ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നരച്ച മുടി കൊണ്ട് ബുദ്ധിമുട്ടുകയാണോ നിങ്ങൾ ? ഇങ്ങനെ മാത്രം ചെയ്താൽ മതി, നരച്ച മുടി കറുപ്പിക്കാം

നരച്ച മുടി കൊണ്ട് ബുദ്ധിമുട്ടുകയാണോ നിങ്ങൾ ?
 ഇങ്ങനെ ചെയ്തു നോക്കൂ 


ഭൂരിപക്ഷം ആളുകളുടെയും, പ്രത്യേകിച്ച് സ്ത്രീകളുടെ ഏറ്റവും വലിയ പേടിസ്വപ്നമാണ് മുടി നരയ്ക്കുകയെന്നത്.
പലരുടേയും ആത്മവിശ്വാസത്തെ വരെ ഇത്ഇല്ലാതാക്കുന്നു. മുടി നരക്കുന്നതിന് പരിഹാരം കാണുന്നതോടൊപ്പം തന്നെ മുടിക്ക് കരുത്തും വളര്‍ച്ചയും ഉണ്ടാക്കുക എന്നത് തന്നെയാണ് എല്ലാവരുടേയും ആവശ്യം. എന്നാല്‍ പ്രായത്തിനനുസരിച്ച് മുടി നരയ്ക്കുന്നത് വളരെ സാധാരണമാണ് എന്ന് നമുക്ക് അറിയാം. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് ശ്രമിക്കും മുന്‍പ് പ്രായാധിക്യം തന്നെയാണോ നരയുടെ കാരണം എന്നത് തിരിച്ചറിയേണ്ടതാണ്


പ്രായമാകുമ്പോള്‍ മുടി നരയ്ക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാലിന്ന് മുപ്പത് വയസിന് താഴെയുള്ളവരുടെ പോലും മുടി നരയ്ക്കുന്നത് സാധാരണമാണ്. പിഗ്മെന്‍റ് ഉത്പാദനം അവസാനിക്കുമ്പോളാണ് മുടി നരയ്ക്കാനാരംഭിക്കുന്നത്.മുടിയിഴകള്‍ക്ക് കറുപ്പ് നിറം നല്കുന്നത് പിഗ്മെന്‍റാണ്. അമേരിക്കക്കാര്‍ക്ക് അവരുടെ മുപ്പതാം വയസില്‍ മുടിയുടെ നിറം നഷ്ടപ്പെടുമ്പോള്‍, ഏഷ്യക്കാര്‍ക്ക് മുപ്പതിന് ശേഷവും, ആഫ്രിക്കന്‍-അമേരിക്കക്കാര്‍ക്ക് നാല്പതുകളിലുമാണ് മുടിയുടെ നറത്തില്‍ മാറ്റം വരുന്നത്.


തലമുടിയില്‍ സ്വഭാവികമായ ഹൈഡ്രജന്‍ പെറോക്സൈഡ് ഉത്പാദിപ്പിക്കപ്പെടുന്നതിനാലാണ് മുടി വെളുക്കുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്.


ഡൈ ചെയ്യുന്നത് മുടിനരക്കുന്നതിന് ശാശ്വത പരിഹാരമല്ല. എന്നാല്‍ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്ന തരത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ചല്ല നിങ്ങള്‍ ചിന്തിക്കേണ്ടത്. മുടിയുടെ നരയെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ എന്തൊക്കെയാണ് നരയെ ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ എന്ന് നമുക്ക് നോക്കാം. മുടെ നരക്കുന്നതിന് പരിഹാരം കാണുന്നതിനും മുടിയുടെ കനം കുറക്കുന്നതിന് പരിഹാരം കാണുന്നതിനും നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.


മുടി നരയ്ക്കുന്നത് തടയാനുള്ള ചില പ്രതിവിധികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.


