യുവ നടൻ പവൻ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു, വിശ്വസിക്കാനാകാതെ ആരാധകര്‍
സീരിയല്‍ നടൻ പവൻ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മുംബൈയില്‍ വെച്ചാണ് മരണം സംഭവിച്ചത്. കന്നഡയിലും ഹിന്ദിയിലും സജീവമായ താരമായിരുന്നു പവൻ. 25 വയസ് മാത്രമുള്ളപ്പോള്‍ ഹൃദയാഘാതത്താല്‍ താരത്തിന്റെ മരണം സംഭവിച്ചതിന്റെ സങ്കടത്തിലാണ് പവന്റെ ആരാധകര്‍.
മുംബൈയിലെ വസതിയില്‍ അഞ്ച് മണിയോടെയായിരുന്നു താരത്തിന്റെ മരണം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകക്കാരനാണെങ്കിലും പവൻ കലാലോകത്ത് സജീവമായി തുടരുന്നതിനായി മുംബൈയിലായിരുന്നു നടന്റെ താമസം. നാഗരാജുവിന്റെയം സരസ്വതിയുടെയും മകനാണ് പവൻ. പവന്റെ ഭൗതിക ശരീരം മുംബൈയില്‍ നിന്ന് സ്വദേശമായ മാണ്ഡ്യയിലേക്ക് എത്തിച്ച് സംസ്‍കാര ചടങ്ങുകള്‍ നടത്തുമെന്ന് നടന്റെ ബന്ധുക്കള്‍ അറിയിച്ചു എന്നും റിപ്പോര്‍ട്ടുണ്ട്.നടൻ പുനീത് രാജ്‍കുമാറിന്റെ അടക്കം മരണ കാരണം ഹൃദയാഘാതമായിരുന്നു.