കാറില്‍ യാത്ര ചെയ്യുന്നതിനിടെ ഒപ്പമിരുന്ന യാത്രക്കാരന്‍ താടി ചൊറിഞ്ഞു, കാര്‍ ഉടമയ്ക്ക് കിട്ടിയത് മുട്ടൻ പണി
കാറില്‍ യാത്ര ചെയ്യുന്നതിനിടെ ഒപ്പമിരുന്ന യാത്രക്കാരന്‍ താടി ചൊറിഞ്ഞു, കാര്‍ ഉടമയ്ക്ക് കിട്ടിയത് മുട്ടൻ പണി
കാറില്‍ യാത്ര ചെയ്യുന്നതിനിടെ ഒപ്പമിരുന്ന യാത്രക്കാരന്‍ താടി ചൊറിഞ്ഞപ്പോള്‍ സീറ്റ്ബെല്‍റ്റ് മറഞ്ഞു. കാര്‍ ഉടമയ്ക്ക് എ.ഐ.
ക്യാമറ പിഴയും ചുമത്തി. മൂലവട്ടം സ്വദേശി ഷൈനോയ്ക്കാണ് പിഴ അടയ്ക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് മൊബൈലില്‍ അറിയിപ്പ് നല്‍കിയത്.കാര്‍ കായംകുളത്ത് സര്‍വീസ് ചെയ്യുന്നതിനായി ഷൈനോയുടെ സഹോദരനാണ് കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്നയാള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്നാണ് എ.ഐ. ക്യാമറ കണ്ടെത്തിയത്.അറിയിപ്പിനൊപ്പം ലഭിച്ച ഫോട്ടോ പരിശോധിച്ചപ്പോഴാണ് ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്‍ താടി ചൊറിഞ്ഞതാണ് പ്രശ്‌നമായതെന്ന് കണ്ടെത്തിയത്.
താടി ചൊറിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന്റെ സീറ്റ് ബെല്‍റ്റ് ഭാഗികമായി മറഞ്ഞതോടെ ക്യാമറ പിഴ ചുമത്തുകയായിരുന്നു. ഇക്കാര്യം ഫോട്ടോ സഹിതം ഷൈനോ ആലപ്പുഴയിലെ മോട്ടോര്‍വാഹനവകുപ്പിനെ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചെങ്കിലും പിഴഅടയ്‌ക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഷൈനോ.എ.ഐ ക്യാമറയില്‍ ഏറ്റവും കൂടുതല്‍ കുടുങ്ങുന്നത് കാറുകള്‍. അതും ഡ്രൈവറുടെ തെറ്റുകൊണ്ടല്ല, സഹയാത്രികന്റെ പിഴവുകൊണ്ടും.
ക്യാമറകള്‍ പിഴയീടാക്കിത്തുടങ്ങി അഞ്ച് ദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തുമ്ബോളാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഇതുവരെ 3,52 730 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 19820 നിയമലംഘനങ്ങള്‍ക്കാണ് പിഴയീടാക്കാനുള്ള അന്തിമ അനുമതി മോട്ടോര്‍ വാഹനവകുപ്പ് നല്‍കിയത്.അതില്‍ ഉള്‍പ്പെട്ട നിയമലംഘനങ്ങള്‍ വിശദമായി പരിശോധിക്കുമ്ബോഴാണ് പിടിക്കപ്പെടുന്നവരുടെ വിശദവിവരം ലഭിക്കുന്നത്.ഇതുവരെ ഏറ്റവും കൂടുതല്‍ പിടികൂടിയ നിയമലംഘനം കാറുകളിലെ മുന്‍സീറ്റില്‍ സഹയാത്രക്കാരന്‍ സീറ്റ് ബെല്‍റ്റിടാതെ ഇരുന്നതാണ്. ഇത്തരത്തിലുള്ള 7896ഇത്തരത്തിലുള്ള 7896 നിയമലംഘനങ്ങള്‍ക്കാണ് പിഴയീടാക്കാന്‍ തീരുമാനിച്ചത്.
സീറ്റ് ബെല്‍റ്റ് ഇടാതെ പിടിയിലായ ഡ്രൈവര്‍മാരുടെയെണ്ണം ഇതിലും കുറവാണ്. 4993 മാത്രം. രണ്ടാം സ്ഥാനത്തുള്ള നിയമലംഘനം ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചതാണ്, 6153. ബൈക്കിന്റെ പിന്നില്‍ ഹെല്‍മറ്റ് വെക്കാതിരുന്ന് 715 പേരും പിടിയിലായിട്ടുണ്ട്.അമിതവേഗത്തിന് ഇതുവരെ വെറും 2 പേര്‍ക്ക് മാത്രമേ പിഴയീടാക്കിയിട്ടുള്ളു.