ഓട്ടോമാറ്റിക് ഗേറ്റിൽ തല കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു; വിവരമറിഞ്ഞ കുട്ടിയുടെ വല്യുമ്മ ആശുപത്രിയില്‍ കുഴഞ്ഞു വീണുമരിച്ചു
വൈലത്തൂർ: ഓട്ടോമാറ്റിക് ഗേറ്റിനിടയില്‍ കുടുങ്ങി നാലാം ക്ലാസുകാരനായ പേരക്കുട്ടി മരിച്ച വിവരമറിഞ്ഞ വല്യുമ്മ ആശുപത്രിയില്‍ കുഴഞ്ഞു വീണു മരിച്ചു.
വൈലത്തൂർ ചിലവില്‍ ചങ്ങണക്കാട്ടില്‍ കുന്നശ്ശേരി അബ്ദുല്‍ ഗഫൂറിന്റെയും സാജിലയുടെയും മകൻ മുഹമ്മദ് സിനാനാണ് (9) അയല്‍വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിനിടയില്‍ കുടുങ്ങി ഇന്നലെ മരിച്ചത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ഗഫൂറിന്‍റെ മാതാവ് പാങ്ങ് കല്ലങ്ങാട്ടുകുഴിയില്‍ ആസ്യ (51) ആണ് രാത്രി 12 മണിയോടെ കുഴഞ്ഞു വീണു മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് കുട്ടി അപകടത്തില്‍ പെട്ടത്. അടുത്ത വീട്ടിലെ ഓട്ടമാറ്റിക് ഗേറ്റ് കടന്ന് പള്ളിയിലേക്ക് നമസ്കാരത്തിനു പോകുമ്ബോഴാണ് ഗേറ്റില്‍ കുടുങ്ങിയത്. ഇതുവഴി നടന്നു പോകുകയായിരുന്ന നാട്ടുകാരനാണ് കുട്ടി ഗേറ്റില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ വൈലത്തൂരിലെ ക്ലിനിക്കിലും തുടർന്ന് കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എല്ലാവരും ഹജ്ജിന് പോയതിനാല്‍ അപകടം സംഭവിച്ച വീട്ടില്‍ ആരുമില്ലായിരുന്നു. ഗേറ്റിനരികെ കളിക്കുന്നതിനിടെ അറിയാതെ സ്വിച്ചമർത്തിയതാണ് അപകട കാരണമെന്നാണ് പൊലീസ് അറിയിച്ചത്.