ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



അഹങ്കാരത്തിന്റെ ഉപമ

തോടിനു കുറുകെയുള്ള ഒരു മരപ്പാലം. കഷ്ടിച്ച്‌ ഒരാള്‍ക്ക് കടന്നു പോകുവാന്‍ മാത്രം വീതിയുള്ളത്. ഒരാള്‍ പാലത്തില്‍ കയറി മറുകര എത്താന്‍ നടക്കുമ്പോള്‍ എതിരേ നിന്ന് ഒരാള്‍ വന്നാല്‍ പ്രശ്‌നമാകും. ആരെങ്കിലും ഒരാള്‍ പിന്നിലേക്ക് മാറിയാല്‍ മാത്രമേ യാത്ര നടക്കുകയുള്ളൂ.


ഒരു സന്യാസി യാത്രക്കിടെ ഈ തോടിന്റെ കരയിലെത്തി. തന്റെ ജ്ഞാനത്തിലും സിദ്ധികളിലും സ്വയം അഹങ്കരിക്കുന്ന ഒരാളായിരുന്നു ഈ സന്യാസി. അതിന്റെ മട്ടും ഭാവവുമൊക്കെ ശരീര ഭാഷയില്‍ പ്രകടമായിരുന്നു. ജ്ഞാനം ഇരുട്ടില്‍ പ്രകാശം പരത്തുന്നതിന് പകരം ചിലരെ കൂടുതല്‍ ഇരുട്ടിലേക്ക് തള്ളിവിടുന്നതിന്റെ ഉത്തമ പ്രതിരൂപമായി നമുക്കിദ്ദേഹത്തെ കാണാം.
സന്യാസി തോടിന്റെ കരയിലെത്തിയ ആ നിമിഷം തന്നെ തോടിന്റെ മറുകരയില്‍ ഒരു ധനികനും എത്തിച്ചേര്‍ന്നു. അയാള്‍ക്കും പാലം കടന്ന് അക്കരയ്ക്ക് പോകേണ്ടതാണ്. സന്യാസി ജ്ഞാനത്തില്‍ അഹങ്കരിച്ചിരുന്നതുപോലെ തന്റെ സമ്പന്നതയില്‍ അഹങ്കരിച്ചിരുന്നവരില്‍ ഒരാളായിരുന്നു ധനികനും.


ഇതൊരു വൈരുദ്ധ്യമായി നമുക്ക് തോന്നാം. ധനവാനല്ലാത്ത സന്യാസി തന്റെ ജ്ഞാനത്തില്‍ അഹങ്കരിക്കുന്നു. വിജ്ഞന്‍ അല്ലാത്ത ധനികന്‍ തന്റെ പണത്തില്‍ അഹങ്കരിക്കുന്നു. അഹങ്കരിക്കുവാന്‍ ഇന്നത് തന്നെ വേണമെന്നൊന്നുമില്ല. ധനം ഉണ്ടാക്കുന്ന അഹങ്കാരത്തെ ജ്ഞാനം തുടച്ചു മാറ്റും എന്ന് നാം കരുതുന്നു. പക്ഷേ ധനവും ജ്ഞാനവും കൂടിയാല്‍ ഉണ്ടാകുന്ന അഹങ്കാരത്തേയും നാം ഭയക്കേണ്ടിയിരിക്കുന്നു.


സന്യാസി തന്റെ കാല്‍ മരപ്പാലത്തിലേക്ക് വെച്ച അതേ നിമിഷത്തില്‍ തന്നെ ധനികനും മറുകരയില്‍ നിന്ന് മരപ്പാലത്തിലേക്ക് പ്രവേശിച്ചു. രണ്ടുപേരും പരസ്പരം നോക്കി. രണ്ടുപേരും ഒരുമിച്ച് കയറിയാല്‍ ബുദ്ധിമുട്ടാകും എന്നവര്‍ക്കറിയാം. പക്ഷെ തലയില്‍ പിടിച്ചിരിക്കുന്ന അഹങ്കാരം വെച്ച കാല്‍ പിന്നോട്ടെടുക്കാന്‍ രണ്ടുപേരെയും സമ്മതിച്ചില്ല. പാലത്തിന് നടുവിലെത്തി അവര്‍ മുഖത്തോട് മുഖം നോക്കി. ഒരു സന്യാസിയായ തനിക്ക് അര്‍ഹിക്കുന്ന ബഹുമാനം നീ നല്‍കേണ്ടതാണ് എന്ന ഭാവം സന്യാസിയുടെ മുഖത്ത്. ഈ നാട്ടിലെ അറിയപ്പെടുന്ന പണക്കാരനായ തന്റെ മുന്നില്‍ ദരിദ്രനായ ഈ സന്യാസി ആര് എന്ന ഭാവം ധനികന്റെ മുഖത്ത്.



