എലിപ്പനിയെ സൂക്ഷിക്കുക ; പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെ?
മലിനജല സമ്പർക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. വെള്ളക്കെട്ടിലും മലിനജലത്തിലും സമ്പർക്കം പുലർത്തുന്നവർക്കും എലിപ്പനി ബാധിക്കാൻ സാധ്യതയുണ്ട്. എലികൾ, മലിനമായ ഭക്ഷണപാനീയങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെ പകരുന്ന ഒരു ബാക്ടീരിയ അണുബാധയാണ് എലിപ്പനി.
മാലിന്യങ്ങൾ കുന്നുകൂടന്നത് എലി ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. നേരത്തേ കണ്ടെത്തിയാൽ രോഗം ചികിത്സിച്ചു മാറ്റാം. എലിപ്പനിക്കു കാരണമായ ലെപ്റ്റോ സ്പൈറോസിസ് ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചു 68 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും.
എലിമൂത്രം കലർന്ന വെള്ളം ശരീരത്തിലെത്തിയാലും രോഗം ബാധിക്കും. കുളിക്കുന്ന വെള്ളത്തിൽ എലിമൂത്രം കലർന്നിട്ടുണ്ടെങ്കിൽ കണ്ണിലൂടെയും അവ ശരീരത്തിലെത്തും.
ലക്ഷണങ്ങൾ എന്തൊക്കെയാണ് ?
കടുത്ത പനി
കഠിനമായ തലവേദന
കണ്ണിനു ചുവപ്പ്
തൊലിപ്പുറത്ത്ചുവന്ന തടിപ്പ്
പ്രതിരോധിക്കാനായി ചെയ്യേണ്ടത് എന്തല്ലാം ?
വെള്ളത്തിലോ മലിനജല പരിസരങ്ങളിലോ ഇറങ്ങുന്നവർ കെെയുറ, മുട്ട് വരെയുള്ള പാദരക്ഷകൾ, മാസ്ക്ക് എന്നിവ ഉപയോഗിക്കുക. കെട്ടികിടക്കുന്ന വെള്ളത്തിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുത്.