ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കിണ്ണപ്പത്തിരി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം



 പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ‌ു പത്തിരിക്കു പങ്കുവക്കാനുള്ളത്. തനി മലബാറി വിഭവമായ പത്തിരിക്കു നല്ല ചേലാണ്. ലളിതമായ രുചി. തനിനാടൻ രുചിക്കൂട്ട്. പത്തിരിതന്നെ പത്തുനൂറായിരം തരത്തിലുണ്ട് എന്നത് പ്രസിദ്ധമാണല്ലോ. അതിലൊരു കിടിലൻ വിഭവമാണ് കിണ്ണപ്പത്തിരി.


കിണ്ണപ്പത്തിരി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം...


ഒരു നാടന്‍ വിഭവമാണ് കിണ്ണപ്പത്തിരി. അരികൊണ്ടുള്ള രുചികമായ ഈ പലഹാരം നല്ലൊരു നാലുമണി പലഹാരം കൂടിയാണ്. ജീരകത്തിന്റേയും ചെറിയുള്ളിയുടേയും സ്വാദ് കൂടി ചേരുമ്പോള്‍ കിണ്ണ പത്തിരിക്ക് ഒരു പ്രത്യേക രുചി കൈവരുന്നു. ഇനി എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.



ആവശ്യമുള്ള ചേരുവകൾ....



പച്ചരി – ഒരു കപ്പ്

ചോറ്റരി- ഒരുകപ്പ്

തേങ്ങ ചിരകിയത് – ഒരു മുറി തേങ്ങയുടേത്.

പെരുംജീരകം – ഒരു ടീസ്പൂണ

നല്ല ജീരകം – ഒരു നുള്ള്

ചെറിയ ഉള്ളി അരിഞ്ഞത്- അര കപ്പ്

ഉപ്പ് – പാകത്തിന്


തയ്യാറാക്കുന്ന വിധം...


പച്ചരിയും ചോറ്റരിയും ഒന്നിച്ച് വെള്ളത്തില്‍ മൂന്ന് നാല് മണിക്കൂര്‍ കുതിര്‍ത്ത് വെക്കുക. അതിന് ശേഷം അരി നന്നായി കഴുകിയെടുത്ത്, തേങ്ങ, പെരും ജീരകം,, നല്ല ജീരകം, ചെറിയ ഉള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് മിക്‌സിയിലിട്ട് ദോശമാവിന്റെ പാകത്തില്‍ അരച്ചെടുക്കുക. ഇത് ഒരു പാത്രത്തില്‍ ഒഴിച്ച് ആവിയില്‍ വെച്ച് വേവിക്കുക. തണുത്തതിന് ശേഷം ബീഫോ, ചിക്കനോ, വെജിറ്റബിൾ കറിയോ കൂട്ടി കഴിക്കാം.