ബന്ധങ്ങളെ ഇണക്കിനിർത്തുന്ന കണ്ണികളാണ് മാതാപിതാക്കൾ .
ഈ ഭൂമിയിൽ അവരുള്ള കാലത്തോളം നമുക്ക് ചാരത്തണയാനും ,
ചാഞ്ഞിരിക്കാനും ചുമലുകളുണ്ടാകും.
കണ്ണുകളുള്ളപ്പോൾ അതിൻ്റെ വിലയറിയാതെ പോകരുത്. എന്നും കരുതലോടെ അവരെ ചേർത്തണച്ചു നിർത്തുക.
സ്നേഹത്തിനും പ്രണയത്തിനും സൗഹൃദത്തിനുമായി ഓരോരുത്തരെ കാലം കരുതി വെച്ചിട്ടുണ്ട്.അവർ നഷ്ടപ്പെട്ടാൽ മറ്റൊരാളെ പകരം വെക്കാനാകാത്ത വിധം നമ്മുടെ ഓർമ്മകളുമായി ഒട്ടിപ്പിടിച്ചിരിക്കുന്ന ചിലർ.
മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നിതാണ്. അവന് മറ്റുള്ളവർ തെറ്റായ വഴിയിലാണെന്ന് വളരെ എളുപ്പത്തിൽ മനസ്സിലാവും. മറ്റുള്ളവരുടെ തെറ്റുകളും കുറവുകളും കണ്ടെത്തി കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്യും.
എന്നാൽ താനും അതേ മാർഗ്ഗത്തിൽ തന്നെയാണെന്ന കാര്യം അവന് ഒരിക്കലും മനസ്സിലാക്കാനാവുന്നില്ല. തന്റെത് ശരിയാണ് എന്നതായിരിക്കും അവന്റെ ചിന്ത. മറ്റുള്ളവരെ വിലയിരുത്തുന്നതോടൊപ്പം സ്വയം വിലയിരുത്തുന്നതും നല്ലതാണ്.
വന്ന വഴികളിലെ കാൽപ്പാടുകൾ മായ്ക്കാൻ വളരെ എളുപ്പമാണ് . പക്ഷേ ഹൃദയത്തിൽ പതിഞ്ഞുപോയ ഓർമ്മകൾ മായ്ക്കാൻ വളരെ പ്രയാസമാണ്.ചില ഓർമ്മകൾ അയവിറക്കുമ്പോൾ അത് നമ്മുടെ മനസ്സിനെ ഒരു പാട്
നൊമ്പരപ്പെടുത്തിയേക്കാം.. എങ്കിലും ആ ഓർമ്മകളുടെ അകമ്പടിയില്ലാതെ
നമുക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകില്ല.
"തന്റെ മക്കളും തന്നോളമായാൽ താൻ എന്നേ വിളിക്കാവൂ," എന്ന് കേട്ടിട്ടില്ലേ? അതേ പരസ്പര ബഹുമാനവും പരിഗണനയും തന്നെ ആണ് ഈ ജീവിതത്തെ കൂടുതൽ അർത്ഥവത്തും മികവുറ്റതും ആക്കി തീർക്കുന്നത്.
ഓർമ്മകൾ ഉണ്ടായിരിക്കണം ...
നമ്മളിന്നവനുഭവിക്കുന്ന തണലിനു വേണ്ടി വെയിലിൽ തങ്ങളുടെ ജീവിതം മുഴുവൻ ഹോമിച്ച മാതാപിതാക്കളെ ക്കുറിച്ച് ....
ഓർമ്മകൾ ഉണ്ടായിരിക്കണം..
നമ്മുടെ മനസ്സിലും ചിന്തയിലും അറിവിൻ്റെ വെളിച്ചം വിതറിയ ഗുരുനാഥന്മാരെക്കുറിച്ച്..
മറക്കരുതൊരിക്കലും..
നമ്മുടെ എല്ലാ ദൗർബ്ബല്യങ്ങളേയും അംഗീകരിച്ച് നമ്മളെ ഹൃദയത്തോട് ചേർത്ത് നിർത്തി ജീവിതയാത്രയിൽ നമ്മളോടൊപ്പം ഇന്നും പങ്കുചേരുന്ന സൗഹൃദങ്ങളെ . നാം എത്ര മറന്നാലും നമ്മളെത്ര മറന്നാലും ചിലരെ ഓർക്കുവാനായി മാത്രം ഒളിഞ്ഞിരുപ്പുണ്ട് നമ്മുടെ മനസ്സിന്റെ അറകളിൽ ചില ഓർമ്മത്തുരുത്തുകൾ.
എത്ര ഉയരങ്ങളിൽ എത്തിയാലും മാതാപിതാക്കളെ മറക്കാതിരിക്കുക.
കാരണം വേരില്ലാത്ത വൃക്ഷങ്ങൾക്ക് അധികകാലം നിലനിൽപ്പുണ്ടാകില്ല.
മാതാവിനെ സ്നേഹം കൊണ്ട് ജയിക്കുക...
പിതാവിനെ ബഹുമാനം കൊണ്ട് ജയിക്കുക .....
ഗുരുവിനെ ആദരവ് കൊണ്ട് ജയിക്കുക ....
ഭാര്യയെ സംരക്ഷണം കൊണ്ട് ജയിക്കുക......
കുട്ടികളെ വാത്സല്യം കൊണ്ട് ജയിക്കുക......
സുഹൃത്തിനെ നന്മ കൊണ്ട് ജയിക്കുക.....
ശത്രുവിനെ ക്ഷമ കൊണ്ട് ജയിക്കുക.....