൊക്കെ ഇതിൽ വലിയ സ്വാധീനമുണ്ട്.

പടിഞ്ഞാറൻ ചിന്തകരായ പുരാതന ഏതൻസിലെ സോക്രട്ടീസും പൈതഗോറസും ഹെറാക്ലിറ്റസും മുതൽ പ്ലേറ്റോ വരെയുള്ളവർ ഇത്തരം ചിന്തകളിൽ തങ്ങളുടേതായ അഭിപ്രായം രേഖപ്പെടുത്തി. ഫറോവമാർ ഭരിച്ചിരുന്ന ഈജിപ്‌തിലാണ് ഗ്രീക്ക് പണ്ഡിതന്മാർ പോലും പഠിച്ചിരുന്നതത്രേ. ഏറ്റവും പുരാതനമായ തത്വശാസ്ത്രം ഈജിപ്റ്റിലേതാണെന്നു പറയപ്പെടുന്നു. സന്തുലനം, ഐകമത്യം, ധർമ്മം ഇവയെക്കുറിച്ചൊക്കെയുള്ള ഈജിപ്ഷ്യൻ തത്വചിന്ത ഇന്നും പ്രസക്തം തന്നെ.മനുഷ്യൻ വെറും ഭൗതിക ജീവിയല്ല എന്നുള്ള ചിന്ത അന്നു മുതൽക്കു തന്നെ രൂഢമൂലമാണ്. ഹാരപ്പൻ സംസ്‌കാരവും ആർഷസംസ്‌കാരവും നൽകുന്ന ആപ്തവാക്യങ്ങളും പകുതി മാത്രം ഭൗതികമാകുന്ന മനുഷ്യനെക്കുറിച്ചു പറയുന്നു. അഭൗതികമായ തലങ്ങളിലുള്ള മനുഷ്യനെ തിരിച്ചറിയണമെങ്കിൽ നന്നായി സൂക്ഷ്മത പുലർത്തുക, നിരീക്ഷിക്കുക എന്നാണു പുരാതന തത്വചിന്തകളിലെല്ലാം പറയുന്നത്. ഭൗതികമായ പകുതിക്കു വേണ്ടി യുദ്ധം ചെയ്യുകയും രാജ്യം ഭരിക്കുകയുമൊക്കെ ചെയ്യുമ്പോഴും രാജർഷിമാരായി ഉയർന്ന തലങ്ങളെ തേടിയിരുന്ന ഫറോവമാരെ കുറിച്ചും ജനകന്മാരെ കുറിച്ചും നദീതട സംസ്‌കാരങ്ങൾ പറയുന്നു.

