വളരെ കുറച്ചു ചേരുവകൾ മാത്രം ഉപയോഗിച്ച് നല്ല നാടൻ മധുര ഹലുവ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം
ആവശ്യമുള്ള സാധനങ്ങൾ
നാളികേരം - 3 എണ്ണം
പച്ചരി - 250 ഗ്രാം
ശർക്കര - 1 കിലോ
കശുവണ്ടി - ആവശ്യത്തിന്
ഏലക്കായ - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
നാളികേര പാലും ശർക്കര പാനിയും വെള്ളവും ചേർത്ത് മൂന്ന് ലിറ്ററിൽ കുറയാൻ പാടില്ല
തയ്യാറാക്കുന്ന വിധം
പച്ചരി കഴുകി വൃത്തിയാക്കി മൂന്ന് മണിക്കൂർ കുതിർത്തു എടുക്കുക .കുതിർത്ത അരി മിക്സിയുടെ ജാറിൽ ഇട്ടു ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക .
ശർക്കര പാനിയും റെഡി ആക്കി വെക്കുക.തേങ്ങാ പാലും തയ്യാറാക്കി വെച്ച ശേഷം ഹലുവ ഉണ്ടാക്കുന്ന പാത്രത്തിലേക്ക് അരി അരച്ചതും ശർക്കര പാനിയും (ശർക്കര പാനി ചൂട് പാടില്ല)ചേർത്ത് ഒന്ന് മിക്സ് ചെയ്യുക.
ഈ മിക്സിലേക്കു തേങ്ങ പാലും കൂടി ചേർത്ത് നന്നായി ഇളക്കിയതിനു ശേഷം ഹലുവ ഉണ്ടാക്കാൻ അടുപ്പത്തു വെക്കാം .കൈ വിടാതെ ഇളക്കി കൊണ്ടിരിക്കണം ഒരു രണ്ടു മണിക്കൂർ വേണ്ടി വരും ഹലുവ റെഡി ആകാൻ.
ഈ സമയത്തു പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ ഏലക്കായ പൊടി കൂടി ചേർത്ത് ഇളക്കി ഹലുവ അടുപ്പിൽ നിന്നും മാറ്റാം.
ഇനി ഒരു പരന്ന പാത്രത്തിലേക്ക് പെട്ടെന്ന് തന്നെ ഇട്ടു കൊടുത്തു ഒരു സ്പൂൺ വെച്ച് നന്നായി ലെവൽ ചെയ്യുക.
ഇതിനു മുകളിൽ കുറച്ചു കശുവണ്ടി വെച്ച് കൊടുത്തു ഒന്ന് ഡെക്കറേറ്റ് ചെയ്യാം.
ഇനി ഹലുവ നന്നായി തണുക്കാൻ വെക്കണം .തണുത്ത ശേഷം ഇഷ്ട്ടമുള്ള ഷേപ്പിൽ മുറിച്ചെടുക്കാം.നമ്മുടെ സോഫ്റ്റ് ആൻഡ് ടേസ്റ്റി നാടൻ അരി ഹലുവ തയ്യാർ