വെളിച്ചെണ്ണ

പലവിധ ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരമായ വെളിച്ചെണ്ണ മുടി നരയ്ക്കുന്നത് തടയാനും സഹായിക്കും. തലയോട്ടിയില്‍ വെളിച്ചെണ്ണയും, നാരങ്ങ നീരും ചേര്‍ത്ത് മസാജ് ചെയ്യുന്നത് മുടിക്ക് നിറവും തിളക്കവും നല്കും


നെല്ലിക്ക

അകാല നരയ്ക്ക് മികച്ച പരിഹാരമാണ് നെല്ലിക്ക. വെളിച്ചെണ്ണയില്‍ ഏതാനും കഷ്ണം നെല്ലിക്കയിട്ട് തിളപ്പിക്കുക. എണ്ണക്ക് കറുപ്പ് നിറമായി മാറും. ഇത് മുടിയില്‍ മസാജ് ചെയ്യുന്നത് നരയകറ്റും. നെല്ലിക്ക എണ്ണയുടെ രൂപത്തിലോ, പേസ്റ്റ് രൂപത്തിലോ ഉപയോഗിക്കാം. നെല്ലിക്ക കഷായം പതിനഞ്ച് ദിവസത്തിനുള്ളില്‍ ഫലം നല്കും. ഇത് തയ്യാറാക്കാന്‍ ഏതാനും നെല്ലിക്ക കഷ്ണങ്ങള്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഇതില്‍ ഒരു സ്പൂണ്‍ യൂക്കാലിപ്റ്റസ് ഓയില്‍ ചേര്‍ക്കുക. ഇത് ഒരു ഇരുമ്പ് പാത്രത്തില്‍ ശേഖരിച്ച് ഒരു രാത്രി വെച്ച് മുട്ടയും, നാരങ്ങ നീരും, തൈരും ചേര്‍ത്ത് രാവിലെ ഉപയോഗിക്കുക. നെല്ലിക്ക മുടിയുടെ പിഗ്മെന്‍റേഷന്‍ വീണ്ടും ശക്തിപ്പെടുത്തും. നെല്ലിക്ക ജ്യൂസ് നേരിട്ട് കഴിക്കാനും സാധിക്കും. അത് നിങ്ങളുടെ തലമുടി സംബന്ധമായ പ്രശ്നം മാത്രമല്ല മറ്റ് ആരോഗ്യ പ്രശ്നങ്ങളെയും അകറ്റും.


ബദാം ഓയില

ബദാം ഓയില്‍, നാരങ്ങനീര്, നെല്ലിക്ക നീര് എന്നിവ തുല്യമായി ചേര്‍ത്ത് തലമുടി മസാജ് ചെയ്യുക.

ഇഞ്ചി

അരിഞ്ഞ ഇഞ്ചിയില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും കഴിക്കുന്നത് മുടി നരയ്ക്കുന്നത് തടയും.


നെയ്യ്

ശുദ്ധമായ നെയ്യ് ഉപയോഗിച്ച് ആഴ്ചയില്‍ രണ്ട് തവണ മസാജ് ചെയ്യുന്നത് നര തടയാന്‍ സഹായിക്കും.


മൈലാഞ്ചി

 രണ്ട് സ്പൂണ്‍ മൈലാഞ്ചി പൊടി, ഒരു സ്പൂണ്‍ ഉലുവ പൊടി, രണ്ട് സ്പൂണ്‍ തുളസിയില അരച്ചത്, മൂന്ന് സ്പൂണ്‍ കാപ്പി, മൂന്ന് സ്പൂണ്‍ പുതിന നീര്, ഒരു സ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് ഉപയോഗിക്കുന്നത് മുടി നരയ്ക്കുന്നതിന് ഫലപ്രദമാണ്. ഇത് പതിവായി ഉപയോഗിക്കുക. മൈലാഞ്ചി വെളിച്ചെണ്ണയുമായി ചേര്‍ത്ത് ഉപയോഗിക്കുന്നതും മുടിക്ക് സ്വഭാവികമായ നിറം നല്കും. തലേരാത്രി കുതിര്‍ത്ത് വെച്ച മൈലാഞ്ചി വാള്‍നട്ട് പള്‍പ്പുമായി ചേര്‍ത്ത് ഉപയോഗിക്കുന്നതും വളരെ ഫലപ്രദമാണ്. മുടിയുടെ നര മാറ്റാന്‍ മാത്രമല്ല തിളക്കം ലഭിക്കാനും ഇത് സഹായിക്കും.


