ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വറ്റൽ മുളക് ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം

വറ്റൽ മുളക് ചമ്മന്തി



 ആവശ്യമുള്ള ചേരുവകൾ 

▫️വറ്റൽ മുളക് - 10 എണ്ണം

▫️ചുവന്നുള്ളി - 4 എണ്ണം

▫️കറിവേപ്പില - 4 തണ്ട്

▫️ഉപ്പ് - ആവശ്യത്തിന്

▫️വെളിച്ചെണ്ണെ - ആവശ്യത്തിന്


▫️തയ്യാറാക്കേണ്ട വിധം▫️

ഒരു പാനിൽ എണ്ണ ഒഴിച്ച് വറ്റൽമുളകും ഉള്ളിയും പച്ചമണം മാറുന്നതുവരെ മൂപ്പിച്ച് എടുക്കുക. ചൂടാക്കി എടുത്ത വറ്റൽ മുളകും ഉള്ളിയും അൽപ്പം ഉപ്പും, കറിവേപ്പിലയും ചേർത്ത് അമ്മിയിലോ, ഇടിയൻ കല്ലിലോ അരച്ചോ, ഇടിച്ചോ എടുക്കാം (പേസ്റ്റ് രൂപത്തിൽ ആവാതെ അരയ്ക്കുക). ശേഷം ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് ഉപയോഗിക്കാം.


ഓർമ്മപ്പെടുത്തൽ:-കപ്പപ്പുഴുക്ക്, അട, ദോശ,പത്തിരി, കഞ്ഞി,ചോറ്, എന്നിവയിൽ സൈഡ് ഡിഷ്‌ ആയി ഇതിലും വലുത്‌ വേറൊന്നും വരില്ല.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

സ്മൂത്തി കഴിച്ച്‌, ദിവസം സമൂത്താക്കാം; ശീലമാക്കിക്കോളൂ. ഗുണങ്ങള്‍ നിങ്ങളെ തേടിവരും

രാവിലെ പോഷകഘടകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.എല്ലാ ദിവസവും പഴ വർഗങ്ങള്‍ അടങ്ങിയ സ്മൂത്തി കഴിക്കുന്നത് ശീലമാക്കിയാല്‍ അതിന്റെ ഗുണവും നിങ്ങളെ തേടിയെത്തുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കും കൂട്ടണമെന്ന് വിചാരിക്കുന്നവർക്കും പ്രഭാത ഭക്ഷണത്തോടൊപ്പം സ്മൂത്തി കഴിക്കാവുന്നതാണ്. ദിവസം മുഴുവൻ ഉന്മേഷമായി ഇരിക്കാനും വിശപ്പ് അകറ്റാനും സ്മൂത്തി സഹായിക്കുന്നു. പോഷകസമൃദ്ധമായ സ്മൂത്തികള്‍‌ ഏതൊക്കെയെന്ന് നോക്കാം… ബനാന സ്മൂത്തി വാഴപ്പഴം, ജെറി, നട്സ്, പാല്‍ എന്നിവ ചേർത്തുള്ള ബനാന സ്മൂത്തി ആരോഗ്യത്തിന് അത്യുത്തമമാണ്. കൂടാതെ വളരെയധികം രുചികരവുമാണ്. ഇത് വളരെ എളുപ്പത്തില്‍‌ തയ്യാറാക്കാനും സാധിക്കും. ബനാന സ്മൂത്തി ശീലമാക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മസ്തിഷ്ക വളർച്ചയ്‌ക്കും സഹായിക്കുന്നു. പൈനാപ്പിള്‍ സ്മൂത്തി ശരീരത്തിന് ഉന്മേ‌ഷദായകവും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതുമായ ഒന്നാണ് പൈനാപ്പിള്‍ സ്മൂത്തി. മാമ്ബഴവും പൈനാപ്പിളും ചേർത്താണ് കൂടുതല്‍‌ പേരും പൈനാപ്പിള്‍ സ്മൂത്തി തയ്യാറാക്കുന്നത്. രൂചി കൂട്ടാനായാണ് ഇത്തരത്തില...

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അറിയാം.

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍...  ഇന്ന് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് പല്ലിന്റെ മഞ്ഞനിറം . പല്ലിന്റെ നിറം മാറി നല്ല വെളുത്ത പല്ലുകൾ ഉണ്ടാവാൻ വേണ്ടി പലതും ചെയ്തു നോക്കിയിട്ടും പരാജയപ്പെട്ടവർ ഏറെയാണ്. പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. ദോഷങ്ങളൊന്നുമില്ലാതെ പല്ലിന് വെളുപ്പ് നിറം നേടാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ ചില നാടൻ വഴികളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം. പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്‍റെ മഞ്ഞനിറം അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ പല്ല് ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. തുളസി   ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യകരമാണ് തുളസി.അതേ പോലെ തന്നെ ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ നേടാനും തുളസി സഹായിക്കും. ദന്തസംരക്ഷണത്തിന് തുളസി ഉപയോഗിക്കുന്നത് മഞ്ഞ നിറമകറ്റി തിളക്കം നല്കാന്‍ മാത്രമല്ല മോണയിലെ രക്തസ്രാവം അല്ലെങ്കില്‍ പ്യോറ...