രണ്ടുപേരും രൂക്ഷമായ വാദപ്രതിവാദത്തിലേര്‍പ്പെട്ടു. താനാണ് ബഹുമാനിക്കപ്പെടെണ്ടവന്‍ എന്ന് ഓരോരുത്തരും വാദിച്ചു. ജ്ഞാനമാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ ധനം എന്ന് സന്യാസി വാദിച്ചു. വിശപ്പു മാറ്റാന്‍ ജ്ഞാനത്തിന് സാധിക്കുകയില്ല എന്നും അതിന് ധനം തന്നെ വേണം എന്നും ധനികനും വാദിച്ചു.രണ്ടുപേരും വിട്ടുകൊടുക്കുവാന്‍ തയ്യാറാകുന്നില്ല. സമയം കടന്നു പോകുന്നു. പാലത്തിലൂടെ ഇരുകരയിലേക്കും പോകുവാന്‍ വന്നവര്‍ താടിക്ക് കൈയ്യും കൊടുത്ത് ഈ തര്‍ക്കം കേള്‍ക്കുകയാണ്. ആരെങ്കിലും ഒരാള്‍ പിന്നിലേക്ക് പോയാല്‍ തീരുന്ന പ്രശ്‌നം രണ്ടുപേരുടെയും പിടിവാശി കൊണ്ട് നീണ്ടുപോകുകയാണ്. യഥാര്‍ത്ഥത്തില്‍ തര്‍ക്കം അവര്‍ രണ്ടുപേരും തമ്മിലല്ല അവരുടെ അഹങ്കാരങ്ങള്‍ തമ്മിലാണ്.


കുറച്ചു കഴിഞ്ഞപ്പോള്‍ ജനക്കൂട്ടത്തിന് മടുത്തു. ഇവര്‍ പറയുന്ന ഗീര്‍വാണങ്ങള്‍ അല്‍പ്പസമയമൊക്കെ ക്ഷമയോടെ കേള്‍ക്കാം. പക്ഷേ ഇത് വളരെ കടന്നകയ്യാണ്. എല്ലാവര്‍ക്കും അവരവരുടേതായ കാര്യങ്ങളുണ്ട്. തങ്ങളുടെ സമയം ഈ അഹങ്കാരികള്‍ക്കായി എന്തിന് കളയണം. ക്ഷമ നശിച്ച ആള്‍ക്കൂട്ടത്തിനിടയില്‍ ഒരാള്‍ മുന്നോട്ട് വന്നു പറഞ്ഞു ”നിങ്ങളില്‍ ഒരാള്‍ പിന്നോട്ട് പോയി ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഞങ്ങള്‍ രണ്ടുപേരേയും എടുത്ത് ഈ തോട്ടില്‍ ഇടും. ഞങ്ങള്‍ക്ക് ഇതിലൂടെ കടന്നു പോകേണ്ടതുണ്ട്. അതുകൊണ്ട് നിങ്ങള്‍ തീരുമാനിക്കുക നടന്നു പോകണോ നീന്തി പോകണോ എന്ന്.”