ഭൗതികതലത്തിന് ഉപരിയായി സ്വയം ഉയരാൻ മനുഷ്യർക്ക് മാത്രമേ സ്വാധ്യായത്തിലൂടെ സാധ്യമാകൂ. തീർച്ചയായും ഇതു തന്നെയാണ് മനുഷ്യനെ മറ്റ് ജീവജാലങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത്. സമ്പാദിച്ചു കൂട്ടാനുള്ള ത്വരയാണ് മനുഷ്യനെ ഉയർന്ന തലങ്ങളിലെത്തുന്നതിൽ നിന്നു തടയുന്നത് എന്നാണ് ഹെർമിസ് ട്രിസ്‌മെഗിസ്റ്റസ് എന്ന ചിന്തകൻ തന്റെ ശിഷ്യനായ അസ്‌ക്ലെപിയസിനോട് പറഞ്ഞത്. അതീവ ശ്രദ്ധയോടെ നിരീക്ഷിക്കുക, മനനം ചെയ്യുക എന്നാണ് പുരാതന നദീതട സംസ്‌കാരങ്ങളിലെ എല്ലാ ഗുരുക്കന്മാരും തങ്ങളുടെ ശിഷ്യരോടു പറഞ്ഞത്. ഭൗതികമായ വിജ്ഞാനത്തിലുപരി സ്വയം തിരിച്ചറിവിലേക്കുയർത്തുന്ന ജ്ഞാനത്തെ ആശ്രയിക്കാൻ അവരെല്ലാം പറയുന്നു: അതു മാത്രമാണ് മനുഷ്യനിലെ ബോധമുണർത്തി ഭൗതികമായ പരിമിതികൾക്കപ്പുറമുള്ള തലത്തിലേക്കു മനുഷ്യനെ ഉയർത്തുക. ഡയനീഷ്യസ് പറയുന്നുണ്ടല്ലോ, ഒരേ ജോലി തന്നെ വിശപ്പടക്കാൻ വേണ്ടി സമ്പാദിക്കാൻ അർദ്ധമനസോടെ ചെയ്യുന്നതും, വിശപ്പടക്കാനാണെങ്കിലും സന്തോഷത്തോടെ ചെയ്യുന്നതും പരിപൂർണമായ അർപ്പണത്തോടെ ആത്മസാക്ഷാത്കാരത്തിനായി ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം. അർപ്പണ മനോഭാവത്തോടെ ആത്മസാക്ഷാത്കാരത്തിനായി ഏതു ജോലി ചെയ്താലും അത് ഒരു മനുഷ്യനെ അഭൗതികമായ തലത്തിലേക്ക് ഉയർത്തുന്നു. ആദിമ സംസ്‌കാരം മുതൽ ആധുനിക സംസ്‌കാരം വരെ ഒരുപോലെ പറയുന്നതും മറ്റൊന്നല്ല.

കാലം നമുക്ക് ചില തിരിച്ചടികൾ നല്കുന്നത് നമുക്ക് സ്വയം നമ്മളാരാണെന്ന് ബോധ്യപ്പെടുത്തുന്നതിനാണ്.
അത്തരം തിരിച്ചടികൾ നൽകുന്ന തിരിച്ചറിവുകൾ ആയിരിക്കും പിന്നീട് മുന്നോട്ടുള്ള നമ്മുടെ ജീവിതത്തിൽ വഴിത്തിരുവുകളായി മാറുന്നത്.പ്രതീക്ഷിക്കാത്ത സമയത്ത് ചില
പ്രതീക്ഷിക്കാത്തവരിൽ നിന്നും ലഭിക്കുന്ന
തിരിച്ചടികൾ ഒരിക്കലും
മായ്കാത്ത മുറിവുകളായി നമ്മളിൽ അവശേഷിക്കും.

വേദനിപ്പിക്കുന്ന പരീക്ഷണങ്ങള്‍, പ്രതിസന്ധികള്‍, രോഗങ്ങള്‍ തുടങ്ങിയവയെല്ലാം ജീവിതത്തിലുണ്ടാകും. അവിടെ നമ്മൾ അസ്വസ്ഥരാകരുത്.
അനുഭവങ്ങള്‍ നമ്മളെ കൂടുതല്‍ കരുത്തുറ്റവരും പ്രാഗത്ഭ്യമുള്ളവരുമാക്കും.

ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്തതുകൊണ്ട്
നമ്മൾ തിരിച്ചറിയാതെ പോയ ചില പൊയ്മുഖങ്ങളുണ്ട്. കാലം തിരിച്ചടി നല്കും വരെ മുഖംമൂടിയുമായി അവർ കഴിഞ്ഞോളും.

വീഴാതെ ആരും വളരാൻ പഠിക്കുന്നില്ല.ഓരോ വീഴ്ചയിൽ നിന്നും ഓരോ പാഠങ്ങൾ പഠിക്കുകയാണ്.
കാണാതെ പോയ കാഴ്ചകളും,കേൾക്കാതെ പോയ ശബ്ദങ്ങളും,അറിയാതെ പോയ അറിവുകളും അപ്പോൾ മാത്രമാകും തിരിച്ചറിയുക.

