ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവതിയില്‍ നിന്ന് സ്വര്‍ണവും പണവും സ്കൂട്ടറും കവര്‍ന്നു; മലപ്പുറം സ്വദേശി പിടിയില്‍
ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവതിയില്‍ നിന്ന് സ്വര്‍ണവും പണവും സ്കൂട്ടറും കവര്‍ന്നു; മലപ്പുറം സ്വദേശി പിടിയില്‍
ഫേയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയില്‍ നിന്ന് ആഭരണവും പണവും കവര്‍ന്ന മലപ്പുറം സ്വദേശിയെ കട്ടപ്പന പോലീസ് അറസ്റ്റു ചെയ്തു
മലപ്പുറം വയലത്തൂര്‍ ചേലയ്ക്കപ്പറമ്ബില്‍ രവികുമാര്‍ ആണ് അറസ്റ്റിലായത്. കട്ടപ്പന സ്വദേശിയായ യുവതിയില്‍ നിന്നും ഇയാള്‍ 15 പവന്റെ സ്വര്‍ണവും 48,000 രൂപയും സ്‌കൂട്ടറും കൈക്കലാക്കിയിരുന്നു. ഇതുസംബന്ധിച്ച് യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്.
നാല് മാസം മുൻപാണ് കട്ടപ്പന സ്വദേശിനിയായ യുവതിയെ മലപ്പുറം സ്വദേശിയായ ചേലയ്ക്കപ്പറമ്ബില്‍ രവികുമാര്‍ ഫേയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്. തുടര്‍ന്ന് മലപ്പുറത്തു നിന്ന് കട്ടപ്പനയില്‍ എത്തിയ ഇയാള്‍ 15 പവന്റെ സ്വര്‍ണവും 48,000 രൂപയും സ്‌കൂട്ടറും യുവതി നിന്നും കൈക്കലാക്കി.പിന്നാലെ യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് കട്ടപ്പന പൊലീസ് ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു. ഇതിനിടെ സ്‌കൂട്ടര്‍ കട്ടപ്പനക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് കട്ടപ്പനയില്‍ നിന്നുള്ള പൊലീസ് സംഘം മലപ്പുറത്ത് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കി.