പങ്കാളിക്ക് നിങ്ങളെ ഇഷ്ടമാണോ ? എങ്ങനെ തിരിച്ചറിയാം ?
ചില പങ്കാളികൾ കൂടുതൽ സംസരിക്കുന്നവർ ആയിരിക്കില്ല. തന്നെ ഇഷ്ടമല്ലാത്തതു കൊണ്ടായിരിക്കാം എന്നൊരു സംശയം ചിലർക്കെങ്കിലും ഉണ്ടാകാം. ഇനി പറയുന്നതു ശ്രദ്ധിക്കുക. നിങ്ങളുടെ ദാമ്പത്യം മനോഹരമാക്കാം.
ദാമ്പത്യ ബന്ധങ്ങൾ സന്തോഷകരം ആകണമെങ്കിൽ ദമ്പതികളുടെ മാനസികാരോഗ്യം മെച്ചപ്പെട്ട നിലയിലായിരിക്കണം. എങ്കിൽ മാത്രമേ സമസ്ത മേഖലകളിലും വിജയിക്കാനാകു.
ഭർത്താവ് കൂടുതൽ സംസാരിക്കുന്നില്ല എന്ന പരാതി ചിലർക്കുണ്ട്. ഒന്നിച്ചിരിക്കുമ്പോൾ എപ്പോഴും പുരുഷന്മാർ സംസാരിക്കണമെന്നില്ല. ഒന്നിച്ചു ഭക്ഷണം കഴിക്കുമ്പോഴും ടിവി കാണുമ്പോഴും വായിക്കുമ്പോഴും സംസാരിക്കാതിരിക്കുക ചിലരുടെ സ്വഭാവമാണ്.
മറ്റു അവസരങ്ങളിൽ പങ്കാളിയുടെ സാന്നിധ്യം നിങ്ങൾക്ക് സന്തോഷം നൽകുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടേത് ആരോഗ്യകരമായ ഒരു ദാമ്പത്യബന്ധം തന്നെയാണ്.
ദാമ്പത്യത്തിന് ഊഷ്മളത വർദ്ധിപ്പിക്കുവാൻ ചില വഴികൾ പറയാം. നല്ല വസ്ത്രം ധരിക്കുമ്പോൾ നിങ്ങൾ ഇരുവരും അഭിനന്ദന വാക്കുകൾ പറയുക. ഒരു കാര്യം ചെയ്തു പൂർത്തിയാക്കുമ്പോൾ പരസ്പരം അഭിനന്ദിക്കുക, പ്രോത്സാഹിപ്പിക്കുക.
എനിക്ക് എൻറെ പങ്കാളിയെ ഇഷ്ടമാണ്, അവർക്കും അങ്ങനെ തന്നെയാണ്, പിന്നെ എന്തിനാണ് എപ്പോഴും ഇഷ്ടമാണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത് എന്നു ചിന്തിക്കുന്നവരുമുണ്ട്. പ്രത്യേകിച്ച് ഭർത്താക്കന്മാർ. അതു പോരാ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നു നേരിട്ട് പറയുന്നവരുടെ വൈവാഹിക ജീവിതം മനോഹരമായിരിക്കും.
പരസ്പരം അകന്നിരിക്കുമ്പോൾ ഇടക്കിടക്കൊക്കെ അന്വേഷിക്കുകയും പ്രോത്സാഹന സന്ദേശങ്ങൾ അയക്കുകയും ചെയ്യുന്ന ദമ്പതികളുടെ ജീവിതം പ്രണയം തുല്യമായിരിക്കും.
എത്ര തിരക്കാണെങ്കിലും ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന ശീലം വളരെ നല്ലതാണ്. പങ്കാളിയുടെ ആവശ്യങ്ങൾ ആരായുക. പരസ്പരം കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കുക. പങ്കാളിയുടെ ഗുണങ്ങൾ എടുത്തു പറയുന്നവരുടെ ദാമ്പത്യം സ്വർഗ്ഗതുല്യമായിരിക്കും.
പങ്കാളിയും എന്തു പറയുമ്പോഴും പൊട്ടിത്തെറിക്കാതെ ആത്മ നിയന്ത്രണത്തോടെ മാത്രം സംസാരിക്കുക. പങ്കാളി പറയുന്നത് കേൾക്കുക . സംസാരിക്കാൻ അവസരം നൽകുക.
പെരുമാറ്റത്തിൽ ഈ പറഞ്ഞ ആശയങ്ങൾ ഉൾപ്പെടുത്തി നോക്കൂ. പങ്കാളി, നിങ്ങളെ ആത്മാർത്ഥമായി ഇഷ്ടപ്പെടുക തന്നെ ചെയ്യും.
KHAN KARICODE
CON PSYCHOLOGIST