ചില തിരിച്ചടികൾ നമ്മുടെ പ്രതീക്ഷകൾക്കും അപ്പുറം ആയിരിക്കും. തോറ്റു പോയെന്ന് ചുറ്റുമുള്ളവർ ആർത്തുവിളിച്ചേക്കാം...
ചിലപ്പോൾ തോറ്റ് പോയേക്കാം.
പക്ഷെ വിജയം നേടും വരെയും നമ്മുടെ പരിശ്രമം തുടർന്നു കൊണ്ടേയിരിക്കുക. തീർച്ചയായും വിജയം നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങി വരും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അറിയാം.

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍...  ഇന്ന് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് പല്ലിന്റെ മഞ്ഞനിറം . പല്ലിന്റെ നിറം മാറി നല്ല വെളുത്ത പല്ലുകൾ ഉണ്ടാവാൻ വേണ്ടി പലതും ചെയ്തു നോക്കിയിട്ടും പരാജയപ്പെട്ടവർ ഏറെയാണ്. പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. ദോഷങ്ങളൊന്നുമില്ലാതെ പല്ലിന് വെളുപ്പ് നിറം നേടാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ ചില നാടൻ വഴികളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം. പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്‍റെ മഞ്ഞനിറം അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ പല്ല് ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. തുളസി   ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യകരമാണ് തുളസി.അതേ പോലെ തന്നെ ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ നേടാനും തുളസി സഹായിക്കും. ദന്തസംരക്ഷണത്തിന് തുളസി ഉപയോഗിക്കുന്നത് മഞ്ഞ നിറമകറ്റി തിളക്കം നല്കാന്‍ മാത്രമല്ല മോണയിലെ രക്തസ്രാവം അല്ലെങ്കില്‍ പ്യോറ...

ഹൃദയത്തിന്റെ‍ ആരോഗ്യത്തിന് പതിവാക്കാം ഈ ഭക്ഷണങ്ങള്‍

ഹൃദയത്തിന്റെ‍ ആരോഗ്യത്തിന് പതിവാക്കാം ഈ ഭക്ഷണങ്ങള്‍ ചെറുപ്പക്കാരില്‍ പോലും ഹൃദ്രോഗം കാണപ്പെടുന്ന കാലഘട്ടമാണ് ഇത്. മാറിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ഇതിന്‍റെ പ്രധാന കാരണം.രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കലും, അമിത ഭക്ഷണവുമെല്ലാം ചില കാരണങ്ങൾ ആണ് ഹൃദയത്തെ ആരോഗ്യത്തോടെയും ശക്തമായും കാത്ത് സൂക്ഷിക്കാന്‍ ഇനി പറയുന്ന അഞ്ച് ഭക്ഷണവിഭവങ്ങള്‍ ജീവിതക്രമത്തിന്‍റെ ഭാഗമാക്കാം. ബെറിപഴങ്ങള്‍   സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്പ്ബെറി എന്നിങ്ങനെ പലതരം ബെറി പഴങ്ങള്‍ വ്യത്യസ്ത നിറങ്ങളില്‍ ഇന്ന് ലഭ്യമാണ്. ഇവ രുചിമുകുളങ്ങളെ മാത്രമല്ല ഹൃദയത്തെയും സന്തോഷിപ്പിക്കും. ഈ ബെറി പഴങ്ങളില്‍ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ ഹൃദ്രോഗത്തിന് കാരണമാകുന്ന നീര്‍ക്കെട്ടുകളെ കുറയ്ക്കും. പച്ചയ്ക്കോ, പ്രഭാത ഭക്ഷണത്തിനൊപ്പമോ സ്മൂത്തിയായോ ഒക്കെ ബെറി പഴങ്ങള്‍ കഴിക്കാവുന്നതാണ്.    വാള്‍നട്ടുകള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് വാള്‍നട്ടുകള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുന്നു. വാൾനട്ടിലെ ...