വീട്ടിൽ നിന്നും നിന്നും പാറ്റയെ തുരത്തണോ ; ഇവ പരീക്ഷിക്കാം

അടുക്കളയിലും വീടിനുള്ളിലും പാറ്റയുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. പാത്രങ്ങളിൽ ഭക്ഷണസാധനങ്ങളിലുമെല്ലാം ഇവ പറന്നെത്തും. ഇത് പലപ്പോഴും അസുഖങ്ങൾ പടരുന്നതിനും കാരണമാകും. ഷെൽഫുകളിലൊക്കെ ഇവ പെരുകുന്നത് വളരെ വേഗത്തിലാണ്. പ്രധാനമായി ശ്രദ്ധിക്കേണ്ടത് വീട് എപ്പോഴും വൃത്തിയാക്കിയിടുക എന്നുള്ളതാണ്.  അടുക്കളയില്‍, ഊണ്‍മുറിയില്‍, അടഞ്ഞുകിടക്കുന്ന ഒട്ടുമിക്ക സ്ഥലങ്ങള്‍, വസ്ത്രങ്ങള്‍ വെക്കുന്ന അലമാരയില്‍ എന്നുവേണ്ട വീട്ടിലെ ഒട്ടുമിക്ക മൂലകളിലും ക്ഷണിക്കപ്പെടാതെ വന്ന് താമസമാക്കുന്ന, പെരുകി പെരുകി വീട്ടില്‍ ആധിപത്യം സ്ഥാപിക്കുന്ന രണ്ട് ജീവികളില്‍ ഒന്ന് പാറ്റയാണ്. മറ്റേത് പല്ലിയാണെന്നതിലും സംശയമില്ലല്ലോ. ഒരിക്കല്‍ വന്ന് കഴിഞ്ഞാല്‍ ഇവ രണ്ടിനെയും വീട്ടില്‍ നിന്നും പൂര്‍ണ്ണമായി പറഞ്ഞയക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ വീട്ടമ്മമാരുടെ പ്രധാന ശത്രുക്കള്‍ എന്ന് ഇവരെ വിളിക്കാം. കാണുമ്ബോഴുള്ള അസഹനീയത മാത്രമല്ല, പല തരത്തില്‍ പാറ്റശല്യം ആരോഗ്യത്തിന് ദോഷം ചെയ്യുന്നുണ്ട്. രോഗാണുക്കളെ വീട്ടിനുള്ളില്‍ എത്തിക്കുകയും അലര്‍ജി, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പാറ്റകള്‍ പാത...

ജീവിത പങ്കാളിയെ തന്റെ വഴിയിലേക്ക് കൊണ്ടുവരാൻ എന്താണ് വഴി ?.

ജീവിത പങ്കാളിയെ തന്റെ വഴിയിലേക്ക് കൊണ്ടുവരാൻ എന്താണ് വഴി ?. ദാമ്പത്യ ജീവിതം സുന്ദരമായ ഒരു കൂട്ടായ്മയാണ്. പക്ഷേ ദമ്പതികൾ തമ്മിലുളള പൊരുത്തകേടുകൾ മൂലം 42 ശതമാനം വിവാഹങ്ങളും വേർപിരിയലിലേക്കു നിങ്ങുന്നു. കുടുംബ കോടതികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. പൊരുത്തക്കേടുകൾ ഒഴിവാക്കാനെന്താണ് വേണ്ടിയിരിക്കുന്നത്.? പങ്കാളിയെ കുറ്റം പറയാതിരിക്കുക എന്നതാണ് ആദ്യ വഴി. കുറ്റം പറയാത്ത പങ്കാളിയെ ആരായാലും ഇഷ്ടപ്പെടും.തെറ്റുകൾ സ്നേഹപൂർവ്വം തിരുത്തിയാൽ അതവർ മാനിക്കും. കുറ്റം പറയുന്നവർ വിചാരിക്കുന്നത് താൻ പറയുന്നത് നല്ലതിനു വേണ്ടിയല്ലേ എന്നാണ്. പങ്കാളിയുടെ മനസ്സിലെ ഉദ്ദേശം ശുദ്ധമായിരിക്കാം. പക്ഷേ സംഭവിക്കുന്നത് മറിച്ചാകാം. ഇന്നത്തെ ഓൺലൈനിലെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക എങ്ങനെ ഇരിക്കണം , നടക്കണം .എന്തു വസ്ത്രം ധരിക്കണം , എന്നിങ്ങനെ നിസ്സാര കാര്യങ്ങളെക്കുറിച്ച് പിന്നെയും പിന്നെയും നിർദ്ദേശങ്ങളുമായി പുറകേ നടന്നാൽ അനുസരിക്കാൻ തോന്നുകയില്ലല്ലോ? ആണായാലും പെണ്ണായാലും ആകൃതിയിലും പെരുമാറ്റത്തിലും വ്യത്യസ്ഥരായിരിക്കും ചില പ്രത്യേക രീതിയിലെ അവർക്ക് പെരുമാറാനും ചിന്തിക്കാനു...