അയാള്‍ മുന്നോട്ട് വന്നു. രണ്ടുപേരും പിന്മാറുന്നില്ല. അവരുടെ അഹങ്കാരം അവരെ പിന്മാറാന്‍ അനുവദിക്കുന്നില്ല എന്ന് പറയുന്നതാവും ശരി. ആരാണ് വലിയവന്‍ എന്നതാണ് തര്‍ക്കവിഷയം. എന്ത് വന്നാലും തോറ്റുകൊടുക്കുകയില്ല. ക്രുദ്ധരായി പരസ്പരം എതിരിട്ടു കൊണ്ടിരിക്കുന്ന രണ്ട് വന്യമൃഗങ്ങളെപ്പോലെ അവര്‍ നില്‍ക്കുകയാണ്.
കടന്നു വന്നയാള്‍ രണ്ടുപേരെയും തോട്ടിലേക്ക് എടുത്തിട്ടു. ഇപ്പോള്‍ പാലം സ്വതന്ത്രമായി. ഇരുകരയിലുമുള്ളവര്‍ അവര്‍ക്ക് പോകേണ്ടയിടങ്ങളിലേക്ക് യാത്രയായി. തോട്ടില്‍ വീണ സന്യാസിയേയും ധനികനേയും ആരും ശ്രദ്ധിച്ചു കൂടെയില്ല. നനഞ്ഞു കുളിച്ചിട്ടും തോട്ടില്‍ കിടന്ന് അവര്‍ തര്‍ക്കിക്കുകയാണ്. ആരും ശ്രദ്ധിക്കാത്ത, അവര്‍ തുടക്കമിട്ടതും അവസാനിപ്പിക്കാത്തതുമായ തര്‍ക്കം.


ഇത്തരം സന്യാസിമാരേയും ധനികരേയും ജീവിതത്തിന്റെ മരപ്പാലത്തില്‍ നാം പലപ്പോഴും കണ്ടുമുട്ടുന്നുണ്ട്. പല രൂപത്തില്‍ പല ഭാവത്തില്‍ അവര്‍ നമുക്ക് മുന്നിലെത്തുന്നു. പിന്നിലേക്ക് ഒരാള്‍ അല്പ്പം മാറിയാല്‍ അവസാനിക്കുന്ന തര്‍ക്കങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. ആഴത്തിലേക്ക് പതിച്ചാലും പിന്മാറാന്‍ അവര്‍ ഒരുക്കമല്ല. ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും. ചില പിന്മാറ്റങ്ങള്‍ നന്മ കൊണ്ടുവരുമെങ്കില്‍ പിന്മാറുന്നതല്ലേ നല്ലത്?


 ക്ഷമയുടെ ഉപമ


ഇനി വേറൊരു കഥയുണ്ട്‌... അത്‌ ഒരു തെങ്ങിന്റേയും വാഴയുടേതും ആണ്‌. ഇവിടെ ഒരു അഹങ്കാരിയായ വാഴയും ക്ഷമാശീലമുള്ള തെങ്ങിനേയും ആണ്‌ നാം പരിചയപ്പെടുന്നത്‌.
ഒരേ സമയത്താണ് വാഴയും തെങ്ങും ഒരു കൃഷിക്കാരൻ നട്ടത്. തെങ്ങിനേക്കാൾ വേഗത്തിൽ വാഴക്ക് മുളവന്നു. ഭൂമിക്കു മുകളിൽ ഇലകൾ വീശി അത് നൃത്തമാടി. അരികിൽ നിൽക്കുന്ന തെങ്ങിൻതൈയോട് വാഴ പറഞ്ഞു: “ഒരു ഇല വരാൻ നിനക്ക് എത്ര മാസം വേണം? എന്നെ നോക്കൂ, എത്ര പെട്ടന്നാണ് ഞാൻ വളരുന്നത്. ഇപ്പോൾ തന്നെ എനിക്ക് നിന്നേക്കാൾ ഉയരമായി. എന്നെ കാണാനും ചേലാണെന്നാണ് ആളുകൾ പറയുന്നത്.”
വാഴയെ നോക്കി തെങ്ങിൻതൈ പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. മാസങ്ങൾ കഴിഞ്ഞപ്പോൾ വാഴക്ക് കുല വന്നു. കുല കൂടി ആയപ്പോൾ വാഴയുടെ അഹങ്കാരം ഇരട്ടിയായി. അത് തെങ്ങിനോട് പറഞ്ഞു: “നോക്കൂ, കർഷകന് എന്നോടാണ് സ്നേഹം; അവന് ഞാൻ ഫലം നൽകുന്നതിനാൽ അവനെന്നെ നന്നായി പരിചരിക്കുന്നു. നീയോ? വളർച്ച മുരടിച്ച്, ഭൂമിയ്ക്കൊരു പാഴ്‌ വസ്തുവായ് മാറിയിരിക്കുന്നു.”