ബ്ലാക്ക് കോഫി

ഒരു കപ്പ് ബ്ലാക്ക് കോഫിയെടുത്ത് അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ് ചേര്‍ക്കുക. ഇതുപയോഗിച്ച് തലമുടി മസാജ് ചെയ്ത് ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക. ഇത് പതിവായി ചെയ്യുന്നത് നരയകറ്റും


കറിവേപ്പില

വെളിച്ചെണ്ണയില്‍ കുറച്ച് കറിവേപ്പിലയിട്ട് കറുത്ത നിറമാകുന്നത് വരെ ചൂടാക്കുക. ഇത് ഹെയര്‍ടോണിക്കായി തലയില്‍ തേക്കുന്നത് പിഗ്മെന്‍റേഷനും മുടികൊഴിച്ചിലും തടയും. കറിവേപ്പില തൈര്, മോര് എന്നിവയുമായി ചേര്‍ത്തും ഉപയോഗിക്കാം.


ഉള്ളി

ഉള്ളിയുടെ നീര് അകാലനരയും, മുടികൊഴിച്ചിലും അകറ്റും.


ജമന്തിപ്പൂവ്

ജമന്തിപ്പൂവ് പൊടി വെള്ളത്തില്‍ ചേര്‍ത്ത് 20 മിനുട്ട് തിളപ്പിക്കുക. തണുക്കുമ്പോള്‍ ഇത് അരിച്ചെടുത്ത് പതിവായി തലയില്‍ തേക്കുക.


പേരയ്ക്ക

നരച്ച മുടിക്ക് കറുപ്പ് നല്കാന്‍ പേരയ്ക്ക ഇല ഫലപ്രദമാണ്. പതിവായി ഏതാനും പേരയില അരച്ച് തലയില്‍ തേക്കുക.


കറ്റാര്‍വാഴ

അകാലനര തടയാന്‍ കറ്റാര്‍വാഴ നീര് തേക്കുന്നത് ഫലപ്രദമാണ്.


കടുകെണ്ണ

250 ഗ്രാം കടുകെണ്ണയില്‍ 60 ഗ്രാം മൈലാഞ്ചിയില ചേര്‍ത്ത് പൂര്‍ണ്ണമായി ചേരുന്നത് വരെ തിളപ്പിക്കുക. ഇത് തലയില്‍ തേക്കുന്നത് മുടിക്ക് തിളക്കവും നിറവും നല്കും.


കയ്യോന്നി

കട്ടിയും, കറുത്ത നിറവും, തിളക്കവുമുള്ള മുടി ലഭിക്കാന്‍ കയ്യോന്നി ഓയിലില്‍ ചേര്‍ത്ത് തേക്കുകയോ, അകമേ കഴിക്കുകയോ ചെയ്യാം.


ചുരയ്ക്ക നീര്

ചുരയ്ക്ക നീര് ഒലിവ് ഓയില്‍ അല്ലെങ്കില്‍ എള്ളെണ്ണയില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് അകാലനര തടയും.


വേപ്പെണ്ണ

മുടി നരയ്ക്കുന്നത് തടയാന്‍ കഴിവുള്ളതാണ് വേപ്പെണ്ണ. ഇതിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങള്‍ തലമുടി സംബന്ധമായ മറ്റ് പ്രശ്നങ്ങളും പരിഹരിക്കും.


