ഉപയോഗിക്കുന്ന വാക്കുകളുടെ പ്രയോഗം നമ്മുടെ വ്യക്തിത്വം അളക്കാൻ കെല്പുള്ളവയാണ്.അറിയുന്നതോ അറിയാത്തതോ ആയ ഏത് വിഷയമോ ആവട്ടെ നമ്മുടെതായ ഒരു നിയന്ത്രണം എപ്പോഴും നല്ലതുതന്നെ.
മറ്റുള്ളവർക്കു വേണ്ടി സ്വന്തം വ്യക്തിത്വത്തിലും അഭിരുചികളിൽ നിന്നും വ്യതിചലിക്കാതെ ഉറച്ചുനിൽക്കാനും കഴിയുന്നത് ജീവിതത്തിന് തിളക്കം കൂട്ടും.
എല്ലാം തികഞ്ഞവരായോ നൂറ് ശതമാനം പെർഫക്ടായോ ഈ ലോകത്ത് ആരുമില്ല.ജീവിതത്തില്‍ വിജയം വരിച്ചു എന്ന് നിങ്ങൾ കരുതുന്ന വ്യക്തികള്‍ പോലും എല്ലാ മേഖലകളിലും വിജയിച്ച ആളുകള്‍ ആയിരിക്കില്ല.
ഇത്തരം ആളുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയിട്ട് ഇന്ന് തന്നെ വേണമെങ്കില്‍ പരിശോധന നടത്തി നോക്കൂ...അത് ശരിയാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെടും. അതിനാല്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ നിങ്ങൾക്ക് പരാജയം വന്നു എന്ന് കരുതി ജീവിതത്തില്‍ നിങ്ങള്‍ ഒരിക്കലും ഒരു പരാജിതൻ ആവണമെന്നില്ല.
തനിക്ക് ഒന്നും നേടാനാവില്ലെന്ന തോന്നല്‍ തകര്‍ച്ചയുടെ താക്കോലാണ് നിരാശ മനുഷ്യനെ നാശത്തിലേക്കാണ് നയിക്കുന്നതെന്ന് പലപ്പോഴും പലരും തിരിച്ചറിയാറില്ല.ജീവിതം അര്‍ത്ഥപൂര്‍ണവും സംതൃപ്തവുമാകുന്നത് പ്രാപിക്കാന്‍ വ്യക്തമായ ഒരു ലക്ഷ്യം ഉണ്ടാകുമ്പോഴാണ്, പ്രവര്‍ത്തിക്കാനുള്ള പദ്ധതി ആവിഷ്ക്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യാം.
നാം ആർജിച്ചെടുക്കുന്ന കഴിവിനെക്കാൾ പ്രധാനം ആ കഴിവിന്റെ പ്രസക്തിയാണ്.., മറ്റാർക്കുമില്ലാത്ത കഴിവ് സമ്പാദിക്കുന്നതിനെക്കാൾ അഭികാമ്യം മറ്റുള്ളവർക്ക് ഉപകരിക്കുന്ന കഴിവ് നേടുന്നതാണ്.
അദ്ഭുതം പ്രവർത്തിക്കുന്നവരെക്കാൾ കാരുണ്യം പ്രവർത്തിക്കുന്നവരെയാണു സമൂഹത്തിനാവശ്യം.., ജീവിക്കുന്ന ചുറ്റുപാടുകൾക്കോ പ്രവർത്തനമേഖലയ്ക്കോ പ്രയോജനമില്ലാത്ത അറിവുകളും കഴിവുകളും സമ്പാദിച്ച് സമയവും സമ്പത്തും നഷ്ടപ്പെടുത്തരുത്.
ചെലവഴിക്കുന്ന ഊർജവും ശേഷിയും ഏന്തിനുവേണ്ടിയെന്നു തിരിച്ചറിവില്ലാതെ വരുന്നവർ സ്വയം പരിഹാസ്യരാകും.., നമ്മുടെ ആഗ്രഹങ്ങൾക്കനുസരിച്ചുള്ള എല്ലാ കഴിവുകളും നമുക്കുണ്ടായിരിക്കണമെന്നും അവ നമുക്കു മാത്രമായിരിക്കണമെന്നും കരുതുന്നതു മഠയത്തരമാണ്...
ഏത് പ്രയാസപൂര്‍ണമായ പരിതസ്ഥിതിയിലും പ്രത്യാശ പുലര്‍ത്താന്‍ കഴിയുന്നവരാണ് മഹാഭാഗ്യവാന്മാര് എന്ന കാര്യം മനസിലാക്കി മുന്നോട്ട് പോകുക തന്നെ വേണം.