അപ്പോഴും തെങ്ങിൻതൈ പുഞ്ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കർഷൻ ഒരു വാക്കത്തിയുമായ് വന്ന് വാഴ വെട്ടി തെങ്ങിൻ ചുവട്ടിലിട്ട് കുലയുമായ് പോയി. തന്റെ ചുവട്ടിൽ വെട്ടേറ്റ് നിലവിളിക്കുന്ന വാഴയെ നോക്കി തെങ്ങിൻതൈ പറഞ്ഞു: “ഓരോരുത്തർക്കും ദൈവം ഓരോ ദൗത്യം നൽകിയിട്ടുണ്ട്. യജമാനന് ഒരു കുല നൽകുകയെന്നതാണ് നിന്റെ ദൗത്യം. അതിന് നിനക്ക് അധികനാൾ വേണ്ട. അത് അറിയാവുന്നതിനാൽ നിന്റെ പെട്ടന്നുള്ള വളർച്ചയിൽ എനിക്ക് അസൂയ തോന്നുകയോ പരിഹാസങ്ങളിൽ ഞാൻ നൊമ്പരപ്പെടുകയോ ചെയ്തില്ല.


എന്റെ ദൗത്യത്തെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. ഞാൻ അനേകം ഫലം നൽകാൻ വിളിക്കപ്പെട്ടവളാണ്. ഒരുപാട് വേനലും വർഷവും അനുഭവിച്ച് സാവകാശം വളരേണ്ടവളാണ് ഞാൻ. സാരമില്ല, നിന്റെ മക്കളെങ്കിലും അഹങ്കരിക്കാതിരിക്കാൻ നിന്റെ കഥ ഞാനവർക്ക് വിവരിച്ചു കൊടുക്കാം.”

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്മൂത്തി കഴിച്ച്‌, ദിവസം സമൂത്താക്കാം; ശീലമാക്കിക്കോളൂ. ഗുണങ്ങള്‍ നിങ്ങളെ തേടിവരും

രാവിലെ പോഷകഘടകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.എല്ലാ ദിവസവും പഴ വർഗങ്ങള്‍ അടങ്ങിയ സ്മൂത്തി കഴിക്കുന്നത് ശീലമാക്കിയാല്‍ അതിന്റെ ഗുണവും നിങ്ങളെ തേടിയെത്തുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കും കൂട്ടണമെന്ന് വിചാരിക്കുന്നവർക്കും പ്രഭാത ഭക്ഷണത്തോടൊപ്പം സ്മൂത്തി കഴിക്കാവുന്നതാണ്. ദിവസം മുഴുവൻ ഉന്മേഷമായി ഇരിക്കാനും വിശപ്പ് അകറ്റാനും സ്മൂത്തി സഹായിക്കുന്നു. പോഷകസമൃദ്ധമായ സ്മൂത്തികള്‍‌ ഏതൊക്കെയെന്ന് നോക്കാം… ബനാന സ്മൂത്തി വാഴപ്പഴം, ജെറി, നട്സ്, പാല്‍ എന്നിവ ചേർത്തുള്ള ബനാന സ്മൂത്തി ആരോഗ്യത്തിന് അത്യുത്തമമാണ്. കൂടാതെ വളരെയധികം രുചികരവുമാണ്. ഇത് വളരെ എളുപ്പത്തില്‍‌ തയ്യാറാക്കാനും സാധിക്കും. ബനാന സ്മൂത്തി ശീലമാക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മസ്തിഷ്ക വളർച്ചയ്‌ക്കും സഹായിക്കുന്നു. പൈനാപ്പിള്‍ സ്മൂത്തി ശരീരത്തിന് ഉന്മേ‌ഷദായകവും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതുമായ ഒന്നാണ് പൈനാപ്പിള്‍ സ്മൂത്തി. മാമ്ബഴവും പൈനാപ്പിളും ചേർത്താണ് കൂടുതല്‍‌ പേരും പൈനാപ്പിള്‍ സ്മൂത്തി തയ്യാറാക്കുന്നത്. രൂചി കൂട്ടാനായാണ് ഇത്തരത്തില...

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അറിയാം.