കറുപ്പ് വാല്‍നട്ട്

കറുപ്പ് വാല്‍നട്ടിന്‍റെ പുറന്തോട് ഒരു പ്രകൃതിദത്ത നിറമായി മുടിയില്‍ ഉപയോഗിക്കാം. വെള്ളവും, കറുപ്പ് വാല്‍നട്ടും ചേര്‍ത്ത് ഒരു ലായനി തയ്യാറാക്കി ഇത് മുടിയില്‍ 30 മിനുട്ട് തേച്ചിരിക്കുക.


മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്യുമ്പോൾ എല്ലാവർക്കും ഒരേ രീതിയിൽ തന്നെ ഫലങ്ങൾ കിട്ടി കൊള്ളണം എന്നില്ല. അതുകൊണ്ട് ഒരു നല്ല ചികിത്സകനോട് കൂടി അഭിപ്രായം ചോദിച്ചതിനു ശേഷം മാത്രം ഇതുപോലുള്ള വസ്തുക്കൾ ഉപയോഗിക്കുക


ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...

മോട്ടിവേഷൻ ചിന്തകൾ

തിരിച്ചറിവുകളാണ് യഥാർത്ഥ ശരികൾ. ആ ശരികളാണ് നമ്മളെ തെറ്റുകളിൽ നിന്ന് സംശുദ്ധീകരിക്കുന്നതും നന്മയിലേക്ക് വഴി നടത്തുന്നതും.സ്വയം തിരിച്ചറിവുകളിലൂടെ മാത്രമാണ് തെറ്റുകളിൽ നിന്നുള്ള മോചനം സാധ്യമാവൂ..തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ അറിവുള്ളവർ സ്വയം തിരുത്തും .അറിവില്ലാത്തവർ തർക്കിച്ചുകൊണ്ടേയിരിക്കും. മനുഷ്യജീവിതം തന്നെ തെറ്റിൽ നിന്നും ശരിയിലേക്കുള്ള യാത്രയാണ്. തെറ്റുകൾ സംഭവിച്ചെന്നിരിക്കും. തിരുത്താനും സ്വയം നന്നാകാനുമുള്ള പരിശ്രമം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ചിന്തകളും വാക്കും പ്രവൃത്തിയും നന്മകൾ നിറഞ്ഞതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതാണ് ആത്യന്തികമായി വിജയത്തിലേക്കുള്ള വഴി. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വന്തം തെറ്റ് മനസ്സിലാക്കുകയും അത് അംഗീകരിക്കുകയുമാണ് . ഏറ്റവും എളുപ്പമുള്ള സംഗതി മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്തി പ്രചരിപ്പിക്കലാണ്. ചെയ്യരുതാത്തത് ചെയ്യുന്നത് മാത്രമല്ല ചെയ്യേണ്ട സമയത്ത്ചെയ്യാതിരിക്കുന്നതും തെറ്റ് തന്നെയാണ് . മനുഷ്യരുടെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണിത്. അവർക്ക് മറ്റുള്ളവർ തെറ്റായ വഴിയിലൂടെയാണെന്നത് വളരെ എളുപ്പത്തിൽ മനസ്സിലാവും.എന്നാൽ താനും...

