സംസാരം ഇല്ലാത്തിടത്ത് അടുപ്പം കുറയും .അടുപ്പം കുറയുമ്പോൾ സ്നേഹം കുറയും .സ്നേഹം കുറയുമ്പോൾ ബന്ധങ്ങൾ ഇല്ലാതാവും . സംസാരം ഒരിക്കലും ഒരു പരാജയമല്ല . അതൊരു വിജയം കൂടിയാണ് . മൗനം ഒരു വിട്ടുനിൽക്കലാണ് . അതിലുപരി പലയിടത്തു നിന്നുള്ള പിന്മാറ്റവും കൂടിയാണത് .
ആരെയും വെറുപ്പിക്കാതെ ആകർഷകമായ രീതിയിൽ സംസാരിക്കുക .
സംഭാഷണത്തിൽ പ്രയോഗിക്കുന്ന വാക്കുകളും
സ്വരരീതിയും നമ്മുടെ വ്യക്തിത്വത്തിൻ്റെ പ്രകാശനമാണ്.
നമ്മളോട് സംസാരിക്കാൻ വേണ്ടി സമയം കണ്ടെത്താൻ ആരേയും നിർബന്ധിക്കരുത്. കാരണം നമ്മളോട് സംസാരിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ എത്ര തിരക്കിനിടയിലും അവർ നമുക്ക് വേണ്ടി സമയം കണ്ടെത്തിയിരിക്കും.
നമ്മൾ പറയുന്ന ചെറിയ കാര്യങ്ങൾ കൂടി മനോഹരമാകുന്നത്
അതു കേൾക്കാൻ ഒരാളുണ്ടാകുമ്പോഴാണ്.
മറ്റുള്ളവർ നമ്മളെ വിഷമിപ്പിച്ച കാര്യം ഓർമ്മയിൽ വരുമ്പോൾ അവർ ചെയ്ത ഏതെങ്കിലും നല്ല സംഗതി ഓർത്ത് ആ വിഷമം അങ്ങ് മറന്ന് കളഞ്ഞേക്കുക.
സംസാരിക്കേണ്ട സാഹചര്യങ്ങളിൽ സംസാരിക്കുകയും മൗനം പാലിക്കേണ്ട ഇടങ്ങളിൽ മൗനം ദീക്ഷിക്കുകയും ചെയ്യുക .ഇങ്ങിനെയുള്ളിടത്തു നിന്നുമാണ് പല വിജയങ്ങൾക്കും വഴിതെളിയുന്നത്.
വിജയിക്കാൻ നിങ്ങള്ക്ക് സൗന്ദര്യമോ ശരീര ഭ൦ഗിയോ ആവശ്യമില്ല. നിങ്ങള്ക്കാവശ്യ൦ കഴിവുള്ള മനസ്സു൦ അതു പ്രകടിപ്പിക്കാനുള്ള ധൈര്യവു൦ മാത്രമാണ്