ലോകത്തിലെ ഏറ്റവും ഭാരമേറിയ കിഡ്നി സ്റ്റോണ്‍, ദെ ഇങ്ങനെ ഇരിക്കും; ഗിന്നസ് ലോക റെക്കോര്‍ഡ്
ലോകത്തിലെ ഏറ്റവും ഭാരമേറിയ കിഡ്നി സ്റ്റോണ്‍ നീക്കം ചെയ്ത് ശ്രീലങ്കയിലെ ഡോക്ടര്‍മാര്‍. 62-കാരന്റെ കിഡ്നിയേക്കാള്‍ വലിപ്പം സ്റ്റോണിനുണ്ടായിരുന്നു.
13.37 സെന്റി മീറ്റര്‍ നീളവും 10.55 സെന്റി മീറ്റര്‍ വീതിയുമായിരുന്നു സ്റ്റോണിനുണ്ടായിരുന്നത്, തൂക്കം 800 ഗ്രാമും.
വലത് കിഡ്നിയിലായിരുന്നു സ്റ്റോണുണ്ടായിരുന്നത്. ഡോക്ടര്‍ കുഗാദാസ് സുതര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജൂണ്‍ ഒന്നിന് വിജയകരമായ ശസ്ത്രക്രിയയിലൂടെ സ്റ്റോണ്‍ നീക്കം ചെയ്തത്. പൈലൊലിത്തോട്ടമി എന്ന മാര്‍ഗമാണ് ഇതിനായി സ്വീകരിച്ചത്.
കാനിസ്തസ് കൂന്‍ഗെയെന്നായിരുന്നു രോഗിയുടെ പേര്. സൈനിക ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.
ഏറ്റവും ഭാരമേറിയ കിഡ്നി സ്റ്റോണിന്റെ ഗിന്നസ് റെക്കോര്‍ഡും കൂന്‍ഗെയുടെ സ്റ്റോണിന്റെ പേരിലാണിപ്പോള്‍. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.