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ നമ്മൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പോഷകാഹാരങ്ങൾ ഉണ്ട്  ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്താൻ പോഷകാഹാരങ്ങൾ കഴിക്കേണ്ടതുണ്ട്. ഒരാൾ നിർബന്ധമായും കഴിക്കേണ്ട പോഷകങ്ങൾ അടങ്ങിയ ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഇന്ന് ഇവിടെ.പോഷകങ്ങളുടെ കലവറയായ ഭക്ഷണങ്ങൾ അവയിൽ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവിനാൽ ഉയർന്ന പോഷകങ്ങൾ ഉള്ളവയാണ്. കശുവണ്ടി... ലോകമെമ്പാടുമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട നട്‌സാണ് കശുവണ്ടി. അവയിൽ ഉയർന്ന അളവിൽ വെജിറ്റബിൾ പ്രോട്ടീനും കൊഴുപ്പും (മിക്കവാറും അപൂരിത ഫാറ്റി ആസിഡ്) അടങ്ങിയിട്ടുണ്ട്, പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ്. വെള്ളകടല... പ്രോട്ടീൻ, ഫോളേറ്റ് (വിറ്റാമിൻ ബി 9), ഇരുമ്പ്, സിങ്ക്, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വെള്ളക്കടല. നാരുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നതിനാൽ വെള്ളക്കടല പതിവായി കഴിക്കുന്നത് ചില രോഗങ്ങൾ തടയാൻ സഹായിക്കുന്നു. റാഗി... എല്ലാത്തരം തിനയും പോഷകസമൃദ്ധമാണെങ്കിലും, റാഗിക്ക് ചില പ്രത്യേക ഗുണങ്ങളുണ്ട്. റാഗി ഗ്ലൂറ്റൻ രഹിതവും പ്രോട്ടീനാൽ സമ്പുഷ്ടവുമാണ്. മറ്റ് തിനകളേക്കാൾ കൂടുതൽ കാൽസ്യ...

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം ഇപ്പോൾ സന്ധിവേദനയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് എന്ന അസുഖം ചുവന്ന മാംസം, മത്തി തുടങ്ങിയ ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പ്യൂരിൻസ് എന്ന പദാർത്ഥങ്ങളെ ശരീരം വിഘടിപ്പിക്കുമ്പോൾ രൂപം കൊള്ളുന്ന പ്രകൃതിദത്ത മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഭക്ഷണക്രമം, മദ്യം, അനാരോഗ്യകരമായ ഭക്ഷണക്രമം, ജനിതകശാസ്ത്രം എന്നിവ ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. പ്യൂരിനുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനം മൂലമുണ്ടാകുന്ന പ്രകൃതിദത്തമായ മാലിന്യമാണ് യൂറിക് ആസിഡ്. ചില ഭക്ഷണങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള പ്യൂരിനുകൾ കാണപ്പെടുന്നു , അവ നിങ്ങളുടെ ശരീരത്തിൽ രൂപപ്പെടുകയും വിഘടിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി, നിങ്ങളുടെ ശരീരം നിങ്ങളുടെ വൃക്കകളിലൂടെയും മൂത്രത്തിലൂടെയും യൂറിക് ആസിഡ് ഫിൽട്ടർ ചെയ്യുന്നു. നിങ്ങൾ അമിതമായി പ്യൂരിൻ കഴിക്കുകയോ ഈ ഉപോൽപ്പന്നം അടിഞ്ഞുകൂടുകയോ ചെയ്താൽ നിങ്ങളുടെ ശരീരത്തിന് കഴിയുന്നില്ലെങ്കിലും യൂറിക് ആസിഡ് നിങ്ങളുടെ രക്തത്തിൽ ഞെരുങ...