ഗ്യാസ്ട്രബിൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഗ്യാസ്ട്രബിൾ  ഇന്ന് പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ഗ്യാസ്ട്രബിൾ അനുഭവിക്കാത്തവർ ചുരുക്കം ആയിരിക്കും. ഒരു പരിധിവരെ ജീവിതശൈലികൾ തന്നെയാണ് ഗ്യാസ്ട്രബിൾന് കാരണമെന്നു മനസ്സിലാക്കാം. തെറ്റായ ആഹാരരീതികൾ, രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കൽ, ഭക്ഷണം ചവച്ചരച്ച് കഴിക്കാതിരിക്കൽ, വിശപ്പും ദാഹവും നോക്കി ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കൽ, ചില രാസ മരുന്നുകളുടെ ഉപയോഗങ്ങൾ തുടങ്ങിയ പല കാരണങ്ങളും ഇതിനുണ്ട്. ഇന്നത്തെ ഏറ്റവും നല്ല ഓഫർ അറിയാൻ ക്ലിക്ക് ചെയ്യൂ 🔗 വയറ് വീർത്ത പ്രതീതിയാണ് ഇതിന്റെ പ്രധാന ലക്ഷണം.ഇതിനോടൊപ്പം വയറുവേദന, നെഞ്ചെരിച്ചിൽ, പൊളിച്ചു കെട്ടൽ, കൂടെക്കൂടെ ഏമ്പക്കം വിടൽ, ഓക്കാനം, മലബന്ധം, അല്പം കഴിച്ചാലും വയറു വീർക്കുക തുടങ്ങിയവയെല്ലാം ഗ്യാസ്ട്രബിളിന്റെ  പ്രധാന ലക്ഷണങ്ങളിൽ ചിലതാണ്. നമ്മുടെ ജീവിതരീതികളിൽ അല്പം നല്ല മാറ്റങ്ങൾ വരുത്തുന്നത് കൊണ്ട് ഇത്തരം ഗ്യാസ്ട്രബിലിനെ  നമുക്ക് ഇല്ലാതാക്കാം.ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് ഭക്ഷണങ്ങൾ, സ്നാക്സുകൾ തുടങ്ങിയവയെല്ലാം  ശരീരത്തിന് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക. പുകവലിയും മദ്യപാനവും ശരീരത്തിന് മാരകരോഗങ്ങൾ മാ...

നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി

നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി എളുപ്പത്തിൽ വ്യത്യസ്തമായി തയാറാക്കാവുന്ന വിഭവമാണ് ചിക്കൻ ചട്ടിപ്പത്തിരി. ചേരുവകൾ   ചിക്കൻ - 300 ഗ്രാം  മൈദ - 1 കപ്പ്‌  സവാള - 2 എണ്ണം  ഇഞ്ചി - ചെറിയ കഷ്ണം  വെളുത്തുള്ളി - 5 അല്ലി  മുട്ട - 3 എണ്ണം  ഉപ്പ് - ആവശ്യത്തിന്  തയാറക്കുന്ന വിധം   ചിക്കൻ കുറച്ച് ഉപ്പും കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ഇഞ്ചി–വെളുത്തുള്ളിയും ചേർത്ത് വേവിക്കാം. ഇത് തണുത്തതിന് ശേഷം ഒന്ന് പിച്ചിയെടുക്കാം. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായശേഷം അതിൽ ഇഞ്ചി വെളുത്തുള്ളി, സവാള എന്നിവ ചേർത്ത് വഴറ്റാം. ഇതിൽ പൊടികളെല്ലാം ചേർത്ത് ചൂടാക്കിയശേഷം വേവിച്ച് മാറ്റിവച്ച ചിക്കൻ ചേർത്ത് ഒന്ന് ഇളകിയെടുക്കാം. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട, മൈദ, വെള്ളം പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് അടിച്ചെടുക്കാം. ഇനി ഒരു പാനിൽ മാവൊഴിച്ചു ദോശ ചുട്ടെടുക്കാം. ഇനി ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിക്കാം കൂടെത്തന്നെ പാൽ, കുരുമുളകുപൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർത്തൊരു മിക്സ്‌ തയാറാക്കാം.  ഇനി ഒരു പാനിൽ കുറച്ച് നെയ്യ് തടവിയ ശേഷം അതിൽ തയാ...