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍...  ഇന്ന് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് പല്ലിന്റെ മഞ്ഞനിറം . പല്ലിന്റെ നിറം മാറി നല്ല വെളുത്ത പല്ലുകൾ ഉണ്ടാവാൻ വേണ്ടി പലതും ചെയ്തു നോക്കിയിട്ടും പരാജയപ്പെട്ടവർ ഏറെയാണ്. പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. ദോഷങ്ങളൊന്നുമില്ലാതെ പല്ലിന് വെളുപ്പ് നിറം നേടാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ ചില നാടൻ വഴികളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം. പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്‍റെ മഞ്ഞനിറം അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ പല്ല് ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. തുളസി   ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യകരമാണ് തുളസി.അതേ പോലെ തന്നെ ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ നേടാനും തുളസി സഹായിക്കും. ദന്തസംരക്ഷണത്തിന് തുളസി ഉപയോഗിക്കുന്നത് മഞ്ഞ നിറമകറ്റി തിളക്കം നല്കാന്‍ മാത്രമല്ല മോണയിലെ രക്തസ്രാവം അല്ലെങ്കില്‍ പ്യോറ...

ഗ്യാസ്ട്രബിൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഗ്യാസ്ട്രബിൾ  ഇന്ന് പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ഗ്യാസ്ട്രബിൾ അനുഭവിക്കാത്തവർ ചുരുക്കം ആയിരിക്കും. ഒരു പരിധിവരെ ജീവിതശൈലികൾ തന്നെയാണ് ഗ്യാസ്ട്രബിൾന് കാരണമെന്നു മനസ്സിലാക്കാം. തെറ്റായ ആഹാരരീതികൾ, രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കൽ, ഭക്ഷണം ചവച്ചരച്ച് കഴിക്കാതിരിക്കൽ, വിശപ്പും ദാഹവും നോക്കി ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കൽ, ചില രാസ മരുന്നുകളുടെ ഉപയോഗങ്ങൾ തുടങ്ങിയ പല കാരണങ്ങളും ഇതിനുണ്ട്. ഇന്നത്തെ ഏറ്റവും നല്ല ഓഫർ അറിയാൻ ക്ലിക്ക് ചെയ്യൂ 🔗 വയറ് വീർത്ത പ്രതീതിയാണ് ഇതിന്റെ പ്രധാന ലക്ഷണം.ഇതിനോടൊപ്പം വയറുവേദന, നെഞ്ചെരിച്ചിൽ, പൊളിച്ചു കെട്ടൽ, കൂടെക്കൂടെ ഏമ്പക്കം വിടൽ, ഓക്കാനം, മലബന്ധം, അല്പം കഴിച്ചാലും വയറു വീർക്കുക തുടങ്ങിയവയെല്ലാം ഗ്യാസ്ട്രബിളിന്റെ  പ്രധാന ലക്ഷണങ്ങളിൽ ചിലതാണ്. നമ്മുടെ ജീവിതരീതികളിൽ അല്പം നല്ല മാറ്റങ്ങൾ വരുത്തുന്നത് കൊണ്ട് ഇത്തരം ഗ്യാസ്ട്രബിലിനെ  നമുക്ക് ഇല്ലാതാക്കാം.ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് ഭക്ഷണങ്ങൾ, സ്നാക്സുകൾ തുടങ്ങിയവയെല്ലാം  ശരീരത്തിന് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക. പുകവലിയും മദ്യപാനവും ശരീരത്തിന് മാരകരോഗങ്ങൾ മാ...