മോട്ടിവേഷൻ ചിന്തകൾ

വിമർശനം എന്നുള്ളത് ഒരു സാർവത്രിക പ്രതിഭാസമാണ്. എക്കാലത്തും എവിടെയും അതുണ്ടായിരുന്നു. വിമർശനം നടത്താത്തവരും വിമർശനത്തിനു വിധേയരാകാത്തവരും ഒരുപക്ഷേ, ആരും തന്നെ ഉണ്ടാകില്ല. വികൃതികൾ മാത്രമല്ല സുകൃതികളും വിമർശിക്കപ്പെടുന്നു. നന്മയും ഔന്നത്യവുമുള്ളവർ കൂടുതൽ വിമർശിക്കപ്പെട്ടു എന്നും വരാം. നാമെല്ലാം തന്നെ എപ്പോഴെങ്കിലും വിമർശകവേഷം കെട്ടാത്തവരല്ല. അതുകൊണ്ട് വിമർശകരും വിമർശനവും നമ്മിൽ കൗതുകമുണർത്തുന്നു. നമ്മിൽ ചിലർ വളരെ കനിവോടും കരുതലോടും പരിമിതമായി വിമർശനം നടത്തുന്നവരാകാം. മറ്റു ചിലർ രൂക്ഷമായും നിർദാക്ഷിണ്യവും വിമർശനശരം തൊടുക്കുന്നവരാകും. മേന്മ നടിക്കുന്നവരും അഹന്തയിൽ രമിക്കുന്നവരും വിമർശനം സ്വഭാവമായി മാറ്റിയവരാകും.  ഒരു സംഭവം ഇങ്ങനെ ; ടാക്സിയിലേക്ക്‌ ഒരാൾ പാഞ്ഞു കേറി. ‘എയർപോട്ടിലേക്ക്‌, വേഗം!’ എന്നുകേട്ട പാടേ ഡ്രൈവർ വണ്ടിവിട്ടു.‌ പെട്ടെന്നൊരു വണ്ടി ഒട്ടും ശ്രദ്ധയില്ലാതെ കേറി വന്നു‌. സെകൻഡുകളുടെ വ്യത്യാസത്തിലാണ്‌ അപകടം ഒഴിവായത്‌. എന്നിട്ടും, തെറ്റുമുഴുവൻ അയാളുടെ ഭാഗത്തായിട്ടും ടാക്സിക്കാരനോട്‌ ആ ഡ്രൈവർ ചൂടായി.... പക്ഷേ, ഇതൊക്കെ എത്ര കേട്ടതാ എന്ന ഭാവത്തിൽ വെറുതേയൊന്നു നോക്കി, ‌ക...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളുടെ ഭയം എപ്പോഴും അടുത്തതായി എന്ത് സംഭവിക്കും എന്നതിനെ കുറിച്ചാണ്. അതിനർത്ഥം നിങ്ങളുടെ ഭയം എപ്പോഴും ഇല്ലാത്തതിനെ കുറിച്ചാണ്. നിങ്ങളുടെ ഭയം നിലവിലില്ലാത്തതിനെക്കുറിച്ചാണെങ്കിൽ, അത് നൂറു ശതമാനം സാങ്കൽപ്പികമാണ്. നമ്മുടെ നിലവിലെ തീരുമാനങ്ങൾക്ക് ഭാവി എന്ത് നിറം നൽകുമെന്ന ഭയം നമ്മൾ അനുവദിക്കുമ്പോൾ, വർത്തമാന നിമിഷത്തിൽ പൂർണ്ണമായി ജീവിക്കാനുള്ള നമ്മുടെ കഴിവിനെ നമ്മൾ പരിമിതപ്പെടുത്തുന്നു..  നെപ്പോളിയൻ ബോണപാർട്ടിൻ്റെ ചെറുപ്പത്തിൽ ഒരു കാട്ടുപൂച്ച അദ്ദേഹത്തിന് നേരെ ചാടിവീണിരുന്നു. കുട്ടിക്കാലത്ത് കടന്നുവന്ന ആ ഭയം പ്രായപൂർത്തിയായിട്ടും അദ്ദേഹത്തെ വിട്ടുമാറിയിരുന്നില്ല. ഭയങ്കരമായ നിരവധി യുദ്ധങ്ങൾ ചെയ്യാൻ ശീലിച്ച അത്തരമൊരു സമർത്ഥനായ സൈനികൻ്റെ വ്യക്തിപരമായ ഭയത്തെക്കുറിച്ച് ശത്രു ക്യാമ്പ് ഒരിക്കൽ മനസ്സിലാക്കി. ഒരു ചങ്ങലയിൽ ബന്ധിച്ച 500 പൂച്ചകളെ ശത്രുക്യാമ്പ് അവരുടെ സൈന്യത്തിൻ്റെ മുൻനിരയിൽ നിർത്തി. ഈ പൂച്ചകളെ കണ്ട് നെപ്പോളിയൻ പിൻവാങ്ങാൻ തുടങ്ങി, പിടിക്കപ്പെട്ടു, യുദ്ധത്തിൽ പരാജയപ്പെട്ടു, ഒടുവിൽ മരണത്തെ അഭിമുഖീകരിച്ചു. മറ്റൊരു കഥയുണ്ട്. ഒരിക്കൽ ഒരു പ്രേതം ഒരു മനുഷ്യനെ പിടികൂടി. പ്രേ...