നല്ല ആരോഗ്യത്തിന് നാം എത്ര സമയം ഉറങ്ങണം ?

ആരോഗ്യ കാര്യത്തിൽ വളരെയേറെ ശ്രദ്ധിക്കുന്നവരാണ് മിക്കവരും. എന്നാൽ യഥാർത്ഥത്തിൽ അതിനായി ശ്രമിക്കുന്നവർ ചുരുക്കമാണ്. ഭക്ഷണ ക്രമവും യോഗയും മാത്രമല്ല ആരോഗ്യം നിലനിർത്താനും സംരക്ഷിക്കാനുമായി പാലിക്കേണ്ടത്. ഉറക്കവും ഇക്കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ഒരു വ്യക്തി ശാരീരികമായും മാനസികവുമായും നല്ല ആരോഗ്യത്തോടെയിരിക്കാൻ ഉറക്കവും വളരെ പ്രധാനമാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ ഒരു വ്യക്തി എത്ര സമയം ഉറങ്ങണം എന്നതിനെക്കുറിച്ച് പലർക്കും ധാരണയില്ല. ഒരാളുടെ പ്രായത്തിനനുസരിച്ച് ഉറക്കത്തിന്റെ അളവ് വ്യത്യസ്‌തമായിരിക്കും. അതിൽ കൂടുതലോ കുറവോ ഉറങ്ങുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. നാഷനൽ സ്ലീപ് ഫൗണ്ടേഷൻ ഒരു വ്യക്‌തി എത്ര മണിക്കൂർ ദിവസവും രാത്രി ഉറങ്ങണമെന്ന കണക്ക് നിർദേശിച്ചിട്ടുണ്ട്. ഇതു പ്രകാരം ഓരോ പ്രായ പരിധിയിൽ വരുന്നവർ ദിവസം എത്ര സമയം ഉറക്കത്തിനായി മാറ്റിവയ്‌ക്കണമെന്ന് കൊടുത്തിട്ടുണ്ട്. ആരോഗ്യകരമായ ശരീരത്തിന് നല്ല ഉറക്കം വളരെ പ്രധാനമാണ്. പലവിധത്തിലുള്ള ജീവിതശൈലീരോഗങ്ങള്‍ക്കും പിന്നില്‍ ഉറക്കക്കുറവിന് പ്രധാന പങ്കാണുള്ളത്. ദിവസവും എട്ട് മണിക്കൂർ ഉറക്കമാണ് ആരോഗ്യപരമായ ഉറക്കത്ത...

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...

പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ്യുന്നതും നല്ലതാണോ?

അമ്മയെയും കുഞ്ഞിനേയുമായി ബന്ധിപ്പിക്കുന്നതിനെട് എക്കാലത്തെയും ഓർമയാണ് പൊക്കിള്‍. നാം നാമാവാൻ കാരണം. എന്നാല്‍, അധികം ആർക്കും അറിയാത്ത അത്ഭുത ശക്തിയുള്ള ഒരു ഭാഗമാണ് പൊക്കിള്‍. കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, ചെവിയില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍, തലച്ചോറിന്റെ ചില പ്രശ്നങ്ങള്‍, പാൻക്രിയാസ് പ്രശ്നങ്ങള്‍ തുടങ്ങി 20 ലധികം അസുഖങ്ങള്‍ സുഖമാക്കാൻ പൊക്കിളിനു കഴിവുണ്ട്. ഉറങ്ങുന്നതിനു മുൻപ് 3 തുള്ളി ശുദ്ധമായ നെയ്യോ, തേങ്ങാ എണ്ണയോ പൊക്കിളി ഒഴിക്കുക. അതോടൊപ്പം ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുക. കണ്ണിനുണ്ടാകുന്ന ഒരുമാതിരി എല്ലാ അസുഖങ്ങളും മാറും. അത്ഭുതപ്പെടേണ്ട, സത്യമാണ്. മുട്ടു വേദനയുണ്ടോ ? കിടക്കുന്നതിനു മുൻപ് 3 തുള്ളി കാസ്റ്റർ ഓയില്‍ പൊക്കിളില്‍ ഒഴിക്കുകയും അത് ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുകയും ചെയ്തു നോക്കൂ. വേദന ഉടനെ മാറും. ക്ഷീണത്തിനും ഉന്മേഷമില്ലായ്മയ്ക്കും, സന്ധിവേദനയ്ക്കുമുണ്ട് പൊക്കിളിലൂടെ പരിഹാരം. ഉറങ്ങുന്നതിനു മുൻപ് 3 തുളളി കടുകെണ്ണ മേല്‍പറഞ്ഞതുപോലെ പ്രയോഗിച്ചു നോക്കൂ. പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ...