ബന്ധങ്ങളാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. ബന്ധങ്ങൾ ഇല്ലെങ്കിൽ മനുഷ്യരില്ല. അത് നില നിറുത്തുന്നതിൽ സഹിഷ്ണുതയ്ക്കും പരസ്പര ബഹുമാനത്തിനും വലിയൊരു പങ്കുണ്ട്.
പരസ്പര ബഹുമാനമാണ് ഏത് ബന്ധത്തിന്റെയും അളവ് കോൽ.
പരിഗണന ഒരു സംസ്കാരമാണ്. അതാണ് ബന്ധങ്ങൾ ജനിപ്പിക്കുന്നത്. പരസ്പരം പരിഗണിക്കുകയും, അംഗീകരിക്കുകയും ചെയ്താൽ ബന്ധങ്ങൾ വളരും.വലുപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നുപോലെ കാണാൻ കഴിയുന്നതിലൂടെയാണ്
ബന്ധങ്ങൾ ദൃഢമാകുന്നത്.നല്ല വാക്കും പുഞ്ചിരിയുമാകണം ഓരോ വ്യക്തിയുടെയും മുഖമുദ്ര.
മനസ്സ് കൈവിട്ടുപോകുമോ എന്ന് തോന്നിപ്പിക്കുന്ന അവസ്ഥയിൽ നിന്നും കൈയ്യെത്തിപ്പിടിക്കാൻ... സന്തോഷത്തിന്റെയും, നേട്ടങ്ങളുടെയും, നാളുകൾ ഇനിയുമുണ്ട് എന്ന പ്രതീക്ഷയിലേക്ക് നയിക്കാൻ ചില ചേർത്തുപിടിക്കലുകൾ മതി.... കൂടെയുണ്ട് എന്ന വാക്കുമതി...സ്നേഹസാമിപ്യം സമ്മാനിച്ചാൽ മാത്രം മതി.
"സ്വയം വേദനകൾ അനുഭവിച്ചവർക്ക് മാത്രമേ മറ്റൊരാളുടെ വേദനകൾ മനസിലാക്കാൻ സാധിക്കൂ...അവർക്ക് മാത്രമേ സഹജീവികളുടെ കഷ്ടങ്ങളിലും, നഷ്ടങ്ങളിലും ആശ്വാസമാകാൻ സാധിക്കൂ."
കൈവിട്ടുപോകാതിരിക്കാൻ കൈകോർത്ത് കൂടെനിൽക്കാം നമുക്ക്.....