ഗ്യാസ്ട്രബിൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഗ്യാസ്ട്രബിൾ  ഇന്ന് പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ഗ്യാസ്ട്രബിൾ അനുഭവിക്കാത്തവർ ചുരുക്കം ആയിരിക്കും. ഒരു പരിധിവരെ ജീവിതശൈലികൾ തന്നെയാണ് ഗ്യാസ്ട്രബിൾന് കാരണമെന്നു മനസ്സിലാക്കാം. തെറ്റായ ആഹാരരീതികൾ, രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കൽ, ഭക്ഷണം ചവച്ചരച്ച് കഴിക്കാതിരിക്കൽ, വിശപ്പും ദാഹവും നോക്കി ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കൽ, ചില രാസ മരുന്നുകളുടെ ഉപയോഗങ്ങൾ തുടങ്ങിയ പല കാരണങ്ങളും ഇതിനുണ്ട്. ഇന്നത്തെ ഏറ്റവും നല്ല ഓഫർ അറിയാൻ ക്ലിക്ക് ചെയ്യൂ 🔗 വയറ് വീർത്ത പ്രതീതിയാണ് ഇതിന്റെ പ്രധാന ലക്ഷണം.ഇതിനോടൊപ്പം വയറുവേദന, നെഞ്ചെരിച്ചിൽ, പൊളിച്ചു കെട്ടൽ, കൂടെക്കൂടെ ഏമ്പക്കം വിടൽ, ഓക്കാനം, മലബന്ധം, അല്പം കഴിച്ചാലും വയറു വീർക്കുക തുടങ്ങിയവയെല്ലാം ഗ്യാസ്ട്രബിളിന്റെ  പ്രധാന ലക്ഷണങ്ങളിൽ ചിലതാണ്. നമ്മുടെ ജീവിതരീതികളിൽ അല്പം നല്ല മാറ്റങ്ങൾ വരുത്തുന്നത് കൊണ്ട് ഇത്തരം ഗ്യാസ്ട്രബിലിനെ  നമുക്ക് ഇല്ലാതാക്കാം.ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് ഭക്ഷണങ്ങൾ, സ്നാക്സുകൾ തുടങ്ങിയവയെല്ലാം  ശരീരത്തിന് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക. പുകവലിയും മദ്യപാനവും ശരീരത്തിന് മാരകരോഗങ്ങൾ മാ...

22 വീലുകളുള്ള ട്രക്കിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഒരു അബായക്കാരി; ദുബായില്‍ തരംഗമായി ഇന്ത്യക്കാരി ഫൗസിയ സഹൂർ

പരമ്പരാഗത എമിറാത്തി വസ്ത്രമായ അബയ ധരിച്ച ഒരു ട്രക്ക് ഡ്രൈവറെ നിങ്ങൾ എത്ര തവണ കാണുകണ്ടു ? ഫൗസിയ സഹൂറിനെ സംബന്ധിച്ചിടത്തോളം ഇത് പതിവാണ് ദുബായ്:പരമ്പരാഗത ഇമാറാത്തി വസ്ത്രമായ അബായ ധരിച്ച വനിതാ ട്രക്ക് ഡ്രൈവര്‍ ഭീമന്‍ ട്രക്കുമായി ദുബായ് റോഡിലൂടെ സഞ്ചരിക്കുന്ന ചിത്രം കഴിഞ്ഞ ഏതാനും ദിവസമായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ദുബായിലെ പ്രാദേശിക ദിനപ്പത്രങ്ങള്‍ കൂടി ഇത് വാര്‍ത്തയാക്കിയതോടെ ഒരു താര പരിവേഷം കൈവന്നിരിക്കുകയാണ് യൂട്യൂബ് ചാനലില്‍ ഏറെ ഫോളോവര്‍മാരുള്ള ഫൗസിയക്ക്.ഗള്‍ഫില്‍ അബായ ധരിച്ച്‌ ട്രക്ക് ഓടിക്കുന്ന ഇന്ത്യൻ യുവതിയാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വാർത്തകളില്‍ നിറയുന്നത്. എന്നാല്‍ പലരും ധരിക്കുന്ന പോലെ പ്രശസ്തിക്കു വേണ്ടിയുള്ള എന്തെങ്കിലും പ്രവര്‍ത്തനമല്ല ഫൗസിയയെ സംബന്ധിച്ചിടത്തോളം ഈ ജോലി. ചെറുപ്പം മുതലേ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയ ഫൗസിയക്ക് തന്റെ വളര്‍ച്ചയുടെ ചവിട്ടുപടിയിലെ മറ്റൊരു നാഴികക്കല്ല് മാത്രമാണിത്. ജനിക്കുന്നതിനു മുമ്പേ വാപ്പ മരിച്ചുപോയ ഫൗസിയ കുടുംബത്തിലെ ഏക സന്താനമായിരുന്നു. എന്നാല്‍ ആ കുറവ് അറിയിക്കാതെ ഉമ്മ അവരെ വളര്‍ത്തി. നല്ല വിദ്യാഭ്യാസം...

