ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഡ്രൈവിങ് എ.സിയില്‍ മതി; ട്രക്കുകളുടെ കാബിനുകളില്‍ എയര്‍കണ്ടീഷന്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍

ഡ്രൈവിങ് എ.സിയില്‍ മതി; ട്രക്കുകളുടെ കാബിനുകളില്‍ എയര്‍കണ്ടീഷന്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍





മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ ജില്ലകളുടെയും സംസ്ഥാനങ്ങളുടെയും അതിര്‍ത്തികള്‍ തടസ്സമാകാതെ ദിവസങ്ങളോളം വാഹനത്തില്‍ ചെലവഴിക്കുന്നവരാണ് ലോറി ഡ്രൈവര്‍മാര്‍. ഒരുപക്ഷെ, മറ്റ് ഏത് വാഹനങ്ങളുടെ ഡ്രൈവര്‍മാരെ അപേക്ഷിച്ചും വാഹനത്തില്‍ കൂടുതല്‍ സമയം കഴിയുന്നതും ലോറിയുടെ ഡ്രൈവര്‍മാര്‍ തന്നെയായിരിക്കും.
ഇത്തരക്കാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാന്‍ സുപ്രധാന തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.



2025 മുതല്‍ എല്ലാ ട്രക്കുകളിലും എ.സി. ക്യാബിനുകള്‍ നിര്‍ബന്ധമാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ചരക്ക് ഗതാഗത 
മേഖലയില്‍ മുഖ്യപങ്കുവഹിക്കുന്ന ട്രക്കുകളിലെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. 
കാലാവസ്ഥ വ്യതിയാനവും വിശ്രമകേന്ദ്രങ്ങളുടെ അഭാവവും മൂലം വലിയ ബുദ്ധിമുട്ടുകളാണ് ലോറി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്നതെന്ന് വിലയിരുത്തിയാണ് ഈ തീരുമാനം