ബന്ധങ്ങൾ അമൂല്യമാണ്. അത് സൗഹൃദമോ സാഹോദര്യമോ ഏതുമായി കൊള്ളട്ടെ. തന്നാലാകുന്ന സ്നേഹബന്ധങ്ങൾ ഒരിക്കലും നഷ്ടപ്പെടുത്താതെ ജീവിതത്തോട് ചേർത്ത് പിടിക്കുക.
ബന്ധങ്ങളാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. ബന്ധങ്ങൾ ഇല്ലെങ്കിൽ മനുഷ്യരില്ല. അത് നില നിറുത്തുന്നതിൽ സഹിഷ്ണുതയ്ക്കും പരസ്പര ബഹുമാനത്തിനും വലിയൊരു പങ്കുണ്ട്. പരസ്പര ബഹുമാനമാണ് ഏത് ബന്ധത്തിന്റെയും അളവ് കോൽ. പരിഗണന ഒരു സംസ്കാരമാണ്. അതാണ് ബന്ധങ്ങൾ ജനിപ്പിക്കുന്നത്. പരസ്പരം പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്താൽ ബന്ധങ്ങൾ വളരും.
വലുപ്പച്ചെറുപ്പവ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നുപോലെ കാണാൻ കഴിയുന്നതിലൂടെയാണ്
ബന്ധങ്ങൾ ദൃഢമാകുന്നത്.
നല്ല വാക്കും പുഞ്ചിരിയുമാകണം ഓരോ വ്യക്തിയുടെയും മുഖമുദ്ര, ബന്ധങ്ങൾ വളരാനുള്ള ആദ്യ പടിയാണത്.
ദൗർഭാഗ്യവശാൽ ഇന്ന് നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് അകന്ന് പോയികൊണ്ടിരിക്കുകയാണ് നല്ല സ്വഭാവങ്ങളിൽ ഒന്നായ പരസ്പര ബഹുമാനം, കുട്ടികൾക്ക് മുതിർന്നവരോട് ബഹുമാനക്കുറവ്, സമ്പത്ത് ഉള്ളവന് ദരിദ്രനോട് ബഹുമാനക്കുറവ്, മുതിർന്ന ഉദ്യോഗസ്ഥന് താഴെയുള്ള ജോലിക്കാരോട് ബഹുമാനക്കുറവ്, ആർക്കും ആരോടും ആദരവോ ബഹുമാനമോ ഇല്ല.
പ്രകൃതി ,ലോകം, രാഷ്ട്രം: രാഷ്ട്രീയം, സാമൂഹ്യം. സാമ്പത്തികം, സാംസ്കാരികം, കുടുബം തുടങ്ങി ജീവിതത്തിലെ സമസ്ത മേഖലകളിലേക്കും ആവശ്യമായസർവ്വപദ്ധതികളും ജീവിതചര്യയിലുണ്ട്. അത് പിന്തുടരുക മാത്രമാണ് നമുക്ക് കരണീയമായിട്ടുള്ളത്. ബന്ധങ്ങൾ അമൂല്യമാണ്. അത് കാത്ത് സൂക്ഷിക്കുവാൻ നമുക്കേവർക്കും കഴിയട്ടെ എന്നാശംസിക്കുന്നു.
അപകടങ്ങളെയും, ദുരന്തങ്ങളെയും അതിജീവിക്കുന്നതിനുള്ള ഏറ്റവും അവശ്യഘടകം ജീവിക്കുന്നതിനുള്ള ആഗ്രഹമാണ്
ജീവിക്കാനുള്ള ആഗ്രഹത്തെ തുടർന്ന് വരുന്നത് വിജയിക്കുന്നതിനുള്ള മോഹമാണ്
വിജയിക്കുന്നതിനുള്ള ആഗ്രഹവും പരാജയപ്പെടാനുള്ള മനസ്സില്ലായ്മയും വമ്പിച്ച തടസ്സങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി മാറ്റുവാൻ എത്രപേരെയാണ് സഹായിച്ചിട്ടുള്ളത്.