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട മര്യാദകൾ എന്തെല്ലാമാണെന്ന് അറിയാമോ?

  ഭക്ഷണം കഴിക്കുമ്പോൾ വൃത്തി വളരെയധികം അത്യാവശ്യമാണെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. അപ്പോൾ പിന്നെ കുറെ ആളുകൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകാത്ത രീതിയിൽ ഭക്ഷണം കഴിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യമായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ നല്ല വൃത്തിയോടുകൂടി ഇരിക്കുവാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ കൈകളെല്ലാം നല്ല വൃത്തിയായി കഴുകി ശുദ്ധിയാക്കേണ്ടതുണ്ട്. അതേപോലെ നമ്മുടെ ശരീരത്തിലും വസ്ത്രത്തിലും നല്ലപോലെ വൃത്തി കാത്തുസൂക്ഷിക്കുന്നത് വളരെ നല്ലതാണ്.  അതുപോലെ അമിതമായി ഭക്ഷണം കഴിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുറെ ആളുകൾക്ക് ഒരുമിച്ച് കഴിക്കാൻ കൊണ്ടുവന്ന ഭക്ഷണം  നമ്മൾ നമ്മുടെ പാത്രത്തിലേക്ക് ധൃതി കൂട്ടി എടുത്തിട്ട് കഴിച്ചു തീർക്കുന്നതും ഒരിക്കലും ശരിയായ രീതിയല്ല. ഇത് മറ്റുള്ളവർക്ക് നമ്മളെക്കുറിച്ച് വളരെ തെറ്റിദ്ധാരണ ഉണ്ടാക്കാൻ കാരണമായിത്തീരും.  അതുപോലെ വെള്ളം പോലെയുള്ള സാധനങ്ങൾ ഒരു പാത്രത്തിൽ കൊണ്ടുവച്ചാൽ അത് അപ്പാടെ കുടിക്കാതെ മറ്റുള്ളവർക്ക് കൂട...

നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി

നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി എളുപ്പത്തിൽ വ്യത്യസ്തമായി തയാറാക്കാവുന്ന വിഭവമാണ് ചിക്കൻ ചട്ടിപ്പത്തിരി. ചേരുവകൾ   ചിക്കൻ - 300 ഗ്രാം  മൈദ - 1 കപ്പ്‌  സവാള - 2 എണ്ണം  ഇഞ്ചി - ചെറിയ കഷ്ണം  വെളുത്തുള്ളി - 5 അല്ലി  മുട്ട - 3 എണ്ണം  ഉപ്പ് - ആവശ്യത്തിന്  തയാറക്കുന്ന വിധം   ചിക്കൻ കുറച്ച് ഉപ്പും കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ഇഞ്ചി–വെളുത്തുള്ളിയും ചേർത്ത് വേവിക്കാം. ഇത് തണുത്തതിന് ശേഷം ഒന്ന് പിച്ചിയെടുക്കാം. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായശേഷം അതിൽ ഇഞ്ചി വെളുത്തുള്ളി, സവാള എന്നിവ ചേർത്ത് വഴറ്റാം. ഇതിൽ പൊടികളെല്ലാം ചേർത്ത് ചൂടാക്കിയശേഷം വേവിച്ച് മാറ്റിവച്ച ചിക്കൻ ചേർത്ത് ഒന്ന് ഇളകിയെടുക്കാം. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട, മൈദ, വെള്ളം പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് അടിച്ചെടുക്കാം. ഇനി ഒരു പാനിൽ മാവൊഴിച്ചു ദോശ ചുട്ടെടുക്കാം. ഇനി ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിക്കാം കൂടെത്തന്നെ പാൽ, കുരുമുളകുപൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർത്തൊരു മിക്സ്‌ തയാറാക്കാം.  ഇനി ഒരു പാനിൽ കുറച്ച് നെയ്യ് തടവിയ ശേഷം അതിൽ തയാ...

വീട്ടിൽ നിന്നും നിന്നും പാറ്റയെ തുരത്തണോ ; ഇവ പരീക്ഷിക്കാം

അടുക്കളയിലും വീടിനുള്ളിലും പാറ്റയുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. പാത്രങ്ങളിൽ ഭക്ഷണസാധനങ്ങളിലുമെല്ലാം ഇവ പറന്നെത്തും. ഇത് പലപ്പോഴും അസുഖങ്ങൾ പടരുന്നതിനും കാരണമാകും. ഷെൽഫുകളിലൊക്കെ ഇവ പെരുകുന്നത് വളരെ വേഗത്തിലാണ്. പ്രധാനമായി ശ്രദ്ധിക്കേണ്ടത് വീട് എപ്പോഴും വൃത്തിയാക്കിയിടുക എന്നുള്ളതാണ്.  അടുക്കളയില്‍, ഊണ്‍മുറിയില്‍, അടഞ്ഞുകിടക്കുന്ന ഒട്ടുമിക്ക സ്ഥലങ്ങള്‍, വസ്ത്രങ്ങള്‍ വെക്കുന്ന അലമാരയില്‍ എന്നുവേണ്ട വീട്ടിലെ ഒട്ടുമിക്ക മൂലകളിലും ക്ഷണിക്കപ്പെടാതെ വന്ന് താമസമാക്കുന്ന, പെരുകി പെരുകി വീട്ടില്‍ ആധിപത്യം സ്ഥാപിക്കുന്ന രണ്ട് ജീവികളില്‍ ഒന്ന് പാറ്റയാണ്. മറ്റേത് പല്ലിയാണെന്നതിലും സംശയമില്ലല്ലോ. ഒരിക്കല്‍ വന്ന് കഴിഞ്ഞാല്‍ ഇവ രണ്ടിനെയും വീട്ടില്‍ നിന്നും പൂര്‍ണ്ണമായി പറഞ്ഞയക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ വീട്ടമ്മമാരുടെ പ്രധാന ശത്രുക്കള്‍ എന്ന് ഇവരെ വിളിക്കാം. കാണുമ്ബോഴുള്ള അസഹനീയത മാത്രമല്ല, പല തരത്തില്‍ പാറ്റശല്യം ആരോഗ്യത്തിന് ദോഷം ചെയ്യുന്നുണ്ട്. രോഗാണുക്കളെ വീട്ടിനുള്ളില്‍ എത്തിക്കുകയും അലര്‍ജി, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പാറ്റകള്‍ പാത...

പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ്യുന്നതും നല്ലതാണോ?