പൈല്‍സിന്റെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാം; ചില മാര്‍ഗ്ഗങ്ങള്‍ ഇതാ, വീട്ടില്‍ തന്നെ ചെയ്യാം

നമ്മുടെ മലദ്വാരത്തിലെ സിരകളിലുണ്ടാകുന്ന വീക്കവും വികാസവും മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് പൈല്‍സ്, അഥവാ മൂലക്കുരു. മലബന്ധപ്രശ്നം ഉള്ളവരില്‍, അല്ലെങ്കില്‍ ദീർഘനേരം ടോയ്ലറ്റില്‍ ഇരിക്കുന്നവരില്‍, അതുപോലെ, ഗർഭിണികളില്‍, ഭലദ്വാരത്തിലെ അണുബാധ, ജീവിതശൈലിയിലെ പ്രശ്നങ്ങള്‍, പ്രായം കൂടുന്നത് എന്നിവയെല്ലാം പൈല്‍സ് വരുന്നതിന് കാരണങ്ങളാണ്. ലക്ഷണങ്ങള്‍? മലവിസർജ്യ സമയത്തോ, അല്ലെങ്കില്‍ അതിനുശേഷമോ മലദ്വാരത്തില്‍ നിന്നും രക്തം വരുന്നത് പൈല്‍സിന്റെ ലക്ഷണമാണ്. അതുപോലെ, മലദ്വാരത്തിന് ചുറ്റിലും ചൊറിച്ചില്‍, മലദ്വാരത്തില്‍ ഒരു ചെറിയ ഇറച്ചി കഷ്ണം പുറത്തേയ്ക്ക് തുറിച്ച്‌ വരുന്നത്, മുഴകള്‍ പോലെ അനുഭവപ്പെടുന്നത്, അതുപോലെ, മലവിസർജ്യ സമത്ത് അസ്വസ്ഥത എന്നിവയെല്ലാം തന്നെ പൈല്‍സിന്റെ ലക്ഷണങ്ങളാണ്. വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തല്ലാം  പൈല്‍സ് അഥവാ മൂലക്കുരു ഉള്ളവരാണ് നിങ്ങളെങ്കില്‍, ഇതിന്റെ വേദന കുറയ്ക്കാനും, അതുപോലെ, പൈല്‍സ് മാറ്റിയെടുക്കാനും സഹായിക്കുന്ന ചില ടിപ്സ് പരിചയപ്പെടാം. ഇതില്‍ ആദ്യത്തേത്, ഒരു വീതി കൂടിയ ഒരു പാത്രത്തില്‍ ചെറിയ ചൂടോടുകൂടിയ വെള്ളം അത്യാവശ്യം ഒഴിക്കുക. ഇതിലേയ്...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

സണ്‍ഷേഡ് തകര്‍ന്ന് വീണ്നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

സണ്‍ഷേഡ് തകര്‍ന്ന് വീണ് നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം കുറുമാത്തൂര്‍ :സണ്‍ഷേഡ് തകര്‍ന്ന് വീണ് ആസാം സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം. റാക്കി ബുള്‍ ഇസ്ലാം (31) ആണ് മരിച്ചത്. കുറുമാത്തൂര്‍ മണക്കാട് റോഡിൽ ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിയോടെ ആണ് അപകടം നടന്നത്. വീടിന്റെ രണ്ടാം നിലയിലെ സണ്‍ഷേഡിന്റെ വാര്‍പ്പ് പലക നീക്കുന്നതിന് ഇടയിലാണ് തകർന്ന് വീണത്. സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേനയാണ് സ്ലാബ് നീക്കി റാക്കി ബുൾ ഇസ്ലാമിനെ പുറത്തെടുത്തത്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.