വീട്ടിൽ നിന്നും നിന്നും പാറ്റയെ തുരത്തണോ ; ഇവ പരീക്ഷിക്കാം

അടുക്കളയിലും വീടിനുള്ളിലും പാറ്റയുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. പാത്രങ്ങളിൽ ഭക്ഷണസാധനങ്ങളിലുമെല്ലാം ഇവ പറന്നെത്തും. ഇത് പലപ്പോഴും അസുഖങ്ങൾ പടരുന്നതിനും കാരണമാകും. ഷെൽഫുകളിലൊക്കെ ഇവ പെരുകുന്നത് വളരെ വേഗത്തിലാണ്. പ്രധാനമായി ശ്രദ്ധിക്കേണ്ടത് വീട് എപ്പോഴും വൃത്തിയാക്കിയിടുക എന്നുള്ളതാണ്.  അടുക്കളയില്‍, ഊണ്‍മുറിയില്‍, അടഞ്ഞുകിടക്കുന്ന ഒട്ടുമിക്ക സ്ഥലങ്ങള്‍, വസ്ത്രങ്ങള്‍ വെക്കുന്ന അലമാരയില്‍ എന്നുവേണ്ട വീട്ടിലെ ഒട്ടുമിക്ക മൂലകളിലും ക്ഷണിക്കപ്പെടാതെ വന്ന് താമസമാക്കുന്ന, പെരുകി പെരുകി വീട്ടില്‍ ആധിപത്യം സ്ഥാപിക്കുന്ന രണ്ട് ജീവികളില്‍ ഒന്ന് പാറ്റയാണ്. മറ്റേത് പല്ലിയാണെന്നതിലും സംശയമില്ലല്ലോ. ഒരിക്കല്‍ വന്ന് കഴിഞ്ഞാല്‍ ഇവ രണ്ടിനെയും വീട്ടില്‍ നിന്നും പൂര്‍ണ്ണമായി പറഞ്ഞയക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ വീട്ടമ്മമാരുടെ പ്രധാന ശത്രുക്കള്‍ എന്ന് ഇവരെ വിളിക്കാം. കാണുമ്ബോഴുള്ള അസഹനീയത മാത്രമല്ല, പല തരത്തില്‍ പാറ്റശല്യം ആരോഗ്യത്തിന് ദോഷം ചെയ്യുന്നുണ്ട്. രോഗാണുക്കളെ വീട്ടിനുള്ളില്‍ എത്തിക്കുകയും അലര്‍ജി, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പാറ്റകള്‍ പാത...

ഹൃദയത്തിന്റെ‍ ആരോഗ്യത്തിന് പതിവാക്കാം ഈ ഭക്ഷണങ്ങള്‍

ഹൃദയത്തിന്റെ‍ ആരോഗ്യത്തിന് പതിവാക്കാം ഈ ഭക്ഷണങ്ങള്‍ ചെറുപ്പക്കാരില്‍ പോലും ഹൃദ്രോഗം കാണപ്പെടുന്ന കാലഘട്ടമാണ് ഇത്. മാറിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ഇതിന്‍റെ പ്രധാന കാരണം.രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കലും, അമിത ഭക്ഷണവുമെല്ലാം ചില കാരണങ്ങൾ ആണ് ഹൃദയത്തെ ആരോഗ്യത്തോടെയും ശക്തമായും കാത്ത് സൂക്ഷിക്കാന്‍ ഇനി പറയുന്ന അഞ്ച് ഭക്ഷണവിഭവങ്ങള്‍ ജീവിതക്രമത്തിന്‍റെ ഭാഗമാക്കാം. ബെറിപഴങ്ങള്‍   സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്പ്ബെറി എന്നിങ്ങനെ പലതരം ബെറി പഴങ്ങള്‍ വ്യത്യസ്ത നിറങ്ങളില്‍ ഇന്ന് ലഭ്യമാണ്. ഇവ രുചിമുകുളങ്ങളെ മാത്രമല്ല ഹൃദയത്തെയും സന്തോഷിപ്പിക്കും. ഈ ബെറി പഴങ്ങളില്‍ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ ഹൃദ്രോഗത്തിന് കാരണമാകുന്ന നീര്‍ക്കെട്ടുകളെ കുറയ്ക്കും. പച്ചയ്ക്കോ, പ്രഭാത ഭക്ഷണത്തിനൊപ്പമോ സ്മൂത്തിയായോ ഒക്കെ ബെറി പഴങ്ങള്‍ കഴിക്കാവുന്നതാണ്.    വാള്‍നട്ടുകള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് വാള്‍നട്ടുകള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുന്നു. വാൾനട്ടിലെ ...

നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി

നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി എളുപ്പത്തിൽ വ്യത്യസ്തമായി തയാറാക്കാവുന്ന വിഭവമാണ് ചിക്കൻ ചട്ടിപ്പത്തിരി. ചേരുവകൾ   ചിക്കൻ - 300 ഗ്രാം  മൈദ - 1 കപ്പ്‌  സവാള - 2 എണ്ണം  ഇഞ്ചി - ചെറിയ കഷ്ണം  വെളുത്തുള്ളി - 5 അല്ലി  മുട്ട - 3 എണ്ണം  ഉപ്പ് - ആവശ്യത്തിന്  തയാറക്കുന്ന വിധം   ചിക്കൻ കുറച്ച് ഉപ്പും കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ഇഞ്ചി–വെളുത്തുള്ളിയും ചേർത്ത് വേവിക്കാം. ഇത് തണുത്തതിന് ശേഷം ഒന്ന് പിച്ചിയെടുക്കാം. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായശേഷം അതിൽ ഇഞ്ചി വെളുത്തുള്ളി, സവാള എന്നിവ ചേർത്ത് വഴറ്റാം. ഇതിൽ പൊടികളെല്ലാം ചേർത്ത് ചൂടാക്കിയശേഷം വേവിച്ച് മാറ്റിവച്ച ചിക്കൻ ചേർത്ത് ഒന്ന് ഇളകിയെടുക്കാം. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട, മൈദ, വെള്ളം പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് അടിച്ചെടുക്കാം. ഇനി ഒരു പാനിൽ മാവൊഴിച്ചു ദോശ ചുട്ടെടുക്കാം. ഇനി ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിക്കാം കൂടെത്തന്നെ പാൽ, കുരുമുളകുപൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർത്തൊരു മിക്സ്‌ തയാറാക്കാം.  ഇനി ഒരു പാനിൽ കുറച്ച് നെയ്യ് തടവിയ ശേഷം അതിൽ തയാ...

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട മര്യാദകൾ എന്തെല്ലാമാണെന്ന് അറിയാമോ?

  ഭക്ഷണം കഴിക്കുമ്പോൾ വൃത്തി വളരെയധികം അത്യാവശ്യമാണെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. അപ്പോൾ പിന്നെ കുറെ ആളുകൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകാത്ത രീതിയിൽ ഭക്ഷണം കഴിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യമായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ നല്ല വൃത്തിയോടുകൂടി ഇരിക്കുവാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ കൈകളെല്ലാം നല്ല വൃത്തിയായി കഴുകി ശുദ്ധിയാക്കേണ്ടതുണ്ട്. അതേപോലെ നമ്മുടെ ശരീരത്തിലും വസ്ത്രത്തിലും നല്ലപോലെ വൃത്തി കാത്തുസൂക്ഷിക്കുന്നത് വളരെ നല്ലതാണ്.  അതുപോലെ അമിതമായി ഭക്ഷണം കഴിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുറെ ആളുകൾക്ക് ഒരുമിച്ച് കഴിക്കാൻ കൊണ്ടുവന്ന ഭക്ഷണം  നമ്മൾ നമ്മുടെ പാത്രത്തിലേക്ക് ധൃതി കൂട്ടി എടുത്തിട്ട് കഴിച്ചു തീർക്കുന്നതും ഒരിക്കലും ശരിയായ രീതിയല്ല. ഇത് മറ്റുള്ളവർക്ക് നമ്മളെക്കുറിച്ച് വളരെ തെറ്റിദ്ധാരണ ഉണ്ടാക്കാൻ കാരണമായിത്തീരും.  അതുപോലെ വെള്ളം പോലെയുള്ള സാധനങ്ങൾ ഒരു പാത്രത്തിൽ കൊണ്ടുവച്ചാൽ അത് അപ്പാടെ കുടിക്കാതെ മറ്റുള്ളവർക്ക് കൂട...

പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ്യുന്നതും നല്ലതാണോ?