അമ്മയെയും കുഞ്ഞിനേയുമായി ബന്ധിപ്പിക്കുന്നതിനെട് എക്കാലത്തെയും ഓർമയാണ് പൊക്കിള്‍. നാം നാമാവാൻ കാരണം. എന്നാല്‍, അധികം ആർക്കും അറിയാത്ത അത്ഭുത ശക്തിയുള്ള ഒരു ഭാഗമാണ് പൊക്കിള്‍. കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, ചെവിയില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍, തലച്ചോറിന്റെ ചില പ്രശ്നങ്ങള്‍, പാൻക്രിയാസ് പ്രശ്നങ്ങള്‍ തുടങ്ങി 20 ലധികം അസുഖങ്ങള്‍ സുഖമാക്കാൻ പൊക്കിളിനു കഴിവുണ്ട്. ഉറങ്ങുന്നതിനു മുൻപ് 3 തുള്ളി ശുദ്ധമായ നെയ്യോ, തേങ്ങാ എണ്ണയോ പൊക്കിളി ഒഴിക്കുക. അതോടൊപ്പം ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുക. കണ്ണിനുണ്ടാകുന്ന ഒരുമാതിരി എല്ലാ അസുഖങ്ങളും മാറും. അത്ഭുതപ്പെടേണ്ട, സത്യമാണ്. മുട്ടു വേദനയുണ്ടോ ? കിടക്കുന്നതിനു മുൻപ് 3 തുള്ളി കാസ്റ്റർ ഓയില്‍ പൊക്കിളില്‍ ഒഴിക്കുകയും അത് ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുകയും ചെയ്തു നോക്കൂ. വേദന ഉടനെ മാറും. ക്ഷീണത്തിനും ഉന്മേഷമില്ലായ്മയ്ക്കും, സന്ധിവേദനയ്ക്കുമുണ്ട് പൊക്കിളിലൂടെ പരിഹാരം. ഉറങ്ങുന്നതിനു മുൻപ് 3 തുളളി കടുകെണ്ണ മേല്‍പറഞ്ഞതുപോലെ പ്രയോഗിച്ചു നോക്കൂ. പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ...

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ നമ്മൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പോഷകാഹാരങ്ങൾ ഉണ്ട്  ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്താൻ പോഷകാഹാരങ്ങൾ കഴിക്കേണ്ടതുണ്ട്. ഒരാൾ നിർബന്ധമായും കഴിക്കേണ്ട പോഷകങ്ങൾ അടങ്ങിയ ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഇന്ന് ഇവിടെ.പോഷകങ്ങളുടെ കലവറയായ ഭക്ഷണങ്ങൾ അവയിൽ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവിനാൽ ഉയർന്ന പോഷകങ്ങൾ ഉള്ളവയാണ്. കശുവണ്ടി... ലോകമെമ്പാടുമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട നട്‌സാണ് കശുവണ്ടി. അവയിൽ ഉയർന്ന അളവിൽ വെജിറ്റബിൾ പ്രോട്ടീനും കൊഴുപ്പും (മിക്കവാറും അപൂരിത ഫാറ്റി ആസിഡ്) അടങ്ങിയിട്ടുണ്ട്, പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ്. വെള്ളകടല... പ്രോട്ടീൻ, ഫോളേറ്റ് (വിറ്റാമിൻ ബി 9), ഇരുമ്പ്, സിങ്ക്, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വെള്ളക്കടല. നാരുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നതിനാൽ വെള്ളക്കടല പതിവായി കഴിക്കുന്നത് ചില രോഗങ്ങൾ തടയാൻ സഹായിക്കുന്നു. റാഗി... എല്ലാത്തരം തിനയും പോഷകസമൃദ്ധമാണെങ്കിലും, റാഗിക്ക് ചില പ്രത്യേക ഗുണങ്ങളുണ്ട്. റാഗി ഗ്ലൂറ്റൻ രഹിതവും പ്രോട്ടീനാൽ സമ്പുഷ്ടവുമാണ്. മറ്റ് തിനകളേക്കാൾ കൂടുതൽ കാൽസ്യ...