അമ്മയെയും കുഞ്ഞിനേയുമായി ബന്ധിപ്പിക്കുന്നതിനെട് എക്കാലത്തെയും ഓർമയാണ് പൊക്കിള്‍. നാം നാമാവാൻ കാരണം. എന്നാല്‍, അധികം ആർക്കും അറിയാത്ത അത്ഭുത ശക്തിയുള്ള ഒരു ഭാഗമാണ് പൊക്കിള്‍. കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, ചെവിയില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍, തലച്ചോറിന്റെ ചില പ്രശ്നങ്ങള്‍, പാൻക്രിയാസ് പ്രശ്നങ്ങള്‍ തുടങ്ങി 20 ലധികം അസുഖങ്ങള്‍ സുഖമാക്കാൻ പൊക്കിളിനു കഴിവുണ്ട്. ഉറങ്ങുന്നതിനു മുൻപ് 3 തുള്ളി ശുദ്ധമായ നെയ്യോ, തേങ്ങാ എണ്ണയോ പൊക്കിളി ഒഴിക്കുക. അതോടൊപ്പം ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുക. കണ്ണിനുണ്ടാകുന്ന ഒരുമാതിരി എല്ലാ അസുഖങ്ങളും മാറും. അത്ഭുതപ്പെടേണ്ട, സത്യമാണ്. മുട്ടു വേദനയുണ്ടോ ? കിടക്കുന്നതിനു മുൻപ് 3 തുള്ളി കാസ്റ്റർ ഓയില്‍ പൊക്കിളില്‍ ഒഴിക്കുകയും അത് ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുകയും ചെയ്തു നോക്കൂ. വേദന ഉടനെ മാറും. ക്ഷീണത്തിനും ഉന്മേഷമില്ലായ്മയ്ക്കും, സന്ധിവേദനയ്ക്കുമുണ്ട് പൊക്കിളിലൂടെ പരിഹാരം. ഉറങ്ങുന്നതിനു മുൻപ് 3 തുളളി കടുകെണ്ണ മേല്‍പറഞ്ഞതുപോലെ പ്രയോഗിച്ചു നോക്കൂ. പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ...

22 വീലുകളുള്ള ട്രക്കിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഒരു അബായക്കാരി; ദുബായില്‍ തരംഗമായി ഇന്ത്യക്കാരി ഫൗസിയ സഹൂർ

പരമ്പരാഗത എമിറാത്തി വസ്ത്രമായ അബയ ധരിച്ച ഒരു ട്രക്ക് ഡ്രൈവറെ നിങ്ങൾ എത്ര തവണ കാണുകണ്ടു ? ഫൗസിയ സഹൂറിനെ സംബന്ധിച്ചിടത്തോളം ഇത് പതിവാണ് ദുബായ്:പരമ്പരാഗത ഇമാറാത്തി വസ്ത്രമായ അബായ ധരിച്ച വനിതാ ട്രക്ക് ഡ്രൈവര്‍ ഭീമന്‍ ട്രക്കുമായി ദുബായ് റോഡിലൂടെ സഞ്ചരിക്കുന്ന ചിത്രം കഴിഞ്ഞ ഏതാനും ദിവസമായി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ദുബായിലെ പ്രാദേശിക ദിനപ്പത്രങ്ങള്‍ കൂടി ഇത് വാര്‍ത്തയാക്കിയതോടെ ഒരു താര പരിവേഷം കൈവന്നിരിക്കുകയാണ് യൂട്യൂബ് ചാനലില്‍ ഏറെ ഫോളോവര്‍മാരുള്ള ഫൗസിയക്ക്.ഗള്‍ഫില്‍ അബായ ധരിച്ച്‌ ട്രക്ക് ഓടിക്കുന്ന ഇന്ത്യൻ യുവതിയാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വാർത്തകളില്‍ നിറയുന്നത്. എന്നാല്‍ പലരും ധരിക്കുന്ന പോലെ പ്രശസ്തിക്കു വേണ്ടിയുള്ള എന്തെങ്കിലും പ്രവര്‍ത്തനമല്ല ഫൗസിയയെ സംബന്ധിച്ചിടത്തോളം ഈ ജോലി. ചെറുപ്പം മുതലേ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയ ഫൗസിയക്ക് തന്റെ വളര്‍ച്ചയുടെ ചവിട്ടുപടിയിലെ മറ്റൊരു നാഴികക്കല്ല് മാത്രമാണിത്. ജനിക്കുന്നതിനു മുമ്പേ വാപ്പ മരിച്ചുപോയ ഫൗസിയ കുടുംബത്തിലെ ഏക സന്താനമായിരുന്നു. എന്നാല്‍ ആ കുറവ് അറിയിക്കാതെ ഉമ്മ അവരെ വളര്‍ത്തി. നല്ല വിദ്യാഭ്യാസം...